സൊകോത്ര
Geography | |
---|---|
Location | അറബിക്കടൽ |
Coordinates | 12°30′36″N 53°55′12″E / 12.51000°N 53.92000°E |
Archipelago | Socotra islands |
Administration | |
യെമൻ | |
Demographics | |
Population | 44,000 |
അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന, യെമന്റ ഭാഗമായ ഒരു ദ്വീപസമൂഹമാണ് സൊക്കോട്ര . യെമന്റെ തീരത്തിന് 250 മൈൽ ദൂരത്തായാണ് ദ്വീപിന്റെ സ്ഥാനം. നാലു ദ്വീപുകൾ കൂടിച്ചേരുന്നതാണ് ഇവിടുത്തെ ദ്വീപസമൂഹം. ഇതിൽ ഏറ്റവും വലിയ ദ്വീപായ സൊകോത്രയുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്. ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുമ്പാണ് സൊകോത്രയിൽ മനുഷ്യവാസം ഉണ്ടായതെന്ന് കരുതപ്പെടുന്നു. 50000-ത്തിൽ താഴെയാണ് ദ്വീപിലെ ജനസംഖ്യ. റോഡുകൾ ദ്വീപിൽ വളരെ കുറവാണ്. 2012 കാലയളവിലാണ് ദ്വീപിൽ ആദ്യമായി യെമൻ സർക്കാർ റോഡ് നിർമ്മിച്ചത്. യുനെസ്‌കോ ദ്വീപിനെ ലോക പ്രകൃതിദത്ത പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.[2]
825 ഓളം അപൂർവ്വങ്ങളായ സസ്യജാലങ്ങളാണ് ദ്വീപിലുള്ളത്. ഇവയിൽ മൂന്നിലൊന്നു ഭാഗമെങ്കിലും ഭൂമിയിൽ ഇവിടെ മാത്രമാണ് കാണപ്പെടുന്നത്. ഇവിടെ കാണപ്പെടുന്ന ഉരഗവർഗ്ഗങ്ങളിലും 90 ശതമാനത്തോളം ഇനങ്ങൾ ഇവിടെ മാത്രമാണ് കാണപ്പെടുന്നത്. ദശലക്ഷക്കണക്കിനു വർഷം മുൻപ് വൻകരകളിൽ സംഭവിച്ച മാറ്റങ്ങളും പരിണാമങ്ങളും സൊകോത്രയെ ബാധിച്ചിട്ടില്ലെന്നു കരുതപ്പെടുന്നു. ഡ്രാഗൺസ് ബ്ലഡ് ട്രീയാണ് ദ്വീപിലെ ഏറ്റവും ആകർഷകമായ വൃക്ഷം. ഡെസെർട്ട് റോസ് എന്ന മരവും ഇത്തരത്തിൽ ഒന്നാണ്. വിവിധങ്ങളായ 140 തരം പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പത്തോളം എണ്ണം ഭൂമിയിൽ മറ്റൊരിടത്തും കണ്ടെത്തിയിട്ടില്ലാത്തവയാണ്.[2]
കടുത്ത ചൂടും വരൾച്ചയുമാണ് ദ്വീപിലെ കാലാവസ്ഥ. ചുണ്ണാമ്പുകല്ല് അടിഞ്ഞ് തീരപ്രദേശങ്ങളിൽ വലിയ കുന്നുകൾ രൂപപ്പെട്ടിരിക്കുന്നു. 1500 മീറ്ററിൽ അധികമാണ് പലയിടങ്ങളിലും ഉയരം. മത്സ്യബന്ധനം, മൃഗപരിപാലനം, കൃഷി തുടങ്ങിയവയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗങ്ങൾ.[2]
ചരിത്രം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Schurhammer, Georg (1982). Francis Xavier; His Life, His Times: India, 1541–1544. Vol. 2. Jesuit Historical Institute. p. 122.
- ↑ 2.0 2.1 2.2 "സൊകോത്ര: അപൂർവ കാഴ്ചകളുടെ സ്വന്തം ദ്വീപ്". ഇന്ത്യാവിഷൻ. Archived from the original on 2015-03-09. Retrieved 9 മാർച്ച് 2015.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിവൊയേജിൽ നിന്നുള്ള സൊകോത്ര യാത്രാ സഹായി
- Socotra Governance and Biodiversity Project, UNDP Yemen, 2008–2013
- LA Times photogallery
- Royal Botanic Garden, Edinburgh: Soqotra's Misty Future Archived 2003-12-27 at the Wayback Machine (see page 5 for information on dragons' blood)
- Regional map of Socotra Archived 2012-12-30 at archive.today
- Global organisation of Friends for Soqotra in any aspect based in Edinburgh, Scotland
- Audio interview with Socotra resident
- Carter, Mike. The land that time forgot The Observer. Sunday April 16, 2006.
- A Historical Genealogy of Socotra as an Object of Mythical Speculation, Scientific Research & Development Experiment Archived 2006-08-06 at the Wayback Machine
- SCF Organisation Archived 2004-02-11 at the Wayback Machine
- An article in T Style Magazine – NYTimes
- "Suḳuṭra" in the Encyclopaedia of Islam
- Socotra Information Project
- scishow socotra youtube
- "15 Pictures Of 'The Most Alien-Looking Place On Earth'" - photo essay