എം.ജി. ശ്രീകുമാർ

ഇന്ത്യൻ മലയാളി ഗായകൻ
(M. G. Sreekumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചലച്ചിത്ര പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, അവതാരകൻ എന്നീ നിലകളിലറിയപ്പെടുന്ന ഒരു കലാകാരനാണ് മലബാർ ഗോപാലൻ നായർ ശ്രീകുമാർ എന്നറിയപ്പെടുന്ന എം.ജി.ശ്രീകുമാർ (ജനനം: 25 മെയ് 1957)

എം.ജി. ശ്രീകുമാർ
എം.ജി ശ്രീകുമാർ, ഒരു സ്റ്റേജ് പരിപാടിയിൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമം മലബാർ ഗോപാലൻ ശ്രീകുമാർ
പുറമേ അറിയപ്പെടുന്നശ്രീക്കുട്ടൻ
ജനനം (1957-05-25) 25 മേയ് 1957  (67 വയസ്സ്)
ഹരിപ്പാട്, ആലപ്പുഴ
തൊഴിൽ(കൾ)ഗായകൻ, വിധികർത്താവ്,അവതാരകൻ,
സംഗീതസം‌വിധായകൻ
വർഷങ്ങളായി സജീവം1984–തുടരുന്നു
വെബ്സൈറ്റ്mgsreekumar.com

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാട് എന്ന ഗ്രാമത്തിൽ സംഗീതജ്ഞനായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥാകലാക്ഷേപക്കാരിയും സംഗീത അധ്യാപികയുമായിരുന്ന ഹരിപ്പാട് മേടയിൽവീട്ടിൽ കമലാക്ഷി മാരാസ്യാരുടേയും മൂന്നു മക്കളിൽ ഇളയ മകനായി 1957 മെയ് 25ന് ഇടവമാസത്തിലെ രേവതി നക്ഷത്രത്തിൽ ജനിച്ചു. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി മഹാ��്ഷേത്രത്തിൻ്റെയടുത്തുള്ള ഗവ.ഗേൾസ് സ്കൂളിലെ സംഗീത അധ്യാപികയായിരുന്നു അദ്ദേഹത്തിൻ്റെ അമ്മ മേടയിൽ കമലാക്ഷി മാരാസ്യാർ. ഇന്ന് അദ്ദേഹത്തിൻ്റെ കുഞ്ഞമ്മയുടെ മക്കൾ കുടുംബത്ത് താമസിക്കുന്നു. തിരുവനന്തപുരത്തെ വീട്ടുപേരും "മേടയിൽ " എന്നാണ്. മൂത്ത സഹോദരനായ എം.ജി. രാധാകൃഷ്ണൻ സംഗീതജ്ഞനും സംഗീത സംവിധായകനുമായിരുന്നു. സഹോദരി ഡോ.ഓമനക്കുട്ടി തിരുവനന്തപുരം വിമൻസ് കോളേജിലെ സംഗീത പ്രൊഫസറായിരുന്നു.[1]

സംഗീതസ്വരങ്ങൾ നിറഞ്ഞു നിന്ന വീട്ടിലായിരുന്നു ശ്രീകുമാർ ജനിച്ചതും വളർന്നതുമെല്ലാം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് ബിരുദം നേടിയ എം.ജി.ശ്രീകുമാർ ചേർത്തല ഗോപാലൻ നായരുടേയും നെയ്യാറ്റിൻകര വാസുദേവൻ്റെ കീഴിലും കുറച്ച് നാൾ സംഗീതം അഭ്യസിച്ചു. എന്നാലും സംഗീതത്തിലെ പ്രധാന ഗുരു മൂത്ത സഹോദരൻ എം.ജി. രാധാകൃഷ്ണൻ തന്നെയായിരുന്നു.

1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയിൽ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചു[2].

കെ.ജെ. യേശുദാസ് എന്ന ഗാനഗന്ധർവ്വൻ മലയാള ചലച്ചിത്ര പിന്നണിരംഗം അടക്കിവാഴുന്ന കാലത്ത് കണ്ണീർപൂവിൻ്റെ കവിളിൽ തലോടി, നാദരൂപിണി, സൂര്യ കിരീടം, തുടങ്ങിയ ഗാനങ്ങളിലൂടെ പുതിയൊരു ശബ്ദം മലയാളിയെ കേൾപ്പിച്ച എം.ജി.ശ്രീകുമാർ നിലവിൽ മലയാള സംഗീതത്തിലെ ജനപ്രിയ ഗായകരിലൊരാളാണ്[3].

