ഇന്ത്യ ഗേറ്റ്
ഇന്ത്യ ഗേറ്റ് | |
---|---|
ഇന്ത്യ | |
ഇന്ത്യ ഗേറ്റ് | |
For ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മക്ക് | |
സ്ഥാപിക്കപ്പെട്ടത് | 1921 |
തുറക്കപ്പെട്ടത് | 1931 |
സ്ഥിതി ചെയ്യുന്നത് | 28°36′46.31″N 77°13′45.5″E / 28.6128639°N 77.229306°E near ഡെൽഹി, ഇന്ത്യ |
രൂപകല്പന ചെയ്തത് | എഡ്വിൻ ല്യൂട്ടൻസ് |
ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാര��ങ്ങളിൽ ഒന്നാണ് ഇന്ത്യ ഗേറ്റ്[അവലംബം ആവശ്യമാണ്]. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി 1931 ൽ നിർമ്മിക്കപ്പെട്ട ഒരു സ്മാരകമാണ് ഇത്[1]. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യൻ സേനയുടെ ഒരു യുദ്ധ സ്മാരകം ഇതിനുള്ളിൽ സ്ഥാപിച്ചു. അമർ ജവാൻ ജ്യോതി എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.
ചരിത്രം
[തിരുത്തുക]ഡെൽഹിയിലെ പ്രധാന പാതയായ രാജ്‌പഥിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഗേറ്റിന്റെ ആദ്യ നാമം അഖിലേന്ത്യാ യുദ്ധസ്മാരകം (All India War Memorial) എന്നായിരുന്നു. ഇതിന്റെ ശില്പി എഡ്വിൻ ല്യൂട്ടൻസ് ആണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കമായി 1921 ഫെബ്രുവരി 10-ന് തറക്കല്ലിടൽ നടന്നു. 1931-ൽ പണിപൂർത്തിയായി.യുദ്ധത്തിൽ മരിച്ച സൈനികരുടെ പേരുകൾ ഇതിന്റെ ചുമരിൽ കൊത്തിവെച്ചിട്ടുണ്ട്.
പ്രത്യേകതകൾ
[തിരുത്തുക]ഇന്ത്യാ ഗേറ്റിൻറെ മൊത്ത ഉയരം 42 മീറ്ററാണ്. ഇതിന്റെ ചുറ്റുവട്ടത്തു നിന്നും ഡെൽഹിയിലെ പല പ്രധാന റോഡുകളും തുടങ്ങുന്നുണ്ട്. ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ചുറ്റുവട്ടത്തുള്ള ഉദ്യാനങ്ങളിൽ വൈകുന്നേരങ്ങളിൽ ഒരു പാടു ആളുകൾ എത്തിച്ചേരുക പതിവാണ്. വൈകുന്നേരങ്ങളിൽ വൈദ്യുത വെളിച്ചം കൊണ്ട് അലങ്കരിച്ച് മനോഹരമാക്കാറുണ്ട്.
ഇന്ത്യ ഗേറ്റിന്റെ ഏറ്റവും മുകളിലായി വലിയ അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
“ | To the dead of the Indian armies who fell honoured in France and Flanders Mesopotamia and Persia East Africa Gallipoli and elsewhere in the near and the far-east and in sacred memory also of those whose names are recorded and who fell in India or the north-west frontier and during the Third Afghan War. | ” |
അമർ ജവാൻ ജ്യോതി
[തിരുത്തുക]ഇന്ത്യ ഗേറ്റിന്റെ ആർച്ചിന്റെ താഴെയായി കത്തിച്ചു വച്ചിരിക്കുന്ന ദീപമാണ് അമർ ജവാൻ ജ്യോതി. കറുത്ത മാർബിൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇത് യുദ്ധത്തിൽ മരിച്ച സൈനികരുടെ ഓർമ്മക്കായി തെളിയിച്ചിരിക്കുന്നതാണ്. ഒരു സൈനിക യുദ്ധ തോക്കും, സൈനികന്റെ തൊപ്പിയും ഇതിനോടൊപ്പം പണിതിരിക്കുന്നു. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന്റെ ഓർമ്മക്കായി 1972 ജനുവരി 26-നാണ് ഇത് സ്ഥാപിക്കപ്പെട്ടത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് സ്ഥാപനകർമ്മം നിർവഹിച്ചത്.
ചിത്രശാല
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Satellite picture by Google Maps
- India Gate at Night Archived 2007-03-10 at the Wayback Machine.
- Pictures of India Gate From a backpacker's trip around India in 2005.
- Photos and 360° panoramic view of adjacent Children Garden Archived 2012-11-04 at the Wayback Machine.
- വിക്കിവൊയേജിൽ നിന്നുള്ള ഇന്ത്യ ഗേറ്റ് യാത്രാ സഹായി
- ↑ "ഇന്ത്യ ഗേറ്റ് ആരുടെ സ്മരണയ്ക്ക് പണിതതാണ് എന്ന് അറിയാമോ??". Arivukal. Archived from the original on 2018-01-07.