Jump to content

സെന്റ് ആഞ്ജലോ കോട്ട

Coordinates: 11°51′15.05″N 75°22′17.18″E / 11.8541806°N 75.3714389°E / 11.8541806; 75.3714389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കണ്ണൂർ കോട്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

11°51′15.05″N 75°22′17.18″E / 11.8541806°N 75.3714389°E / 11.8541806; 75.3714389

സെന്റ് ആഞ്ജലോ കോട്ട
കണ്ണൂർ, കണ്ണൂർ ജില്ല
സെന്റ് ആഞ്ജലോ കോട്ടയുടെ മുൻ വാതിൽ
സെന്റ് ആഞ്ജലോ കോട്ട is located in Kerala
സെന്റ് ആഞ്ജലോ കോട്ട
സെന്റ് ആഞ്ജലോ കോട്ട
Coordinates 11°51′14″N 75°22′18″E / 11.85389°N 75.37167°E / 11.85389; 75.37167
തരം കടൽതീരത്തുള്ള കോട്ട
Site information
Controlled by ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
Open to
the public
അതെ
Site history
Built 1505 (1505)
In use 1505-?
നിർമ്മിച്ചത് പോർച്ചുഗീസുകാർ
Events 1663 - ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും പിടിച്ചെടുത്തു
1663 - അറക്കൽ അലി രാജക്ക് ഡച്ചുകാർ കോട്ട വിറ്റു
1790 - ബ്രിട്ടീഷുകാർ കോട്ട പിടിച്ചെടുത്തു

കേരളത്തിലെ കണ്ണൂർ ജില്ലയിൽ അറബിക്കടലിനെ അഭിമുഖീകരിച്ച് കണ്ണൂർ പട്ടണത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് സെന്റ് ആഞ്ജലോ കോട്ട സ്ഥിതിചെയ്യുന്നത്. കണ്ണൂർ കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 40 അടി ഉയരത്തിലാണ് കോട്ട.

1745-55 കാലത്തെ ഡച്ചു് കമാന്റന്റിന്റെ ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങൾ സംസ്കരിച്ചതിന്റെ വിവരങ്ങൾ പഴയ ഡച്ചു ഭാഷയിൽ കൊത്തിയ ശിലാഫലകം കോട്ടയിൽ കാണാം. [1]

ചരിത്രം

[തിരുത്തുക]

പോർച്ചുഗീസുകാരനായ ഡോൺ ഫ്രാൻസിസ്കോ ഡ അൽ‌മേഡ ആണ് 1505-ൽ ഈ കോട്ട നിർമ്മിച്ചത്.കോലത്തിരി രാജാവിന്റെ സ്ഥലത്ത് 1505 ഒക്ടോബറിൽ കോട്ട പണി തുടങ്ങി, 5 ദിവസംകൊണ്ട് ആദ്യരൂപം പൂർത്തിയാക്കി. 158 വർഷം പോർച്ചുഗീസുക��ർ കോട്ട ഭരിച്ചു. [1]


ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും 1663-ൽ ഈ കോട്ട പിടിച്ചടക്കി.ചെലവു ചുരുക്കാനായി ഡച്ചുകാർ കോട്ടയുടെ വലിപ്പം കുറച്ചു. 110 വർഷം ഡച്ചുകാർ കോട്ട ഭരിച്ചു.[1] ഒരു ലക്ഷം രൂപയ്ക്ക് അറക്കൽ രാജ്യത്തെ അലി രാജക്ക് ഡച്ചുകാർ ഈ കോട്ട വിറ്റു.

1790-ൽ ബ്രിട്ടീഷുകാർ ഈ കോട്ട പിടിച്ചടക്കി. ഇത് മലബാറിലെ ബ്രിട്ടീഷുകാരുടെ ഒരു പ്രധാന സൈനിക കേന്ദ്രമായി മാറി.

