Jump to content

വ്യാളം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
15:26, 9 ഏപ്രിൽ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajiarikkad (സംവാദം | സംഭാവനകൾ) (നക്ഷത്രങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യാളം (Draco)
വ്യാളം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
വ്യാളം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Dra
Genitive: Draconis
ഖഗോളരേഖാംശം: 17 h
അവനമനം: +65°
വിസ്തീർണ്ണം: 1083 ചതുരശ്ര ഡിഗ്രി.
 (8-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
14
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
76
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
3
സമീപ നക്ഷത്രങ്ങൾ: 6
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
എൽട്ടാനിൻ( Dra)
 (2.24m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Struve 2398
 (11.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 1
ഉൽക്കവൃഷ്ടികൾ : Draconids
സമീപമുള്ള
നക്ഷത്രരാശികൾ:
അവ്വപുരുഷൻ (Boötes)
അഭിജിത്ത് (Hercules)
അയംഗിതി (Lyra)
ജായര (Cygnus)
കൈകവസ് (Cepheus)
ലഘുബാലു (Ursa Minor)
കരഭം (Camelopardalis)
സപ്തർഷിമണ്ഡലം (Ursa Major)
അക്ഷാംശം +90° നും −15° നും ഇടയിൽ ദൃശ്യമാണ്‌
ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഖഗോള ഉത്തരധ്രുവത്തിനടുത്തുള്ള ഒരു നക്ഷത്രരാശിയാണ് വ്യാളം (Draco). ഇതിന് ഒരു വ്യാളിയുടെ ആകൃതി കല്പിക്കപ്പെടുന്നു. രണ്ടാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ടോളമി പട്ടികപ്പെടുത്��ിയ 48 രാശികളിൽ ഒന്നായിരുന്ന ഇത് 88 ആധുനിക നക്ഷത്രസമൂഹങ്ങളിലും ഉൾപ്പെടുന്നു. ഈ നക്ഷത്രരാശിയിലെ തുബാൻ എന്ന നക്ഷത്രം ഒരു കാലത്ത് ധ്രുവനക്ഷത്രമായിരുന്നു. ക്രാന്തിവൃത്തത്തിന്റെ ഉത്തരധ്രുവം ഈ നക്ഷത്രരാശിയിലാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

നക്ഷത്രങ്ങൾ

[തിരുത്തുക]

ആൽഫ ഡ്രാക്കോണിസ്: തുബാൻ എന്ന് അറിയപ്പെടുന്ന ഈ നക്ഷത്രമായിരുന്നു ബി.സി.ഇ.3942 മുതൽ ബി.സി.ഇ 1793 വരെ ധ്രുവനക്ഷത്രമായിരുന്നത്. ഈജിപ്ഷ്യൻ പിരമിഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഒരു വശം വടക്കോട്ട് അഭിമുഖീകരിക്കുന്ന തരത്തിലാണ്. രാത്രിയിൽ തുബാൻ ദൃശ്യമാകുന്ന തരത്തിൽ തരത്തിലായിരുന്നു വടക്കു ഭാഗത്തുള്ള കവാടം നിർമ്മിച്ചത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പുരസരണത്തിന്റെ ഫലമായി AD 21000-ഓടെ അത് വീണ്ടും ധ്രുവനക്ഷത്രമാകും. ഭൂമിയിൽ നിന്നും 309 പ്രകാശവർഷം അകലെ കിടക്കുന്ന ഈ നീല നക്ഷത്രത്തിന്റെ കാന്തിമാനം 3.7 ആണ്. തുബാൻ എന്നാൽ "സർപ്പത്തിന്റെ തല" എന്നാണ് അർത്ഥം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

