ഇയോസിൻ-മെത്തിലിൻ നീല
പ്രധാനമായും ഗ്രാം നെഗറ്റീവ് ബാക്ടീരിയയെ വളർത്താൻ ഉപയോഗിക്കുന്ന സംവർധക മാധ്യമത്തിൽ ഉപയോഗിക്കുന്ന വർണ്ണങ്ങളാണ് ഇയോസിൻ-മെത്തിലിൻ നീല.[1] ഇവയടങ്ങിയിരിക്കുന്ന മാധ്യമത്തെ ലെവിനിന്റെ മാധ്യമം എന്നും വിളിക്കാറുണ്ട്. ഇയോസിൻ, മെത്തിലീൻ നീല എന്നീ വർണ്ണങ്ങൾ യഥാക്രമം 6:1 എന്ന അനുപാതത്തിലാണ് ഇതിൽ ചേർത്തിരിക്കുന്നത്. രോഗകാരിയായ ബാക്ടീരിയയെ വളരെക്കുറച്ചു സമയത്തിനുള്ളിൽ തന്നെ നിരീക്ഷിക്കാനാവും എന്നതാണ് ഇതിന്റെ സവിശേഷത. [2]കൂടാതെ, ലാക്ടോസ് പുളിപ്പിക്കുന്ന ബാക്ടീരിയയെയും വേർതിരിച്ച് അറിയാനാവും. ബാക്ടീരിയ ലാക്ടോസ് പുളിപ്പിക്കുമ്പോൾ അമ്ലങ്ങൾ ഉണ്ടാവുകയും, പി.എച്ച് സംഖ്യ കുറയുകയും ചെയ്യുന്നതിനാൽ അവ വർണ്ണം വലിച്ചെടുക്കുന്നു. ലാക്ടോസ് പുളിപ്പിക്കാത്ത ബാക്ടീരിയയ്ക്ക് ഇതിനുള്ള കഴിവുണ്ടാവുകയില്ല. ലാക്ടോസ് പുളിപ്പിക്കുന്ന ബാക്ടീരിയ മർമ്മപൂർണ്ണ കോളനികൾ സംവർധക മാധ്യമത്തിൽ ഉൽപ്പാദിപ്പിക്കുന്നു.[3] ഇ കോളി ബാക്ടീരിയയെ ഇയോസിൻ-മെത്തിലിൻ നീല ഉള്ള മാധ്യമത്തിൽ വളർത്തുമ്പോൾ അവയ്ക്ക് പച്ച നിറത്തിൽ പ്രഭ (sheen) കൈവരുന്നു. സിട്രോബാക്ടർ, എന്ററോബാക്ടർ എന്നീ ജനുസ്സിലെ ചില ബാക്ടീരിയയും ഈ മാധ്യമത്തിൽ ഇതേ സ്വഭാവം കാണിക്കുന്നു.[4]
അവലംബം
- ↑ Levine, M (1918). "Differentiation of B. coli and B. aerogenes on a simplified eosin-methylene blue agar". J Infect Dis. 23: 43–47.
- ↑ Bachoon, Dave S., and Wendy A. Dustman. Microbiology Laboratory Manual. Ed. Michael Stranz. Mason, OH: Cengage Learning, 2008. Exercise 8, "Selective and Differential Media for Isolation" Print.
- ↑ "Differential Media (Levine's Formulation)". Archived from the original on 2008-12-11. Retrieved 2012-09-30.
- ↑ "EMB Agar Growth Examples". Archived from the original on 2009-01-22. Retrieved 2012-09-30.