ചതുരംഗം, താണ്ഡവം, അറബീയും ഒട്ടകവും, അർദ്ധനാരി, ഞാനും എന്റെ ഫാമിലിയും, ഹസ്ബൻഡ്സ് ഇൻ ഗോവ, സകുടുംബം ശ്യാമള, ഒരു നാൾ വരും തുടങ്ങി 12 ഓളം സിനിമകളുടെ സംഗീത സംവിധാനമൊരുക്കി. മികച്ച ഗായകനുള്ള ദേശീയ അവാർഡ് രണ്ട് തവണയും സംസ്ഥാന അവാർഡ് മൂന്ന് തവണയും എം.ജി.ശ്രീകുമാറിന് ലഭിച്ചു[4]

അയ്യപ്പ ഭക്തിഗാനരംഗത്ത് നിറസാന്നിധ്യമായി നിലകൊണ്ട എം.ജി.ശ്രീകുമാറിന്റെ ഏറ്റവും വിഖ്യാതമായ അയ്യപ്പ ഭക്തി ഗാനമാണ് സ്വാമി അയ്യപ്പൻ എന്ന ആൽബത്തിലെ "സാമവേദം നാവിലുണർത്തിയ സ്വാമിയേ" എന്ന ഗാനം. രാജീവ്‌ ആലുങ്കലിന്റെ രചനയ്ക്ക് എം.ജി. ശ്രീകുമാർ തന്നെയായിരുന്നു ഈ ഗാനത്തിന്റെ ഈണവും നിർവഹിച്ചത്.

ഇദ്ദേഹം സംഗീത സംവിധാനം ചെയ്ത ഭൂരിഭാഗം ജനപ്രിയ ഗാനങ്ങളും രചിച്ചിട്ടുള്ളത് ഗിരീഷ് പുത്തഞ്ചേരിയും, രാജീവ്‌ ആലുങ്കളുമാണ്. ഈ കൂട്ടുകെട്ടുകളിൽ പിറന്ന ഗാനങ്ങൾ ആകെ സംഗീത പ്രേമികൾ ഏറ്റുപാടി.

സംഗീത ജീവിതം

പാരമ്പര്യമായി കിട്ടിയ കർണാടക സംഗീതത്തിൻ്റെ വളരെ ശക്തമായ അടിത്തറയുണ്ട് ശ്രീകുമാറിന്. അത് പാടുന്നതിനായാലും സംഗീതം ചെയ്യുന്നതിനായാലും. ഒരു ഗായകൻ എന്ന നിലയിലറിയപ്പെട്ട എം.ജി.ശ്രീകുമാർ പെട്ടെന്നാണ് സംഗീത സംവിധായകൻ എന്നറിയപ്പെടാൻ തുടങ്ങിയത്. 2002-ൽ റിലീസായ താണ്ഡവം എന്ന മോഹൻലാൽ സിനിമയിലൂടെയാണ്. പെരുമ്പാവൂർ ജി.രവീന്ദ്രനാഥുമായിട്ടാണ് താണ്ഡവം സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.

ശ്രീകുമാറിന് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ചത് ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ നാദരൂപിണി എന്ന ഗാനത്തിനായിരുന്നു.

വാസന്തിയും ലക്ഷ്മിയും എന്ന സിനിമയിലെ ചാന്തുപൊട്ടും ചങ്കേലസും ചാർത്തിവരുന്നവളെ എന്ന ഗാനത്തിന് ഒട്ടും പ്രതീക്ഷിക്കാതെയാണ് ദേശീയ പുരസ്കാരം ലഭിച്ചത്.

വളരെ മഹനീയമായ സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നായിരുന്നു എം.ജി.ശ്രീകുമാർ മലയാള സിനിമ ലോകത്തേക്ക് എത്തിയത്. സംഗീത വേരുകളുള്ള കുടുംബത്തിലെ അംഗമായ ശ്രീകുമാറിന് ഒട്ടേറെ പാരമ്പര്യങ്ങളും അവകാശപ്പെടാനുണ്ട്. സംഗീത സംവിധായകനായിരുന്ന ജ്യേഷ്ഠ സഹോദരനായിരുന്ന എം.ജി.രാധാകൃഷ്ണൻ്റെ മകൻ എം.ആർ.രാജകൃഷ്ണൻ ഇന്ത്യയിലെ തന്നെ മികച്ച ഓഡിയോഗ്രാഫർമാരിലൊരാളാണ്. സംഗീത കോളേജ് അധ്യാപികയായ സഹോദരി കെ.ഓമനക്കുട്ടിയുടെ ചെറുമകൻ ഹരിശങ്കറും ഇപ്പോൾ സംഗീത ആലാപന ലോകത്തേക്ക് കടന്നിരിക്കുന്നു അങ്ങനെ കുടുംബാംഗങ്ങൾ ഒക്കെയും സംഗീതത്തിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നവരാണ്.

