ഒക്ടോബർ 30
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 30 വർഷത്തിലെ 303 (അധിവർഷത്തിൽ 304)-ാം ദിനമാണ്. വർഷത്തിൽ ഇനി 62 ദിവസം കൂടി ബാക്കിയുണ്ട്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1502 - വാസ്കോ ഡ ഗാമ രണ്ടാമതും കോഴിക്കോടെത്തി
- 1920 - ഓസ്ട്രേലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി സിഡ്നിയിൽ സ്ഥാപിതമായി.
- 1922 - ബെനിറ്റോ മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയായി
- 1925 - ജോൺ ലോഗി ബേർഡ് ബ്രിട്ടണിലെ ആദ്യ ടെലിവിഷൻ സംപ്രേക്ഷണ സംവിധാനം നിർമ്മിച്ചു.
- 1960 - മൈക്കേൽ വുഡ്റഫ് ആദ്യത്തെ വൃക്കമാറ്റശസ്ത്രക്രിയ നടത്തി.
- 1961 - ‘സാർ ബോംബ’ എന്ന ഹൈഡ്രജൻ ബോംബ് സോവിയറ്റ് യൂണിയനിൽ നിർവീര്യമാക്കപ്പെടുന്നു.
- 1970 - ശക്തമായ മൺസൂൺ വിയറ്റ്നാമിൽകനത്ത വെള്ളപ്പൊക്കം സൃഷ്ടിക്കുകയും 293 പേരുടെ മരണത്തിനിടയാക്കുകയും, 2 ലക്ഷത്തോളം ജനങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തു.
- 1974 - ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലി എതിരാളിയായ ജോർജ്ജ് ഫോർമാനെ ഇടിച്ചുവീഴ്‌ത്തി ലോക ഹെവിവെയ്റ്റ് ബോക്സിങ്ങ് ചാമ്പ്യൻ പട്ടം തിരിച്ചുപിടിച്ചു.
- 2007 - ബ്രിറ്റ്നി സ്പിയേഴ്സിന്റെ അഞ്ചാമത് ആൽബമായ ബ്ലാക്കൗട്ട് പുറത്തിറങ്ങി
ജനനം
[തിരുത്തുക]- 1735 - ജോൺ ആഡംസ് - (മുൻ അമേരിക്കൻ പ്രസിഡന്റ്)
- 1821 - ഫിയോദർ ദസ്തയേവ്‌സ്കിയുടെ ജന്മദിനം.
- 1885 - എസ്‌റ പൌണ്ട് - (കവി)
- 1896 - റൂത്ത് ഗോർഡൻ - (നടി)
- 1939 - ഗ്രേസ് സ്ലിക്ക് - (ഗായിക)
- 1945 - ഹെൻറി വിങ്ൿലർ - (നടൻ)
- 1960 - അർജന്റീന ഫുട്ബാൾ ഇതിഹാസം ഡിയേഗോ മറഡോണ
- 1962 - വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റുകളിക്കാരൻ കോർട്ണി വാൽഷ്
മരണം
[തിരുത്തുക]- 1910 - ഹെൻറി ഡണന്റ് - (റെഡ് ക്ലോസ് സ്ഥാപകൻ)
- 1968 - റോസ് വൈൽഡർ ലേൻ - (ജേർണലിസ്റ്റ്).
- 2011 - കേരള സംസ്ഥാനത്തെ ഭക്ഷ്യവകുപ്പ് മന്ത്രിയായിരിക്കെ ടി.എം. ജേക്കബ് അന്തരിച്ചു.