ഡിജിറ്റൽ ക്യാമറ
(Digital Camera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫിലിം ഉപയോഗിക്കാതെ ഛായാഗ്രഹണം നടത്തുന്നതിനുള്ള ഉപകരണമാണ് ഡിജിറ്റൽ ക്യാമറ- ഇത് ഫിലിം ക്യാമറയെ അപേക്ഷിച്ച്, ഒരു ഇലക്ട്രോണിക് സെൻസർ (electronic sensor) ഉപയോഗിച്ച് ചിത���രങ്ങളെ (അല്ലെങ്കിൽ ചലച്ചിത്രത്തിനെ) വൈദ്യുതസന്ദേശങ്ങളാക്കിമാറ്റുന്നു. ആധുനിക ഡിജിറ്റൽ ക്യാമറകൾ ബഹുനിർവ്വഹണപരമാണ്. ഒരേ പ്രയോഗോപകരണം തന്നെ ചിത്രങ്ങളും ചലച്ചിത്രവും ശബ്ദവും എടുക്കും.ഡിജിറ്റൽ സൂം ഒപ്റ്റിക്കൽ സൂം ഉള്ള കാമറകൾ വിപണിയിൽ ലഭ്യമാണ്.
2005-ൽ ഡിജിറ്റൽ ക്യാമറകൾ പരമ്പരാഗതമായ ഫിലിം ക്യാമറകളെ വ്യാപാരശ്രേണിയിൽ നിന്നു തള്ളിക്കളയാൻ ആരംഭിച്ചു. അവയുടെ ചെറുതായിക്കൊണ്ടിരിക്കുന്ന വലിപ്പം കാരണം സെൽ ഫോണുകളിലും പി.ഡി.എ.കളിലും അവയെ ഉൾപെടുത്താൻ കഴിയും.
ഡിജിറ്റൽ ക്യാമറ വിഭാഗങ്ങൾ
തിരുത്തുകഡിജിറ്റൽ ക്യാമറകളെ പല വിഭാഗങ്ങളായി തരം തിരിക്കാം