Jump to content

മുക്കം

Coordinates: 11°28′0″N 75°52′30″E / 11.46667°N 75.87500°E / 11.46667; 75.87500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mukkam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുക്കം
പട്ടണം
Map of India showing location of Kerala
Location of മുക്കം
മുക്കം
Location of മുക്കം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട്
ഏറ്റവും അടുത്ത നഗരം കോഴിക്കോട്
എം.പി. രാഹുൽ ഗാന്ധി
ലോകസഭാ മണ്ഡലം വയനാട്
സിവിക് ഏജൻസി മുക്കം
ജനസംഖ്യ 40,670 (2011—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

11°28′0″N 75°52′30″E / 11.46667°N 75.87500°E / 11.46667; 75.87500 കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമാണ് മുക്കം. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരമാണ്. കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന വാണിജ്യമേഖലയാണ് ഈ പ്രദേശം. മലയോര മേഖലയിലെ ജനങ്ങൾ പല ആവശ്യത്തിനായി മുക്കത്തെ അശ്രയിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 34 കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു പട്ടണമാണിത്. ഇരുവഞ്ഞി പുഴയുടെ തീരത്തായാണ് മുക്കം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിൽ ഇവിടെ നിന്നും വളരെ അടുത്താണ്.

ചരിത്രം

[തിരുത്തുക]

മുക്കം ഒരു കുടിയേറ്റ പ്രദേശമാണ്. 1940-ൽ മലബാറിൻറെ കിഴക്കൻ മലയോരങ്ങളിൽ കുടിയേറ്റം ആരംഭിക്കുന്നത്. രണ്ടാം ലോക മഹായുദ്ധം വിതച്ച കെടുതികളിൽ പ്രധാനമായ ഒന്നായിരുന്നു ദാരിദ്ര്യവും പട്ടിണിയും. കേരളത്തിൽ ക്ഷാമവും വിലക്കയറ്റവും സൃഷ്ടിച്ച ദുരിതക്കയം താങ്ങാനാവാതെ സാധാരണക്കാർ വലഞ്ഞു. പകർച്ച വ്യാധികളും വേട്ടയാടി. വിഭവങ്ങളുടെ ദുർലഭ്യത പൊതു വിതരണ സംവിധാനത്തെയും അപര്യാപ്തമാക്കി. പനങ്കഞ്ഞിയും താളും തവരയും ഒക്കെ ആയിരുന്നു സാധാരണക്കാരൻ അന്ന് ജീവൻ നിലനിർത്താൻഭക്ഷണമാക്കിയത്. കൃഷി ജീവിതോപാധിയാക്കിയ വലിയൊരു ജന വിഭാഗം മധ്യ തിരുവിതാംകൂറിൽ ഉണ്ടായിരുന്നു. നാടിലെ ചെറിയ ഭൂമി വിറ്റാൽ മലബാറിൽ ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കമെന്ന അറിവ് അവരെ മലബാറിലേക്ക് ആകർഷിച്ചു.

ഈ പ്രദേശത്തെക്കുറിച്ച് വ്യക്തമായ വിവരവും ധാരണയും ഇല്ലാതെയായിരുന്നു അവർ മലബാറിലെത്തിയത്. ഭാരതത്തിൻറെ സ്വാതന്ത്ര്യത്തിന് മുൻപ് അംശം അധികാരികളുടെ അധികാരതിൻ കീഴിലായിരുന്നു ഈ പ്രദേശം.സമുദായ ആചാരങ്ങളിൽ നിഷ്ഠയും ഭ്രഷ്ടും കൽപിക്കാൻ ദേശത്തെ നാടുവാഴികളായിരുന്ന മണ്ണിലിടം നായന്മാർക്ക് സാമൂതിരി അധികാരം കല്പിച്ചു നൽകിയിരുന്നു. വിവിധ മതസ്ഥർ താമസിച്ചു വരുന്ന ഈ നാടിന്നോളം തന്നെ പഴക്കമുണ്ട് പ്രദേശത്തെ മത സൗഹാർദ്ദത്തിന്. പുളിയക്കോട്ട്, വയലിൽ,ബല്യംബ്ര തുടങ്ങിയവയാണ് പ്രധാന മുസ്ലിം തറവാടുകൾ. അത്തിക്കമണ്ണിൽ, കൊറ്റങ്ങൽ,കോടക്കാട്ട്താലശ്ശേരിത്താഴത്ത്, പാലക്കടവത്ത്,പാലിയിൽ, പെരുമ്പടപ്പിൽ, പനകരിമ്പനങ്ങോട്ട്, കല്ലൂര്, വാലത്ത്, മേക്കുണ്ടാറ്റിൽ, എരഞ്ഞങ്കണ്ടി, വഴക്കാമണ്ണിൽ, പാട്ടശ്ശേരി തുടങ്ങിയവയാണ് പ്രധാന തീയ്യർ തറവാടുകൾ. ഈ മേഖലയിൽ കുടിയേറ്റം ആരംഭിച്ചത് തിരുവമ്പാടിയിലാണ്.1942-ൽ തിരുവമ്പാടി പ്രദേശം നായര്കൊല്ലി എന്നാണ് അറിയപ്പെട്ടിരുന്നത്.കുടിയേറ്റക്കാരിൽ ഭൂരിഭാഗവും സുറിയാനി കത്തോലിക്കരായിരുന്നു.[1]