വ്യാളത്തിൽ കാന്തിമാനം 3-ൽ താഴെ മൂന്ന് നക്ഷത്രങ്ങളുണ്ട്. വ്യാളത്തിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം എറ്റാമിൻ അല്ലെങ്കിൽ എൽറ്റാനിൻ എന്ന് വിളിക്കപ്പെടുന്ന ഗാമ ഡ്രാക്കോണിസ് ആണ്. ഭൂമിയിൽ നിന്ന് 148 പ്രകാശവർഷം അകലെയുള്ള ഈ ഓറഞ്ച് ഭീമൻ നക്ഷത്രത്തിന്റെ കാന്തിമാനം 2.2 ആണ്. 1728-ൽ ജെയിംസ് ബ്രാഡ്‌ലി ഗാമ ഡ്രാക്കോണിസിനെ നിരീക്ഷിച്ചപ്പോഴാണ് നക്ഷത്രപ്രകാശത്തിന്റെ അപചയം കണ്ടെത്തിയത്. റസ്തബാൻ എന്ന് വിളിക്കപ്പെടുന്ന ബീറ്റാ ഡ്രാക്കോണിസ് ഭൂമിയിൽ നിന്ന് 362 പ്രകാശവർഷം അകലെയാണുള്ളത്. 2.8 കാന്തിമാനമുള്ള ഒരു മഞ്ഞ ഭീമൻ നക്ഷത്രമാണിത്. ഈ പേരിന്റെ അർത്ഥവും സർപ്പത്തിന്റെ തല എന്നു തന്നെയാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) നിരവധി ഗാലക്സികളും ഗാലക്സി ക്ലസ്റ്ററുകളും ഡ്രാക്കോയിൽ ഉണ്ട്. 3 ബില്യൺ പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ആബെൽ 2218 അത്തരത്തിലുള്ള ഒരു വലിയ ക്ലസ്റ്ററാണ്.