കോട്ടയ്ക്ക് ഉള്ളിൽ ഒരു രഹസ്യ തുരങ്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. കണ്ണൂർ കോട്ടയിൽ നിന്നും 21 കിലോമീറ്റർ അകലെയുള്ള തലശ്ശേരി കോട്ടയിലേക്ക് കടലിന്റെ അടിയിൽ കൂടിയാണ് ഈ തുരങ്കം നിമ്മിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. സൈനികർക്ക് രക്ഷപെടാനാണ് ഈ തുരങ്കം ഉണ്ടാക്കിയത് എന്നാണ് വിശ്വാസം.

മാപ്പിള ബേ തുറമുഖവും അറയ്ക്കൽ പള്ളിയും കോട്ടയ്ക്ക് അടുത്താണ്.

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് ഇന്ന് ഈ കോട്ട.

പര്യവേഷണം

[തിരുത്തുക]

2015 ഡിസംബറിൽ കോട്ടയിൽ സന്ദർശകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ ഉൽഖനനത്തിൽ തേങ്ങയുടെയും ഓറഞ്ചിന്റെയും മറ്റും വലിപ്പമുള്ള 1500 -ഓളം പീരങ്കി ഉണ്ടകൾ കണ്ടെത്തുകയുണ്ടായി.[2] തുടർദിവസങ്ങളിൽ നടത്തിയ പര്യവേഷണങ്ങളിൽ 250 ഗ്രാം മുതൽ ഒമ്പതു കിലോവരെ തൂക്കമുള്ള 13,000 -ത്തോളം ഇരുമ്പുണ്ടകൾ ആണു ലഭിച്ചത്.[3] നിരവധി ദിവസങ്ങൾ നീണ്ടു നിന്ന ഖനനത്തിനൊടുവിൽ 35,950 പീരങ്കിയുണ്ടകളാണ് ആകെ കിട്ടിയത്.[4] പത്തുദിവസംകൊണ്ട് നാല് കുഴികളിൽനിന്നായാണ് ഇത്രയും വെടിയുണ്ടകൾ പുറത്തെടുത്തത്. പലവലിപ്പത്തിലുള്ള ഇവയിൽ ചിലത് പൊട്ടിയിട്ടുണ്ട്. ചിലതിന്റെ ഉള്ള് പൊള്ളയാണ്. നാല് കുഴികളിൽ നാലാമത്തെ കുഴിയിൽ നിന്നാണ് ഏറ്റവുമധികം വെടിയുണ്ടകൾ ലഭിച്ചത്. കോട്ടമതിൽവരെ ഈ ശേഖരം പരന്നുകിടന്നിരുന്നു. പോർത്തുഗീസ്, ഡച്ച്, അറക്കൽ, ബ്രിട്ടീഷ് എന്നീ നാല് ശക്തികൾ കൈമറിഞ്ഞ ഈ കോട്ടയിലെ പീരങ്കിയുണ്ടകൾ ആരുപയോഗിച്ചതാണെന്നാണ് പഠനങ്ങളിൽ വ്യക്തമാകുമെന്നു കരുതുന്നു. ഇരുമ്പുണ്ടകൾ തൂത്തുക്കുടിയിലും മലബാറിലുമായി നിർമിച്ചതാവാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ കരുതുന്നു.[5]

ചിത്രശാല

[തിരുത്തുക]

ഇവയും കാണുക

[തിരുത്തുക]

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]
  1. 1.0 1.1 1.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-24. Retrieved 2013-08-21.
  2. http://www.emalayalee.com/varthaFull.php?newsId=112117
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-18. Retrieved 2015-12-18.
  4. http://www.mangalam.com/kannur/389230
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-23. Retrieved 2015-12-22.
"https://ml.wikipedia.org/w/index.php?title=സെന്റ്_ആഞ്ജലോ_കോട്ട&oldid=3809290" എന്ന താളിൽനിന്ന് ശേഖരിച്ചത്