റെനെ മാഗ്രിറ്റ്
ബൽജിയൻ, സർറിയലിസ്റ്റ് ചിത്രകാരനായിരുന്നു റെനെ മാഗ്രിതെ .(René François Ghislain Magritte- 1898 നവംബർ 21 – 1967 ഓഗസ്റ്റ് 15) മഗ്രിതെയുടെ ചിന്തോദ്വീപകവും,സരളവുമായ സർറിയലിസ്റ്റ് ചിത്രങ്ങൾ കലാസ്വാദകരുടെ ശ്രദ്ധപിടിച്ചുപറ്റി. കലാവബോധത്തെക്കുറിച്ചുള്ള മുൻധാരണകളേയും, വ്യവസ്ഥാപിതമായ സൗന്ദര്യസങ്കല്പങ്ങളേയും വെല്ലുവിളിയ്ക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ.
റെനെ മാഗ്രിതെ | |
---|---|
ജനനം | റെനെ ഫ്രാങ്കോയിസ് ഗിസ്‌ലൈൻ മാഗ്രിതെ 21 നവംബർ 1898 |
മരണം | 15 ഓഗസ്റ്റ് 1967 | (പ്രായം 68)
ദേശീയത | ബെൽജിയൻ |
അറിയപ്പെടുന്നത് | ചിത്രകാരൻ |
Notable work | The Treachery of Images On the Threshold of Liberty The Son of Man The Empty Mask The Difficult Crossing The Human Condition Not to be Reproduced Time Transfixed Elective Affinities The Portrait Golconda The Mysteries of the Horizon The Menaced Assassin |
പ്രസ്ഥാനം | സർറിയലിസം |
ആദ്യകാലജീവിതം
തിരുത്തുകതയ്യൽക്കാരനും തുണിവ്യാപാരിയുമായിരുന്ന ലിയോപോൾഡ് മാഗ്രിതെയുടേയും റജിനയുടേയും കനിഷ്ഠപുത്രനായാണ് റെനെ ജനിച്ചത്.[1] 1910 മുതൽ തന്നെ ചിത്രരചനയുടെ ബാലപാഠങ്ങൾ മഗ്രിതെ അഭ്യസിയ്ക്കുകയുണ്ടായി. മാതാവ് റെനേയുടെ പതിമൂന്നാമത്തെ വയസ്സിൽ സാംബ്ഹ നദിയിൽച്ചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്. റെനെയുടെ മനസ്സിൽ തങ്ങിനിന്ന ആ ദുരന്തചിത്രങ്ങൾ പിൽക്കാലത്ത് അദ്ദേഹത്തിന്റെ 1927–1928 കാലയളവിലെ രചനകളിൽ പ്രത്യക്ഷമായിട്ടുണ്ടെന്നു അനുമാനിയ്ക്കപ്പെട്ടിട്ടുണ്ട്.[2] വസ്തുക്കൾക്ക് അവയുടെ യതാതഥമായ അർത്ഥങ്ങളല്ലാതെ മറ്റൊരുതലത്തിൽ അവ സംവേദ്യമാകുമെന്ന് തന്റെ ചിത്രങ്ങളിലൂടെ റെനെ മഗ്രിതെ സമർത്ഥിച്ചു.
അവലംബം
തിരുത്തുക- ↑ Meuris 1991, p 216.
- ↑ "National Gallery of Australia | Les Amants [The lovers]". Nga.gov.au. Retrieved 2010-10-14.