നിരവധി ഇരട്ട നക്ഷത്രങ്ങളും ദ്വന്ദനക്ഷത്രങ്ങളും ഡ്രാക്കോയിലുണ്ട്. അതെബൈൻ എന്നു വിളിക്കുന്ന ഈറ്റ ഡ്രാക്കോണിസ് ഒരു ഇരട്ടനക്ഷത്രമാണ്.[1] കാന്തിമാനം 2.8 ഉള്ള ഒരു മഞ്ഞ നക്ഷത്രവും കാന്തിമാനം 8.2 ഉള്ള ഒരു വെള്ള നക്ഷത്രവും ചേർന്നതാണിത്. ഇവ തമ്മിലുള്ള അകലം 4.8 കോണീയസെക്കന്റ് ആണ്.[2] അൽറാക്കിസ് എന്ന് വിളിക്കപ്പെടുന്ന മ്യൂ ഡ്രാക്കോണിസ് രണ്ട് വെളുത്ത നക്ഷത്രങ്ങൾ ചേർന്ന ഒരു ദ്വന്ദനക്ഷത്രമാണ്. കാന്തിമാനം 5.6 ഉം 5.7 ഉം ഉള്ള ഇവ ഓരോ 670 വർഷത്തിലും ഒരു പരിക്രമണം പൂർത്തിയാക്കുന്നു. ഇത് ഭൂമിയിൽ നിന്ന് 88 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയിൽ നിന്ന് 100 പ്രകാശവർഷം അകലെയുള്ള രണ്ട് വെളുത്ത നക്ഷത്രങ്ങൾ ചേർന്ന ദ്വന്ദനക്ഷത്രമാണ് നു ഡ്രാക്കോണിസ്. ഇവ രണ്ടിന്റെയും കാന്തിമാനം 4.9 ആണ്. ഒരു ചെറിയ തരം ദൂരദർശിനി ഉപയോഗിച്ചോ ബൈനോക്കുലർ ഉപയോഗിച്ചോ ഇവയെ വേർതിരിച്ചറിയാൻ കഴിയും. ചെറിയ ദൂരദർശിനികൾ ഉപയോഗിച്ച് വേർതിരിച്ച് കാണാൻ കഴിയുന്ന മറ്റൊരു ഇരട്ട നക്ഷത്രമാണ് ഒമൈക്രോൺ ഡ്രാക്കോണിസ്. ഭൂമിയിൽ നിന്ന് 322 പ്രകാശവർഷം അകലെയുള്ള ഒരു ഓറഞ്ച് ഭീമനാണ് പ്രധാന നക്ഷത്രം. ഇതിന്റെ കാന്തിമാനം 4.6 ആണ്. ദ്വിതീയനക്ഷത്രത്തിന്റെ കാന്തിമാനം 7.8 ആണ്. ഭൂമിയിൽ നിന്ന് 72 പ്രകാശവർഷം അകലെയുള്ള സൈ ഡ്രാക്കോണിസ് ബൈനോക്കുലറുകളിലൂടെയും ചെറിയ അമച്വർ ദൂരദർശിനികളിലൂടെയും വേർതിരിച്ചറിയാൻ കഴിയുന്ന ഒരു ദ്വന്ദനക്ഷത്രമാണ്. സിബാൻ എന്നാണ് ഇതിനെ വിളിക്കുന്നത്.[1] പ്രാഥമികനക്ഷത്രം 4.6 കാന്തിമാനമുള്ള മഞ്ഞ നക്ഷത്രവും ദ്വിതീയനക്ഷത്രം 5.8 കാന്തിമാനമുള്ള മഞ്ഞ നക്ഷത്രവുമാണ്. 16 ഡ്രാക്കോണിസും 17 ഡ്രാക്കോണിസും ഭൂമിയിൽ നിന്ന് 400 പ്രകാശവർഷം അകലെയുള്ള ഒരു ട്രിപ്പിൾ നക്ഷത്രത്തിന്റെ ഭാഗമാണ്. കാന്തിമാനം 5.4ഉം 6.5ഉം ഉള്ള ഒരു ദ്വന്ദനക്ഷത്രമാണ് പ്രധാനമായത്. രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 5.5 ആണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 20 ഡ്രാക്കോണിസ് ഒരു ദ്വന്ദനക്ഷത്രമാണ. ഇതിന്റെ പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 7.1ഉം ദ്വിദീയ നക്ഷത്രത്തിന്റെ കാന്തിമാനം 7.3ഉം ആണ്. ഇവ പരമാവധി തമ്മിലുള്ള അകലം 1.2 കോണീയ സെക്കന്റും പരിക്രമണ കാലം 420 വർഷവുമാണ്. 2012ൽ ഇവ പരമാവധി അകലത്തിൽ എത്തുകയുണ്ടായി.[2] ഭൂമിയിൽ നിന്ന് 188 പ്രകാശവർഷം അകലെയുള്ള ഒരു ട്രിപ്പിൾ നക്ഷത്രമാണ് 39 ഡ്രാക്കോണിസ്. ചെറിയ അമച്വർ ദൂരദർശിനികളിലൂടെ ഇവയെയും വേർതിരിച്ചറിയാനാവും. നീലനിറമുള്ള പ്രാഥമികനക്ഷത്രത്തിന്റെ കാന്തിമാനം 5.0ഉം മഞ്ഞനിറമുള്ള ദ്വിതീയനക്ഷത്രത്തിന്റെ കാന്തിമാനം 7.4ഉം മൂന്നാമത്തേതിന്റെ കാന്തിമാനം 8ഉം ആണ്. മൂന്നാമത്തേത് പ്രധാന നക്ഷത്തിന്റെ വളരെ അടുത്തായാണ് കാണപ്പെടുക. 40 ഡ്രാക്കോണിസും 41 ഡ്രാക്കോണിസും ചെറിയ ടെലിസ്‌കോപ്പുകളിലൂടെ വേർതിരിച്ചു കാണാനാവുന്ന ദ്വന്ദനക്ഷത്രമാണ്. ഈ രണ്ട് ഓറഞ്ച് കുള്ളൻ നക്ഷത്രങ്ങളഉം ഭൂമിയിൽ നിന്ന് 170 പ്രകാശവർഷം അകലെയാണുള്ളത്. അവയുടെ കാന്തിമാനം 5.7 ഉം 6.1 ഉം ആണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

