എ.എ. റഹീം (സിപിഎം)
എ.എ. റഹീം | |
---|---|
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് | |
പദവിയിൽ | |
ഓഫീസിൽ ഒക്ടോബർ 21 2021 | |
മുൻഗാമി | പി.എ മുഹമ്മദ് റിയാസ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 9 May 1980 തിരുവനന്തപുരം |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
പങ്കാളി | അമൃത റഹീം |
മാതാപിതാക്കൾ |
|
വസതി | തിരുവനന്തപുരം |
വെബ്‌വിലാസം | [1] |
ഉറവിടം: [www.dyfikerala.com] |
ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റും[1] കേരളത്തിലെ ഒരു ഇടതുപക്ഷ യുവജന നേതാവും രാജ്യസഭാ എം പിയുമാണ് എ എ റഹീം.[2] [3]
വ്യക്തി ജീവിതം
[തിരുത്തുക]സൈനികനായിരുന്ന അബ്ദുൽ സമദിന്റെയും നബീസ ബീവിയുടെയും മകനായി തിരുവനന്തപുരത്തു ജനിച്ചു. സംഘാടന പ്രവർത്തകനായിരിക്കെ പിതാവ് എ എം സമദ് നിര്യാതനായി[4]. ഉമ്മയും രണ്ടു സഹോദരിമാരുമുണ്ട്[4]. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി മുൻ അംഗവും അധ്യാപികയുമായ അമൃതയാണ് ഭാര്യ[5]..
വിദ്യാഭ്യാസം
[തിരുത്തുക]നിലമേൽ എൻ.എസ്.എസ്. കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.[4] ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ റഹീം, നിയമപഠനവും ജേർണലിസം ഡിപ്ലോമയും പൂർത്തിയാക്കി.[4]
രാഷ്ട്രീയജീവിതം
[തിരുത്തുക]എസ്.എഫ്.ഐ. എന്ന വിദ്യാർത്ഥിസംഘടനയിലൂടെയാണ്, റഹീം രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2011-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥികളിൽ ഏറ്റവും പ്രായംകുറഞ്ഞയാൾ റഹിമായിരുന്നു. നിലമേൽ എൻഎസ്എസ് കോളേജിൽ പ്രീഡിഗ്രി പഠനംകഴിഞ്ഞ റഹീം, ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനുമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെത്തി.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2011 | വർക്കല നിയമസഭാമണ്ഡലം | വർക്കല കഹാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എ.എ. റഹീം | സി.പി.ഐ.എം., എൽ.ഡി.എഫ്. |
സംഘടനാസ്ഥാനങ്ങൾ
[തിരുത്തുക]എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം ജില്ലാപ്രസിഡന്റ്, [8] കേന്ദ്രക്കമ്മിറ്റിയംഗം, കേരളാസർവ്വകലാശാല സിൻഡിക്കേറ്റംഗം, സർവ്വകലാശാലായൂണിയൻ ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ച അദ്ദേഹം, നിലവിൽ ഡി.വൈ.എഫ്.ഐ. കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡിവൈഎ���്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്[9]
അവലംബങ്ങൾ
[തിരുത്തുക]- ↑ https://www.asianetnews.com/india-news/aa-raheem-assigned-the-charge-of-dyfi-national-president-r1oc4n
- ↑ https://www.manoramanews.com/news/kerala/2018/11/14/dyfi-leaders-clarifies-age-limit-kozhikode.amp.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-16. Retrieved 2019-02-17.
- ↑ 4.0 4.1 4.2 4.3 "A A Rahim, LDF candidate, Varkala assembly constituency | എ എ റഹീം, എൽഡിഎഫ് സ്ഥാനാർത്ഥി, വർക്കല നിയമസഭാമണ്ഡലം | LDF Keralam". Retrieved 2020-11-02.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഏഷ്യാനെറ്റ് ന്യൂസ്". DYFI state committe member Rahim and SFI ex state member Amritha'sWedding. ഏഷ്യാനെറ്റ് ന്യൂസ്. Retrieved 2 നവംബർ 2020.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-09-24.
- ↑ http://www.keralaassembly.org
- ↑ https://www.deshabhimani.com/news/kerala/news-thiruvananthapuramkerala-23-01-2016/533479
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-30. Retrieved 2019-02-17.