കമ്പിളിമരം
കേരളത്തിലെ നിത്യഹരിതവനങ്ങളിലും ഇലകൊഴിയുംവനങ്ങളിലും കണപ്പെടുന്ന ഒരിനം വൃക്ഷമാണ് കമ്പിളിമരം (Melicope lunu-ankenda). ഇത് കനല, നാശകം, കാട്ടുചെമ്പകം എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളത്തിലെ ശുഷ്കവനങ്ങളിലും ഇവ അപൂർവമായി കാണപ്പെടുന്നു. പുള്ളിവാലൻ ശലഭം ഇതിന്റെ ഇലകളിൽ മുട്ടയിടുന്നു.
കാട്ടുചെമ്പകം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. lunu-ankenda
|
Binomial name | |
Melicope lunu-ankenda (Gaertn.) T.G. Hartley
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
വിവരണം
തിരുത്തുക10 മീറ്റർ വരെ ഉയരത്തിലാണ് മരം സാധാരണയായി വളരുന്നത്. ഇലപൊഴിക്കും മരമായ കമ്പിളി വർഷത്തിൽ പലപ്പോഴായി ഇലപൊഴിക്കുന്നു. ചാരനിറത്തിലുള്ള മരത്തിന്റെ തൊലി കോർക്കുപോലെയാണ്. ചെറിയ പൂക്കൾക്ക് കേസരങ്ങളും ദളങ്ങളും ബാഹ്യദളങ്ങളും അഞ്ചുവീതമുണ്ട്. നാല് അറകളുള്ള അണ്ഡാശയത്തിൽ രണ്ട് ബീജങ്ങൾ കാണുന്നു. മൂപ്പെത്തുന്ന വിത്തിനു കറുപ്പുനിറമാണ്. മരങ്ങളുടെ വിത്തുകളിൽ വളരെ വലിപ്പം കുറഞ്ഞ വിത്തുകളാണ് കമ്പിളിയുടേത്. ഈർപ്പമുള്ള മണ്ണിൽ ഇവ വളരെ വേഗം വളരുന്നു. വെള്ളനിറമുള്ള തടിക്കു ഭാരവും ഉറപ്പും കുറവാണ്.
ഔഷധ ഉപയോഗം
തിരുത്തുകചില ആയുർവേദമരുന്നുകളിൽ കമ്പിളിമര��്തിന്റെ വേര് ഉപയോഗിക്കുന്നു. ശരീരത്തിന്റെ നിറം വർദ്ധിപ്പിക്കാനായി വേരോ വേരിന്റെ തൊലിയോ കഷയാം ഉണ്ടാക്കാറുണ്ട്.
അവലംബം
തിരുത്തുക- World Conservation Monitoring Centre 1998. Euodia lunuankenda. 2006 IUCN Red List of Threatened Species. Downloaded on 21 August 2007.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.biotik.org/india/species/m/melilunu/melilunu_en.html Archived 2013-03-24 at the Wayback Machine.
- http://www.flowersofindia.net/catalog/slides/Melicope.html
- http://www.efloras.org/florataxon.aspx?flora_id=2&taxon_id=250084122
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും