Jump to content

ജിസാറ്റ്-17

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:01, 6 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesan.vn (സംവാദം | സംഭാവനകൾ) (പുതിയത്)

ജിസാറ്റ്-17 എന്ന ഉപഗ്രഹം ഫ്രഞ്ച് ഗയാനയിൽ നിന്ന് 2017 ജൂൺ29ന് വിക്ഷേപിച്ച ഉപഗ്രഹമാണ്. വിക്ഷേപണ സമയത്തെ ഭാരം 3477 കി.ഗ്രാം ആയിരുന്നു. അതിൽ സാമഗ്രികളായി (Payloads) വിവിധ വാർത്താവിനിമയ സേവനങ്ങൾക്കായുള്ള സാധാരണ സി-ബാൻഡ്, എക്സ്റ്റെൻഡഡ് സി-ബാന്റ്, എസ്-ബാൻഡ് എന്നിവ ഉണ്ടായിരുന്നു. കൂടാതെ മുമ്പത്തെ ഇൻസാറ്റ് ഉപഗ്രഹങ്ങൾ ൻൽകിയിരുന്ന മീറ്റീരിയോളജിക്കൽ ഡാറ്റ റിലേക്കു വേണ്ടതും തിരച്ചിലിനും രക്ഷാദൗത്യത്തിനും വേണ്ട ഉപകരണങ്ങളും ഉണ്ടായിരുന്നു. സി-ബാൻഡ്, എക്സ്റ്റെൻഡഡ് സി-ബാൻഡ്, എസ്-ബാൻഡ് സേവനങ്ങൾ നൽകികൊണ്ടിരിക്കുന്ന ഉപ്ഗ്രഹങ്ങളുടെ സേവനത്തിന്റെ തുടർച്ചയാണ് ഗിസാറ്റ്-17. അരിയാനെ-5 വിഎ-238 വിക്ഷേപണ വാഹനത്തിലാണ് ഈ ഉപഗ്രഹത്തെ ജിയൊസിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിച്ചത്. അതിനുശേഷം ഇസ്രോ(ISRO) യുടെ ഹസ്സനിലെ പ്രധാന നിയന്ത്രണ കേന്ദ്രം ഗിസാറ്റ്-17ന്റെ നിയന്ത്രണം ഏറ്റെടുത്തു. അതിനുശേഷം പ്രഥമ ബ്രമണ പഥത്തിലേക്ക് ഉയർത്തുന്നതിന് ദ്രവ അപ്പോജി മോട്ടൊർ (LAM) ഉപയോഗിച്ച് വൃത്താകാര ഭൂസ്ഥിര ഭ്രമണ പഥത്തിലേക്ക് എത്തിച്ചു. 15 വർഷമാണ് ഭ്രമണപത്തത്തിലെ ആയുസ്സായി കണക്കാക്കുന്നത്.

കുറിപ്പുകൾ

[[1]] [[2]]

"https://ml.wikipedia.org/w/index.php?title=ജിസാറ്റ്-17&oldid=2590565" എന്ന താളിൽനിന്ന് ശേഖരിച്ചത്