എം.ജി.ശ്രീകുമാറിൻ്റെ ഗാനങ്ങൾ കേൾക്കുന്നവർക്കെല്ലാം അനുഭവപ്പെടുന്ന ഒരു കാര്യമാണ് അദ്ദേഹത്തിൻ്റെ ശബ്ദത്തിലെ നേസൽ ടോൺ. 2002-ലെ താണ്ഡവം എന്ന സിനിമയിലെ ഹിമഗിരി നിരകൾ പൊൻതുടികളിലുണരും എന്ന ഗാനാലാപനത്തിന് ഒരു ഗായകൻ എന്ന നിലയിൽ ഏറെ ശ്രോതാക്കളുടെ നിരൂപക പ്രശംസ കിട്ടിയ ഗാനമായിരുന്നു കർണാടക സംഗീതത്തിൽ സാരമതി രാഗത്തിലുള്ള ഈ ഗാനം. ഇതിൻ്റെ സംഗീത സംവിധായകൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ആയിരുന്നു.

2001-ലെ കാക്കക്കുയിൽ എന്ന സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഹിന്ദോള രാഗത്തിൽ ചിട്ടപ്പെടുത്തിയ പാടാം വനമാലി എന്ന ഗാനം മികച്ച ഒരു കോമ്പോസിഷനായി മാറി.

തൻ്റെ ചില കോമ്പോസിഷനുകളിൽ ആ ഗാനം കമ്പോസ് ചെയ്ത രാഗത്തിലെ ഒരു കൃതി കൊണ്ട് വരുന്നത് എം.ജി.ശ്രീകുമാറിൻ്റെ ചില കോമ്പോസിഷൻ പ്രത്യേകതയാണ്. ഈ ഗാനത്തിൻ്റെ ഒടുവിൽ അദ്ദേഹം സാമജവരഗമന എന്ന ത്യാഗരാജ സ്വാമിയുടെ ഹിന്ദോള രാഗത്തിലെ ഒരു പ്രശസ്തമായ കൃതി കൊണ്ടുവരുന്നുണ്ട്. ഇങ്ങനെയുള്ള കൃതികൾ കൊണ്ടുവരുമ്പോൾ ആ പാട്ടിൻ്റെ മാറ്റ് പതിന്മടങ്ങ് വർധിക്കുന്നതായിട്ടാണ് അദ്ദേഹത്തിൻ്റെ പല കോമ്പോസിഷനും കേൾക്കുമ്പോൾ തോന്നിയിട്ടുള്ളത്.

2011-ലെ ഒരു മരുഭൂമിക്കഥ എന്ന സിനിമയിലെ ചെമ്പകവല്ലികളിൽ തുളുമ്പിയ ചന്ദനമാമഴയിൽ... എന്ന ആഭേരി രാഗത്തിൽ തീർത്ത അതി മനോഹരമായ ഒരു ഗാനം എം.ജി.ശ്രീകുമാറിനൊപ്പം ശ്വേത മേനോൻ്റെ ആലാപനവും ഈ ഗാനത്തിൻ്റെ മാറ്റ് കൂട്ടുന്നു. തൻ്റെ ഗാനങ്ങളിൽ പിന്തുടരാറുള്ള മേൽപ്പറഞ്ഞ ശൈലി ഈ ഗാനത്തിലും എം.ജി. ശ്രീകുമാർ പിന്തുടരുന്നു. അതായത് ആഭേരി രാഗത്തിലെ പ്രശസ്ത ത്യാഗരാജ കൃതിയായ നഗുമൊ മുഗ നെല്ലി ഈ ഗാനത്തിലെ അനുപല്ലവിക്ക് മുൻപ് പാടുന്നുണ്ട്.

ഇളയരാജ, എ.ആർ.റഹ്മാൻ തുടങ്ങിയ മാസ്റ്റേഴ്സ് മാത്രമെ പ്രണയഗാനങ്ങൾക്ക് വേണ്ടി മായാമാളവഗൗള എന്ന രാഗം ഉപയോഗിച്ചുള്ളൂ. അവരെപ്പോലെ തന്നെ മാറി ചിന്തിച്ചിരുന്ന എം.ജി.ശ്രീകുമാർ പ്രിയദർശൻ ചിത്രമായ ആമയും മുയലുമെന്ന സിനിമയിലെ മായാമാളവ ഗൗള രാഗത്തിൽ ചിട്ടപ്പെടുത്തി എം.ജി.ശ്രീകുമാർ ആലപിച്ച ഗാനമാണ് കുഴലൂതും കുനുകുരുവി കുലവാഴ കൂമ്പഴകി...

2016ൽ റിലീസായ ഒപ്പം എന്ന സിനിമയിൽ എം.ജി.ശ്രീകുമാർ ആലപിച്ച ചിന്നമ്മ എന്ന ഗാനത്തിലെ പഴയകാലങ്ങളെങ്ങോ പടിമറയുവതിനി വരുമൊ എന്ന വരികൾ നീലാംബരി രാഗത്തിലുള്ളവയാണ്. കിലുക്കം എന്ന സിനിമയിലെ കിലുകിൽ പമ്പരം എന്ന നീലാംബരി രാഗത്തിലുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നതും എം.ജി.ശ്രീകുമാർ തന്നെയാണ്.

