പി.ആർ. കൃഷ്ണകുമാർ
പി.ആർ. കൃഷ്ണകുമാർ | |
---|---|
ജനനം | |
മരണം | 16 സെപ്റ്റംബർ 2020 Coimbatore, Tamil Nadu, India | (പ്രായം 68)
തൊഴിൽ | Ayurvedic Physician |
അറിയപ്പെടുന്നത് | The Ayurvedic Trust AVP Research Foundation |
പുരസ്കാരങ്ങൾ | Padma Shri; Dhanvantari Puraskar |
വെബ്സൈറ്റ് | Website of Arya Vaidya Pharmacy |
ഒരു ഇന്ത്യൻ ആയുർവേദ ചികിൽസകനും ആയുർവേദത്തിന്റെ ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായത്തിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ എ.വി.പി റിസർച്ച് ഫൗണ്ടേഷന്റെ സ്ഥാപകനും ആര്യ വൈദ്യ ഫാർമസി (കോയമ്പത്തൂർ) ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായിരുന്നു പി.ആർ കൃഷ്ണകുമാർ (23 സെപ്റ്റംബർ 1951 – 16 സെപ്റ്റംബർ 2020). [1] അവിനാശിലിംഗം സർവകലാശാലയുടെ[2][3][4][5][6][7] ചാൻസലറായിരുന്നു അദ്ദേഹം. [8] ആയുർവേദ മരുന്നുകൾക്ക് മാനദണ്ഡമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന റിസോഴ്‌സ് സെന്ററായ കെയർ കേരളം (കോൺഫെഡറേഷൻ ഫോർ ആയുർവേദിക് റെനൈസൻസ് - കേരളം) പദ്ധതിയുടെ ചെയർമാനായിരുന്നു. വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 2009 ൽ പദ്മശ്രീ ബഹുമതി നൽകി ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ ആദരിച്ചു. [9]
മുൻകാലജീവിതം
[തിരുത്തുക]1951 സെപ്റ്റംബർ 23-ന് (കൊല്ലവർഷം 1127 കന്നി 8, പുണർതം നക്ഷത്രം) ഇന്നത്തെ പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ, ആയുർവേദാചാര്യനും കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകനുമായിരുന്ന പി.വി. രാമവാര്യരുടെയും പങ്കജം വാരസ്യാരുടെയും മകനായി കൃഷ്ണകുമാർ ജനിച്ചു. [10] പാലക്കാട് ജില്ലയിലെ ഷൊർണൂർ ആയുർവേദ കോളേജിൽ ആയിരുന്നു പഠനം. [11] രാമവാര്യർ-പങ്കജം വാരസ്യാർ ദമ്പതികളുടെ ഏഴുമക്കളിൽ അഞ്ചാമനും ആണ്മക്കളിൽ ഇളയവനുമായിരുന്നു അദ്ദേഹം.
തൊഴിൽമേഖല
[തിരുത്തുക]വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കുമാർ ആര്യ വൈദ്യ ഫാർമസിയിൽ ചേർന്നു. ഫൗണ്ടേഷനിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ ആയുർവേദത്തെ മെഡിക്കൽ സയൻസായി പഠിക്കുന്നതിനുള്ള സൗകര്യമേർപ്പെടുത്തി. [10]
1977 ൽ, ആയുർവേദ പഠനത്തിനായി ഏഴര വർഷത്തെ പാഠ്യപദ്ധതി അദ്ദേഹം നടപ്പാക്കി. സ്ഥാപനത്തെ, ആദ്യം മദ്രാസ് സർവകലാശാലയുമായും പിന്നീട് ഭാരതിയർ സർവകലാശാലയുമായും അഫിലിയേറ്റ് ചെയ്തു. ആത്മീയ പരിശീലനങ്ങൾ, പരമ്പരാഗത ആയോധനകലകൾ എന്നിവയോടൊപ്പം ആയുർവേദപഠനം അവതരിപ്പിക്കുകയും ഗുരുകുല സമ്പ്രദായത്തിലുള്ള ജീവിത ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. "കോയമ്പത്തൂർ പരീക്ഷണം" എന്നാണ് അക്കാദമിക് സർക്കിളുകളിൽ ഈ പാഠ്യപദ്ധതി അറിയപ്പെട്ടത് . [10] ലോകാരോഗ്യ സംഘടനയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സംയുക്തമായി നടത്തിയ പഠനത്തിൽ, അതേ വർഷം തന്നെ, റൂമറ്റോയ്ഡ് ആർത്രൈറ്റിസിനുള്ള ആയുർവേദ മരുന്നുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് പഠിക്കുന്നതിനായി ആദ്യമായി ക്ലിനിക്കൽ ഗവേഷണം ആരംഭിച്ചതിന്റെ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു.