വ്യാളം നക്ഷത്രരാശി

R ഡ്രാക്കോണിസ് ഒരു ചുവന്ന മിറ ചരനക്ഷത്രമാണ്. ഏകദേശം 8 മാസ കാലയളവിലാണ് ഇതിന്റെ കാന്തിമാനത്തിലെ വ്യതിയാനം പൂർത്തിയാവുക. ഇതിന്റെ കുറഞ്ഞ കാന്തിമാനം ഏകദേശം 12.4ഉം പരമാവധി കാന്തിമാനം ഏകദേശം 7.6ഉം ആണ്. 1876-ൽ ഹാൻസ് ഗീൽമുയ്‌ഡനാണ് ഇത് ഒരു ചരനക്ഷത്രമാണെന്ന് കണ്ടെത്തിയത്.[3]

വ്യാളം നക്ഷത്രരാശിയിലെ കെപ്ലർ-10 എന്ന നക്ഷത്രത്തിന് കെപ്ലർ-10b എന്ന ഒരു ഗ്രഹമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. സൗരയൂഥത്തിന് പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചെറിയ ശിലാഗ്രഹമാണിത്. ഏകദേശം ഭൂമിയുടെ വലിപ്പമാണ് ഇതിനുള്ളത് എന്നാണ് കണക്കാക്കിയിട്ടുള്ള���്.

ജ്യോതിശാസ്ത്രവസ്തുക്കൾ

[തിരുത്തുക]
NGC6543 - കാറ്റ്സ് ഐ നീഹാരിക

NGC6543 ഈ നക്ഷത്രഗണത്തിലെ പ്ലാനറ്ററി നീഹാരികയാണ്‌. ഇത് കാറ്റ്സ് ഐ നീഹാരിക എന്ന് അറിയപ്പെടുന്നു. ക്രാന്തിവൃത്തത്തിന്റെ ഉത്തരധ്രുവത്തിന്‌ വളരെയടുത്താണ്‌ ഇത്. ഏകദേശം 3,000 പ്രകാശവർഷം അകലെയുള്ള ഈ ഗ്രഹനെബുലയെ 1786-ൽ ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹെർഷലാണ് കണ്ടെത്തിയത്.[2] അമേച്വർ ദൂരദർശിനികളിൽ ഒരു പച്ച ഡിസ്കുരൂപത്തിൽ കാണാൻ കഴിയുന്ന ഇതിന്റെ കാന്തിമാനം 9 ആണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഇതിന് അതിന്റെ കേന്ദ്രത്തിലെ നക്ഷത്രങ്ങൾ തമ്മിലുള്ള ഗുരുത്വാകർഷണ ഇടപെടലുകൾ കാരണം വളരെ സങ്കീർണ്ണമായ രൂപമാണുള്ളത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് 1.8 കോണീയമിനുട്ട് മാറി IC 4677 എന്ന നെബുലയുമുണ്ട്. ഇതിനു ചുറ്റും ഒരു വലയവുമുണ്ട്.[2] NGC 5866 എന്ന ഗാലക്സിയും ഈ നക്ഷത്രരാശിയിലാണ്‌. 102-ാമത്തെ മെസ്സിയർ വസ്തു ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഡ്രാക്കോയിൽ നിരവധി മങ്ങിയ ഗാലക്സികളുണ്ട്. എൻ.ജി.സി. 5866, എൻ.ജി.സി. 5879, എൻ.ജി.സി. 5907 എന്നിവ ഈ വിഭാഗത്തിൽ പെടുന്നു. −8.6 കേവല കാന്തിമാനവും ഏകദേശം 3,500 പ്രകാശവർഷം വ്യാസവുമുള്ള ഗാലക്സികളിലൊന്നായ ഡ്രാക്കോ ഡ്വാർഫ് ഗാലക്സി1954-ൽ ലോവൽ ഒബ്സർവേറ്ററിയിലെ ആൽബർട്ട് ജി. വിൽസൺ കണ്ടെത്തി. ഇത് ഏറ്റവും തിളക്കമുള്ള ഗാലക്സികളിലൊന്നാണ്. ഈ നക്ഷത്രസമൂഹത്തിൽ കാണപ്പെടുന്ന മറ്റൊരു കുള്ളൻ താരാപഥം PGC 39058 ആണ്.

