Jump to content

പൂന്താനം നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൂന്താനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിൽ ഒരാളായിരുന്നു പൂന്താനം. മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അദ്ദേഹം ഇല്ലപ്പേരിൽ അറിയപ്പെട്ടിരുന്നതുകൊണ്ടു തന്നെ യഥാർത്ഥപേര് വ്യക്തമല്ല. ദീർഘനാൾ നീണ്ടു നിന്ന അനപത്യദുഃഖത്തിനൊടുവിൽ ഉണ്ണി പിറന്നപ്പോൾ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാൽ അന്നപ്രാശനദിനത്തിൽ ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവദ്ചിന്തകൾക്കായി മാറ്റിവെച്ചു. ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ മക്കളായി മറ്റുണ്ണികൾ വേണ്ടെന്നുവെക്കുമ്പോൾ ഭക്തിക്കൊപ്പം പിതൃഭാവവും തെളിഞ്ഞു ആ കവിതയിൽ. ഗുരുവായൂരപ്പന്റെ കഥകളിലെ നിറസാന്നിദ്ധ്യമാണ് അദ്ദേഹം. ഒരുപാട് കഥകൾ അദ്ദേഹവും ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ടുണ്ട്.

ജനനവും ജീവിതവും

[തിരുത്തുക]

അദ്ദേഹം ജനിച്ചതും ജീവിച്ചതും മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കിൽ നെന്മേനി അംശത്തിൽ ( ഇന്ന്‌ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്നും എട്ടു കിലോമീറ്റർ വടക്ക് കീഴാറ്റൂർ) പൂന്താനം (പൂങ്കാവനം - പൂന്താവനം - പൂന്താനം) എന്ന ഇല്ലത്ത് ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു ഇല്ലം ഇപ്പോഴും നിലനിൽക്കുന്നു. ക്രിസ്തു വർഷം 1547 മുതൽ 1640 വരെയായിരുന്നു പൂന്താനത്തിന്റെ ജീവിതകാലം എന്ന്‌ സാമാന്യമായി നിർണ്ണയിച്ചിട്ടുണ്ട് ( പ്രൊഫ.കെ.വി. കൃഷ്ണയ്യർ) .[1][2] മേൽ‌പ്പത്തൂരിന്റെ (1560-1646) സമകാലികനായിരുന്നു എന്ന്‌ ഉറപ്പിക്കാനുള്ള വളരെയധികം പ്രമാണങ്ങൾ ലഭ്യമാണ് കുംഭമാസത്തിൽ അശ്വതി നക്ഷത്രത്തിലാണ് അദ്ദേഹം ജനിച്ചതെന്ന് പറയപ്പെടുന്നു. ജ്ഞാനപ്പാനയിൽ അദ്ദേഹം ഇത് വിവരിച്ചിട്ടുമുണ്ട്. ആ ദിവസമാണ് ഗുരുവായൂർ ദേവസ്വം ഇന്ന് പൂന്താനദിനമായി ആചരിയ്ക്കുന്നത്..

കീഴാറ്റൂരിലെ പൂന്താനം ഇല്ലത്തിൻ്റെ പ്രധാനകവാടം

കൃതികൾ

[തിരുത്തുക]

കീർത്തനങ്ങൾ

[തിരുത്തുക]
  • നൂറ്റെട്ടു ഹരി
  • ആനന്ദനൃത്തം
  • ഘനസംഘം
  • മൂലതത്ത്വം
  • അംബാസ്തവം
  • മഹാലക്ഷ്മീസ്തവം
  • പാർത്ഥസാരഥീസ്തവം

അവലംബം

[തിരുത്തുക]
  1. "വിഭക്തിയെ തോല്പിച്ച ഭക്തി". dcbooks.com. Archived from the original on 2014-03-09. Retrieved 2014 മാർച്ച് 9. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. "മലയാളത്തിലെ കാവ്യസാഹിത്യം - പൂന്താനം നമ്പൂതിരി". keralatourism.org. Archived from the original on 2014-03-09. Retrieved 2014 മാർച്ച് 9. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പൂന്താനം_നമ്പൂതിരി&oldid=4105335" എന്ന താളിൽനിന്ന് ശേഖരിച്ചത്