1985 നും 1988 നും ഇടയിൽ "പശ്ചിമഘട്ടത്തിലെ ഗോത്രവർഗക്കാരുടെ എത്‌നോബയോളജി സംബന്ധിച്ച അഖിലേന്ത്യാ ഏകോപന പദ്ധതി" (All India Coordinated Project on Ethnobiology of Tribals in the Western Ghats) നടപ്പാക്കുന്നത് ഉൾപ്പെടെ ആയുർവേദവുമായി ബന്ധപ്പെട്ട ഇന്ത്യൻ സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പിനും പരിസ്ഥിതി ഭൂവിനിയോഗത്തിനുമായി ബന്ധപ്പെട്ട പദ്ധതികളും കുമാർ നടപ്പാക്കിയിട്ടുണ്ട്. [10] [12]
ആയുർവേദത്തിൽ ശാസ്ത്രീയ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി 2003 ൽ കുമാർ എവിപി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റിസർച്ച് സ്ഥാപിച്ചു, പിന്നീടിത്, എവിപി റിസർച്ച് ഫൗണ്ടേഷൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ചികിത്സയിൽ ആയുർവേദ മരുന്നുകളുടെ ഫലപ്രാപ്തി കണ്ടെത്തുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തുമായി സംയുക്തമായി ധനസഹായം നൽകി വാഷിംഗ്ടൺ യൂണിവേഴ്സിറ്റി, സിയാറ്റിൽ, യൂണിവേഴ്സിറ്റി ഓഫ് ലോസ് ഏഞ്ചൽസ് കാലിഫോർണിയ എന്നിവയുമായിച്ചേർന്ന് നടത്തിയ ഒരു പഠനം ഉൾപ്പെടുന്ന നിരവധി ഗവേഷണ പരിപാടികൾ ഫൗണ്ടേഷൻ ആരംഭിച്ചു. [13] [14] അതേ വർഷം തന്നെ ആയുർവേദത്തിൽ പ്രാക്ടീസ് അധിഷ്ഠിത തെളിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഫൗണ്ടേഷൻ രുദ്ര എന്ന ക്ലിനിക്കൽ ഡോക്യുമെന്റേഷൻ പ്രോഗ്രാമും ആരംഭിച്ചു. [15]
കുട്ടികൾക്കായി സമഗ്ര മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള കേന്ദ്രമായി അദ്ദേഹം ദിവ്യാം അക്കാദമി സ്ഥാപിച്ചു. [10] ടാബ്‌ലെറ്റ് രൂപത്തിൽ ആയുർവേദ മരുന്നുകൾ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും അദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവർക്കായി നിരവധി സൗജന്യ മെഡിക്കൽ ക്യാമ്പുകളും നടത്തിയിട്ടുണ്ട്. [16] 2009 ൽ പദ്മശ്രീ അവാർഡ് നൽകി ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ ആദരിച്ചു . [17]
കോവിഡ് -19 മാനേജ്മെൻറിൽ ആയുർവേദത്തിന്റെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യാൻ കൃഷ്ണകുമാറിനെ ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയിരുന്നു.[18]
മരണം
[തിരുത്തുക]കോവിഡ് -19 ബാധിച്ച് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന കൃഷ്ണകുമാർ, 2020 സെപ്റ്റംബർ 16-ന് രാത്രി പത്തുമണിയോടെ ന്യുമോണിയ ബാധിച്ച് അന്തരിച്ചു. ഒരാഴ്ചയിലേറെ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തെ, പ്രമേഹം കാരണം അദ്ദേഹത്തിന് കാൽമുട്ട് ഛേദിക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. [19] മൃതദേഹം കോയമ്പത്തൂർ സൂലൂരിലെ ശ്മശാനത്തിൽ സംസ്കരിച്ചു. 69-ആം പിറന്നാളിന് ഒരാഴ്ച മാത്രം ശേഷിയ്ക്കേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആജീവനാന്തം അവിവാഹിതനായിരുന്നു അദ്ദേഹം.
ബഹുമതികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Research conducted by Kovai scientists on rheumatic patients shortlisted for prestigious award". Times of India. 17 July 2012. Archived from the original on 3 October 2016. Retrieved 24 February 2016.
- ↑ "Tender Notice: Avinashilingam University for Women Seeks Powder X-Ray Fiffractometer (India)". US Fed News Service, Including US State News – via HighBeam (subscription required) . 20 April 2010. Archived from the original on 9 April 2016. Retrieved 6 October 2015.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Avinashilingam University installs solar power grid". The Hindu. 5 April 2015. Retrieved 6 November 2015.
