പനമറ്റം ശ്രീ ഭഗവതിക്ഷേത്രം
ദൃശ്യരൂപം
(Panamattom Devi Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Panamattom Devi Temple | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°36′00″N 76°44′34″E / 9.6001206°N 76.7428286°E |
പേരുകൾ | |
ശരിയാ��� പേര്: | പനമറ്റം ശ്രീ ഭഗവതിക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | കോട്ടയം |
സ്ഥാനം: | പനമറ്റം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പനമറ്റത്തമ്മ (ഭദ്രകാളി) |
കോട്ടയം ജില്ലയിലെ പനമറ്റത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് പനമറ്റം ശ്രീ ഭഗവതിക്ഷേത്രം. ബാലഗണപതി, മൂലഗണപതി എന്നിങ്ങനെ രണ്ട് ഗണപതിമാർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വളരെ പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. ഈ രണ്ടു ഗണപതിമാരുടെയും തുമ്പിക്കൈ വലതുവശത്തേക്കാണ് തിരിഞ്ഞിരിക്കുന്നത്.ക്ഷേത്രത്തിന്റെ പൂർവ്വിക ഉടമസ്ഥരായ ഊരുമഠത്തിൽ തമ്പുരാന്റെ മഠത്തിൽ ഉപാസിച്ചുവന്നിരുന്ന ദുർഗ്ഗാദേവിയെ ഇവിടെ വടക്കു ഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. കുടുംബ, സമൂഹ ഐക്യത്തിനായി ഇവിടെ പാൽപായസ നിവേദ്യം സാഹാരണമാണ്. മീനപ്പൂരത്തോടനുബന്ധിച്ചുള്ള മീനപ്പൂരമഹോത്സവമാണ് ഈ ക്ഷേത്രത്തിലെ ഉത്സവം. ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണ് പടയണി.