ലോക ഉപഭോക്തൃ അവകാശ ദിനം
എല്ലാവർഷവും മാർച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനം (World Consumer rights day) ആയി ആചരിക്കുന്നു.[1] സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴും അവ ഉപയോക്താവിന് ന്യായമായ വിലയിലും ഗുണമേന്മയിലും ലഭിക്കുന്നതിനുള്ള അവകാശമുണ്ട്. അങ്ങനെ ലഭിച്ചില്ലെങ്കിൽ അതു നേടിയെടുക്കുന്നതിനുള്ള സംവിധാനങ്ങൾ 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ വിശദീകരിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്കു ബോധവൽക്കരണം നൽകുന്നതിനായി 1983 മുതൽ എല്ലാവർഷവും മാർച്ച് 15-ന് ലോക ഉപഭോക്തൃ അവകാശ ദിനമായി ആചരിച്ചുവരുന്നു.[2] 1962 മാർച്ച് 15-ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി അമേരിക്കൻ പാർലമെന്റിൽ ഉപഭോക്താക്കളുടെ അവകാശങ്ങളെപ്പറ്റി പ്രസംഗിച്ചു. ഈ വിഷയം കൈകാര്യം ചെയ്ത ആദ്യ നേതാവായിരുന്നു കെന്നഡി. ഈ പ്രസംഗം നടത്തിയ ദിവസമാണ് പിന്നീട് ഉപഭോക്തൃ അവകാശദിനമായത്.[3]
ഓരോ വർഷത്തെയും വിഷയങ്ങൾ
അവലംബം
- ↑ "ഉപഭോക്താക്കൾക്കായി ഒരു ദിനം". വെബ് ദുനിയ. Archived from the original on 2016 മേയ് 30. Retrieved 2016 മേയ് 30.
{{cite web}}
: Check date values in:|accessdate=
and|archivedate=
(help) - ↑ 2.0 2.1 "ഉണരാം നമുക്ക്". മലയാള മനോരമ പഠിപ്പുര, കൊല��ലം എഡിഷൻ, പേജ് - 18. 2016 മാർച്ച് 16.
{{cite news}}
: Check date values in:|date=
(help) - ↑ "World Consumer rights day". consumersinternational.org. Archived from the original on 2016 മേയ് 30. Retrieved 2016 മേയ് 30.
{{cite web}}
: Check date values in:|accessdate=
and|archivedate=
(help)