ഓട്ടോറൈനോലാറിംഗോളജി
Mani Zadeh MD Endoscopic Sinus Surgery.jpg | |
Significant diseases | Dizziness, Head and neck cancer, Sinusitis |
---|---|
Specialist | Otorhinolaryngologist |
തലയുടെയും കഴുത്തിന്റെയും രോഗാവസ്ഥകളുടെ ചികിത്സ അല്ലെങ്കിൽ ശസ്ത്രക്രിയ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര മേഖലയിലെ ശസ്ത്രക്രിയാ ഉപവിഭാഗമാണ് ഓട്ടോലാറിംഗോളജി, ഇ എൻ ടി മെഡിസിൻ എന്നീ പേരുകളിലും അറിയപ്പെടുന്ന ഓട്ടോറൈനോലാറിംഗോളജി. ഈ മേഖലയിൽ വിദഗ്ധരായ ഡോക്ടർമാരെ ഓട്ടോറൈനോലാറിംഗോളജിസ്റ്റുകൾ, ഓട്ടോലാറിംഗോളജിസ്റ്റുകൾ, തല, കഴുത്ത് ശസ്ത്രക്രിയാ വിദഗ്ധർ അല്ലെങ്കിൽ ഇഎൻടി വിദഗ്ധർ എന്ന് വിളിക്കുന്നു. ചെവി, മൂക്ക്, തൊണ്ട, തലയോട്ടിയുടെ അടിഭാഗം, തല, കഴുത്ത് എന്നിവയെ ബാധിക്കുന്ന രോഗങ്ങൾക്ക് രോഗികൾ ഒരു ഓട്ടോൈറൈനോലാറിംഗോളജിസ്റ്റിൽ നിന്ന് ചികിത്സ തേടുന്നു. ഭക്ഷണം കഴിക്കൽ, കുടിക്കൽ, സംസാരിക്കൽ, ശ്വസനം, വിഴുങ്ങൽ, കേൾവി എന്നിവയുമായി ബന്ധപ്പെട്ട ഇന്ദ്രിയങ്ങളെയും അവയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന പ്രവർത്തനപരമായ രോഗങ്ങൾ ഇവയിൽ സാധാരണയായി ഉൾപ്പെടുന്നു. കൂടാതെ, ഇഎൻടി ശസ്ത്രക്രിയയിൽ ക്യാൻസറുകളുടെയും തലയുടെയും കഴുത്തിന്റെയും ട്യൂമറുകളുടെ ശസ്ത്രക്രിയാ മാനേജ്മെന്റും പുനർനിർമ്മാണവും മുഖത്തിന്റെയും കഴുത്തിന്റെയും പ്ലാസ്റ്റിക് സർജറിയും ഉൾപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഓട്ടോളജി, ലാറിംഗോളജി എന്നീ മേഖലകൾ ഒന്നിച്ച് ചേർന്ന് ആരംഭിച്ച വൈദ്യശാസ്ത്ര ശാഖയാണ് ഓട്ടോൈറൈനോലാറിംഗോളജി.[1] ഒട്ടോളജിസ്റ്റുകൾ ശസ്ത്രക്രിയാ വിദഗ്ധരും ലാറിംഗോളജിസ്റ്റുകൾ മൂക്കിലെയും നെഞ്ചിലെയും രോഗങ്ങൾ ചികിത്സിക്കുന്ന ഫിസിഷ്യന്മാരും ആയിരുന്നു.[1]
ഉപ-വിഭാഗങ്ങൾ