സ്വകാര്യ ജീവിതം

  • ഭാര്യ : ലേഖ ശ്രീകുമാർ

(2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം)

എം ജി ശ്രീകുമാർ ആലപിച്ച ഗാനങ്ങൾ

തിരുത്തുക

(selected discography)

  • പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ...
  • കളഭം ചാർത്തും...

താളവട്ടം 1986

  • വെള്ളിക്കുടമണി...

ഇവിടെ എല്ലാവർക്കും സുഖം 1987

  • പൊൻമുരളിയൂതും കാറ്റിൽ...

ആര്യൻ 1988

  • ദൂരെ കിഴക്കുദിക്കിൽ...
  • പാടം പൂത്തകാലം...
  • ഈറൻ മേഘം...

ചിത്രം 1988

  • തിരുനെല്ലിക്കാട് പൂത്തു...

ദിനരാത്രങ്ങൾ 1988

  • ഒരുകിളി ഇരുകിളി...

മനു അങ്കിൾ 1988

  • താമരക്കിളി പാടുന്നു...

മൂന്നാം പക്കം 1988

  • ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു...

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 1988

  • കണ്ടാൽ ചിരിക്കാത്ത...

ഒരു മുത്തശി കഥ 1988

  • ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു...

വിചാരണ 1988

  • പൂവായ് വിരിഞ്ഞു...

അഥർവ്വം 1989

  • മന്ദാര ചെപ്പുണ്ടോ...

ദശരഥം 1989

  • കണ്ണീർപ്പൂവിൻ്റെ കവിളിൽ തലോടി...

കിരീടം 1989

  • ഉറക്കം കൺകളിൽ...

മഹായാനം 1989

  • വാനിടവും സാഗരവും...
  • പുതുമഴയായ് പൊഴിയാം...

മുദ്ര 1989

  • പഴയൊരു പാട്ടിലെ...
  • പുഞ്ചവയല് കൊയ്യാൻ...

നായർസാബ് 1989

  • കണ്ണീർക്കായലിലേതൊ...
  • ഒരായിരം കിനാക്കളാൽ...
  • അവനവൻ കുരുക്കുന്ന...

റാംജി റാവു സ്പീക്കിംഗ് 1989

  • മഞ്ഞിൻ ചിറകുള്ള...

സ്വാഗതം 1989

  • അന്തിപൊൻവെട്ടം കടലിൽ...
  • തീരം തേടും ഓളം...
  • കവിളിണയിൽ കുങ്കുമമൊ...

വന്ദനം 1989

  • കണ്ണ് കണ്ണിൽ കൊണ്ട നിമിഷം മുതൽ...

അക്കരെയക്കരെയക്കരെ 1990

  • ഒരിക്കൽ നീ ചിരിച്ചാൽ...
  • കൂത്തമ്പലത്തിൽ വെച്ചോ...

അപ്പു 1990

  • സുന്ദരി ഒന്നൊരുങ്ങി വാ...

ഏയ് ഓട്ടോ 1990

  • ഏകാന്ത ചന്ദ്രികെ...
  • ഉന്നം മറന്ന്...

ഇൻ ഹരിഹർ നഗർ 1990

  • പായുന്ന യാഗാശ്വം ഞാൻ...
  • കുഞ്ഞിക്കിളിയെ കൂടെവിടെ..

ഇന്ദ്രജാലം 1990

  • ആരൊ പോരുന്നെൻ കൂടെ...

ലാൽ സലാം 1990

  • പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം...

നമ്പർ 20 മദ്രാസ് മെയിൽ

  • നീർപ്പളുങ്കുകൾ ചിതറി വീഴുമീ...

ഗോഡ്ഫാദർ 1991

  • മീനവേനലിൽ...
  • പനിനീർ ചന്ദ്രികെ...
  • ഊട്ടിപ്പട്ടണം...
  • കിലുകിൽ പമ്പരം...

കിലുക്കം 1991

  • ഷാരോണിൽ വിരിയും...
  • പുതിയ കുടുംബത്തിൻ...

കൂടിക്കാഴ്ച 1991

  • ആതിര വരവായി...
  • അളകാ പുരിയിൽ...
  • ശരറാന്തൽ പൊന്നും പൂവും...
  • മാണിക്യക്കുയിലേ നീ...

തുടർക്കഥ 1991

  • മായാത്ത മാരിവില്ലിതാ...

ഉള്ളടക്കം 1991

  • മിണ്ടാത്തതെന്തെ...
  • കസ്തൂരി എൻ്റെ കസ്തൂരി...
  • ആദ്യ വസന്തമെ...

