ശുഭരാത്രി (ചലച്ചിത്രം)
2019 ജൂലൈ 6ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ചലച്ചിത്രമാണ് ശുഭരാത്രി(English:Good Night). വ്യാസൻ കെ.പി. സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദിലീപ്, അനു സിതാര, സിദ്ദീഖ്, നെടുമുടി വേണു, ശാന്തി കൃഷ്ണ തുടങ്ങിയവർ അഭിനയിച്ചു. അനു സിതാര ആദ്യമായി ദിലീപിനൊപ്പം ചിത്രത്തിൽ അഭിനയിച്ചു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ ദിലീപിന്റെ ഭാര്യയുടെ വേഷത്തിലാണ് അനു സിതാര അഭിനയിച്ചത്.ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് ബിജിബാലാണ്.ഒരു യഥാർതഥ സംഭവകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്.കേരളത്തിൽ മതത്തിന്റെ പേരിൽ വളർന്നു വരുന്ന തീവ്രചിന്താഗതികളുടെ ആനുകാലിക യാഥാർഥ്യത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്.
ശുഭരാത്രി | |
---|---|
പ്രമാണം:File:Subharathri.jpg | |
സംവിധാനം | വ്യാസൻ കെ.പി |
നിർമ്മാണം | എബ്രഹാം മാത്യു അരോമ മോഹൻ |
രചന | വ്യാസൻ കെ.പി |
അഭിനേതാക്കൾ | ദിലീപ് അനു സിതാര സിദ്ദീഖ് ആശ ശരത് ശാന്തി കൃഷ്ണ നെടുമുടി വേണു |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | ആൽബി |
ചിത്രസംയോജനം | എച്ച്.കെ ഹർഷൻ |
സ്റ്റുഡിയോ | അബാം മൂവീസ് |
വിതരണം | അബാം ഫിലിം റിലീസ് |
റിലീസിങ് തീയതി | 6 ജൂലൈ 2019 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 155 മിനിറ്റ് |
കഥാസാരം
തിരുത്തുകബാല്യത്തിലെ കഷ്ടപ്പാടുകളിൽ നിന്നും സ്വപ്രയത്നത്താൽ ഉയർന്നു വന്നു ഭേദപ്പെട്ട നിലയിൽ എത്തിയ മുഹമ്മദ്(സിദ്ദിഖ്) ഭാര്യ കദീജയ്ക്കൊപ്പം സംതൃപ്തകുടുംബജീവിതം നയിക്കുകയാണ്. ഏകമകൻ ഷാനുവും രണ്ടുപെണ്മക്കളും വിദേശത്താണ്.സാമൂഹ്യ ജീവിതത്തെ കുറിച്ചും മതവിശ്വാസത്തെ കുറിച്ചുമൊക്കെ സ്വന്തമായ ചില നിലപാടുകൾ ഉള്ള മുഹമ്മദ് ഏതൊരു ഇസ്ളാമിക വിശ്വാസിയും ആഗ്രഹിക്കുന്ന പോലെ വാര്ധക്യത്തിന്റെ ആരംഭത്തിൽ ഹജ്ജ് കർമ്മത്തിന് പോവാനായി ഒരുങ്ങുന്നു. നാട്ടുകാരോടും കുടുംബത്തോടും കൂട്ടുകാരോടും എല്ലാവരോടും പൊരുത്തം വാങ്ങി ഹജ്ജിന് ഫ്‌ളൈറ്റ് കയറുന്നതിന്റെ തൊട്ടു തലേദിവസം രാത്രിയിൽ മുഹമ്മദിന്റെ ജീവിതത്തിൽ ഒരു അപ്രതീക്ഷിത സംഭവം ഉണ്ടാവുന്നു.വർക്ക്‌ഷോപ്പ് മെക്കാനിക്ക് ആയ കൃഷ്ണൻ(ദിലീപ്) ഭാര്യ ശ്രീജയോടും(അനു സിതാര) മകൾ ശ്രീക്കുട്ടിയോടുമൊപ്പം ചെറിയ രീതിയിൽ കുടുംബജീവിതം നയിക്കുന്ന ഒരാളാണ്. ഒരു ���ിവസം പുലർകാലത്ത് വാതിലിൽ വന്നുമുട്ടിയ ഒരു അപ്രതീക്ഷിതസംഭവം കൃഷ്ണന്റെയും ജീവിതത്തെ മാറ്റി മറിക്കുന്നു.
അഭിനേതാക്കൾ
തിരുത്തുക- ദിലീപ്-കൃഷ്ണൻ
- അനു സിതാര-ശ്രീജ
- ശാന്തി കൃഷ്ണ
- ആശ ശരത്-സുഹറ
- സിദ്ദീഖ്-മുഹമ്മദ്
- നെടുമുടി വേണു
- വിജയ് ബാബു-ബാലചന്ദ്രൻ
- സുരാജ് വെഞ്ഞാറമൂട്
- നാദിർഷാ
- ഹരീഷ് പേരടി-സി.ഐ ഹരി
- ശോഭ മോഹൻ
- ഷീലു എബ്രഹാം
- തെസ്നി ഖാൻ- സൈനബ
- ജയൻ ചേർത്തല-ജയപാലൻ
സംഗീതം
തിരുത്തുകബിജിബാൽ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു.
1.അനുരാഗ കിളിവാതിൽ - ഹരിശങ്കർ കെ എസ്സ്, സംഗീത ശ്രീകാന്ത്
അവലംബം
തിരുത്തുകശുഭരാത്രി ഒരു യഥാർത്ഥ സംഭവത്തിന്റ ആവിഷ്കാരം.
Shubarathri Movie Review: ‘ശുഭരാത്രി’ എന്ന പഴയ ‘നന്മക്കഥ