പൂണെ
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
പൂണെ | |
കിഴക്കിന്റെ ഒക്സ്ഫോർഡ്, വിരമിച്ചവരുടെ പറുദീസ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | മഹാരാഷ്ട്ര |
ജില്ല(കൾ) | പൂണെ |
ഉപജില്ല | ഹവേലി |
മേയർ | രാജ്‌ലക്ഷ്മി ഭോസലെ |
ജനസംഖ്യ • ജനസാന്ദ്രത |
44,85,000 (2005—ലെ കണക്കുപ്രകാരം[update]) • 6,407/കിമീ2 (6,407/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
700 km2 (270 sq mi) • 560 m (1,837 ft) |
18°32′N 73°51′E / 18.53°N 73.85°E മഹാരാഷ്ട്ര സംസ്ഥാനത്തിലുള്ള ഒരു നഗരം ആണ് പൂണെ (മറാഠി: पुणे, ഇംഗ്ലീഷ്: Pune)[1] പൂണെ ജില്ലയുടെ തലസ്ഥാനവും ഈ നഗരമാണ്. 45 ലക്ഷം ജനങ്ങൾ താമസിക്കുന്ന ഈ നഗരം ഇന്ത്യയിലെ എട്ടാമത്തെ വലിയ നഗരം ആണ്. മഹരാഷ്ട്രസംസ്ഥാനത്തിലെ രണ്ടാമത്തെ വലിയ നഗരവും ഇതു തന്നെ. മഹരാഷ്ട്രയുടെ തലസ്ഥാനനഗരിയായ മുംബെയിൽനിന്നു ഏകദേശം 150 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നു 560 മീറ്റർ ഉയരത്തിലാണ് പൂണെ നഗരം. പശ്ചിമ ഘട്ടത്തിന്റെ കിഴക്കേ അറ്റത്ത് ഡെക്കാൻ പീഡഭൂമിയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
മറാഠി മാതൃഭാഷയായുള്ള മഹരാഷ്ട്രക്കാരുടെ സാംസ്ക്കാരിക തലസ്ഥാനമായും ഈ നഗരത്തെ കരുതുന്നു. പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് ഈ നഗരം പ്രശസ്തമാണ്. അതിനാൽ ഈ നഗരത്തിനെ ചിലപ്പോൾ കിഴക്കിന്റെ ഓക്സ്ഫോർഡ് (Oxford of the East) അല്ലെങ്കിൽ ഇന്ത്യയുടെ ഓക്സ്ഫോർഡ് എന്നും വിശേഷിപ്പിക്കാറുണ്ട്. വിവിധ ഓട്ടോമൊബൈൽ നിർമ്മ്മ്മാണ കമ്പനികളുടെ സാന്നിദ്ധ്യവും ഈ നഗരത്തിൽ വളരെയുണ്ട്. അതിനാൽ ഈ നഗരം ഇന്ത്യയുടെ ഡെട്രോയിറ്റ് 'Detroit of India' എന്ന പേരും കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഒരു കാലത്ത് പെൻഷൻ പറ്റിയവരുടെ പറുദീസ എന്നു അറിയപ്പെട്ടിരുന്ന ഈ നഗരം ഇന്നു നിരവധി സോഫ്റ്റ്‌വെയർ, വിവരസാങ്കേതിക കമ്പനികളുടെ പ്രവർത്തന മേഖലയാണ്. മറാഠി ആണ് പ്രാദേശികഭാഷ എങ്കിലും ഇംഗ്ലീഷും ഹിന്ദിയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
ചിത്രശാല
-
പൂനെയിലെ കിർക്കി എന്ന സ്ഥലത്തുള്ള ഒന്നാം ലോകമഹായുദ്ധ സ്മാരകം
-
പൂനെയിലെ കിർക്കി എന്ന സ്ഥലത്തുള്ള ഒന്നാം ലോകമഹായുദ്ധ സ്മാരകം- മറ്റൊരു ദൃശ്യം
-
തോസ്ഘർ വെള്ളച്ചാട്ടം
അവലംബം
കുറിപ്പുകൾ
- ^ മലയാളികൾ പൂന എന്നും പൂനെ എന്നും പറയും -പൂന എന്നാൽ പൂച്ച എന്നാണ് തമിഴിൽ.