Jump to content

പത്തിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
05:21, 2 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ഇതും കാണുക)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പത്തിരി
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണേന്ത്യ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: പലഹാരം
പ്രധാന ഘടകങ്ങൾ: അരിപ്പൊടി

അരിപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പലഹാരമാണ് പത്തിരി. കേരളത്തിലെ മലബാർമേഖലയിലെ മുസ്ലീം സമുദായക്കാർ ഉണ്ടാക്കുന്ന പത്തിരി പ്രശസ്തമാണ്. "പത്തിരിയും കോഴി ഇറച്ചിയും" സൽക്കാരങ്ങളിലും നോമ്പ് തുറകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു വിഭവമാണ്. കണ്ണൂർ,കാസർഗോഡ്‌ ഭാഗങ്ങളിൽ ഇത് പത്തൽ എന്ന പേരിലാണ് അറിയപ്പെടുന്നത്‌.

മലബാർ പ്രദേശത്തെ ചില സ്ഥലങ്ങളിൽ പത്തിരിയെ അരി പത്തിൽ എന്നും പത്തിൽ എന്നും വിളിക്കപ്പെടുന്നു. പേസ്ട്രി എന്നു അർഥം വരുന്ന അറബി വാക്കായ ഫതീരയിൽനിന്നുമാണ് പത്തിരി എന്ന വാക്കിൻറെ ഉത്ഭവം. മാത്രമല്ല മലബാറിൽ ഉണ്ടായിരുന്ന അറബികളിൽനിന്നാണ് പത്തിരി ഉത്ഭവിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു.

ഇന്നും കേരളത്തിലെ മുസ്ലിംങ്ങളുടെ ഇടയിൽ പത്തിരി വളരെ പ്രസിദ്ധമാണ്.[1] പ്രധാനമായും അത്താഴത്തിനു ഉണ്ടാക്കുന്ന പത്തിരിയുടെ കൂടെ ഇറച്ചിയോ മീനോ കഴിക്കും. ചില പ്രദേശങ്ങളിൽ മുസ്ലിങ്ങളുടെ നോമ്പ് മാസമായ റമദാനിൽ ഇഫ്താർ സമയത്ത് പത്തിരി ഉണ്ടാകും. ചില പ്രദേശങ്ങളിൽ പത്തിരി തേങ്ങാപ്പാലിൽ മുക്കിയെടുത്ത് മൃദുവാക്കിയാണ് ആഹരിക്കാറുള്ളത്.

നെയ്‌ പത്തിരി, പൊരിച്ച പത്തിരി, മീൻ പത്തിരി, ഇറച്ചി പത്തിരി എന്നിവ പത്തിരിയുടെ വിവിധ വൈവിദ്ധ്യങ്ങളാണ്.

പേരിനു പിന്നിൽ

[തിരുത്തുക]

പേർഷ്യൻ ഭാഷയിൽ ഫത്തീർ [2] എന്നാൽ പരന്ന പലഹാരം എന്നർത്ഥം. പേർഷ്യയിൽ നിന്നാണ് ഫത്തീരി അഥവ പത്തിരി കേരളത്തിലെത്തുന്നത്. അറബിയിലും ഫത്തീറാഹ് എന്നാണ് എങ്കിലും ഇന്ന് ഫത്തീറ എന്നു വിളിക്കുന്ന പലഹാരം അറബിനാടുകളിൽ ഉണ്ടാക്കുന്നത് അരിപ്പൊടിയുപയോഗിച്ചല്ല.