PGC 39058എന്ന കുള്ളൻ ഗാലക്സി

നിരവധി ഇന്ററാക്ടിംഗ് ഗാലക്സികളും ഗാലക്സി ക്ലസ്റ്ററുകളും വ്യാളം നക്ഷത്രരാശിയിൽ ഉണ്ട്. 300 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ആബെൽ 2218 ആണ് അത്തരത്തിലുള്ള ഒരു വലിയ ക്ലസ്റ്റർ. ഒരു ഗുരുത്വാകർഷണ ലെൻസായും ഇത് പ്രവർത്തിക്കുന്നു. ജ്യോതിശാസ്ത്രജ്ഞർക്ക് ആ ഗാലക്സികളെക്കുറിച്ചും ആബെൽ 2218 തന്നെയും പഠിക്കാൻ ഇത് സൗകര്യമൊരുക്കുന്നു. "ടാഡ്‌പോൾ ഗാലക്‌സി" എന്നറിയപ്പെടുന്ന ആർപ് 188 ഇന്ററാക്ടിംഗ് ഗാലക്‌സികളിൽ ഒന്നാണ്. നക്ഷത്രങ്ങളുടെ 280,000 പ്രകാശവർഷം നീളമുള്ള ഒരു വാല് ഇതിനുണ്ട്. ഭൂമിയിൽ നിന്നും 42,00,00,000 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ടാഡ്‌പോൾ ഗാലക്‌സിയിലെ നക്ഷത്രവാൽ നീലയായി കാണപ്പെടുന്നു. ഗുരുത്വാകർഷണ പ്രതിപ്രവർത്തനം മൂലം വാതക മേഘങ്ങളിൽ നക്ഷത്ര രൂപീകരണം നടക്കുന്നതു കൊണ്ടാണിത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ഒരു അമേച്വർ ദൂരദർശിനി ഉപയോഗിച്ച് കാണാവുന്ന ഏറ്റവും ദൂരെയുള്ള വസ്തുവാണ് Q1634+706 എന്ന ക്വാസാർ. ഒരു നക്ഷത്രത്തെ പോലെ കാണപ്പെടുന്ന ഇതിന്റെ കാന്തിമാനം 14.4 ആണ്. 12.9 ബില്യൺ പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[2] ഹെർക്കുലീസ്-കൊറോണ ബോറിയാലിസ് വൻമതിൽ എന്നറിയപ്പെടുന്ന പ്രപഞ്ചത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ രൂപം വ്യാളത്തിന്റെ തെക്കൻ പ്രദേശത്തിന്റെ ഒരു ഭാഗം ഉൾക്കൊള്ളുന്നു.

ഐതിഹ്യം

[തിരുത്തുക]
യുറേനിയാസ് മിററിൽ വ്യാളത്തെ ചിത്രീകരിച്ചിരിക്കുന്നത്

രണ്ടാം നൂറ്റാണ്ടിലെ പ്രസിദ്ധ ജ്യോതിഃശാസ്ത്രജ്ഞനായിരുന്ന ടോളമിയുടെ അൽമെജെസ്റ്റിൽ ഉൾപ്പെട്ടിരുന്ന നക്ഷത്രരാശിയാണ് വ്യാളം. ഗ്രീക്ക് ഇതിഹാസങ്ങളിലെ ചില വ്യാളികളുമായി ഈ രാശിയെ ബന്ധപ്പെടുത്തിയിട്ടുണ്ട്. ഒളിമ്പിയൻ ദൈവങ്ങളുമായി നിരന്തരം യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ജൈജാന്റുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. അഥീന ഇതിനെ കൊല്ലുകയും ആകാശത്തേക്ക് വലിച്ചെറിയുകയുമാണുണ്ടായത്. ഇത് ആകാശത്തിന്റെ ഉത്തരധ്രുവത്തിലെത്തുകയും കടുത്ത ശൈത്യത്തിൽ മടക്കുകൾ നിവരാൻ പോലുമാകാതെ ഉറച്ചു പോകുകയും ചെയ്തു.[4]ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ഹെസ്‌പെരിഡുകളുടെ സ്വർണ്ണ ആപ്പിളുകളുടെ സംരക്ഷകനായിരുന്ന ലാഡൺ ആണ് വ്യാളം എന്ന് ഇറത്തോസ്തനീസ് പറയുന്നത് ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഹെരാക്ലീസ് സ്വർണ്ണ ആപ്പിൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ലാഡനെ വധിക്കുകയും ഹീര ലാഡനെ ആകാശത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ചിലയിടങ്ങളിൽ വ്യാളത്തെ ഗയയുടെ ക്രൂരനായ മകൻ ടിഫോണായും ചിത്രീകരിക്കാറുണ്ട്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

