മല്ലിക സുകുമാരൻ
മല്ലിക സുകുമാരൻ | |
---|---|
തൊഴിൽ | ചലച്ചിത്ര-സീരിയൽ അഭിനേതാവ് |
സജീവ കാലം | 1974-ഇതുവരെ |
ജീവിതപങ്കാളി(കൾ) | സുകുമാരൻ, ജഗതി ശ്രീകുമാർ |
കുട്ടികൾ | ഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വിരാജ് |
സുകുമാരൻ എന്ന മലയാളചലച്ചിത്രനടന്റെ ഭാര്യയും, ചലച്ചിത്ര-സീരിയൽ നടിയും ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ ചലച്ചിത്രനടന്മാരുടെ മാതാവുമാണ് മല്ലിക സുകുമാരൻ.
ജീവിതരേഖ
[തിരുത്തുക]1974-ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലികയുടെ അഭിനയജീവിതത്തിന്റെ തുടക്കം.[1]. സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടു. സുകുമാരന്റെ മരണശേഷം മല്ലിക തന്റെ അഭിനയജീവിതം പുനരാരംഭിച്ചു.
കെ.കെ. രാജീവ് സംവിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയാണ് മല്ലികയുടെ തിരിച്ചുവരവിലെ ആദ്യ അഭിനയസംരംഭം. ഈ സീരിയലിൽ തന്റെ കൂടെ അഭിനയിച്ച പൂർണ്ണിമ പിന്നീട് മല്ലികയുടെ മകനായ ഇന്ദ്രജിത്തിന്റെ വധുവായി. വളയം, സ്നേഹദൂരം, സ്ത്രീ ഒരു സാന്ത്വനം, പൊരുത്തം എന്നിവയാണ് മല്ലികയുടെ പ്രധാനപ്പെട്ട പരമ്പരകൾ. അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് മല്ലികയ്ക്ക് ഫിലിം-ടി.വി. ക്രിട്ടിക്സ് അവാർഡ് ലഭിക്കുകയുണ്ടായി.[1]
രാജസേനൻ സംവിധാനം ചെയ്ത മേഘസന്ദേശം എന്ന സിനിമയിലൂടെ മല്ലിക സിനിമയിലേയ്ക്ക് തിരിച്ച് വന്നു. സുരേഷ് ഗോപി ആയിരുന്നു ഈ സിനിമയിലെ നായകൻ. തുടർന്ന് രഞ്ജിത്തിന്റെ അമ്മക്കിളിക്കൂടിലും ശക്തമായ ഒരു കഥാപാത്രത്തെ മല്ലിക അവതരിപ്പിക്കുകയുണ്ടായി. ചോട്ട മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് മല്ലികയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ.
സീമാ�� സംവിധാനം ചെയ്ത മാധവൻ ചിത്രം വാഴ്തുക്കളിലൂടെ മല്ലിക തമിഴിലും അരങ്ങേറ്റം കുറിച്ചു.[2]
സിനിമകൾ
[തിരുത്തുക]- ക്വീൻ എലിസമ്പത്ത് (2023)
- ഓ സിൻഡ്രല്ല (2023)
- തള്ള (2023)
- സന്തോഷം (2023)
- കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ (2023)
- തണൽ തേടി (2022
- ബ്രോ ഡാഡി (2022)
- ബഹുമാനിച്ചു പോയാരമ്മ (2022)
- മഹാവീര്യർ (2022)
- ഗോൾഡ് (2022)
- സാറാസ് (2021)
- അമ്മക്കൊരുമ്മ (2020)
- തൃശൂർ പൂരം (2019)
- ലവ് ആക്ഷൻ ഡ്രാമ (2019)
- മൈ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ (2019)
- മാർക്കോണി മത്തായി (2019)
- പഞ്ചവർണ്ണതത്ത (2018)
- കുട്ടനാടൻ മാർപാപ്പ (2018)
- എന്നാലും ശരത്..? (2018)
- റോക്ക് സ്റ്റാർ (2015)
- ഒരു യാത്രയുടെ അന്ത്യം (2015)
- ഞാനും എന്റെ ഫാമിലിയും (2012)
- ഇവർ വിവാഹിതരായാൽ (2009)
- കലണ്ടർ (2009)
- തിരക്കഥ (2008)
- ചോട്ട മുംബൈ (2007)
- റോമിയോ (2007)
- അമ്മക്കിളിക്കൂട് (2003)
- സ്ഥിതി (2003)
- മേഘസന്ദേശം (2001) )
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 ":: Mallika Sukumaran mother of Prithviraj South Indian Bold Actor malayalam, tamil, movie, cinema". Archived from the original on 2009-11-25. Retrieved 2009-09-10.
- ↑ "Mallika Sukumaran debuts in Tamil". Archived from the original on 2007-09-05. Retrieved 2009-09-10.