ബാവുൾ
ഇന്ത്യൻ നാടോടി സംസ്കാരത്തിലെ അവധൂതപാരമ്പര്യമുള്ള ഒരുവിഭാഗമാണ് ബാവുൾ (Bengali: বাউল ). ഇവരുടെ സംഗീതത്തിനാണ് ബാവുൾ സംഗീതം എന്ന് പറയുന്നത്. ബാവുലുകൾക്ക് ബൗദ്ധ-വൈഷ്ണവ-സൂഫി-താന്ത്രിക്ക് ദർശനങ്ങൾക്കനുസരിച്ചുള്ള വ്യത്യാസങ്ങളുണ്ട്. അതിനനുസരിച്ച് പതിനായിരക്കണക്കിന് പാട്ടുകളുമുണ്ട്. അടുത്തകാലം വരെ ജീവിച്ചിരുന്ന ലാലൻ ഫക്കീർ എന്ന കവിയാണ് നിലവിലുള്ള എൺപത് ശതമാനത്തോളം പാട്ടുകൾ എഴുതിയിട്ടുള്ളത്. രവീന്ദ്രനാഥ ടാഗോറിന്റെ കവിതയെയും സംഗീതത്തെയും ബാവുൾ സംസ്കാരം ആഴത്തിൽ സ്വാധീനിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ചരിത്രം
[തിരുത്തുക]പതിന്നാറാം നൂറ്റാണ്ടിൽ ചൈതന്യദേവന്റെ കാലത്താണ് ബാവുലുകൾ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. ബാവുൽ എന്ന വാക്കിന് ഭ്രാന്ത് (mad) എന്ന അർത്ഥമാണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്. ഭ്രാന്ത് എന്നർത്ഥമുള്ള ബാതുൽ (batul meaning divinely inspired insanity) എന്ന സംസ്കൃതപദത്തിൽ നിന്നാണ് ബാവുൽ (baul) എന്ന വാക്കുണ്ടായത്. ഇവർ ഗ്രാമീണ ബംഗാളിലെ കുടിലുകളിൽ വസിക്കുകയും, ഗ്രാമാന്തരങ്ങളിൽ അലഞ്ഞുനടന്ന് പാടിയും ആടിയും ഉപജീവനം കഴിക്കുകയും ചെയ്യുന്നു. ബൗദ്ധ-വൈഷ്ണവ-സൂഫി ദർശ്ശനങ്ങളുടെ ആഴത്തിലുള്ള സ്വാധീനം അവരുടെ പാട്ടുകളിലുണ്ട്. ആചാരാനുഷ്ഠാനങ്ങളുടെയും മതപ്രാർത്ഥനകളുടേയും മുദ്രകളെ ബാവുലുകൾ നിരാകരിക്കുന്നു.[1]
ബാവുൾ ആശയങ്ങളും രീതികളും
[തിരുത്തുക]ബാവുൾ ഒരു സമൂഹമാണ്. ഉപാധികളില്ലാത്ത പരസ്പര സ്നേഹത്താൽ ബന്ധിക്കപ്പെട്ട ബാവുൾ സമൂഹം സങ്കുചിതമായ എല്ലാ ചിന്തകൾക്കും അതീതമാണ്. സമർപ്പണവും സൗഹാർദവും ത്യാഗവുമുള്ള ഒരു വ്യക്തിക്കു മാത്രമേ ഒരു ബാവുൾ ആകാൻ സാധിക്കുവെന്ന് അവർ വിശ്വസിക്കുന്നു.സത്യമെന്നത് തിരിച്ചറിയലല്ല, വ്യക്തികൾക്കുള്ളിൽ സ്നേഹപ്പെടുന്ന സ്വയംബോധമാണെന്ന് ബാവുലുകൾ വിശ്വസിക്കുന്നു. രതിയെ മതപരമായ ആചാരമായാണ് ബാവുലുകൾ കരുതുന്നത്. കൂടാതെ മദ്യപാനം മനുഷ്യന്റെ എല്ലാം മറക്കുന്നതിനുള്ള ഉപാധിയായാണ് കാണുന്നത്.[2]ബാവുൽ ഗായകരെ പ്രത്യേകമായ വസ്ത്രധാരണ രീതി കൊണ്ട് തിരിച്ചറിയാം. നീണ്ട കുപ്പായവും മുണ്ടുമാണ് ഇവരുടെ സാധാരണ വേഷം. കാവി നിറമുളള അരക്കച്ചയും ബാവുലുകൾ ഉപയോഗിക്കാറുണ്ട്. നീട്ടിവളർത്തിയ തലമുടിയാണ് ഇവരുടെ മറ്റൊരുപ്രത്യേകത.
