Jump to content

സത്യത്തിൽ സ്നേഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Caritas in Veritate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സത്യത്തിൽ സ്നേഹം
(Latin: Charity in Truth)
Benedict XVI
മാർപ്പാപ്പയുടെ ചാക്രികലേഖനം
Spe salvi വിശ്വാസത്തിന്റെ വെളിച്ചം
തീയതി 29 June 2009
സാരാംശം Integral human development in charity and truth
ഏടുകൾ 127
എണ്ണം 3 of 3 of the Pontificate
മൂലവാക്യം in Latin
in English

ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പുറത്തിറക്കിയ മൂന്നാമത് ചാക്രികലേഖനമാണ് സത്യത്തിൽ സ്നേഹം (Caritas in Veritate). [1]2009 - ജൂൺ 29 - ന് ഒപ്പ് വച്ച് ജൂലൈയിലാണ് ഈ ചാക്രികലേഖനം പുറത്തിറക്കിയത്. ലേഖനം ആറ് അദ്ധ്യായങ്ങളിലായാണ് തയ്യാറാക്കിയിരിക്കുന്നത്. യേശു തന്റെ ജീവിതവും കുരിശുമരണവും ഉയിർപ്പും കൊണ്ട് സാഷ്യം വഹിച്ച സത്യത്തിലെ സ്നേഹം മനുഷ്യരാശിയുടെ ആധികാരിക വികസനത്തിന്റെ പിന്നിലെ മുഖ്യചാലകശക്തിയാണ്, നീതിയിലും സമാധാനത്തിലും ധീരവും ഉദാരവുമായി വ്യാപരിക്കുവാനുള്ള തിരഞ്ഞെടുപ്പിലേക്ക് മനുഷ്യനെ നയിക്കുന്നതും സ്നേഹമാണെന്ന് ഈ ചാക്രികലേഖനത്തിൽ ബെനഡിക്ട് മാർപ്പാപ്പ വ്യക്തമാക്കുന്നു. ആകെ ആറ് അദ്ധ്യായങ്ങളിലായാണ് സത്യത്തിൽ സ്നേഹം എന്ന ഈ ചാക്രികലേഖനം രചിക്കപ്പെട്ടിട്ടുള്ളത്.

രണ്ടാം വത്തിക്കാൻ കൗൺസിൽ സമാപിച്ച ഉടൻ 1967 മാർച്ച് 26-ന് പോൾ ആറാമൻ മാർപ്പാപ്പ പുറത്തിറക്കിയ ജനതകളുടെ പുരോഗതി (Populorum Progressio) എന്ന ചാക്രികലേഖനത്തെ സംബോധന ചെയ്തു കൊണ്ടാണ് സത്യത്തിൽ സ്നേഹം എന്ന ഈ ചാക്രികലേഖനത്തിലെ ആദ്യ അദ്ധ്യായം ആരംഭിക്കുന്നത്. ജനതകളുടെ പുരോഗതിയിൽ ആഹ്വാനം ചെയ്യുന്ന സത്യത്തിനും സ്നേഹത്തിനും വേണ്ടി ഉറച്ചു നിൽക്കുവാനാണ് നാം ക്ഷണിക്കപ്പെടുന്നതെന്ന് ബെനഡിക്ട് മാർപ്പാപ്പ ഇതിൽ വിലയിരുത്തുന്നു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സത്യത്തിൽ_സ്നേഹം&oldid=4017698" എന്ന താളിൽനിന്ന് ശേഖരിച്ചത്