കോൺഗ്രസ് റേഡിയോ
ദൃശ്യരൂപം
(Congress Radio എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1942 ലെ ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഓഗസ്റ്റ് മുതൽ ഡിസംബർ വരെ സംപ്രേഷണം നടത്തിയ ഒരു രഹസ്യ ഭൂഗർഭ റേഡിയോ സ്റ്റേഷൻ ആയിരുന്നു കോൺഗ്രസ് റേഡിയോ. നിലവിൽ മുംബൈ എന്നറിയപ്പെടുന്ന ബോംബെയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഈ റേഡിയോ നിലയം പ്രവർത്തിച്ചു. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ഉഷാ മെഹ്ത (1920-2000), ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സഹായത്തോടെയാണ് കോൺഗ്രസ് റേഡിയോ സംഘടിപ്പിച്ചത്.