Jump to content

വിക്കിപീഡിയ:ഏഷ്യൻ മാസം 2024

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രധാനതാൾ 2024 2023 2022 2021 2020 2019 2018 2017 2016 2015
വിക്കിപീഡിയ ഏഷ്യൻ മാസം 2024

2015ൽ ആരംഭിച്ച ഏഷ്യയിലുള്ള വിവിധ ഭാഷാസമൂഹങ്ങൾ പങ്കെടുക്കുന്ന ലേഖന രചനായജ്ഞമാണ് വിക്കിപീഡിയ ഏഷ്യൻ മാസം. എല്ലാവർഷവും നവംബ‍ർ മാസത്തിൽ ഈ പദ്ധതി നടത്തപ്പെടുന്നു. ഏഷ്യയിലെ വിവിധ പ്രദേശങ്ങളുമായി ബന്ധമുള്ള വിഷയങ്ങളിലെ ലേഖനങ്ങൾ നിർമ്മിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും ഈ പദ്ധതി വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ പദ്ധതികളിൽ ഈ പരിപാടി നടത്തപ്പെടുന്നു. ഏഷ്യയിലുള്ള വിവിധ ഭാഷാസമൂഹങ്ങളിൽ പ്രാദേശിക സംഘാടകരുടെ സഹായത്തോടെ ഈ പദ്ധതി വിജയകരമായി നടത്തിവരുന്നു.

ഏഷ്യയിലെ വിക്കിസമൂഹങ്ങളുടെ പരസ്പര സൗഹൃദത്തിന്റെ അടയാളമായി മിനിമം നാല് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് പദ്ധതിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിക്കിപീഡിയ പോസ്റ്റ്കാർഡ് ലഭിക്കും.

നിയമങ്ങൾ

ഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടി കൂടിയാണ്.

  • ലേഖനം 1 നവംബർ 2024 നും 30 നവംബർ 2024 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
  • ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്.
  • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
  • യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
  • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
  • പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
  • ഒരു ഏഷ്യൻ രാജ്യവുമായി (സ്വന്തം രാജ്യം ഒഴികെ) ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം. മലയാളത്തിൽ ഇന്ത്യക്കുവെളിയിലുള്ള ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ ബന്ധം ഉണ്ടായിരിക്കണം.
  • ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
  • മാനദണ്ഡം പാലിക്കുന്ന 4 ലേഖനങ്ങൾ എഴുതുന്നവർക്ക് മറ്റ് ഏഷ്യൻ സമൂഹങ്ങളിൽനിന്നും പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
  • ഏഷ്യൻ അംബാസിഡർമാർക്ക് ഒരു സർട്ടിഫിക്കറ്റും ഒരു അധിക പോസ്റ്റ്കാർഡും കൂടി ലഭിക്കുന്നതാണ്.

മറ്റ് കണ്ണികൾ