Jump to content

ബ്ലാക്ക് ഫോറസ്റ്റ് (പർവത വനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ബ്ലാക് ഫോറസ്റ്റ്- ജർമനിയുടെ തെക്കു പടിഞ്ഞാറെ കോണിൽ
നാസാ ഉപഗ്രഹമെടുത്ത ചിത്രം

ബ്ലാക്ക് ഫോറസ്റ്റ് എന്ന് ഇംഗ്ലീഷിലും അതേ അർഥം വരുന്ന ഷ്വാസ്വാൽഡ് ( Schwarzwald) എന്നു ജർമൻ ഭാഷയിലും അറിയപ്പെടുന്ന പർവത നിരകൾ ജർമനിയുടെ തെക്കു പടിഞ്ഞാറൻ കോണിൽ റൈൻ നദീതീരത്ത് ദീർഘചതുരാകൃതിയിൽ സ്ഥിതി ചെയ്യുന്നു. നിബിഡവനങ്ങൾ കാരണം സദാ ഇരുട്ടു വീണു കിടക്കുന്ന ഭൂപ്രദേശമായതുകൊണ്ടാണ് ഇരുണ്ട വനങ്ങൾ എന്ന പേരു വന്നതെന്നു പറയപ്പെടുന്നു. പ്രകൃതി സുന്ദരമായ ഈ പ്രദേശം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നു[1]. ഈ വനപ്രദേശങ്ങളെ ചുറ്റിപ്പറ്റി അനേകം കഥകൾ നിലവിലുണ്ട്[2].

അവലംബം

  1. ബ്ലാക്ക് ഫോറസ്റ്റ് വെബ്സൈറ്റ്
  2. Charles H. Knox (1841). [1] Traditions of Western Germany: The Black Forest and its neighbourhood Volume 1. Saunders and Otley. {{cite book}}: External link in |title= (help); horizontal tab character in |title= at position 121 (help)