ബാവുൾ സംഗീതം
[തിരുത്തുക]മനുഷ്യസ്നേഹത്തെയും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെയും സമന്വയിപ്പിക്കുന്ന ഭാവഗീതങ്ങളാണ് ബാവുൾ സംഗീതം.[3] നാടൻ സംഗീതോപകരണങ്ങളായ ഏക്താര(ഒറ്റതന്ത്രിവീണ), ദുതാര(ഇരുതന്ത്രിവീണ), ഡുഗ്ഗി, ഗോബ, കോൾ, ഡുപ്കി ഡ്രം, ഓടക്കുഴൽ, കൈമണി, കാൽചിലങ്ക തുടങ്ങിയവയാണ് പ്രധാന വാദ്യങ്ങൾ.മധ്യകാല ഇന്ത്യയിലെ ഭക്തികാവ്യ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തിന്റെ ഒരു വലിയ തുടർച്ച കൂടിയാണ് ഈ പാട്ടുകൾ. ബാവുൽ ഗാനങ്ങളിലെ അലൗകിക-കാല്പനികപ്രണയത്തിന്റെ ഏകതാനത എന്ന സന്ദേശം ടാഗോറിനെയും, ക്വാസി നസ്രുൾ ഇസ്ലാമിനേയും പോലെയുള്ള ദേശീയ കവികളെ സ്വാധീനിച്ചിട്ടുണ്ട്. രവീന്ദ്രസംഗീതമെന്ന ഗാനശാഖയുടെ ഉത്ഭവത്തിലും ശക്തമായ സ്വാധീനം ബാവുൽ ഗീതികൾക്കുണ്ട്.
ടാഗോറും ബാവുളുകളും
[തിരുത്തുക]ബാവുൾ സംഗീതം ടാഗോറിന്റെ കവിതയെ പക്വവും മൌലികവുമാക്കി.ലാലൻ ഫക്കീർ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ബാവുൾ സംഗീതത്തിന്റെ ലാളിത്യവും അഗാധമായ തത്ത്വശാസ്ത്രങ്ങൾ തുളുമ്പുന്ന വരികളും ടാഗോറിന് മേലും സ്വാധീനം ചെലുത്തിയിരുന്നു. അദ്ദേഹം ഒരിക്കലെഴുതി :
“ | ഒരിക്കൽ ബാവുൾ വിഭാഗത്തിൽപ്പെട്ട ഒരു യാചകൻറെ ഗാനം കേട്ടു. ആ ലളിതമായ ഗാനത്തിൽ എന്നെ സ്വാധീനിച്ചത് അതിലെ ഭക്തിപ്രഭാവമാണ്. അത് കുടികൊളളുന്നത് മനുഷ്യനിലാണ്, ക്ഷേത്രത്തിലോ മതഗ്രന്ഥങ്ങളിലോ അല്ല. ചിത്രങ്ങളിലോ ബിംബങ്ങളിലോ അല്ല. ഞാൻ അവരുടെ സംഗീതത്തിലൂടെ അവരെ മനസ്സിലാക്കാൻ ശ്രമിച്ചു. അതാണവരുടെ ആരാധനാ സമ്പ്രദായം. | ” |
— [4] |
അധിക വായനയ്ക്ക്
[തിരുത്തുക]- Enamul Haq, Muhammad(1975), A history of Sufism in Bangla, Asiatic Society, Dhaka.
- Qureshi, Mahmud Shah(1977), Poems Mystiques Bengalis. Chants Bauls Unesco. Paris.
- Siddiqi, Ashraf(1977), Our Folklore Our Heritage, Dhaka.
- Karim, Anwarul(1980), The Bauls of Bangladesh. Lalon Academy, Kushtia.
- Capwell, Charles(1986), The Music of the Bauls of Bengla. Kent State University Press, USA 1986. ISBN 0873383176.
- Dimock, Edward C. (1989), The Place of the Hidden Moon: Erotic Mysticism in the Vaisnava-Sahajiya Cult of Bengal, The University of Chicago Press, Chicago. ISBN-10: 0-226-15237-5 ISBN13: 978-0-226-15237-0
- Bandyopadhyay, Pranab(1989), Bauls of Bengal. Firma KLM Pvt, Ltd., calcutta.
- Mcdaniel, June(1989), The Madness of the Saints. Chicago.
- Sarkar, R. M.(1990), Bauls of Bengal. New Delhi.
- Brahma, Tripti(1990), Lalon : His Melodies. Calcutta.
- Gupta, Samir Das(2000), Songs of Lalon. Sahitya Prakash, Dhaka.
- Karim, Anwarul(2001), Rabindranath O Banglar Baul (in Bengali), Dhaka.
- Capwell, Charles (2011), Sailing on the Sea of Love THE MUSIC OF THE BAULS OF BENGAL, The University of Chicago Press, Chicago. ISBN 9780857420046
അവലംബം
[തിരുത്തുക]- ↑ ക്രിസ്പിൻ ജോസഫ്. "ബാവുൾ സംഗീതം - ഒരു പഠനം". Mar 1, 2010. മലയാളം വെബ് പോർട്ടൽ. Archived from the original on 2011-04-30. Retrieved 18 മാർച്ച് 2013.
{{cite web}}
: soft hyphen character in|last=
at position 5 (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-30. Retrieved 2012-02-16.
- ↑ http://veekshanam.com/content/view/2965/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.thesundayindian.com/ml/story/lalan-academy/23/1023/
പുറം കണ്ണികൾ
[തിരുത്തുക]- സംഗീതം - ഒരു പഠനം[പ്രവർത്തിക്കാത്ത കണ്ണി]
- ലാലൻഅക്കാഡമി Archived 2021-01-25 at the Wayback Machine
- Baul Archive Extensive list of Baul/Fakir songs and interviews with over 100 video clips
- Baul Archived 2011-07-16 at the Wayback Machine at Banglapedia
- PUNKCAST#522 Video of Babukishan Das & Dharma Bums performing in NYC, Aug 16 2004. (RealPlayer)
- Parvathy Baul is a singer, painter and storyteller from West Bengal. Visit : www.parvathybaul.srijan.asia. Archived 2011-07-06 at the Wayback Machine
- Baul- The Folk Music of Bengal - Arghya Chatterjee: (Internet Archive)