Jump to content

വ്യാളം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
15:54, 10 മാർച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Razimantv (സംവാദം | സംഭാവനകൾ) (പുതിയ താള്‍: {{prettyurl|Draco (Constellation)}} {{Infobox Constellation| name = വ്യാളം (Draco) | ചിത്രം = Draco constellation map.png | abbreviation = D…)


വ്യാളം (Draco) ({{{englishname}}})
വ്യാളം (Draco)
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
വ്യാളം (Draco) രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Dra
Genitive: Draconis
ഖഗോളരേഖാംശം: 17 h
അവനമനം: +65°
വിസ്തീർണ്ണം: 1083 ചതുരശ്ര ഡിഗ്രി.
 (8-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
14
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
76
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
3
സമീപ നക്ഷത്രങ്ങൾ: 6
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
എല്‍ട്ടാനിന്‍( Dra)
 (2.24m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Struve 2398
 (11.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 1
ഉൽക്കവൃഷ്ടികൾ : Draconids
സമീപമുള്ള
നക്ഷത്രരാശികൾ:
അവ്വപുരുഷന്‍ (Boötes)
അഭിജിത്ത് (Hercules)
അയംഗിതി (Lyra)
ജായര (Cygnus)
കൈകവസ് (Cepheus)
ലഘുബാലു (Ursa Minor)
കരഭം (Camelopardalis)
സപ്തര്‍ഷിമണ്ഡലം (Ursa Major)
അക്ഷാംശം +90° നും −15° നും ഇടയിൽ ദൃശ്യമാണ്‌
ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഉത്തരധ്രുവത്തിനടുത്തുള്ള ഒരു നക്ഷത്രരാശിയാണ് വ്യാളം (Draco). ഇതിന് ഒരു വ്യാളിയുടെ ആകൃതി കല്പിക്കപ്പെടുന്നു. ഈ നക്ഷത്രരാശിയിലെ ഠുബാന്‍‌ എന്ന നക്ഷത്രം ഒരു കാലത്ത് ധ്രുവനക്ഷത്രമായിരുന്നു. ക്രാന്തിവൃത്തത്തിന്റെ ഉത്തരധ്രുവം ഈ നക്ഷത്രരാശിയിലാണ്‌.

ജ്യോതിശാസ്ത്രവസ്തുക്കള്‍

NGC6543 ഈ നക്ഷത്രഗണത്തിലെ പ്ലാനറ്ററി നീഹാരികയാണ്‌. ഇത് കാറ്റ്സ് ഐ നീഹാരിക എന്ന് അറിയപ്പെടുന്നു. ക്രാന്തിവൃത്തത്തിന്റെ ഉത്തരധ്രുവത്തിന്‌ വളരെയടുത്താണ്‌ ഇത്. NGC 5866 എന്ന ഗാലക്സിയും ഈ നക്ഷത്രരാശിയിലാണ്‌. 102-ആമത്തെ മെസ്സിയര്‍ വസ്തു ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു.

ധ്രുവനക്ഷത്രം

ഠുബാന്‍ ( Dra) 3948 ബി.സി. മുതല്‍ 1793 ബി.സി. വരെയുള്ള കാലം ഉത്തരധ്രുവത്തോട് ഏറ്റവും അടുത്തുള്ള നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകുന്ന നക്ഷത്രമായിരുന്നു. അതിനാല്‍ ദിക്കറിയാന്‍ ഇത് ഉപയോഗപ്പെട്ടിരുന്നു. ഈജിപ്തിലെ പിരമിഡുകള്‍ ഈ നക്ഷത്രത്തിന്റെ നേര്‍ക്കാണ്‌ ദിശ തിരിച്ചിരുന്നത്.

ബാഹ്യ കണ്ണികള്‍

  1. http://www.astronomy.pomona.edu/archeo/egypt/egypt.html


"https://ml.wikipedia.org/w/index.php?title=വ്യാളം_(നക്ഷത്രരാശി)&oldid=347817" എന്ന താളിൽനിന്ന് ശേഖരിച്ചത്