ജ്യോതിക
തമിഴ് ചലച്ചിത്രവേദിയിലെ ഒരു നടിയാണ് ജ്യോതിക എന്ന് അറിയപ്പെടൂന്ന ജ്യോതിക സദൻ ശരവണൻ (തമിഴ്: ஜோதிகா சாதானா சரவணன்). പ്രധാനമായും തമിഴിലും ചില ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലും ജ്യോതിക അഭിനയിച്ചിട്ടൂണ്ട്. തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം 4 തവണ നേടി ഏറ്റവും കൂടുതൽ പ്രാവശ്യം നേടിയ നായിക നടി എന്ന റെക്കോർഡിട്ടു ജ്യോതിക. അതിനൊപ്പം സൗത്ത് ഫിലിംഫയർ അവാർഡ്ൽ മികച്ച തമിഴ് നടിക്കുള്ള പുരസ്‌കാരം 1 തവണ നേടുകയും നോമിനേഷനിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നാമനുർദ്ദേശം (16) നേടിയ നടിയും ജ്യോതികയാണ്.2006 ൽ തമിഴിലെ പ്രധാന നടനായ സൂര്യ ശിവകുമാർ ജ്യോതികയെ വിവാഹം ചെയ്തതോടെ ചലച്ചിത്രരംഗത്ത് വിട്ട ജ്യോതിക 2015ൽ 36 വയതിനിലേ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് സജീവമായി.തമിഴ് നാട് സർക്കാരിന്റെ 5 തവണത്തെ പുരസ്‌കാരം, 4 സൗത്ത് ഫിലിംഫയർ പുരസ്‌കാരം, മികച്ച നടിക്കുള്ള 4 ദിനകരൻ പുരസ്‌കാരങ്ങൾ, 2 സിനിമ എക്സ്പ്രസ്സ് പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
ജ്യോതിക ശരവണൻ | |
---|---|
ജനനം | ജ്യോതിക സദാന 18 ഒക്ടോബർ 1977[1] മുംബൈ, ഇന്ത്യ |
മറ്റ് പേരുകൾ | ജോ |
തൊഴിൽ | സിനിമാനടി |
സജീവ കാലം | 1998–2007 |
ജീവിതപങ്കാളി | സൂര്യ (2006–ഇന്നുവരെ) |
ബന്ധുക്കൾ | നഗ്മ (സഹോദരി) കാർത്തി (brother–in–law) ശിവകുമാർ (അമ്മായിയപ്പൻ) |
സ്വകാര്യ ജീവിതം
തിരുത്തുകചലച്ചിത്രനിർമാതാവായ ചന്ദർ സദന ആണ് പിതാവ്.പഞ്ചാബിയായജ്യോതിക സ്കൂൾ വിദ്യാഭ്യാസം പൂർത്തികരിച്ചത് മുംബൈയിൽ നിന്നാണ്. 2006ൽ സൂര്യമായുള്ള വിവാഹം കഴിഞ്ഞു. ഈ ദമ്പതികൾക്ക് ദിയ എന്നു പേരുള്ള മകളും(ജനനം: ഓഗസ്ത് 10, 2007) ദേവ് എന്നു പേരുള്ള മകനുമുണ്ട്(ജനനം ജൂൺ 7, 2010).ചലച്ചിത്രനടി നഗ്മ സഹോദരിയാണ്.
ചലച്ചിത്ര ജീവിതം
തിരുത്തുകജ്യോതികയുടെ ആദ്യ ചിത്രം ഹിന്ദി ചിത്രമായ ഡോലി സജാകെ രഖന എന്ന ആണ്. ഇത് സംവിധാനം ചെയ്തത് പ്രിയദർശൻ ആണ്. ഇതിൽ അക്ഷയ് ഖന്ന ആയിരുന്നു ജ്യോതികയുടെ നായകൻ. ഈ ചിത്രം ശരാശരി വിജയമായിരുന്നു എങ്കിലും പിന്നീട് ജ്യോതികക്ക് തമിഴിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. മികച്ച പുതുമുഖത്തിനുള്ള തമിഴ് ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ചിത്രം സൂര്യ നായകനായി പൂവെല്ലാം കെട്ടുപ്പാർ ആയിരുന്നു. പിന്നീട് ഒരു പാട് വിജയ ചിത്രങ്ങളിൽ അഭിനയിച്ചു. ഏറ്റവും വിജയ ചിത്രം എന്ന് പറയാവുന്നത് രജനികാന്ത് ഒന്നിച്ചഭിനയിച്ച ചന്ദ്രമുഖി എന്ന ചിത്രമാണ്.
ജ്യോതികയുടെ സിനിമകൾ
- ഡോലി സജാകെ രഖന
- വാലി
- പൂവെല്ലാം കേട്ടുപ്പാർ
- മുഖവരി
- ഖുഷി
- റിഥം
- ഉയിരെ കളന്തത്
- തെന്നാലി
- സ്നേഹിതയേ
- ലിറ്റിൽ ജോൺ
- ഡും ഡും ഡും
- സ്റ്റാർ
- പൂവെല്ലാം ഉൻവാസം
- 12 ബി
- രാജ
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Jyothika
- Jyothika FanSite
- http://jothikadu91.skyrock.com Archived 2008-12-30 at the Wayback Machine