[തിരുത്തുക]ഹെഡ് ആൻഡ് നെക്ക് ഓങ്കോളജിക് ശസ്ത്രക്രിയ | ഫേഷ്യൽ പ്ലാസ്റ്റിക്, റികൺസ്ട്രക്റ്റീവ് ശസ്ത്രക്രിയ * | ഓട്ടോളജി | ന്യൂറോട്ടോളജി * | റൈനോളജി / സൈനസ് / ആന്റീരിയർ സ്കൾ ബേസ് സർജറി | ലാറിംഗോളജി, വോയ്‌സ് ഡിസോർഡേഴ്സ് | പീഡിയാട്രിക് ഒട്ടോറൈനോലാറിംഗോളജി * | സ്ലീപ് മെഡിസിൻ * |
സർജിക്കൽ ഓങ്കോളജി | ഫേഷ്യൽ കോസ്മെറ്റിക് സർജറി | ചെവി | മധ്യവും ആന്തരികവുമായ ചെവി | സൈനസൈറ്റിസ് | ശബ്ദ വൈകല്യങ്ങൾ | വെലോപലറ്റൈൻ അപര്യാപ്തത | ഉറക്ക പ്രശ്നങ്ങൾ |
മൈക്രോവാസ്കുലർ
റീകൺസ്ട്രക്ഷൻ |
മാക്സിലോഫേസിയൽ ശസ്ത്രക്രിയ | കേൾവി | ടെമ്പറൽ അസ്ഥി | അലർജി | ഫോണോ സർജറി | മുറിച്ചുണ്ടും മുറിയണ്ണാക്കും | സ്ലീപ് അപ്നിയ ശസ്ത്രക്രിയ |
എൻഡോക്രൈൻ ശസ്ത്രക്രിയ | ട്രൊമാറ്റിക് റീകൺസ്ട്രക്ഷൻ | ബാലൻസ് | തലയോട്ടി അടിസ്ഥാന ശസ്ത്രക്രിയ | മുൻ സ്കൾ ബേസ് | വിഴുങ്ങുന്നതിലെ തകരാറുകൾ | എയർവേ | സ്ലീപ്പ് ഇൻവെസ്റ്റിഗേഷൻ |
എൻഡോസ്കോപ്പിക് സർജറി | ക്രാനിയോഫേഷ്യൽ ശസ്ത്രക്രിയ | തലകറക്കം | അപ്നിയ, കൂർക്കം വലി | വാസ്കുലർ തകരാറുകൾ | |||
കോക്ലിയർ ഇംപ്ലാന്റ് / BAHA | കോക്ലിയർ ഇംപ്ലാന്റ് / BAHA |
(* നിലവിൽ അമേരിക്കൻ ബോർഡ് ഓഫ് മെഡിക്കൽ സബ് സ്പെഷ്യാലിറ്റി അംഗീകരിച്ചിരിക്കുന്നു)
ഉപവിഭാഗത്തിന്റെ വിഷയങ്ങൾ
[തിരുത്തുക]ഹെഡ് ആൻഡ് നെക്ക് സർജറി
[തിരുത്തുക]- ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജി (തലയുടെയും കഴുത്തിന്റെയും കാൻസർ / മാലിഗ്നൻസി എന്നിവ ചികിത്സിക്കുന്ന ശസ്ത്രക്രിയാ മേഖല)
- ഹെഡ് ആൻഡ് നെക്ക് മ്യൂക്കോസൽ മാലിഗ്നൻസി (മുകളിലെ എയറോഡൈജസ്റ്റീവ് ട്രാക്റ്റിൻ്റെ പിങ്ക് ലൈനിംഗിന്റെ അർബുദം
- ഓറൽ ക്യാൻസർ (ചുണ്ടുകൾ, മോണകൾ, നാവ്, ഹാർഡ് പാലറ്റ്, കവിൾ, വായയുടെ അടിഭാഗം എന്നിവയുടെ അർബുദം)
- ഓറോഫാറിംഗൽ ക്യാൻസർ (ഓറോഫാറിൻക്‌സ്, സോഫ്റ്റ് പാലറ്റ്, ടോൺസിൽ, നാവിന്റെ അടിഭാഗം എന്നിവയുടെ അർബുദം)
- ലാറിൻക്സ് കാൻസർ (വോയ്‌സ്ബോക്സ് കാൻസർ)
- ഹൈപ്പോഫാറിനക്സ് കാൻസർ (തൊണ്ടയിലെ അർബുദം)
- സിനോനേസൽ കാൻസർ
- നേസോഫാറിംഗൽ കാൻസർ
- തലയുടെയും കഴുത്തിന്റെയും ത്വക്ക് അർബുദം
