ഡിസംബർ 14
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 14 വർഷത്തിലെ 348 (അധിവർഷത്തിൽ 349)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 557 - ഭൂകമ്പം മൂലം കോൺസ്റ്റാൻറിനോപ്പിളിന് ഗുരുതരമായി കേടുപാടുകൾ സംഭവിച്ചിരുന്നു.
- 1782 - ഫ്രാൻസിൽ മനുഷ്വരില്ലാതെ മോൺട്ഗോൾഫിയർ സഹോദരന്മാർ ചൂടുവായു നിറച്ച ഒരു ബലൂണിൽ ആദ്യമായി പരീക്ഷണം നടത്തി. അത് ഏതാണ്ട് 2 കിലോമീറ്റർ (1.2 മൈൽ) വരെ സഞ്ചരിച്ചിരുന്നു.
- 1819 - അലബാമ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനമായി അമേരിക്കൻ ഐക്യനാടുകളിൽ ചേർക്കപ്പെട്ടു.
- 1911 - നോർവേ പര്യവേക്ഷകൻ റോൾഡ് അമുൻഡ്സണും സംഘവും ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ മനുഷ്യരായി
- 1918 – പോർച്ചുഗീസ് പ്രസിഡന്റ് സിദ്നിയോ പൈസ് കൊല്ലപ്പെട്ടു.
- 1939 - ശീതയുദ്ധം - ഫിൻലൻഡ് ആക്രമിച്ചതിനെ തുടർന്ന് സോവിയറ്റ് യൂണിയൻ നെ ലീഗ് ഓഫ് നേഷൻസ് ൽ നിന്നും പുറത്താക്കി
- 1946 - ഐക്യരാഷ്ട്ര പൊതുസഭയുടെ ആസ്ഥാനം ന്യൂയോർക്കിൽ സ്ഥാപിക്കുവാൻ അംഗരാജ്യങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കുന്നു.
- 1955 - അൽബേനിയ, ഓസ്ട്രിയ, ബൾഗേറിയ, കംബോഡിയ, സിലോൺ, ഫിൻലാന്റ്, ഹംഗറി, അയർലണ്ട്, ഇറ്റലി, ജോർദാൻ, ലാവോസ്, ലിബിയ, നേപാൾ, പോർച്ചുഗൽ, റുമാനിയ,സ്പെയിൻ എന്നീ രാജ്യങ്ങൾ, ഐക്യരാഷ്ട്രസഭയിൽ അംഗമായി.
- 1962 - നാസയുടെ മറൈനെർ-2 , ശുക്രനിലൂടെ പറക്കുന്ന ആദ്യ ബഹിരാകാശ പേടകം ആയി .
- 1999 - വെനെസ്വേല യിലെ വർഗാസ് ലുണ്ടായ ശക്തമായ മഴ വെള്ളപ്പൊക്കത്തിൽ പതിനായിരക്കണക്കിനു പേര് മരണപ്പെടുകയും ആയിരത്തിലധികം വീടുകൾ നഷ്ടപ്പെടുകയും ചെയ്തു
- 2003 - രണ്ടാം ഗൾഫ് യുദ്ധത്തിനു ശേഷം ഇറാഖിന്റെ മുൻ പ്രസിഡന്റ് സദ്ദാം ഹുസൈൻ ഒളിവറയിൽ നിന്നും അമേരിക്കൻ പിടിയിലാകുന്നു.
ജന്മദിനങ്ങൾ
- 1546 - 16-ആം നൂറ്റാണ്ടിലെ പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞൻ ടൈക്കോ ബ്രാഹെ
- 1924 - രാജ് കപൂർ, ഹിന്ദി സിനിമാ താരം.
- 1979 - മൈക്കൽ ഓവൻ, ഇംഗ്ലീഷ് ഫുട്ബോൾ താരം.
ചരമ വാർഷികങ്ങൾ
- 1591 - കുരിശിന്റെ വിശുദ്ധ യോഹന്നാൻ, സ്പാനിഷ് കവിയും ക്രൈസ്തവ സന്യാസിയും.
- 1799 - ജോർജ് വാഷിംഗ്ടൺ, അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമ പ്രസിഡന്റ്.