ഒരു ചെറുപുഴയുടെയും ഇത്തിരികൂടി വലിയ പുഴയായ ഇരുവഞ്ഞിയുടെയും സംഗമ സ്ഥാനമാണിത്. മഹാമുനി അഗസ്ത്യൻ പ്രതിഷ്ഠ നിർവ്വഹിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന തൃക്കുടമണ്ണ ശിവ ക്ഷേത്രം ഇവിടെയാണ്. ഈ ഗ്രാമത്തിലെ പൊറ്റശ്ശേരിയിൽ വെച്ചാണ് സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്കിടയിൽ കേരളത്തിൻറെ ഗാന്ധി വിശേഷിപ്പിച്ച മുഹമ്മദ്‌ അബ്ദുറഹ്‌മാൻ സാഹിബ് അന്ത്യ ശ്വാസം വലിച്ചത്. റോഡുകൾക്കും പാലങ്ങൾക്കും മുമ്പ് ഗതാഗതത്തിനും ചരക്ക് നീക്കത്തിനും മനുഷ്യൻ പുഴകളെയും തോടുകലെയുമായിരുന്നു ആശ്രയിച്ചിരുന്നത്. മൂന്ന് ഭാഗവും ഇരുവഞ്ഞിയാൽ ചുറ്റപ്പെട്ട മുക്കം ഗതാഗത സൗകര്യത്തിൽ മുന്നിട്ടു നിന്ന്. അതുകൊണ്ട് തന്നെ ഇവിടെ ജനവാസ മേഖലയായി. സമീപത്തെ മലകളിൽ നിന്നും മരം മുറിച്ചെടുത്ത് തെരപ്പം കെട്ടിയും വെപ്പുതോണികളിൽ കയറ്റിയും കോഴിക്കോട്ട് എത്തിക്കുന്നതായിരുന്നു അക്കാലത്തെ പ്രധാന തൊഴിൽ. മരക്കച്ചവടക്കാരായ മുതലാളിമാരും അന്ന് മുക്കത്തിൻറെ സാമ്പത്തിക മേഖലയുടെ നെടുംതൂണായി. ജന്മിമാരായ ഭൂവുടമകൾ ആതിഥ്യ മര്യാദക്ക് പേര് കേട്ടവരായിരുന്നു.

മുക്കത്തിൻറെ വ്യാപാര ചരിത്രം

[തിരുത്തുക]

മുക്കത്തെ ആദ്യത്തെ ഭക്ഷണ ശാല ആരംഭിച്ചത് മൂലത്ത് ഉണ്ണിപ്പെരച്ചി എന്ന വനിതയാണ്‌. അൽപ കാലത്തിനുള്ളിൽ തന്നെ ഗോവിന്ദൻ നായർ എന്നൊരു പരദേശി ഒരു ചായക്കടയും തുടങ്ങി. വട്ടപ്പാറ ഉണ്ണിമോയിയുടെ "സകല കുലാവി" മുക്കത്തിൻറെ ആവശ്യങ്ങൾ തെല്ലൊന്നു ശമിപ്പിച്ച അന്നത്തെ സൂപ്പർ മാർക്കറ്റ് ആയിരുന്നു. പാലിയിൽ അപ്പുവേട്ടൻറെ മസാല-മലഞ്ചരക്ക് കച്ചവടം, തെയ്യൻറെ സദാനന്ദ ഹോട്ടൽ, പിക്നിക് നാരായണൻറെ പിക്നിക് തുണി ഷോപ്പ് തുടങ്ങിയവ ആദ്യകാല കച്ചവട സ്ഥാപനങ്ങളായിരുന്നു.[2]

