ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്
ദൃശ്യരൂപം
കർത്താവ് | ചേതൻ ഭഗത് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | ഫിക്ഷൻ |
പ്രസാധകർ | Rupa & Co. |
പ്രസിദ്ധീകരിച്ച തിയതി | 2008 |
മാധ്യമം | അച്ചടി (ഹാർഡ്‌കവർ & പേപ്പർ ബാക്ക്) |
ഏടുകൾ | 258 |
ISBN | 9788129113726 |
മുമ്പത്തെ പുസ്തകം | വൺ നൈറ്റ് അറ്റ് ദി കോൾ സെന്റർ |
ശേഷമുള്ള പുസ്തകം | 2 സ്റ്റേറ്റ്സ്: ദി സ്റ്റോറി ഓഫ് മൈ മാര്യേജ് |
ചേതൻ ഭഗത് ൻറെ മൂന്നാമത്തെ നോവലാണ് ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്. മേയ് 2008 ലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. അഹമ്മദാബാദിലുള്ള മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ഈ നോവലിലൂടെ പറയുന്നത്.
പ്രധാന കഥപാത്രങ്ങൾ
ഗോവിന്ദ്: ഗോവിന്ദ് ജാറ്റ് പട്ടേലിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. ഗോവിന്ദിന് ഒരു ബിസിനസ്സുകാരനാകാനാണ് ആഗ്രഹം. ഗോവിന്ദിൻറെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഒമിയും ഇഷും (ഇഷാൻ). ഗോവിന്ദിൻറെ അച്ഛൻ അവനേയും അമ്മയേയും ഉപേക്ഷിച്ചു പോയി. അവൻറെ അമ്മ കല്യാണവീട്ടിലേക്കും മറ്റും പലഹാരങ്ങൾ ഉണ്ടാക്കി ചെറിയ കച്ചവടം നടത്തുന്നു. അതിൽ ഗോവിന്ദും സഹായിക്കാറുണ്ട്. ഗോവിന്ദ് കുട്ടികൾക്ക് കണക്കിന് ക്ലാസെടുത്തും വരുമാനം ഉണ്ടാക്കുന്നുണ്ട്.
പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ
- ഫൈവ് പോയന്റ് സംവൺ
- വൺ നൈറ്റ് അറ്റ് ദി കോൾ സെന്റർ
- ദ ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ്
- 2 സ്റ്റേറ്റ്സ്
- റെവല്യൂഷൻ 2020
- വാട്ട് യങ് ഇന്ത്യാ വാണ്ട്സ്
- ഹാഫ് ഗേൾഫ്രണ്ട്
- മേക്കിങ് ഇന്ത്യാ ഓസം
- വൺ ഇന്ത്യൻ ഗേൾ
അവലംബം