- തൈറോയ്ഡ് കാൻസർ
- ഉമിനീർ ഗ്രന്ഥി കാൻസർ
- തലയുടെയും കഴുത്തിൻ്റെയും സാർക്കോമ
- ഹെഡ് ആൻഡ് നെക്ക് മ്യൂക്കോസൽ മാലിഗ്നൻസി (മുകളിലെ എയറോഡൈജസ്റ്റീവ് ട്രാക്റ്റിൻ്റെ പിങ്ക് ലൈനിംഗിന്റെ അർബുദം
- തലയ്ക്കും കഴുത്തിനും ഉള്ള എൻഡോക്രൈൻ ശസ്ത്രക്രിയ
- തൈറോയ്ഡ് ശസ്ത്രക്രിയ
- പാരാതൈറോയ്ഡ�� ശസ്ത്രക്രിയ
- മൈക്രോവാസ്കുലർ ഫ്രീ ഫ്ലാപ്പ് പുനർനിർമാണ ശസ്ത്രക്രിയ
- തലയോട്ടിയുടെ ബേസിൻ്റെ ശസ്ത്രക്രിയ
ഓട്ടോളജി, ന്യൂറോട്ടോളജി
[തിരുത്തുക]പുറം ചെവി, മധ്യ ചെവി, മാസ്റ്റോയ്ഡ്, ആന്തരിക ചെവി, ചുറ്റുമുള്ള ഘടനകൾ (ഫേഷ്യൽ നാഡി, ലാറ്ററൽ തലയോട്ടി അടിസ്ഥാനം) എന്നിവയെ ബാധിക്കുന്ന അസുഖങ്ങളുടെ പഠനം.
- പുറത്തെ ചെവിയുടെ രോഗങ്ങൾ
- ഓട്ടിറ്റിസ് എക്സ്റ്റെർന -
- പുറത്തെ ചെവി അല്ലെങ്കിൽ ചെവി കനാൽ വീക്കം
- ഓട്ടിറ്റിസ് എക്സ്റ്റെർന -
- മധ്യ ചെവി, മാസ്റ്റോയ്ഡ് രോഗങ്ങൾ
- ഓട്ടൈറ്റിസ് മീഡിയ - മദ്ധ്യകർണ്ണ വീക്കം
- പെർഫൊറേറ്റഡ് ഇയർ ഡ്രം (അണുബാധ, ആഘാതം, സ്ഫോടനം അല്ലെങ്കിൽ വലിയ ശബ്ദം എന്നിവ കാരണം കർണപുടത്തിനുണ്ടാകുന്ന ദ്വാരം)
- മാസ്റ്റോയ്ഡൈറ്റിസ്
- ആന്തരിക ചെവി രോഗങ്ങൾ
- ബിപിപിവി ബെനിൻ പ്രോക്സിസ്മൽ പൊസിഷണൽ വെർട്ടിഗോ
- ലാബിറിന്തൈറ്റിസ് / വെസ്റ്റിബുലാർ ന്യൂറോണൈറ്റിസ്
- മെനിയേഴ്സ് രോഗം / എൻഡോലിംഫാറ്റിക് ഹൈഡ്രോപ്പുകൾ
- പെരിലിംഫാറ്റിക് ഫിസ്റ്റുല
- അക്കോസ്റ്റിക് ന്യൂറോമ, വെസ്റ്റിബുലാർ ഷ്വന്നോമ
- ഫേഷ്യൽ നാഡി രോഗം
- ഇഡിയൊപത്തിക് ഫേഷ്യൽ പാൾസി (ബെൽസ് പാൾസി)
- ഫേഷ്യൽ നാഡി ട്യൂമറുകൾ
- റാംസെ ഹണ്ട് സിൻഡ്രോം
- ലക്ഷണങ്ങൾ
- കേൾവിക്കുറവ്
- ടിന്നിടസ് (ചെവിയിലെ ശബ്ദം)
- ഓറൽ ഫുൾനെസ് (ചെവി നിറഞ്ഞ പോലെയുള്ള തോന്നൽ)
- ഒട്ടാൽജിയ (ചെവി വേദന)
- ഒട്ടോറിയ (ചെവിയിൽ നിന്ന് ദ്രാവകം ഒഴുകുക)
- വെർട്ടിഗോ
- അസന്തുലിതാവസ്ഥ
റൈനോളജി
[തിരുത്തുക]മൂക്കിലെ അപര്യാപ്തതയുടെയും സൈനസ് രോഗങ്ങളുടെയും ചികിത്സ റൈനോളജിയിൽ ഉൾപ്പെടുന്നു.