സ്ഥലനമോൽപത്തി

[തിരുത്തുക]

മുൻകാലങ്ങളിൽ മലങ്കാടുകളിൽ നിന്നും മരത്തടികൾ വെട്ടിയിറക്കി ഇരുവഞ്ഞിയിലൂടെ കല്ലായിയിലേക്ക് ഒഴുക്കിക്കൊണ്ടുപോയിരുന്നു. അന്നു മരത്തടികൾ നീരിലാക്കുന്ന  മുക്കായിരുന്നു (ചെറുപുഴയും വലിയ പുഴയും ഒന്നിക്കുന്ന സ്ഥലം) നീരിലാക്കൽ മുക്ക്. അതു പിന്നീടു മുക്കം എന്ന കൊച്ചു ഗ്രാമത്തിന്റെ പേരായി മാറി. അത്തിമുഴിയാണ് പിന്നീട് അഗസ്ത്യൻ മുഴിയായി മാറിയത്. (മുക്കത്തിനടുത്തുള്ള മറ്റൊരു സ്ഥലമാണ് അഗസ്ത്യൻ മുഴി).

മുക്കം ചന്തയിലേക്കും അങ്ങാടിയിലേക്കുമുള്ള ചരക്കുകൾ കല്ലായിയിൽ നിന്നും ഫറോക്കിൽ നിന്നും  തോണിയിൽ കയറ്റി കൊണ്ടുവന്നിരുന്നു. മുക്കം കടവിനു തൊട്ടു താഴെയുള്ള കാടുമൂടിക്കിടക്കുന്ന എരിക്കഞ്ചേരി കടവിലായിരുന്നു അന്നു ചരക്കുകൾ ഇറക്കിയിരുന്നത്. ഇടവപ്പാതിയിൽ മഴ പെയ്യുകയും ഇരുവഞ്ഞി നിറയുകയും ചെയ്യുമ്പോഴാണ് മുക്കം കടവിൽ തോണിയിറക്കുക. അതിനുള്ള അവകാശം ഗ്രാമ പഞ്ചായത്തിൽ നിന്നു എടാരം മമ്മദുകോയാക്കയോ ഫറൂഖ് മൂസ്സാക്കയോ കുനിയിൽ മൊയ്തീൻ കോയാക്കയോ ലേലം വിളിച്ചു സ്വന്തമാക്കിയിരുന്നു. (ഇവർക്കു മുമ്പേ ചാത്തമംഗലത്തുകാരനായ രാവുണ്യേട്ടൻ  ഇവിടെ കടവു കടത്തിയിരുന്നതായി പറയപ്പെടുന്നു).

ഗതാഗതം

[തിരുത്തുക]

കോഴിക്കോട് നഗരത്തിൽ നിന്നും 27 കി.മീ കിഴക്കോട്ട് സഞ്ചരിച്ചാൽ ഇവിടെയെത്താം. കോഴിക്കോട്, വയനാട്, പാലക്കാട്, തൃശ്ശൂർ ഭാഗത്തേക്ക് ബസ് സൗകര്യം ആവശ്യത്തിനുണ്ട്.

പ്രധാനപെട്ട സ്ഥലങ്ങളിലേക്കുള്ള ദൂരം കിലോ മീറ്ററിൽ
[തിരുത്തുക]

