ഫാത്തിമ മാതാ നാഷണൽ കോളേജ്
ആദർശസൂക്തം | PER MATREM PRO PATRIA |
---|---|
തരം | ഉന്നത വിദ്യാഭ്യാസ മേഖല |
സ്ഥാപിതം | 1951 |
പ്രിൻസിപ്പാൾ | ഡോ.സിന്ധ്യാ കാതറിൻ മൈക്കിൾ |
സ്ഥലം | കൊല്ലം, കേരളം |
Acronym | FMNC |
വെബ്‌സൈറ്റ് | www.fatimacollege.net |
കേരളത്തിലെ പ്രമുഖ കലാലയങ്ങളിലൊന്നാണ് കൊല്ലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഫാത്തിമ മാതാ നാഷണൽ കോളേജ് (Fatima Mata National College). കേരള സർവകലാശാലയുടെ കീഴിലുള്ള ഈ കലാലയം റോമൻ കത്തോലിക്ക സഭയുടെ കൊല്ലം രൂപതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. കൊല്ലം റോമൻ കാത്തലിക് രൂപതയുടെ ബിഷപ്പാണ് കോളേജിൻറെ ഭരണകാര്യങ്ങളുടെ രക്ഷാധികാരി. കൊല്ലം ജില്ലയിൽ നാക് അംഗീകാരം നേടിയ ആദ്യ കലാലയമാണിത്.[1]
കോമേഴ്‌സ്, എക്കണോമിക്‌സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, സൈക്കോളജി, ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സംസ്കൃതം, ഫ്രഞ്ച്, ഹിന്ദി, ഫിസിക്കൽ ��ഡ്യൂക്കേഷൻ, ജിയോളജി എന്നിങ്ങനെ പതിനാറ് സർക്കാർ എയ്‌ഡഡ് ഡിപ്പാർട്ടുമെന്റുകളും സെൽഫ് ഫൈനാൻസിങ് സ്ട്രീമിൽ ഇംഗ്ലീഷ്, കോമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നീ മൂന്നു ഡിപ്പാർട്ടുമെന്റുകളും പ്രവർക്കുന്നു. [2]
തുടക്കവും വളർച്ചയും
[തിരുത്തുക]കൊല്ലം രൂപതയുടെ ആദ്യ തദ്ദേശീയ ബിഷപ്പായിരുന്ന ഡോ. ജെറോം.എം. ഫെർണാണ്ടസ് 1951-ൽ ഈ കലാലയത്തിന് തുടക്കമിട്ടു. 1952 ഡിസംബർ 29-ന് ഇന്ത്യയിലെ പേപ്പൽ പ്രതിനിധിയായിരുന്ന കർദ്ദിനാൾ നോർമൻ തോമസ് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. സാമ്പത്തിക ശാസ്ത്രം, കൊമേഴ്സ്, ജന്തുശാസ്ത്രം എന്നീ ബിരുദകോഴ്സുകളുടെ ആരംഭത്തോടെ ഫസ്റ്റ് ഗ്രേഡ് കോളേജ് സ്ഥാനത്തേക്കുയർന്നു. തുടർന്ന് സസ്യശാസ്ത്രം,രസതന്ത്രം, ഗണിതശാസ്ത്രം, ഊർജ്ജതന്ത്രം എന്നിവയുടെയും ബിരുദകോഴ്സുകളും ആരംഭിച്ചു.
1961-ൽ ജന്തുശാസ്ത്രം, കൊമേഴ്സ് എന്നിവയുടെ ബിരുദാനന്തര ബിരുദ കോഴ്സുകളും 1964, 1965 വർഷങ്ങളിൽ ഊർജ്ജതന്ത്രം, ജന്തുശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഇംഗ്ലീഷ് എന്നീ ബിരുദാനന്തര ബിരുദങ്ങളും ആരംഭിച്ചു. 1993-ൽ പോളിമർ കെമിസ്ട്രിയിൽ ബിരുദ പഠനം ആരംഭിച്ചപ്പോൾ ഈ സൗകര്യം ലഭ്യമായ കേരള സർവ്വകലാശാലയിലെ ആദ്യ കലാലയമായിരുന്നു ഫാത്തിമ മാതാ കോളേജ്. [3] തുടർന്നുള്ള വർഷങ്ങളിൽ രസതന്ത്രം, ഗണിതശാസ്ത്രം, മലയാളം തുടങ്ങിയ വിഷയങ്ങളിലും ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിച്ചു. 2001-ൽ നാക് അംഗീകാരം നേടി. 2004-ൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.ബി.എ പഠനസൗകര്യങ്ങളും ആരംഭിച്ചു.
പൊതുവിവരങ്ങൾ
[തിരുത്തുക]ഇപ്പോൾ ഈ കോളേജിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലായി 17 ബിരുദ കോഴ്‌സുകളും 11 ബിരുദാനന്തര ബിരുദ കോഴ്‌സുകളും 8 ഡിപ്പാർട്ടുമെന്റുകളിൽ ഗവേഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവയ്ക്കു പുറമേ ഏതാനും സ്വാശ്രയ തൊഴിലധിഷ്ഠിത കോഴ്സുകളും നടത്തുന്നു.[4] [5]
പാഠ്യേതര മേഖലയിലും മികവു പുലർത്തുന്ന ഈ കലാലയത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള ഹോക്കി, ഫുട്‌ബോൾ, ബാസ്‌ക്കറ്റ് ബോൾ ഗ്രൗണ്ടുകളുണ്ട്.[1]
പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]അധ്യാപകരുടെ നേതൃത്വത്തിലുള്ള 'ഫാത്തിമ റിസേർച്ച് ജേണൽ' 2001 മുതലുള്ള പ്രതിവർഷപ്രസിദ്ധീകരണമാണ്. ഇംഗ്ലീഷ് വിഭാഗത്തിൽ നിന്ന് 'വിഷൻ' മലയാള വിഭാഗത്തിൽ നിന്ന് 'കലിക' എന്നീ മാസികകൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രസിദ്ധീകരണങ്ങളാണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]https://fmnc.ac.in/ (ഔദ്യോഗിക വെബ് സൈറ്റ്)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "അറുപതിന്റെ നിറവ്; ഫാത്തിമ കോളേജ് ആഘോഷത്തിലേക്ക്". മലയാള മനോരമ. മാർച്ച് 02, 2012.
{{cite web}}
:|access-date=
requires|url=
(help); Check date values in:|date=
(help); Missing or empty|url=
(help) - ↑ Fatima Mata National College Archived 2022-11-15 at the Wayback Machine. ALL DEPARTMENTS
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-28. Retrieved 2012-03-21.
- ↑ FMNC Archived 2022-11-17 at the Wayback Machine. PROGRAMMES & SYLLABI
- ↑ FMNC Archived 2022-11-17 at the Wayback Machine. Research