ബുക്കർ ടി. വാഷിങ്ടൺ

(Booker T. Washington എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബുക്കർ തലിയഫെറോ വാഷിംഗ്ടൺ (ഏപ്രിൽ 18, 1856 - നവംബർ 14, 1915) ഒരു അമേരിക്കൻ അധ്യാപകനും എഴുത്തുകാരനും പ്രാസംഗികനും അമേരിക്കയിലെ ഒന്നിലധികം പ്രസിഡന്റുമാരുടെ ഉപദേശകനും അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു സാമൂഹിക പരിഷ്കർത്താവുമായിരുന്നു [1]. 1890 നും 1915 നും ഇടയിൽ ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിലും സമകാലീന കറുത്ത വരേണ്യവർഗത്തിലും പ്രബലനായ നേതാവായിരുന്നു വാഷിംഗ്ടൺ. അടിമത്തത്തിൽ ജനിച്ച കറുത്ത അമേരിക്കൻ നേതാക്കളുടെ അവസാന തലമുറയിൽ നിന്നുമുള്ള വാഷിംഗ്ടൺ മുൻകാല അടിമകളുടെയും അവരുടെ പിൻഗാമികളുടെയും പ്രധാന ശബ്ദമായിമാറി. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും പുനർനിർമാണത്തിനു ശേഷമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ , ഡിസെന്ഫ്രൻചിസ്‌മെന്റ് ആൻഡ് ജിം ക്രോ (Disenfranchisement and the Jim Crow വിവേചന നിയമങ്ങൾ), നിയമങ്ങളാൽ ആഫ്രിക്കൻ അമേരിക്കൻ സമൂഹം അടിച്ചമർത്തപ്പെട്ടിരുന്നു.

ബുക്കർ ടി വാഷിംഗ്ടൺ
ബുക്കർ ടി. വാഷിംഗ്ടൺ 1905 ൽ
ജനനം(1856-04-05)ഏപ്രിൽ 5, 1856
മരണംനവംബർ 14, 1915(1915-11-14) (പ്രായം 59)
തൊഴിൽEducator, Author, and African American Civil Rights Leader
ഒപ്പ്

ആഫ്രിക്കൻ-അമേരിക്കൻ വ്യാപാരംങ്ങളുടെ പ്രധാന വക്താവും നാഷണൽ നീഗ്രോ ബിസിനസ് ലീഗിന്റെ[2] സ്ഥാപകരിലൊരാളുമായിരുന്നു വാഷിംഗ്ടൺ. സംഘടനയുടെ ഉദ്ദേശം "നീഗ്രോയുടെ വാണിജ്യ-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കണം" എന്നതാണ്[3]. അലബാമയിലെ ടസ്കീഗീയിലെ ചരിത്രപരമായി കറുത്തവർഗക്കാരുടെ കോളേജായ ടസ്കീ ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു അദ്ദേഹത്തിന്റെ ആരംഭസ്ഥാനം. 1895-ൽ തെക്കൻ സംസ്ഥാനങ്ങളിൽ കറുത്തവർഗക്കാക്കാരോടുള്ള ജനക്കൂട്ട കൈയേറ്റങ്ങൾ ഉച്ചസ്ഥായിയിലെത്തിയപ്പോൾ, വാഷിംഗ്ടൺ "അറ്റ്ലാന്റ കോംപ്രമൈസ്" എന്നറിയപ്പെടുന്ന ഒരു പ്രസംഗം നടത്തി, അത് അദ്ദേഹത്തിന് ദേശീയ പ്രശസ്തി നേടി കൊടുത്തു. ഡിസെന്ഫ്രൻചിസ്‌മെന്റ് ആൻഡ് ജിം ക്രോ (Disenfranchisement and the Jim Crow വിവേചന നിയമം), വേർതിരിക്കലിനെ നേരിട്ട് വെല്ലുവിളിക്കാൻ ശ്രമിക്കുന്നതിനുപകരം വിദ്യാഭ്യാസത്തിലൂടെയും സംരംഭകത്വത്തിലൂടെയും കറുത്തവർഗക്കാരുടെ പുരോഗതിക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ആഫ്രിക്കൻ-അമേരിക്കക്കാർക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചിരുന്നെങ്കിൽ വോട്ടിംഗ് അവകാശം നേടിയെടുക്കാനും വേർപിരിയൽ അവസാനിപ്പിക്കാനും അവർക്ക് കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

