ക്രിഷ് 3
2013-ൽ റിലീസായ ഒരു ഹിന്ദി ഭാഷാ അമാനുഷീക ശാസ്ത്രകഥാ ചലച്ചിത്രമാണ് ക്രിഷ് 3. രാകേഷ് റോഷനാണ് സിനിമയുടെ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്.[1] രോഹിത് മേഹ്റയുടെയും മകൻ ക്രിഷിന്റെയും തുടർകഥയാണ് സിനിമയുടെ ഇതിവൃത്തം. കോയി മിൽ ഗയാ, ക്രിഷ് [2] എന്നീ സിനിമകൾ ഉൾക്കൊണ്ട ക്രിഷ് ചലച്ചിത്ര ശ്രേണിയിലെ മൂന്നാമത്തെ ചലച്ചിത്രമാണ്. മറ്റു രണ്ട് സിനിമകളും വൻവിജയമായിരുന്നു. 2013-ലെ ദീപാവലി നാളിൽ സിനിമ തിയേറ്ററുകളിൽ എത്തി. ചലച്ചിത്രത്തിന്റെ ത്രിമാന പതിപ്പ് 2013 നവംബർ 1-ന് പുറത്തിറങ്ങി.[3]
ക്രിഷ് 3 | |
---|---|
സംവിധാനം | രാകേഷ് റോഷൻ |
നിർമ്മാണം | രാകേഷ് റോഷൻ |
കഥ | രാകേഷ് റോഷൻ |
തിരക്കഥ | രാകേഷ് റോഷൻ ഹണി ഇറാനി റോബിൻ ഭട്ട് അകാർഷ് ഖുറാനാ ഇർഫാൻ കമൽ |
അഭിനേതാക്കൾ | ഋത്വിക് റോഷൻ പ്രിയങ്ക ചോപ്ര കങ്കണ റാണത്ത് വിവേക് ഒബ്റോയി ശൗര്യ ചൗഹാൻ |
സംഗീതം | ഗാനങ്ങൾ: രാജേഷ് റോഷൻ പശ്ചാത്തലസംഗീതം: സലീം സുലൈമാൻ |
ഛായാഗ്രഹണം | എസ്. തിരു |
ചിത്രസംയോജനം | ചന്ദൻ അറോറ |
വിതരണം | ഫിലിംക്രാഫ്റ്റ് പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി തമിഴ് തെലുങ്ക് |
അഭിനേതാക്കളും കഥാപാത്രങ്ങളും
തിരുത്തുക- ഋത്വിക് റോഷൻ - കൃഷ്ണ മേഹ്റ, രോഹിത് മേഹ്റ
- പ്രിയങ്ക ചോപ്ര - പ്രിയാ മേഹ്റ
- വിവേക് ഒബ്റോയി - കാൽ, വില്ലൻ [4]
- കങ്കണ റാണത്ത് -കായ [5]
- ആരിഫ് സക്കറിയ - ന്യൂക്ലിയർ ശാസ്ത്രജ്ഞൻ
- ശൗര്യ ചൗഹാൻ - എതിരാളി
- അർച്ചന പുരൺ സിങ്ങ് - പ്രിയാ മേഹ്റയുടെ ബോസ്
- രേഖ - സോണിയ മേഹ്റ, അതിഥി താരം
- വ്രജേഷ് ഹിർജി
കഥാസംഗ്രഹം
തിരുത്തുകഡോ. സിദ്ദന്റ് ആര്യയെ പരാജയപ്പെടുത്തി തന്റെ അച്ഛനെ രക്ഷിച്ചതിന് ശേഷം ക്രിഷ്(കൃഷ്ണ) തിന്മക്കെതിരെയുള്ള പോരാട്ടം തുടർന്ന് കൊണ്ട��രിക്കുന്നു... കൃഷ്ണ ഇപ്പോൾ ഭാര്യ പ്രിയയോടൊപ്പം സന്തോഷകരമായി ജീവിക്കുന്നു. രോഹിത്താകട്ടെ തന്റെ കണ്ടുപിടിത്തങ്ങൾ എങ്ങനെ സമൂഹത്തിന് പ്രയോജനപ്പെടുത്താം എന്നുള്ള ചിന്തയിലാണ്. അങ്ങനെയിരിക്കെ അവരറിയാതെ ലോകത്തിന്റെ മറുഭാഗത്ത് തിന്മ ശക്തിപ്പെടുന്നു. കാൽ; തന്റെ കഴിവുകൾ കൊണ്ട് ലോകത്തിൽ നാശം വിതയ്ക്കാൻ ആഗ്രഹിക്കുന്നവൻ. അതിശക്തമായ ഒരു സേനയും അയാൾക്കുണ്ട്. ഒടുവിൽ ക്രിഷിനും രോഹിത്തിനും മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്നുള്ള സ്ഥിതിയിൽ കാര്യങ്ങൾ എത്തുന്നു. അങ്ങനെ നന്മയും തിന്മയും തമ്മിലുള്ള യുദ്ധം തുടങ്ങുകയായി……
നിർമ്മാണം