- നേസൽ ഒബ്സ്ട്രക്ഷൻ (മൂക്കിലെ തടസ്സം)
- നേസൽ സെപ്റ്റം ഡീവിയേഷൻ
- സൈനെസൈറ്റിസ്
- പരിസ്ഥിതി അലർജികൾ
- റൈനൈറ്റിസ്
- പിറ്റ്യൂട്ടറി ട്യൂമർ
- എംറ്റി നോസ് സിൻഡ്രോം
- കഠിനമായ അല്ലെങ്കിൽ ആവർത്തിച്ചുള്ള എപ്പിസ്റ്റാക്സിസ്
പീഡിയാട്രിക് ഓട്ടോറൈനോലാറിംഗോളജി
[തിരുത്തുക]- അഡെനോയ്ഡെക്ടമി
- കാസ്റ്റിക് ഇഞ്ചക്ഷൻ
- ക്രികോട്രാഷ്യൽ റിസെക്ഷൻ
- ഡീകാനുലേഷൻ
- ലാറിംഗോമലേസിയ
- ലാറിംഗോട്രാക്കിയൽ റീകൺസ്ട്രഷൻ
- മൈറിംഗോടമിയും ട്യൂബുകളും
- ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ - പീഡിയാട്രിക്
- ടോൺസിലക്ടമി
ലാറിംഗോളജി
[തിരുത്തുക]- ഡിസ്ഫോണിയ
- സ്പാസ്മോഡിക് ഡിസ്ഫോണിയ
- ട്രക്കിയോസ്റ്റമി
- ലാറിങ്സ് അർബുദം
- വോക്കോളജി - ശബ്ദ ശീലത്തിന്റെ ശാസ്ത്രവും പ്രയോഗവും
ഫേഷ്യൽ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് ശസ്ത്രക്രിയ
[തിരുത്തുക]തല, മുഖം, കഴുത്ത് എന്നിവയുടെ സൗന്ദര്യവർദ്ധക ശസ്ത്രക്രിയയിൽ വിദഗ്ധരാകാൻ ആഗ്രഹിക്കുന്ന ഒട്ടോലാറിംഗോളജിസ്റ്റുകൾക്കും പ്ലാസ്റ്റിക് സർജന്മാർക്കും ഉള്ള ഒരു വർഷത്തെ ഫെലോഷിപ്പാണ് ഫേഷ്യൽ പ്ലാസ്റ്റിക്, ആൻഡ് റീ കൺസ്ട്രക്റ്റീവ് ശസ്ത്രക്രിയ.
- റൈനോപ്ലാസ്റ്റി
- ഫെയ്സ്ലിഫ്റ്റ് (റൈറ്റിഡെക്ടമി)
- ബ്രോ ലിഫ്റ്റ്
- ബ്ലെഫറോപ്ലാസ്റ്റി
- ഓട്ടോപ്ലാസ്റ്റി
- ജെനിയോപ്ലാസ്റ്റി
- കുത്തിവയ്ക്കാവുന്ന കോസ്മെറ്റിക് ചികിത്സകൾ
- മുഖത്തിൻ്റെ ആഘാതം
- മൂക്കിലെ അസ്ഥി ഒടിവ്
- മാൻഡിബിൾ ഒടിവ്
- ഓർബിറ്റൽ ഒടിവ്
- ഫ്രോണ്ടൽ സൈനസ് ഒടിവ്
- സങ്കീർണ്ണമായ ലസറേഷനുകളും സോഫ്റ്റ് ടിഷ്യു കേടുപാടുകളും
- ത്വക്ക് അർബുദം (ഉദാ ബേസൽ സെൽ കാർസിനോമ)
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Weir, Neil (1 ഫെബ്രുവരി 2000). "Otorhinolaryngology". Postgraduate Medical Journal (in ഇംഗ്ലീഷ്). pp. 65–69. doi:10.1136/pmj.76.892.65.