സ്റ്റെഫാൻസൺ ദ്വീപ്

(Stefansson Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്റ്റെഫാൻസൺ ദ്വീപ് Stefansson Island കാനഡയിലെ നുനാവടിലെ കിറ്റിക്മിയോട്ട് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്.ഈ ദ്വീപിനു 4,463 കി.m2 (4.804×1010 sq ft) വിസ്തീർണ്ണമുണ്ട്. ലോകത്തിൽ വലിപ്പം കൊണ്ട് നൂറ്റിയിരുപത്തി എട്ടാമതു സ്ഥാനമുണ്ട് ഈ ദ്വീപിന്. കാനഡയിലെ 27ആമതു ദ്വീപാണിത്. വിസ്കോണ്ട് മെല്വില്ലെ സൗണ്ടിൽ ആണു സ്ഥിതിചെയ്യുന്നത്. കിഴക്ക് മക്‌ക്ലിന്റോക്ക് ചാനലും സ്ഥിതിചെയ്യുന്നു. വിക്ടോറിയ ദ്വീപിന്റെ സ്റ്റോർക്കർസൺ ഉപദ്വീപിനടുത്തു സ്ഥിതിചെയ്യുന്നു. ഗോൾഡ്സ്മിത്ത് ചാനൽ ആണ് ദ്വീപിനെ ഈ ഉപദ്വീപുമായി വേർതിരിക്കുന്നത്. സ്റ്റെഫാൻസൺ ദ്വീപിന്റെ ഏറ്റവും ഉയരമുള്ള ഭാഗം 267 മീ (876 അടി) ഉയരമുള്ളതാണ്.[1]

Stefansson
Geography
LocationViscount Melville Sound
Coordinates73°30′N 105°30′W / 73.500°N 105.500°W / 73.500; -105.500 (Stefansson Island)
ArchipelagoCanadian Arctic Archipelago
Area4,463 കി.m2 (1,723 ച മൈ)
Highest elevation267 m (876 ft)
Administration
Demographics
Population0

1917ൽ സ്റ്റോർക്കർ ടി. സ്റ്റോർക്കർസൺ ആണ് ആദ്യമായി ഈ ദ്വീപു കണ്ട യൂറോപ്പിയൻ. കനേഡിയൻ പര്യവേഷകൻ ആയിരുന്ന വിൽഹ്‌ജാൽമൂർ സ്റ്റെഫാൻസണിന്റെ പേരിൽനിന്നുമാണ് ഈ ദ്വീപിനു സ്റ്റെഫാൻസൺ ദ്വീപ് എന്ന പേർ ലഭിച്ചത്.[2]

  1. The Atlas of Canada: Stefansson Island, Nunavut, scale 1:100000 or larger
  2. Mills, William James (2003). Exploring polar frontiers: a historical encyclopedia. Santa Barbara: ABC-CLIO.
"https://ml.wikipedia.org/w/index.php?title=സ്റ്റെഫാൻസൺ_ദ്വീപ്&oldid=4074261" എന്ന താളിൽനിന്ന് ശേഖരിച്ചത്