- ↑ Adarsh Jain (11 October 2014). "Avinashilingam University celebrates Kalai Vizha". The Times of India. Retrieved 6 November 2015.
- ↑ "Avinashilingam University". 4icu.org. Retrieved 6 November 2015.
- ↑ "Disabled get tech help at Avinashilingam". The Times of India. 19 December 2014. Retrieved 6 November 2015.
- ↑ "Indian conference scheduled for July". Nonwovens Industry – via HighBeam (subscription required) . 1 May 2008. Archived from the original on 9 February 2018. Retrieved 6 October 2015.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Krishnakumar assumes charge as Chancellor". Mathrubhumi. 23 November 2015. Archived from the original on 9 March 2016. Retrieved 24 February 2016.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 15 November 2014. Retrieved 3 January 2016.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ 10.0 10.1 10.2 10.3 10.4 U. Indulal (January 2011). "A true plural being". J Ayurveda Integr Med. 2 (1): 32–34. doi:10.4103/0975-9476.78189. PMC 3121251. PMID 21731385.
{{cite journal}}
: CS1 maint: unflagged free DOI (link) CS1 maint: year (link) - ↑ "Ayurveda honoured" (PDF). Merri News. 28 February 2009. Retrieved 24 February 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ User, Super. "Padmashree Dr. P.R. Krishna Kumar". ayurvedicpointcongress.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 18 September 2020.
{{cite web}}
:|last=
has generic name (help) - ↑ "U.S. study shows efficacy of Ayurveda medicines in rheumatoid arthritis cure". The Hindu. 18 July 2011. Archived from the original on 22 February 2014. Retrieved 24 February 2016.
- ↑ Furst, Daniel E.; Venkatraman, Manorama M.; McGann, Mary; Manohar, P. Ram; Booth-LaForce, Cathryn; Sarin, Reshmi; Sekar, P.G.; Raveendran, K.G.; Mahapatra, Anita (1 June 2011). "Double-Blind, Randomized, Controlled, Pilot Study Comparing Classic Ayurvedic Medicine, Methotrexate, and Their Combination in Rheumatoid Arthritis". Journal of Clinical Rheumatology (in അമേരിക്കൻ ഇംഗ്ലീഷ്). 17 (Suppl 1): 185–192. doi:10.1097/RHU.0b013e31821c0310. ISSN 1076-1608.
- ↑ "Arya Vaidya Pharmacy Chairman Krishnakumar dies of COVID-19 in Coimbatore". The New Indian Express. Retrieved 18 September 2020.
- ↑ "An Honour for Ayurveda" (PDF). Indian Express. 28 January 2009. Retrieved 24 February 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Ayurveda a holistic science, not a tourism component" (PDF). The Hindu. 6 February 2009. Retrieved 24 February 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ [https://www.thehindu.com/news/cities/Coimbatore/ayurveda-doyen-p-r-krishnakumar-dies-of-covid-19/article32623803.ece%7CAyurveda doyen P. R. Krishnakumar dies of COVID-19
- ↑ "Arya Vaidya Pharmacy Chairman P R Krishnakumar dies of COVID-19 in Coimbatore". Kovai Daily (in അമേരിക്കൻ ഇംഗ്ലീഷ്). 17 September 2020. Archived from the original on 17 September 2020. Retrieved 17 September 2020.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ Indulal, U. (2011). "A true plural being – A life profile of P. R. Krishna Kumar". Journal of Ayurveda and Integrative Medicine. 2 (1): 32–34. doi:10.4103/0975-9476.78189. ISSN 0975-9476. PMC 3121251. PMID 21731385. Archived from the original on 17 September 2020. Retrieved 16 September 2020.
{{cite journal}}
: CS1 maint: unflagged free DOI (link)
- Pages using the JsonConfig extension
- CS1 errors: redundant parameter
- CS1 maint: unflagged free DOI
- CS1 maint: year
- CS1 errors: generic name
- CS1 ബ്രിട്ടീഷ് ഇംഗ്ലീഷ്-language sources (en-gb)
- CS1 അമേരിക്കൻ ഇംഗ്ലീഷ്-language sources (en-us)
- 2020-ൽ മരിച്ചവർ
- 1951-ൽ ജനിച്ചവർ
- മലയാളികൾ
- പാലക്കാട് ജില്ലയിൽ ജനിച്ചവർ
- ആയുർവ്വേദ ചികിൽസകർ
- ആയുർവേദാചാര്യന്മാർ
- കോവിഡ്-19 മൂലം മരിച്ചവർ