വിഷ്ണുലോകം 1991

  • കണ്ടു ഞാൻ മിഴികളിൽ...
  • രാമായണക്കാറ്റെ...
  • ഗണപതി പപ്പാ മോറിയാ...

അഭിമന്യു 1991

  • അമ്പലപ്പുഴൈ ഉണ്ണിക്കണ്ണനോട് നീ...
  • നീലക്കുയിലെ ചൊല്ലൂ...
  • മഴവിൽ കൊതുമ്പിലേറി വന്ന...

അദ്വൈതം 1992

  • ദൂരെ ദൂരെ ദൂരെ പാടും...
  • കുഞ്ഞു പാവയ്ക്കിന്നല്ലോ...

നാടോടി 1992

  • അത്തിപ്പഴത്തിനിളനീർ ചുരത്തും...

നക്ഷത്രകൂടാരം 1992

  • ഊരുവലം വലം വരും...

വിയറ്റ്നാം കോളനി 1992

  • സ്വയം മറന്നുവോ...

വെൽക്കം റ്റു കൊടൈക്കനാൽ 1992

  • പടകാളി ചണ്ടിചങ്കിരി...

യോദ്ധ 1992

  • ഞാറ്റുവേല കിളിയേ...
  • അല്ലിമലർ കാവിൽ...

മിഥുനം 1993

  • വാ വാ മനോരഞ്ജിനി...

ബട്ടർഫ്ലൈസ് 1993

  • രാഗദേവനും...
  • അന്തിക്കടപ്പുറത്ത്...

ചാമരം 1993

  • മേടപ്പൊന്നണിയും

കൊന്നപ്പൂക്കണിയായ്...

  • സൂര്യകിരീടം വീണുടഞ്ഞു...

ദേവാസുരം 1993

  • മാലിനിയുടെ തീരങ്ങൾ...

ഗാന്ധർവ്വം 1993

  • ഖൽബിലൊരൊപ്പന പാട്ടുണ്ടെ...

നാരായം 1993

  • നോവുമിട നെഞ്ചിൽ...

കാശ്മീരം 1994

  • പൂനില മഴ പെയ്തിറങ്ങിയ...

മാനത്തെ കൊട്ടാരം 1994

  • ഒരു വല്ലം പൊന്നും പൂവും...
  • ചിങ്കാരക്കിന്നാരം...
  • നിലാവെ മായുമൊ...

മിന്നാരം 1994

  • മാനസം തുഷാരം തൂവിടും...

ദി സിറ്റി 1994

  • മാനം തെളിഞ്ഞേ നിന്നാൽ...
  • കറുത്ത പെണ്ണേ...
  • കള്ളിപ്പൂങ്കുയിലെ...

തേന്മാവിൻ കൊമ്പത്ത് 1994

  • ലില്ലി വിടരും...

വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി 1994

  • മഞ്ഞിൽപ്പൂത്ത സന്ധ്യേ...

മിന്നാമിനുങ്ങിനും മിന്നുകെട്ട് 1995

  • ഓർമ്മകൾ ഓടക്കുഴലൂതി...

സ്ഫടികം 1995

  • തൂമഞ്ഞോ പരാഗം പോൽ..

തക്ഷശില 1995

  • നിലാവിൻ്റെ നീലഭസ്മ കുറിയണിഞ്ഞവളെ...
  • സുരലല നാദന...
  • അക്ഷരനക്ഷത്രം കോർത്ത...

അഗ്നിദേവൻ 1995

  • അക്കരെ നിൽക്കണ...

ഹിറ്റ്ലർ 1996

  • തങ്കത്തിങ്കൾ കിളിയായ് കുറുകാം..

ഇന്ദ്രപ്രസ്ഥം 1996

  • ആറ്റിറമ്പിലെ കൊമ്പിലെ...
  • കൊട്ടും കുഴൽവിളി...
  • ചെമ്പൂവേ..

കാലാപാനി 1996

  • തീപ്പൊരി പമ്പരങ്ങൾ...

കിരീടമില്ലാത്ത രാജാക്കന്മാർ 1996

  • കുളിർ ചെയ്ത മാമഴയിൽ...

അടിവാരം 1997

  • ഒരു രാജമല്ലി...
  • ഓ പ്രിയേ...
  • വെണ്ണിലാ കടപ്പുറത്ത്...

അനിയത്തി പ്രാവ് 1997

  • താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ...
  • മാനത്തെ ചന്ദിരനൊത്തൊരു...
  • ഒന്നാം വട്ടം കണ്ടപ്പോൾ...

ചന്ദ്രലേഖ 1997

  • തൈമാവിൻ തണലിൽ...

ഒരു യാത്രാമൊഴി 1997

  • ആട്ടു തൊട്ടിലിൽ...

പൂനിലാമഴ 1997

  • വെള്ളിനിലാ തുള്ളികളോ...

