സ്റ്റോപ്പ് വയലൻസ്
ദൃശ്യരൂപം
(സ്റ്റോപ് വയലൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റോപ്പ് വയലൻസ് | |
---|---|
സംവിധാനം | എ.കെ. സാജൻ |
നിർമ്മാണം | എ. രാജൻ |
രചന | എ.കെ. സന്തോഷ് |
അഭിനേതാക്കൾ | |
സംഗീതം | ജോൺസൺ (പശ്ചാത്തലസംഗീതം) |
ഛായാഗ്രഹണം | ജിബു ജേക്കബ് |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | വൃന്ദാവൻ പിക്ചേഴ്സ് |
റിലീസിങ് തീയതി | 2002 ഒക്ടോബർ 25 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
2002-ൽ പുറത്തിറങ്ങിയ, എ.കെ. സാജൻ സംവിധാനം ചെയ്‌ത ഒരു ആക്ഷൻ ചിത്രമാണ് സ്‌റ്റോപ് വയലൻസ്. ചിത്രത്തിൽ പൃഥ്വിരാജ്, വിജയരാഘവൻ, സജി സോമൻ, താര കല്യാൺ, ചന്ദ്ര ലക്ഷ്‌മൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. കൊച്ചി കേന്ദ്രമായ ഗുണ്ടാ സംഘങ്ങളുടെ കഥ പറഞ്ഞ ഈ സിനിമയിൽ ഒരു സംവിധായകന്റെ വേഷത്തിൽ ലോഹിതദാസും അഭിനയിക്കുകയുണ്ടായി.
അഭിനേതാക്കൾ
[തിരുത്തുക]- പൃഥ്വിരാജ് – സാത്താൻ
- വിജയരാഘവൻ – ഗുണ്ട സ്റ്റീഫൻ
- ചന്ദ്ര ലക്ഷ്‌മൺ – ഏയ്ഞ്ചലീന
- താര കല്യാൺ – അഡ്വ. പോളി
- സാദിഖ് – ശേഖരൻ
- സജി സോമൻ – ആസിഡ്
- മധുപാൽ – ആന്റണി
- വിനായകൻ – മൊന്ത
- എ.കെ. ലോഹിതദാസ്
നിർമ്മാണം
[തിരുത്തുക]വയലൻസ് എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ എതിർപ്പിനെത്തുടർന്ന് സ്റ്റോപ്പ് വയലൻസ് എന്നു പുനർനാമകരണം ചെയ്യുകയായിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "Lanka is the name". 2005-11-21. Retrieved 2009-09-10.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സ്റ്റോപ്പ് വയലൻസ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് സ്റ്റോപ്പ് വയലൻസ്