റെഡ് ലിസ്റ്റ്
വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ ഒരു പുസ്തകം
(IUCN Red List of Threatened Species എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ ഒരു പുസ്തകമാണ് റെഡ് ലിസ്റ്റ്. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് അഥവാ ഐ.യു.സി.എൻ (IUCN) പുറത്തിറക്കുന്ന ഒരു പുസ്തകമാണിത്. ഈ പുസ്തകത്തിൽ ഓരോ ജീവിയേയും അവ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യം പുറത്തിറങ്ങുന്ന റെഡ് ഡാറ്റാ ബുക്കും ഓരോ പ്രത്യേകതരം ജീവിവർഗത്തെക്കുറിച്ചായിരിക്കും പറയുന്നത്.