ഉണ്ടാക്കുന്ന വിധം

[തിരുത്തുക]

തരിയില്ലാതെ പൊടിച്ചെടുത്ത അരിപ്പൊടി ഉപ്പിട്ട തിളച്ച വെള്ളവും വെണ്ണയും (നിർബന്ധമില്ല) ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ച് ചെറിയ ഉരുളകളുണ്ടാക്കുന്നു. ഈ ഉരുളകൾ ചെറിയരീതിയിൽ അമർത്തുന്നു. അതിനുശേഷം ചപ്പാത്തിപോലെ കനം കുറച്ച് പരത്തിയെടുക്കുന്നു. പരത്തുമ്പോൾ; ഒട്ടിപ്പിടിക്കാതിരിക്കുന്നതിനായി അരിപ്പൊടി തൂകാറുണ്ട്. പരത്തിയെടുത്തവ ദോശക്കല്ലിൽ വെച്ച് തിരിച്ചു മറിച്ചും ചുട്ടെടുക്കുന്നു. ഇങ്ങനെ ചുട്ടെടുക്കുന്ന പത്തിരികൾ നിരത്തി വെച്ച് ചൂട് പോയ ശേഷം പാത്രങ്ങളിൽ അടുക്കി വച്ച് ഉപയോഗിക്കുന്നു.

ചിത്രശാല

[തിരുത്തുക]

ഇറച്ചി പത്തിരി

[തിരുത്തുക]
ചട്ടിപ്പത്തിരി
ചട്ടിപ്പത്തിരി

നോർത്ത് മലബാറിൽ വളരെ പ്രസിദ്ധമായിട്ടുള്ള ഒരു വിഭവമാണ് ഇറച്ചി പത്തിരി, തലശ്ശേരി, വടകര, മലപ്പുറം എന്നീ പ്രദേശങ്ങളിൽ സാധാരണയായി കഴിക്കാറുള്ള പലഹാരങ്ങളിൽ ഒന്നാണ് ഇത്.ഇത് സമോസയ്ക്ക് സമാനമാണ്, ആകെയുള്ള വ്യത്യാസം എന്തെന്നാൽ മസാല നിറയ്ക്കപ്പെടുന്ന പുറം ഭാഗം ഗോതമ്പ് പൊടിയാണ് എന്നു മാത്രം. ചില സ്ഥലങ്ങളിൽ മൈദയും പുറം ഭാഗത്തിനായി ഉപയോഗിക്കാറുണ്ട്.കോഴി ഇറച്ചിയോ മറ്റു ഇറച്ചിയോ കൈകൊണ്ട് പിച്ചി കഷണങ്ങളാക്കി, ഉള്ളി, പച്ച മുളക്, ഇഞ്ചി, ടർമറിക്, കുറച്ചു മുളക് പൊടി എന്നിവ എന്നിവ ചേർത്താണ് മസാല തയ്യാറാക്കുന്നത്.

നെയ് പത്തൽ(അരി പത്തിരി)

[തിരുത്തുക]
നെയ്പത്തിരി/നെയ് പത്തൽ

ഉപ്പും ജീരകവും ചേർത്ത അരിമാവ് കുഴച്ച് നന്നായി പരത്തിയെടുത്ത് വെളിച്ചെണ്ണയിൽ പൊരിച്ചെടുത്താൽ അരിപത്തിരിയായി. പത്തിരി നിർമ്മിക്കാൻ അരിമാവ് ഉപ്പ് ചേർത്ത് കുഴച്ചെടുക്കുന്നു. വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്നതും ആവിയിൽ പുഴുങ്ങിയെടുക്കുന്നതുമായ പത്തിരികൾ ഉണ്ട്. അരിപ്പത്തിരി, പത്തൽ, എന്നെല്ലാം പറയപ്പെടുന്ന പത്തിരിയുടെ കൂട്ടത്തിൽ നെയ്പത്തിരി, തേങ്ങാപത്തിരി നൈസ് പത്തിരി, തുടങ്ങി പലതരം ഉണ്ട്. ഹോട്ടലുകളിലും റസ്റ്റാറന്റിലും ചായയോടൊപ്പം കഴിക്കുന്ന പത്തിരി കേരളത്തിലെ വീട്ടമ്മമാർ നിർമ്മിക്കാറുണ്ട്.

ഇതും കാണുക

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]


  1. Moideen, Cini P. (12 June 2015). "Rice pathiri, Ari pathiri, Kerala Malabar pathiri". CheenaChatti. Retrieved 9 July 2015.
  2. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=പത്തിരി&oldid=3994545" എന്ന താളിൽനിന്ന് ശേഖരിച്ചത്