ദേവകി നിലയങ്ങോട്
ദൃശ്യരൂപം
ദേവകി നിലയങ്ങോട് | |
---|---|
തൊഴിൽ | എഴുത്തുകാരി |
ദേശീയത | ഇന്ത്യ |
ശ്രദ്ധേയമായ രചന(കൾ) | കാലപ്പകർച്ചകൾ, Antharjanam: Memoirs of a Namboodiri Woman |
പങ്കാളി | രവി നമ്പൂതിരി |
കുട്ടികൾ | സതീശൻ, ചന്ദ്രിക, കൃഷ്‌ണൻ, ഗംഗാധരൻ, ഹരിദാസ്, ഗീത |
രക്ഷിതാവ്(ക്കൾ) | കൃഷ്‌ണൻ സോമയാജിപ്പാട്, പാർവ്വതി അന്തർജ്ജനം |
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയാണ് ദേവകി നിലയങ്ങോട്.
ജീവിതരേഖ
പകരാവൂർ മനയിൽ കൃഷ്‌ണൻ സോമയാജിപ്പാടിന്റെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി 1928-ൽ പൊന്നാനിക്കടുത്ത് മൂക്കുതല ജനിച്ചു. [1]ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല. 1943-ൽ ചാത്തന്നൂർ നിലയങ്ങോട് മനയിലെ രവി നമ്പൂതിരിയെ വിവാഹം കഴിച്ചു. ഇപ്പോൾ തൃശൂരിൽ താമസം. സതീശൻ, ചന്ദ്രിക, കൃഷ്‌ണൻ, ഗംഗാധരൻ, ഹരിദാസ്, ഗീത എന്നിവർ മക്കളാണ്. മക്കളിലെ ചന്ദ്രിക വിവാഹം കഴിച്ചിരിക്കുന്നത്. മലയാളചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും, നിരൂപകനുമായ കെ. രവീന്ദ്രനെയാണ്.. 1948ൽ ലക്കിടി ചെറാമംഗലത്ത് മനക്കൽ അന്തർജ്ജനങ്ങളൂടെ കൂട്ടായ്മയിൽ നിന്നും പിറന്ന "തൊഴിൽകേന്ദ്രത്തിലേക്ക്" എന്ന നാടകത്തിന്റെ ചുക്കാൻ പിടിച്ചത് ദേവകി നിലയങ്ങോട് ആയിരുന്നു.[2]
കൃതികൾ
- കാലപ്പകർച്ചകൾ [3]
- യാത്ര: കാട്ടിലും നാട്ടിലും[4]
- നഷ്‌ടബോധങ്ങളില്ലാതെ - ഒരു അന്തർജ്ജനത്തിന്റെ ആത്മകഥ [5]
- Antharjanam: Memoirs of a Namboodiri Woman [6]
പുറത്തുനിന്നുള്ള കണ്ണികൾ
അവലംബം
- ↑ ദേവകി, നിലയങ്ങോട്. "ദേവകി, നിലയങ്ങോട്". പുഴ.കോം. Retrieved 13 മാർച്ച് 2015.
- ↑ http://aksharamonline.com/test/niranjan-t-g/%E0%B4%A4%E0%B5%8A%E0%B4%B4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D
- ↑ http://www.malayalambookstore.com/SelectBook.do?prodId=3472
- ↑ http://www.malayalambookstore.com/SelectBook.do?prodId=4213
- ↑ http://www.puzha.com/malayalam/bookstore/content/books/html/utf8/3166.html
- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/a-window-into-a-social-milieu/article2155270.ece