തിരുത്തുക2011 ഡിസംബർ 1-ന് ഒബ്റോയി, റാണത്ത്, ചോപ്ര എന്നിവരെമൊത്ത് ചിത്രീകരണം ആരംഭിച്ചു. പുറത്തേറ്റ പരിക്ക് മൂലം ഋത്വിക് റോഷൻ ആദ്യഘട്ടത്തിൽ അഭിനയിച്ചില്ല.[6] നടി ശൗര്യ ചൗഹാന് ഹൈദരാബാദിലെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റതുമൂലം ചിത്രീകരണം മന്ദഗതിയിലായി.[7] 2013 നവംബർ 1-നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചതെങ്കിലും[8] പിന്നീട് ദീപാവലി ദിവസത്തേക്ക് മാറ്റുകയായിരുന്നു.[9]
കഥാപാത്രവിഭജനം
തിരുത്തുകക്രിഷിന്റെ വിജയത്തോടുകൂടിതന്നെ രാകേഷ് റോഷൻ മൂന്നാം ഭാഗത്തെപ്പറ്റി ആലോചിച്ചു തുടങ്ങിയിരുന്നു. പക്ഷേ കഥ സ്പൈഡർമാൻ 3-മായി സാമ്യമുണ്ടായിരുന്നതിനാൽ മാറ്റിയെഴുതേണ്ടി വന്നു. .[10] പ്രിയങ്ക ചോപ്രയെ തന്നെ, പ്രിയ മേഹ്റ എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാൻ തീരുമാനിച്ചു. ചിത്രത്തിൽ കൃഷ്ണ മേഹ്റയുടെ ഭാര്യയായാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുക.[11] നടി ചിത്രാംഗദ സിങ്ങ് ചിത്രത്തിൽ അഭിനയിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും[12] പിന്നീട് അവരുടെ സ്ഥാനത്തേക്ക് ജാക്വിലിൻ ഫെർണാണ്ടസ് ശുപാർശ ചെയ്യപ്പെട്ടു.[13][14] എന്നാൽ അതും തീരുമാനമായില്ല. ജാക്വിലിന് പകരം നർഗീസ് ഫക്രി, ഇഷാ ഗുപ്താ, ബിപാഷ ബാസു എന്നിവരും ശുപാർശ ചെയ്യപ്പെട്ടെങ്കിലും[15][16] ഒടുവിൽ വേഷം കങ്കണയുടെ കൈകളിലെത്തുകയായിരുന്നു. നായകനൊത്ത പ്രാധാന്യം വില്ലൻ കഥാപാത്രത്തിനുണ്ടെന്ന് രാകേഷ് റോഷൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.[17] അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ എന്നിവരുമായി സംസാരിച്ച് ഒടുവിൽ വിവേകിന് വില്ലൻ വേഷത്തിനുള്ള നറുക്ക് വീണു.[4][18] 2011 ജനുവരി 1-ന് ലക്ഷമി മഞ്ജുവിന് വില്ലൻ കഥാപാത്രത്തിന്റെ കാമുകിവേഷം നൽകാൻ തീരുമാനമായി.[19] നടി രേഖ ചിത്രത്തിൽ സുപ്രധാനമായ വേഷം ചെയ്യുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും പിന്നീട് അതും ഒരു കിംവദന്തിയായി.[18] ചിത്രം ഇതിനോടകം തന്നെ ലാഭമുണ്ടാക്കി തുടങ്ങി. അന്തർദേശീയ വിതരണാവകാശം ഇറോസ് ഇന്റർനാഷണൽ സ്വന്തമാക്കിയെങ്കിലും മുംബൈയിലെ വിതരണാവകാശം രാകേഷ് റോഷൻ നിലനിർത്തി.[20]
സംഗീതം
തിരുത്തുകചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്, കൃഷ്ണ സ്റ്റുഡിയോയിൽ വച്ച് രാജേഷ് റോഷനാണ്. പശ്ചാത്തലസംഗീതം സലീം സുലൈമാൻ നിർവ്വഹിച്ചിരിക്കുന്നു. ഗാനങ്ങളുടെ അവകാശം ₹60 മില്യണിന് (യു.എസ്$ 1.0 മില്യൺ) ടി-സീരിസ് സ്വന്തമാക്കി.[21]
അധിക വിവരങ്ങൾക്ക്
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Hrithik: I wanted to play the villian in Krrish 3". Rediff. Retrieved 2012 January 17.