ശ്രദ്ധേയരായ വ്യക്തികൾ

[തിരുത്തുക]
  • എം.എൻ. കാരശ്ശേരി (മലയാളം എഴുത്തുകാരനും ആക്റ്റിവിസ്റ്റും)
  • ജോർജ് എം. തോമസ് (ഇന്ത്യൻ രാഷ്ട്രീയ നേതാവ്)
  • ഹമീദ് ചേന്നമംഗല്ലൂർ (എഴുത്തുകാരൻ, നിരൂപകൻ)
  • ഒ. അബ്ദുറഹ്മാൻ (എഴുത്തുകാരൻ, സ്പീക്കർ, മാധ്യമം ദൈനം ദിന എഡിറ്റർ)
  • ഒ.അബ്ദുല്ല (എഴുത്തുകാരൻ, നിരൂപകൻ, ടിവി ആങ്കർ)
  • ബി. പി. മൊയ്തീൻ (ഫുട്ബോൾ പ്ലേയർ, സാമൂഹിക പരിഷ്കർത്താവ്, സിനിമാ നിർമ്മാതാവ്)
  • കാഞ്ചനമാല (സാമൂഹിക പ്രവർത്തക)
  • മൊയ്‌തീൻ കോയ ഹാജി (മുക്കം മുസ്ലീം ഓർഫനേജ് സ്ഥാപകൻ , മലബാർ മുൻ ഡിസിസി പ്രസിഡന്റ്)
  • സലാം കാരശ്ശേരി (അഭിനേതാവ്, സിനിമാനിർമ്മാതാവ്, ദേശീയ പുരസ്ക്കാര ജേതാവ്, എഴുത്തുകാരൻ)
  • എം ദിലീഫ് (കരികേച്ചേറിസ്റ്റ്, ഗിന്നസ് റെക്കോർഡ് ജേതാവ്)
  • നടുക്കണ്ടി അബൂബക്കർ (പത്രാധിപർ, എഴുത്തുകാരൻ )
  • ബന്ന ചേന്നമംഗല്ലൂർ (ആങ്കർ, നടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, ഡയറക്ടർ)
  • സിദ്ധീക്ക് ചേന്നമംഗല്ലൂർ (സിനിമാ സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ് , തിരക്കഥാകൃത്ത്, രാഷ്ട്രീയ നിരീക്ഷകൻ , ഗായകൻ , സംഗീത സംവിധായകൻ , ഗാനരചയിതാവ് )
  • അഷ്‌റഫ്‌ മേച്ചേരി (മാസ് റിയാദ് ജെ:സെക്രട്ടറി, ഒ.ഐ.സി.സി ജെ:സെക്രട്ടറി, മീഡിയ വിംഗ്സ്, മേച്ചീരി ന്യൂസ് വിഷൻ റിപ്പോർട്ടർ)
  • ഷെബീന സുനിൽ (എഴുത്തുകാരി, തിരക്കഥാകൃത്ത്, സംവിധായിക)
  • മുക്കം വിജയൻ (സംഗീതം, അഭിനേതാവ്)
  • മുക്കം ഭാസി (നാടകനടൻ, എഴുത്തുകാരൻ)
  • സുരാസു (എഴുത്തുകാരൻ, നാടക സംവിധായകൻ)

ആശുപത്രികൾ

[തിരുത്തുക]
  • ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
  • ഇ. എം.എസ് ഹോസ്പിറ്റിൽ
  • കെ. എം.സി.ടി മെഡിക്കൽ കോളേജ്
  • സെന്റ്. ജോസഫ് ഹോസ്പിറ്റൽ
  • എൻ.സി ഹോസ്പിറ്റൽ

പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • മുക്കം ഹയർ സെക്കന്ററി സ്കൂൾ
  • എം.എ എം ടി.ടി.ഐ മുക്കം
  • കെ.എം.സി.ടി. മെഡിക്കൽ കോളേജ്
  • K.M.C.T ഡെന്റൽ കോളേജ്
  • K.M.C.Tഫാർമസി കോളേജ്
  • ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് ,മാമ്പറ്റ
  • K.M.C.T ആയുർവേദ കോളേജ്
  • K.M.C.T എൻജിനിയറിംഗ് കോളേജ്, പരതപ്പൊയിൽ
  • K.M.C.T പോളി ടെക്നിക് കോളേജ്, പരതപ്പൊയിൽ
  • M.A.M.O ആർട്സ് ആൻഡ്‌ സയൻസ് കോളേജ്, മണാശ്ശേരി
  • ഹിറ സ്ക്കൂൾ , ഇസ്ലാഹിയ കോളജ് ചേന്നമംഗല്ലൂർ
  • M.E.S ആർട്സ് ആ���ഡ് സയൻസ് കോളേജ്, കള്ളൻതോട്
  • K.M.C.T ആർട്സ് ആൻഡ് സയൻസ് കോളേജ്
  • CAAT സെന്റെർ ഫോർ അഡ്വാൻസ്ഡ് അക്കൗണ്ടന്റ്സ് ട്രെയിനിങ്ങ്

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. കെ.വി.വി.ഇ.എസ്. മുക്കം യൂണിറ്റ് പ്രസിദ്ധീകരിച്ച 'ഇരുവഞ്ഞി' സോവനീർ
  2. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിദ്ധീകരിച്ച "രജതം" എന്ന സുവനീർ.
"https://ml.wikipedia.org/w/index.php?title=മുക്കം&oldid=4013095" എന്ന താളിൽനിന്ന് ശേഖരിച്ചത്