Jump to content

പല്ലവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pallava Empire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പല്ലവർ

പല്ലവസാമ്രാജ്യം 645-ആമാണ്ടിൽ (നരസിംഹവർമ്മന്റെ കാലത്ത്
ഔദ്യോഗികഭാഷകൾ തമിഴ്
സംസ്കൃതം
തലസ്ഥാനം കാഞ്ചീപുരം
ഭരണരീതി ഏകാധിപത്യം
മുൻകാലരാജ്യങ്ങൾ ശതവാഹനർ, കളഭ്രർ
പിൽക്കാലരാജ്യങ്ങൾ ചോളർ, കിഴക്കൻ ചാലൂക്യർ
മംതകപ്പത്തു
പല്ലവ തൂണ് / பல்லவ தூண்

ഒരു പുരാതന തെക്കേ ഇന്ത്യൻ സാമ്രാജ്യമായിരുന്നു പല്ലവ സാമ്രാജ്യം (തമിഴ്: பல்லவர், തെലുഗു: పల్లవ) . ആന്ധ്രയിലെ ശാതവാഹനരുടെ കീഴിലെ ജന്മി പ്രഭുക്കന്മാരായിരുന്ന പല്ലവർ അമരാവതിയുടെ അധഃപതനത്തിനു ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 4-ആം നൂറ്റാണ്ടോടെ ഇവർ കാഞ്ചീപുരം ആസ്ഥാനമാക്കി. മഹേന്ദ്രവർമ്മൻ I (571 – 630), നരസിംഹവർമ്മൻ I (630 – 668 CE) എന്നീ രാജാക്കന്മാർക്കു കീഴിൽ ഇവർ ശക്തിപ്രാപിച്ചു. തമിഴ് സംസാരിക്കുന്ന ഭൂപ്രദേശങ്ങളുടെ വടക്കു ഭാഗവും തെലുഗു സംസാരിക്കുന്ന പ്രദേശങ്ങളും ഇവർ ആറു നൂറ്റാണ്ടോളം (9-ആം നൂറ്റാണ്ടുവരെ) ഭരിച്ചു.

ഇവരുടേ ഭരണകാലം മുഴുവൻ ബദാമി ചാലൂക്യരുമായും[1]ചോള, പാണ്ഡ്യ രാജാക്കന്മാരുമായും ഇവർ സ്ഥിരമായി തർക്കത്തിലും യുദ്ധത്തിലുമായിരുന്നു. ഒടുവിൽ എട്ടാം നൂറ്റാണ്ടിൽ ചോളരാജാക്കന്മാർ പല്ലവരെ യുദ്ധത്തിൽ തോൽപ്പിച്ചു. അവസാന പല്ലവരാജാവായ അപരാജിതനെ ചോളരാജാവായ ആദിത്യചോളൻ തോൽപിച്ചതോടെ പല്ലവവംശം അവസാനിച്ചു.

ദ്രാവിഡ വാസ്തുവിദ്യയുടെ പ്രോത്സാഹകർ എന്ന നിലയിലാണ് പല്ലവർ അറിയപ്പെടുന്നത്. ഇവരുടെ പ്രോത്സാഹനത്തിൽ നിർമ്മിച്ച ശില്പങ്ങൾ ഇന്നും മഹാബലിപുരത്ത് കാണാം. ഭീമാകാരമായ ശില്പങ്ങളും അമ്പലങ്ങളും നിർമ്മിച്ച പല്ലവർ തനത് ദ്രാവിഡ വാസ്തുവിദ്യയുടെ അടിസ്ഥാനങ്ങൾ നിർവ്വചിച്ചു. പല്ലവ ഭരണകാലത്ത് ചീന സഞാരിയായ ഹുവാൻ സാങ്ങ് കാഞ്ചിപുരം സന്ദർശിച്ചു. ഹുവാൻ സാങ്ങ് തന്റെ ഗ്രന്ഥങ്ങളിൽ പല്ലവ ഭരണത്തിന്റെ മഹിമയെ വാഴ്ത്തി.

ജനജീവിതം

[തിരുത്തുക]

പല്ലവഭരണകാലത്ത് പൊതുജനങ്ങൾക്കിടയിൽ പല തദ്ദേശസമിതികൾ നിലവിലിരുന്നു. ബ്രാഹ്മണരും ജന്മിമാരും അടങ്ങുന്ന സമിതിയാണ്‌ സഭ എന്നറീയപ്പെട്ടിരുന്നത്. ഈ സമിതി പല ഉപസമിതികൾ ഉൾക്കൊള്ളുന്നവയായിരുന്നു. ജലസേചനം, കൃഷി, പാതനിർമ്മാണം, ക്ഷേത്രകാര്യങ്ങൾ എന്നിവയായിരുന്നു സഭയുടെ ഭരണമേഖലയിൽ ഉൾപ്പെട്ടിരുന്നത്.

ബ്രാഹ്മണരല്ലാത്ത ഭൂവുടമകൾ വസിച്ചിരുന്നയിടങ്ങളിലെ ഗ്രാമസഭകളെയാണ്‌ ഊര്‌ എന്ന് അറിയപ്പെട്ടിരുന്നത്. വ്യാപാരികളുടെ സംഘടനെയാണ്‌ നഗരം എന്നറിയപ്പെട്ടിരുന്നത്. ധനികരും ശക്തരുമായ ഭൂവുടമകളും വ്യാപാരികളുമാണ്‌ ഈ സമിതികൾ നിയന്ത്രിച്ചിരുന്നത്[1].

അവലംബം

[തിരുത്തുക]
  1. 1.0 1.1 "CHAPTER 11 - NEW EMPIRES AND KINGDOMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 115–117. ISBN 8174504931.
"https://ml.wikipedia.org/w/index.php?title=പല്ലവർ&oldid=3753872" എന്ന താളിൽനിന്ന് ശേഖരിച്ചത്