Jump to content

"അപർണ്ണ പോപ്പട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
InternetArchiveBot (സംവാദം | സംഭാവനകൾ)
Reformat 1 URL (Wayback Medic 2.5)) #IABot (v2.0.9.5) (GreenC bot
(ചെ.) (via JWB)
 
വരി 16: വരി 16:
{{reflist}}
{{reflist}}
[[വർഗ്ഗം:1978-ൽ ജനിച്ചവർ]]
[[വർഗ്ഗം:1978-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:]]
[[വർഗ്ഗം:അർജ്ജുന പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:അർജ്ജുന പുരസ്കാരം ലഭിച്ചവർ]]

17:59, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം

അപർണ്ണ പോപ്പട്ട്
വ്യക്തി വിവരങ്ങൾ
ജനനനാമംഅപർണ്ണ ലാൽജി പോപ്പട്ട്
രാജ്യംIndia
ജനനം (1978-01-18) 18 ജനുവരി 1978  (46 വയസ്സ്)
Mumbai, Maharashtra, India
ഉയരം1.63 മീ (5 അടി 4 ഇഞ്ച്)
പ്രവർത്തന കാലയളവ്1989–2006
കൈവാക്ക്Right
Women's singles
ഉയർന്ന റാങ്കിങ്16[1]
BWF profile

ഇന്ത്യൻ ബാഡ്മിന്റൻ കായിക താരമായിരുന്നു അപർണ്ണ പോപ്പട്ട്. (ഇംഗ്ലീഷ്:  Aparna Popat ഗുജറാത്തി: અપર્ણા પોપટ; ജനനം: ജനുവരി18, 1978) 1997 മുതൽ 2006 വരെ ഒൻപതു വർഷത്തോളം ഇന്ത്യയുടെ ദേശീയ ചാമ്പ്യനായിരുന്നു.[2]

ജീവിതരേഖ

[തിരുത്തുക]

1978 ജനുവരി 18 നാണ് അപർണ്ണ ജനിച്ചത്. മഹാരാഷ്ട്രയിലെ മുംബൈയിൽ ഒരു ഗുജറാത്തി കുടുംബത്തിൽ ലാൽജി പോപ്പട്ടിൻ്റെയും ഹീന പോപ്പട്ടിൻ്റെയും മകളായി ജനനം. മുംബൈയിലെ  ജെ.ബി. പെറ്റീറ്റ് ഹൈസ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നടന്നത്. അതിനുശേഷം മൗണ്ട് കാർമൽ സ്കൂളിൽ പ്രീ യൂണിവേർസിറ്റി പഠനം പൂത്തിയാക്കി. മുംബൈ യൂണിവേർസിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്.

കായിക ജീവിതം

[തിരുത്തുക]

1986 മുതൽ ബാഡ്മിന്റൻ കളിക്കാൻ തുടങ്ങി. 8 വയസ്സുള്ളപ്പോൾ അനിൽ പ്രധാൻ എന്ന പരിശീലകന്റെ അടുത്ത് പരിശീലനത്തിനായി ചെന്നു. അപർണ്ണയുടെ കളി കണ്ട പ്രധാൻ "ഈ കുട്ടിയെ എനിക്കു തരൂ ഞാൻ ഇന്ത്യയുടെ കായിക മാപ്പിൽ അവളെ കുടിയിരുത്താം" എന്നു പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. അനിൽ പ്രധാൻ ആണ് പിന്നീട് അപർണ്ണയിലെ കളിക്കാരിയെ മെനഞ്ഞെടുത്തത്.[3]

പുരസ്കാരങ്ങളും നേട്ടങ്ങളും

[തിരുത്തുക]

2005 ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു.

നേട്ടങ്ങൾ

[തിരുത്തുക]
  • 1989: ബാംഗ്ലൂരിലെ 12 വയസ്സിന് താഴെയുള്ളവരുടെ ടൂർണ്ണമെന്റിൽ സ്വർണ്ണ ജേതാവ്.

റഫറൻസുകൾ

[തിരുത്തുക]
  1. "Previous stars – Aparna Popat". Tata Padukone Academy. Archived from the original on 2007-05-21. Retrieved 14 August 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "Mumbai Masters – Aparna Popat". Badminton India. Archived from the original on 2013-08-14. Retrieved 14 August 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. "Aparna Popat's Profile". Studyrays. Archived from the original on 2012-07-31. Retrieved 14 August 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=അപർണ്ണ_പോപ്പട്ട്&oldid=4098648" എന്ന താളിൽനിന്ന് ശേഖരിച്ചത്