Jump to content

ഗോകർണ്ണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ഗോകർണ്ണം, ഇന്ത്യ

ഗോകർണാ (ಗೋಕರ್ಣ)
പട്ടണം
മഹാബലേശ്വര ക്ഷേത്രം
മഹാബലേശ്വര ക്ഷേത്രം
രാജ്യം India
സംസ്ഥാനംകർണാടക
ജില്ലഉത്തര കന്നട
വിസ്തീർണ്ണം
 • ആകെ10.9 ച.കി.മീ.(4.2 ച മൈ)
ഉയരം
586 മീ(1,923 അടി)
ജനസംഖ്യ
 (2001)
 • ആകെ25,851
 • ജനസാന്ദ്രത2,400/ച.കി.മീ.(6,100/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംകന്നട
സമയമേഖലUTC+5:30 (IST)
വെബ്സൈറ്റ്www.srigokarna.org

കർണാടകത്തിലെ ഉത്തര കന്നഡ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ഗോകർണ്ണം(Gokarna). ഒരു ഹൈന്ദവ തീർത്ഥാടനകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുംകൂടിയാണ് ഈ പട്ടണം. പല ഹിന്ദുപുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഗോകർണ്ണത്തെപറ്റി പരാമർശ്ശിക്കുന്നുണ്ട്. മഹാബലേശ്വരക്ഷേത്രത്തെ ചുറ്റിയാണ് ഈ പട്ടണം നിലനിൽക്കുന്നത്. ഗോകർണ്ണത്തെ കടപ്പുറങ്ങളും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

ഐതിഹ്യം

പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളം എന്നാണൈതിഹ്യം. മഴു പതിച്ച ഭൂമിയാണ് ഗോകർണ്ണം എന്ന് വിശ്വസിക്കുന്നു.

ശ്രീമഹാഭാഗവതത്തിൽ ഗോകർണ്ണത്തെപറ്റി പരാമർശിക്കുന്നുണ്ട്. ഗോകർണൻ, ദുന്താകരി എന്നീ സഹോദരങ്ങൾ ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം.

ഗോകർണ്ണത്തെ സംബന്ധിക്കുന്ന മറ്റൊരു ഐതിഹ്യം ഇങ്ങനെയാണ്. ലങ്കാധിപതിയായ രാവണൻ ശിവനിൽനിന്നും ആത്മലിംഗം നേടിയെടുത്തു. ലങ്കയിലെത്തും വരെ ഈ ആത്മലിംഗം മറ്റെവിടെയും വയ്ക്കരുത് എന്ന് ഭഗവാൻ ശിവൻ രാവണനുമുന്നറിയിപ്പ് നൽകിയിരുന്നു. യാത്രാമധ്യേ ഗേകർണ്ണത്ത് ദശാനനൻ സന്ധ്യാപ്രാർത്ഥനയ്ക്കായ് ഇറങ്ങി. ഇതേസമയം ഒരു ബ്രാഹ്മണബാലന്റെ വേഷത്തിലെത്തിയ ഗണപതി രാവണൻ പ്രാർത്ഥന കഴിഞ്ഞുവരുന്നത് വരെ ശിവലിംഗം സംരക്ഷിച്ചുകൊള്ളാം എന്നറിയിച്ചു. രാവണൻ അവിടെനിന്നും പുറപ്പെട്ട ഉടനെ ഗണപതി ശിവലിംഗം നിലത്തുവെച്ചു. അത് അവിടെ ഉറച്ചുപോയ്. തിരിച്ചെത്തിയ രാവണൻ കണ്ടത് നിലത്തിരിക്കുന്ന ശിവലിംഗത്തെയാണ്. അത് അവിടെനിന്നും എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിരാശനായ രാവണൻ ലങ്കയിലേക്കു മടങ്ങി. ആ ശിവലിംഗം ഇരിക്കുന്ന ഭൂമിയാണ് ഗോകർണ്ണം എന്നാണ് വിശ്വാസം[1]

ഗോകർണ്ണത്തെ ഒരു മനോഹര കടൽത്തീരം

സ്ഥാനം

ഗംഗാവലി അഗ്നാശിനി എന്നീ നദികളുടെ സംഗമസ്ഥാനത്ത് അറബിക്കടലിനോട് ചേർന്നാണ് ഗോകർണ്ണത്തിന്റെ സ്ഥാനം. ബംഗളൂരുവിൽ നിന്ന് 483 കി.മീ യും മംഗലാപുരത്തുനിന്ന് 238കി.മ��� യും അകലെയാണ് ഗോകർണ്ണം. ഗോകർണ്ണത്തോടടുത്ത് കിടക്കുന്ന നഗരം കാർവാറാണ്. ദേശീയപാത 17 ഗോകർണ്ണത്തുകൂടിയാണ് കടന്നുപോകുന്നത്.

അവലംബം

  1. "Gokarna mythology". Archived from the original on 2010-12-21. Retrieved 2012-10-09.

Photos

"https://ml.wikipedia.org/w/index.php?title=ഗോകർണ്ണം&oldid=3985040" എന്ന താളിൽനിന്ന് ശേഖരിച്ചത്