വർണ്ണപകിട്ട് 1997

  • കുന്നിമണി കൂട്ടിൽ...
  • കൺഫ്യൂഷൻ തീർക്കണമേ...

സമ്മർ ഇൻ ബത്ലേഹം 1998

  • മച്ചകത്തമ്മയെ കാൽതൊട്ട് വന്ദിച്ച്...

ചിന്താവിഷ്ടയായ ശ്യാമള 1998

  • അമ്പോറ്റി ചെമ്പോത്ത്...
  • ആവണി പൊന്നൂഞ്ഞാലാടിക്കാം...

കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ 1998

  • രാസാ താൻടാ...
  • കടുകൊടച്ചടുപ്പിലിട്ട്...

മാട്ടുപെട്ടി മച്ചാൻ 1998

  • താറാക്കൂട്ടം കേറാക്കുന്ന്...

ഒരു മറവത്തൂർ കനവ് 1998

  • സോനാരെ സോനാരെ...
  • എല്ലാം മറക്കാം നിലാവെ...
  • എരിയുന്ന കനലിൻ്റെ...
  • ഉദിച്ച ചന്തിരൻ്റെ...

പഞ്ചാബി ഹൗസ് 1998

  • നമ്മള് കൊയ്യും വയലെല്ലാം...
  • വൈകാശി തിങ്കളൊ തെന്നലോ...
  • കിഴക്ക് പുലരി ചെങ്കൊടി പാറി...

രക്തസാക്ഷികൾ സിന്ദാബാദ് 1998

  • പുലർ വെയിലും പകൽ മുകിലും...

അങ്ങനെ ഒരവധിക്കാലത്ത് 1999

  • ചന്ദാമാമാ ചന്ദ്രകാന്ത കൽപ്പടവിൽ വാ വാ...

ചന്ദാമാമാ 1999

  • തെക്കൻകാറ്റേ തിരുമാലിക്കാറ്റെ...

എഴുപുന്ന തരകൻ 1999

  • പുലരിക്കിണ്ണം...

ഫ്രണ്ട്സ് 1999

  • ഒരു മുത്തും തേടി...

ഇൻഡിപെൻഡൻസ് 1999

  • ഹരിചന്ദന മലരിലെ മധുവായ്...

കണ്ണെഴുതി പൊട്ടും തൊട്ട് 1999

  • വിളക്ക് വെയ്ക്കും...
  • തുമ്പയും തുളസിയും...
  • മാർഗഴിയെ മല്ലികയെ...

മേഘം 1999

  • നാടോടിപ്പൂന്തിങ്കൾ മൂടിയിൽ ചൂടി...

ഉസ്താദ് 1999

  • കൊക്കിക്കുറുകിയും...
  • കടമ്പനാട്ട് കാളവേല...

ഒളിമ്പ്യൻ അന്തോണി ആദം 1999

  • പൊന്നാന പുറമേറണ മേടസൂര്യൻ...

വാഴുന്നോർ 1999

  • ചാന്തുപൊട്ടും ചങ്കേലസും...

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 1999

  • മാന്തളിരിൽ പന്തലുണ്ടല്ലോ...

സ്നേഹപൂർവ്വം അന്ന 2000

  • താലിക്ക് പൊന്ന്...

ദൈവത്തിൻ്റെ മകൻ 2000

  • അണിയമ്പൂ മുറ്റത്ത്...

ഡാർലിംഗ് ഡാർലിംഗ് 2000

  • അരണിയിൽ നിന്നും...
  • പഴനിമല മുരുകന്...
  • മഞ്ഞിൻ മുത്തെടുത്ത്...

നരസിംഹം 2000

  • ദൂരെ പൂപമ്പരം...

പൈലറ്റ്സ് 2000

  • ചോലമലങ്കാറ്റടിക്കണ്...
  • ഒന്ന് തൊട്ടേനെ...

ശ്രദ്ധ 2000

  • കാത്തിരുന്ന ചക്കരക്കുടം...

തെങ്കാശിപ്പട്ടണം 2000

  • നിറനാഴിപ്പൊന്നിൽ...

വല്യേട്ടൻ 2000

  • പൂമകൾ വാഴുന്ന...

കാറ്റ് വന്ന് വിളിച്ചപ്പോൾ 2000

  • മുത്താരം മുത്തുണ്ടേ...
  • കുണുക്ക് പെൺമണിയേ...

മിസ്റ്റർ ബട്ലർ 2000

  • ശലഭം വഴിമാറുമീ...
  • കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ്...

അച്ഛനെയാണെനിക്കിഷ്ടം 2001

  • വടികതാരവടി പടഖമോടെ ജനമിടി തുടങ്ങി...

പറക്കും തളിക 2001

  • ഗോവിന്ദ ഗോവിന്ദ...
  • പാടാം വനമാലി...
  • ആരാരും കണ്ടില്ലെന്നോ...