{{cite web}}
: Check date values in:|accessdate=
(help) - ↑ Meena Iyer (2011 April 24). "Get ready for 27 movie sequels". The Times of India. Archived from the original on 2012-05-23. Retrieved 2012-04-27.
{{cite news}}
: Check date values in:|date=
(help) - ↑ "3D movies: Bollywood gives a new dimension". The Times of India. 2011 November 7. Archived from the original on 2014-01-14. Retrieved 2011 November 8.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ 4.0 4.1 "Vivek to play villain in Krrish 3". Kunal M Shah. 2011 April 12. Archived from the original on 2012-05-23. Retrieved 2011 April 27.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "'Krrish 3′ is a challenging film: Kangana". Badhil. Archived from the original on 2013-08-15. Retrieved 2013-07-04.
- ↑ Lalwani, Vickey (2011 November 28). "No stunts for Hrithik Roshan, advised doctor". Times of India. Archived from the original on 2013-08-15. Retrieved 2011 November 30.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Krrish 3 villain hurt". Times of India. 2012 February 15. Archived from the original on 2013-07-08. Retrieved 2012 February 15.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Krrish 3 Expected Release Date". HPBolly. Archived from the original on 2013-10-07. Retrieved 2012 March 11.
{{cite news}}
: Check date values in:|accessdate=
(help) - ↑ "Hrithik Roshan-starrer 'Krrish 3' to be released on November 4". IBN Live Movies. Archived from the original on 2013-06-29. Retrieved June 27, 2013.
- ↑ "Rakesh Roshan reworking on Krrish 3's script". 2010 Feb 3. Retrieved 2012 September 4.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ Dubey, Rachana (2010 December 22). "Hrithik, Priyanka pair up again". Hindustan Times. Archived from the original on 2010-12-26. Retrieved 2010-12-22.
{{cite web}}
: Check date values in:|date=
(help) - ↑ "Chitrangada Singh joins the cast of Krrish 3". TOI. 2011 March 31. Retrieved 2011 April 27.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Jacqueline replaces Chitrangda in Krrish 3". The Indian Express. 2011 August 19. Retrieved 2011-08-19.
{{cite web}}
: Check date values in:|date=
(help); Italic or bold markup not allowed in:|publisher=
(help) - ↑ "Jacqueline Fernandez out of Krrish sequel". 22 October 2011. Bollywood Hungama. Retrieved 2011 October 24.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Esha Gupta to replace Jacqueline?". timesofindia. 2011 October 26. Archived from the original on 2013-10-14. Retrieved 2013-07-04.
{{cite news}}
: Check date values in:|date=
(help) - ↑ "Nargis Fakhri in 'Krrish' Sequel". zeenews.
- ↑ "Casting". Subhash K Jha. Archived from the original on 2012-03-15. Retrieved 2012-04-27.
- ↑ 18.0 18.1 Geety Sahgal. "Rekha not a part of Krrish 3". The Indian Express. Retrieved August 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "I was approached for Krrish 3: Lakshmi". TNN. 2011 April 15. Archived from the original on 2012-04-19. Retrieved 2011 April 27.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Rakesh retains rights of Krrish 3 in Mumbai". Zingtv. 2011 July 26. Archived from the original on 2013-10-15. Retrieved 2013-07-04.
{{cite news}}
: Check date values in:|date=
(help) - ↑ Kapoor, Nikita (2011 July 26). "Krrish 3 Music worth 6 Crores". FilmiTadka. Archived from the original on 2013-08-09. Retrieved 2011 July 26.
{{cite news}}
: Check date values in:|accessdate=
and|date=
(help)