Jump to content

ഉളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chisel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉളി
ജർമനിയിൽ നിന്നും കണ്ടെടുത്തിട്റ്റുള്ള ക്രി.മു4100-2700 നവീനശിലായുഗത്തിലേതെന്ന് കരുതപ്പെടുന്ന ഉളിയുടെ ശേഷിപ്പുകൾ

മരം, കല്ല് മുതലായ കാഠിന്യമേറിയ വസ്തുക്കൾ ചെത്തിമിനുക്കുവാനും രൂപപ്പെടുത്തുവാനും മറ്റും ഉപയൊഗിക്കുന്ന ഒരു പണിയായുധമാണ് ഉളി (ഇംഗ്ലീഷിൽ: Chisel). സാധാരണയായി ഉളിയുടെ മൂർച്ചയേറിയ ഭാഗം ഉരുക്കിലാണ് നിർമ്മിക്കുന്നത്. ഉളിയുടെ കൈപ്പിടി മരംകൊണ്ടോ മറ്റു ലോഹങ്ങൾകൊണ്ടോ നിർമ്മിക്കുന്നു. ഉളിയുടെ ആകൃതിയ്ക്കും വലിപ്പത്തിനും അനുസരിച്ച് അവയെ വെവ്വേറെ പേരിട്ട് വിളിക്കുന്നു. വീതുളി, ഇടതരം ഉളി, മെല്ലുളി, പിരിയൻഉളി തുടങ്ങിയവ ഉദാഹരണം.

ഉളി ഉപയോഗിക്കുവാൻ ചുറ്റികയുടെയോ മറ്റു സമാന വസ്തുക്കളുടേയോ സഹായം കൂടിയേതീരു. വസ്തുക്കളുടെ ചെത്തിമാറ്റേണ്ട ഭാഗത്ത് ഉളിയുടെ മൂർച്ചയേറിയ ഭാഗം(വായ്ത്തല) വെച്ച് മുകൾഭാഗത്ത് ചുറ്റികൊണ്ടോ കൊട്ടുവടികൊണ്ടോ അടിച്ചാണ് ഉളി ഉപയോഗിക്കുന്നത്.

മരപ്പണിക്കുപയോഗിക്കുന്ന ഉളിയിൽ നിന്നും വ്യത്യസ്തമായിരിക്കും കൽപ്പടിക്കുപയോഗിക്കുന്ന ഉളി.

ഉപയോഗം

[തിരുത്തുക]

ഉളിക്ക് അനേകം ഉപയോഗങ്ങളുണ്ട്. മരപ്പണി, ശില്പനിർമ്മാണം(മരത്തിലും, കല്ലിലും), കൽപ്പണി തുടങ്ങിയ തൊഴിലുകളെ സംബന്ധിച്ചിടത്തോളം, ഉളി തീർത്തും ആവശ്യമായ ഒരു പണിയായുധമാണ്.

മരപ്പണി

[തിരുത്തുക]

വിവിധതരത്തിലുള്ള ഉളികൾ മരപ്പണിക്ക് ഉപയോഗിക്കുന്നു. മരത്തിന്റെ ചെത്തിമാറ്റേണ്ട ഭാഗത്തിനനുസരിച്ചാണ് ഉളി തിരങ്ങെറ്റുക്കുന്നത്. സാധാരണ മരപ്പണിക്ക് ഉപയോഗിക്കുന്ന ഉളികളിൽ നിന്നും വ്യത്യസ്തമായ ഉളികൾ കൊത്തുപണിക്ക് ഉപയോഗിക്കാറുണ്ട്. കൊത്തുപണിക്ക് വായ്ത്തലയുടെ വീതി കൂടിയ ഉളിയാണ് ആദ്യം ഉപയോഗിക്കുന്നത്. തുടർന്ന് വീതി കുറഞ്ഞ ഉളികൾ വിശദാംശങ്ങൾക്കായ് ഉപയോഗിക്കുന്നു.


വിവിധതരം ഉളികൾ

[തിരുത്തുക]
  • butt chisel
  • carving chisels
  • corner chisel
  • bevel edge chiselges.
  • flooring chisel
  • framing chisel
  • slick:
  • mortise chisel
  • paring chisel
  • skew chisel


ഇതും കാണുക

[തിരുത്തുക]
Wiktionary
Wiktionary
ഉളി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉളി&oldid=3833613" എന്ന താളിൽനിന്ന് ശേഖരിച്ചത്