കാക്കക്കുയിൽ 2001

  • വാ വാ താമര പെണ്ണെ...

കരുമാടിക്കുട്ടൻ 2001

  • ചന്ദനമണി സന്ധ്യകളുടെ...
  • അല്ലികളിൽ അഴകലയോ...

പ്രജ 2001

  • കണ്ണാരെ കണ്ണാരെ...

രാക്ഷസ രാജാവ് 2001

  • തകില് പുകില്...

രാവണപ്രഭു 2001

  • ദില് ദില് സലാം സലാം...

ഷാർജ ടു ഷാർജ 2001

  • മധുമാസം വിരിയണ് വിരിയാണ്...

മേഘസന്ദേശം 2001

  • പവിഴമലർ പെൺകൊടി...
  • രാക്കടമ്പിൽ...
  • റോസാപ്പൂ റോസാപ്പൂ...

വൺമാൻ ഷോ 2001

  • എൻ്റെ മുന്നിൽ പൂക്കാലം...

സ്രാവ് 2001

  • വലുതായൊരു മരത്തിൻ്റെ മുകളിൽ...

ചതുരംഗം 2002

  • ഒരു മഴപ്പക്ഷി പാടുന്നു...

കുബേരൻ 2001

  • മനസിൽ മിഥുന മഴ...

നന്ദനം 2002

  • പിറന്ന മണ്ണിൽ നിന്ന്...

ഒന്നാമൻ 2002

  • പാലും കുടമെടുത്ത്...
  • കൊമ്പെട് കുഴലെട്...
  • ഹിമഗിരി നിരകൾ...

താണ്ഡവം 2002

  • തുമ്പിക്കല്ല്യാണത്തിന്...

കല്യാണ രാമൻ 2002

  • അമ്മക്കിളികൂടിതിൽ...

അമ്മക്കിളികൂട് 2003

  • ചോലക്കിളിയെ...
  • ചിലും ചിലും ചിൽ...

ബാലേട്ടൻ 2003

  • ചുണ്ടത്ത് ചെത്തിപ്പൂ...

ക്രോണിക് ബാച്ചിലർ 2003

  • വൺ പ്ലസ് വൺ...

കസ്തൂരിമാൻ 2003

  • ഒന്നാം കിളി...
  • വിളക്ക് കൊളുത്തി വരും...
  • ഒന്നാനാം കുന്നിൻമേലെ...

കിളിച്ചുണ്ടൻ മാമ്പഴം 2003

  • കാനനക്കുയിലിൻ കാതിലിടാനൊരു...

മിസ്റ്റർ ബ്രഹ്മചാരി 2003

  • പമ്പാ ഗണപതി...

പട്ടാളം 2003

  • തൊട്ടു വിളിച്ചാലോ...

സ്വപ്നം കൊണ്ട് തുലാഭാരം 2003

  • ഒളികണ്ണും മീട്ടി...

വാർ & ലവ് 2003

  • മറക്കുടയാൽ...
  • ചെണ്ടക്കൊരു കോലുണ്ടെടാ...

മനസിനക്കരെ 2003

  • അമ്പലക്കര തെച്ചിക്കാവിൽ പൂരം...

ബ്ലാക്ക് 2004

  • കുട്ടുവാൽ കുറുമ്പി പാടാൻ വാ...
  • മെയ് മാസം മനസിനുള്ളിൽ...

നാട്ടുരാജാവ് 2004

  • തൊട്ടുരുമ്മിയിരിക്കാൻ...
  • നീ വാടാ തെമ്മാടി...
  • ഹര ഹര ഹര ശങ്കരാ...

രസികൻ 2004

  • ഇല്ലത്തെ കല്യാണത്തിന്...
  • ഒരു കാതിലോല...
  • മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ...

വെട്ടം 2004

  • പിണക്കമാണോ...

അനന്തഭദ്രം 2005

  • മൂന്ന് ചക്കടാ വണ്ടിയിത്...

കൊച്ചി രാജാവ് 2005

  • ഭഗവതിക്കാവിൽ വച്ചോ...

മയൂഖം 2005

  • വേൽ മുരുകാ ഹരോ ഹര...

നരൻ 2005

  • വോട്ട് ഒരു തിരഞ്ഞെടുപ്പടുക്കണ...

ക്ലാസ്മേറ്റ്സ് 2006

  • മുകിലേ മുകിലേ...

കീർത്തിചക്ര 2006

  • ചന്ദനത്തേരിൽ വന്നിറങ്ങുന്നേ...

ദി ഡോൺ 2006

  • തത്തക തത്തക...

വടക്കുംനാഥൻ 2006

  • വാകമരത്തിൻ കൊമ്പിലിരുന്ന...
  • ഒരു വാക്കു മിണ്ടാതെ...

