ഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ്

(Heard Island and McDonald Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്റാർട്ടിക് ദ്വീപുകളിലെ ഒരു അഗ്നിപർവ്വത ദ്വീപസമൂഹമാണ് ഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ് [1] (എച്ച്.ഐ.എം.ഐ. എന്നാണ് ഇതിന്റെ ചുരുക്കെഴുത്ത്[2]). ഓസ്ട്രേലിയയുടെ ബാഹ്യ ഭൂവിഭാഗങ്ങളിലൊന്നായ ഇത് മഡഗാസ്കറിൽ നിന്ന് അന്റാർട്ടിക്കയിലേയ്ക്കുള്ള വഴിയിൽ ഏകദേശം മൂന്നിൽ രണ്ടു ഭാഗം ദൂരത്താണ്. ദ്വീപസമൂഹത്തിന്റെ ആകെ വലിപ്പം 372 ചതുരശ്രകിലോമീറ്ററാണ്. തീരത്തിന്റെ ആകെ നീളം 101.9 കിലോമീറ്ററാണ്. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്താണ് ഇവ കണ്ടെത്തപ്പെട്ടത്. 1947 മുതൽ ഇവ ഓസ്ട്രേലിയയുടെ ഭാഗമാണ്. ഓസ്ട്രേലിയയിലെ രണ്ട് പ്രവർത്തിക്കുന്ന അഗ്നിപർവ്വതങ്ങളും ഈ ദ്വീപസമൂഹത്തിലാണ്.ഇവിടെയുള്ള മൗസൺ പീക്ക് എന്ന കൊടുമുടി ഓസ്ട്രേലിയൻ ഭൂഘണ്ഡത്തിലെ ഏതൊരു കൊടുമുടിയേക്കാളും ഉയരമുള്ളതാണ്. ഇന്ത്യാമഹാസമുദ്രത്തിലെ കെർഗൂലിയൻ പീഠപ്രദേശത്താണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്.

ഹേഡ് ഐലന്റ് (Heard Island)
Nickname: HIMI
Geography
Locationഇന്ത്യാമഹാസമുദ്രം
Coordinates53°06′00″S 73°31′00″E / 53.10000°S 73.51667°E / -53.10000; 73.51667
Archipelagoഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ്
Area368 കി.m2 (142 ച മൈ)
Highest elevation2,745 m (9,006 ft)
Administration
Demographics
Population0
Pop. density0 /km2 (0 /sq mi)

ഈ ദ്വീപസമൂഹം ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളിൽപ്പെടുന്നു: പെർത്തിൽ നിന്ന് ഏകദേശം 4099 കിലോമീറ്റർ തെക്കുപടിഞ്ഞാറും[3] 3,845 കി.മീ (2,389 മൈ) southwest of Cape Leeuwin, ദക്ഷിണാഫ്രിക്കയിൽ നിന്ന് 4200 കിലോമീറ്റർ തെക്കുകിഴക്കും മഡഗാസ്കറിൽ നിന്ന് 3830 കിലോമീറ്റർ തെക്കുകിഴക്കും അന്റാർട്ടിക്കയിൽ നിന്ന് 1630 കിലോമീറ്റർ വടക്കുമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.[4] ഈ ദ്വീപുകളിൽ ഇപ്പോൾ മനുഷ്യവാസമില്ല.

  1. CIA World Factbook. Accessed 2009.01.04.
  2. Commonwealth of Australia. "About Heard Island – Human Activities". Archived from the original on 2006-10-18. Retrieved 21 October 2006.
  3. "Cocky Flies, Geoscience Australia". Archived from the original on 2008-12-24. Retrieved 2013-09-30.
  4. Distance Between Cities Places On Map Distance Calculator

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Australian Government. (2005) "Heard Island and McDonald Islands Marine Reserve Management Plan". Australian Antarctic Division: Kingston (Tas). ISBN 1-876934-08-5.
  • Green, Ken and Woehler Eric. (2006) Heard Island: Southern Ocean Sentinel. Chipping Norton: Surrey Beatty and Sons.
  • Scholes, Arthur. (1949) Fourteen men; story of the Australian Antarctic Expedition to Heard Island. Melbourne: F.W. Cheshire.
  • Smith, Jeremy. (1986) Specks in the Southern Ocean. Armidale: University of New England Press. ISBN 0-85834-615-X

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള ഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ് യാത്രാ സഹായി