Jump to content

സ്വിറ്റ്സർലാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
04:56, 2 മേയ് 2006-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Benson (സംവാദം | സംഭാവനകൾ)

ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ ഇന്നത്തെ സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മ്മന്‍‍ സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്നു. 1291ല്‍, ഊറി, ഷ്വൈസ്, ഉണ്ടര്‍‍വാള്‍ഡന്‍ എന്നീ പ്രവിശ്യകള്‍ ചേര്‍‍ത്ത് എക്കാലത്തും ആക്രമണരഹിതമായ സഖ്യമെന്നപേരില്‍ ഒരു ഫെഡറേഷനുണ്ടാക്കി. 1353 ആയപ്പോഴേക്കും ലൂസ്സാനും സൂറിച്ചും ഗ്ലാറ്റൂസും സൂഗും ബേണും ഈ സഖ്യത്തില്‍ ഭാഗമായതോടെ, ഒരു സമാധാന സ്വതന്ത്രരാഷ്ട്രമായി സ്വിസ്റ്റ്സര്‍ലന്‍ഡ് എന്ന സ്വിസ് റിപ്പബ്ലിക്. അയിദ് ഗനോസന്‍- പ്രതിജ്ഞാസഖ്യം എന്നപേര് സ്വയം സ്വീകരിച്ച അവര്‍‍ പ്രത്യേക ചേരിചേരാനയത്തിന് വഴിയൊരുക്കി. അതോടെ സ്വിസ്റ്റ്സര്‍ലന്‍ഡ് സമാധാനപ്രിയരുടെയും പക്ഷംപിടിക്കാത്തവരുടെയും നാടായി.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ആല്‍പ്സ് പര്‍‍വത നിരകളിലെ ഈ കൊച്ചുരാജ്യം മനോഹരവും ഹൃദ്യവും സമ്പന്നവുമാണ്. അധ്വാനശീലരായ ജനങ്ങള്‍ കൃഷിയിലും വ്യവസായത്തിലും ലോകത്തിനുതന്നെ മാതൃകയായി. സ്വിസ് കമ്പനികളുടെ കൃത്യതയും സ്വിസ് ചോക്കലേറ്റിന്റെ സ്വാദും സ്വിസ് പശുക്കളുടെ പാലിന്റെ മികവും സ്വിസ് ബാങ്കുകളുടെ ഉദാരസമീപനവും ഏറെ ആകര്‍‍ഷണീയമാണ്. സ്വാതന്ത്ര്യസമരസേനാനി വില്‍ഹംടെല്ലിന്റെ സാഹസികതയില്‍ അഭിമാനിക്കുന്ന ജനത വിരല്‍ത്തുമ്പുവരെ മാന്യതയും കുലീനത്വവും സത്യസന്ധതയും പുലര്‍‍ത്തുന്നവരാണ്. അതുകൊണ്ട് കൂടിയാകണം ലോകം കണ്ണടച്ച് വിശ്വസിച്ച് അവിടെ തങ്ങളുടെ വ്യാപാര കേന്ദ്രങ്ങളുടെ ആസ്ഥാനങ്ങള്‍ സ്ഥാപിക്കുന്നതും. മാത്രമല്ല, മൂന്നു ഭാഷകള്‍ ഒരുപോലെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു രാജ്യം ഭൂമുഖത്തില്ല. ജര്‍‍മന്‍-ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകള്‍ ദേശീയ ഭാഷയും ഇംഗ്ലീഷ് കണക്ടിംഗ് ഭാഷയുമായിട്ട് അവര്‍‍ അംഗീകരിച്ചിട്ടുണ്ട്. ജനസംഖ്യയില്‍ തൊണ്ണൂറ് ശതമാനവും ക്രിസ്തുമതവിഭാഗത്തിലെ കത്തോലിക്-പ്രോട്ടസ്റ്റന്റ് വിഭാഗങ്ങള്‍ പങ്കിടുന്നു. 23 കന്റോണുകള്‍ (നമ്മുടെ താലൂക്കുകള്‍ക്ക് സമം) അടങ്ങുന്നതാണ് സ്വിസ് രാഷ്ട്രസംവിധാനം.

"https://ml.wikipedia.org/w/index.php?title=സ്വിറ്റ്സർലാന്റ്&oldid=10593" എന്ന താളിൽനിന്ന് ശേഖരിച്ചത്