ജൂലൈ നാല് 2007

  • കടുകിട്ട് വറത്തൊരു...

ഹലോ 2007

  • സ്നേഹം തേനല്ല...

മായാവി 2007

  • കല്യാണമാ കല്യാണം...

കങ്കാരു 2007

  • ഒരു യാത്രാമൊഴിയോടെ വിടവാങ്ങും പ്രിയസന്ധ്യേ...

കുരുക്ഷേത്ര 2008

  • കല്ലുരുക്കിപ്പൂ കമ്മലണിഞ്ഞൊരു...

ചെമ്പട 2008

  • ആലമണങ്കലമയ്ത്തവനല്ലേ...

പഴശിരാജ 2009

  • അടവുകൾ പതിനെട്ട്...

ടു ഹരിഹർ നഗർ

  • മല്ലിപ്പൂ മല്ലിപ്പൂ മല്ലിപ്പൂ...

പുള്ളിമാൻ 2010

  • മാവിൻ ചോട്ടിലെ...
  • പാടാൻ നിനക്കൊരു...

ഒരു നാൾ വരും 2010

  • അരികെ നിന്നാലും...

ചൈനാ ടൗൺ 2011

  • ഓണവെയിൽ ഓളങ്ങളിൽ...

ബോംബെ മാർച്ച് പന്ത്രണ്ട് 2011

  • കൊമ്പുള്ള മാനേ...

സാൻവിച്ച് 2011

  • ചെമ്പകവല്ലികളിൽ തുളുമ്പിയ...

ഒരു മരുഭൂമി കഥ 2011

  • കൂടില്ലാ കുയിലമ്മെ..

ഗീതാഞ്ജലി 2013

  • മിനുങ്ങും മിന്നാമിനുങ്ങേ....
  • ചിന്നമ്മ അടി കുഞ്ഞിപെണ്ണമ്മ...

ഒപ്പം 2016 [5]

വിവാദങ്ങൾ

തിരുത്തുക

2021 ഡിസംബറിൽ കേരള സംഗീത നാടക അക്കാദമിയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്രീകുമാറിനെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് വിവാദങ്ങൾക്കിടയാക്കി. തിരുവനന്തപുരത്ത് 2016-ൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി അദ്ദേഹം പ്രചാരണത്തിനിറങ്ങി എന്നതായിരുന്നു ഈ വിവാദങ്ങൾക്ക് കാരണം.[6][7][8][9]

പുരസ്കാരങ്ങൾ

തിരുത്തുക

ദേശീയ ചലച്ചിത്രപുരസ്കാരം

തിരുത്തുക

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

തിരുത്തുക

ശ്രദ്ധേയമായ ഗാനങ്ങൾ

തിരുത്തുക
  • വെള്ളിക്കൊലുസ്സോടെ (കൂലി)
  • ആതിര വരവായി (തുടർക്കഥ)
  • കിലുകിൽ പമ്പരം (കിലുക്കം )
  • കണ്ണീപൂവിന്റെ (കിരീടം)
  • ദലമർമ്മരം (വർണ്ണം)
  • കസ്തൂരി (വിഷ്ണുലോകം)
  • പൂവായി വിരിഞ്ഞൂ (അഥർവം)
  • മിണ്ടാതതെന്തെ (വിഷ്ണുലോകം)
  • സമയമിതപൂർവ്വ (ഹരികൃഷ്ണൻസ്)
  • മന്ദാരച്ചെപ്പുണ്ടോ (ദശരഥം) (1989)

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക



  1. https://www.manoramaonline.com/music/interviews/2021/05/21/interview-with-m-g-sreekumar-on-mohanlal-s-birthday.html
  2. https://www.manoramaonline.com/music/interviews/2021/06/08/m-g-sreekumar-opens-up-about-the-first-film-with-priyadarshan.html
  3. https://www.manoramaonline.com/music/interviews/m-g-sreekumar-about-kilukkam-songs.html
  4. https://m3db.com/mg-sreekumar
  5. https://ml.msidb.org/songs.php?tag=Search&singers=MG%20Sreekumar&limit=1352&alimit=797&page_num=27
  6. https://www.manoramaonline.com/news/kerala/2021/12/28/mg-sreekumar-appointment-controversy.html
  7. https://www.manoramaonline.com/news/latest-news/2021/12/26/director-ranjith-to-become-chairman-of-kerala-chalachithra-academy.html
  8. "Pro-BJP M. G. Sreekumar is CPM's choice to head Kerala Sangeeta Nataka Akademi". New Indian Express.
  9. http://www.mangalam.com/news/detail/537767-latest-news-director-ranjith-appointed-as-kerala-chalachitra-academy.html
"https://ml.wikipedia.org/w/index.php?title=എം.ജി._ശ്രീകുമാർ&oldid=4135031" എന്ന താളിൽനിന്ന് ശേഖരിച്ചത്