പരമ്പരാഗത അറബി ജ്യോതിശാസ്ത്രം വ്യാളത്തിൽ ഒരു മഹാസർപ്പത്തെ ചിത്രീകരിക്കുന്നില്ല. പകരം രണ്ട് കഴുതപ്പുലികളാൽ (ഈറ്റ ഡ്രാക്കോണിസ്, സീറ്റ ഡ്രാക്കോണിസ്) ആക്രമിക്കപ്പെടുന്ന ഒരു ഒട്ടകക്കുഞ്ഞായും അതിനെ സംരക്ഷിക്കുന്ന നാല് പെൺഒട്ടകങ്ങളായുമാണ് (ബീറ്റ ഡ്രാഗോണിസ്, ഗാമ ഡ്രാഗോണിസ്, നു ഡ്രാഗോണിസ്, ക്സൈ ഡ്രാഗോണിസ്) ഇതിനെ ചിത്രീകരിച്ചിരിക്കുന്നത്. ഒട്ടകങ്ങളുടെ ഉടമസ്ഥരായ നാടോടികൾ സമീപത്തു തന്നെ ഉണ്ട്. ഉപ്സിലോൺ, ടൗ, സിഗ്മ എന്നീ നക്ഷത്രങ്ങൾ ഇവർ ഉപയോഗിക്കുന്ന അടുപ്പുകളെ പ്രതിനിധാനം ചെയ്യുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) എന്നിരുന്നാലും അറബി ജ്യോതിശാസ്ത്രജ്ഞർക്ക് ഈ നക്ഷത്രസമൂഹത്തിന്റെ ഗ്രീക്ക് ഐതിഹ്യത്തെ കുറിച്ച് അറിയാമായിരുന്നു. അറബിയിൽ അതിനെ അറ്റ്-ടിന്നിൻ എന്ന് വിളിക്കുന്നു. ഗാമാ ഡ്രാക്കോണിസിനെ വിളിക്കുന്ന എൽറ്റാനിൻ എന്ന പേരിന്റെ ഉറവിടം റാസ് അൽ-ടിന്നിൻ ('വ്യാളിയുടെ തല') എന്നതിൽ നിന്നാണ്.[5]

ഉൽക്കാവർഷം

[തിരുത്തുക]

ഫെബ്രുവരി എറ്റ ഡ്രാക്കോണിഡ്സ് എന്ന ഉൽക്കാവർഷം 2011 ഫെബ്രുവരി 4നാണ് കണ്ടെത്തിയത്. ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത ഏതോ ഒരു ധൂമകേതുവാണ് ഇതിനു കാരണം എന്നാണ് കരുതപ്പെടുന്നത്.[6]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Naming Stars". IAU.org. Retrieved 30 July 2018.
  2. 2.0 2.1 2.2 2.3 2.4 French, Sue (July 2012). "By Draco's Scaly Folds". Sky & Telescope. 124 (1): 56. Bibcode:2012S&T...124a..56F.
  3. MacRobert, Alan (July 2012). "The Rise of R Draconis". Sky & Telescope. 124 (1).
  4. Hyginus De Astron. 2.3
  5. Kunitzsch, P., “[1]”, in: Encyclopaedia of Islam, Second Edition (2012)
  6. Jenniskens, Peter (September 2012). "Mapping Meteoroid Orbits: New Meteor Showers Discovered". Sky & Telescope: 24.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
  1. http://www.astronomy.pomona.edu/archeo/egypt/egypt.html Archived 2009-03-09 at the Wayback Machine.


"https://ml.wikipedia.org/w/index.php?title=വ്യാളം_(നക്ഷത്രരാശി)&oldid=3729677" എന്ന താളിൽനിന്ന് ശേഖരിച്ചത്