സ്വാശ്രയത്തിലും സ്കൂൾ വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സമൂഹത്തിന്റെ സാമ്പത്തിക ശക്തിയും അഭിമാനവും വളർത്തിയെടുക്കുകയെന്ന ദീർഘകാല ലക്ഷ്യത്തോടെ വാഷിംഗ്ടൺ മധ്യവർഗ കറുത്തവർഗക്കാർ, സഭാ നേതാക്കൾ, വെളുത്ത മനുഷ്യസ്‌നേഹികൾ, രാഷ്ട്രീയക്കാർ എന്നിവരുടെ ഒരു രാജ്യവ്യാപക സഖ്യത്തെ അണിനിരത്തി. കറുത്ത സമുദായത്തിന് അദ്ദേഹം നൽകിയ സംഭാവനകളാൽ വാഷിംഗ്ടൺ വംശീയ ഉന്നമനത്തിന്റെ പിന്തുണക്കാരനായിരുന്നു. എന്നാൽ, വേർതിരിക്കലിനോടുള്ള കോടതി വെല്ലുവിളികളെയും വോട്ടർ രജിസ്ട്രേഷൻ നിയന്ത്രണങ്ങളെയും അദ്ദേഹം രഹസ്യമായി പിന്തുണച്ചു.[4]

ഡബ്ല്യു. ഇ. ബി. ഡു ബോയിസിന്റെ നേതൃത്വത്തിലുള്ള വടക്കൻ കറുത്ത പ്രവർത്തകർ ആദ്യം അറ്റ്ലാന്റ ഒത്തുതീർപ്പിനെ പിന്തുണച്ചിരുന്നുവെങ്കിലും പിന്നീട് വിയോജിക്കുകയും രാഷ്ട്രീയ മാറ്റത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനായി നാഷണൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് കളർഡ് പീപ്പിൾ (NAACP) രൂപീകരിക്കാൻ തീരുമാനിച്ചു. കറുത്ത സമുദായത്തിലെ നേതൃത്വത്തിനായുള്ള വാഷിങ്ടണിന്റെ രാഷ്ട്രീയ യന്ത്രത്തെ വെല്ലുവിളിക്കാൻ അവർ പരിമിതമായ വിജയത്തോടെ ശ്രമിച്ചുവെങ്കിലും വടക്കൻ വെളുത്ത സഖ്യകക്ഷികൾക്കിടയിൽ വിശാലമായ ശൃംഖലകൾ നിർമ്മിക്കുന്നതിൽ അവർ വിജയം കൈവരിച്ചു.[5] 1915 ൽ വാഷിംഗ്ടണിന്റെ മരണത്തിന് പതിറ്റാണ്ടുകൾക്ക് ശേഷം 1950 കളിലെ പൗരാവകാശ പ്രസ്ഥാനം കൂടുതൽ സജീവവും പുരോഗമനപരവുമായ സമീപനം സ്വീകരിച്ചു. കോൺഗ്രസ് ഓഫ് റാഷൽ ഇക്വാലിറ്റി (CORE), സ്റ്റുഡന്റ് അഹിംസാത്മക ഏകോപന സമിതി (SNCC), സതേൺ ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസ് (SCLC) എന്നിവ പോലുള്ള തെക്ക് ആസ്ഥാനമായുള്ള പുതിയ അടിത്തട്ടിലുള്ള സംഘടനകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.

പത��തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ രാഷ്ട്രീയരംഗത്തെ സൂക്ഷ്മതയെക്കുറിച്ച് വാഷിംഗ്ടൺ മാസ്റ്റേഴ്സ് ചെയ്തു. ഇത് മാധ്യമങ്ങളെ കൈകാര്യം ചെയ്യാനും പണം സ്വരൂപിക്കാനും തന്ത്രം വികസിപ്പിക്കാനും ശൃംഖല വികസിപ്പിക്കാനും സുഹൃത്തുക്കൾക്ക് പ്രതിഫലം നൽകാനും ഫണ്ട് വിതരണം ചെയ്യാനും അദ്ദേഹത്തെ പ്രാപ്തനാക്കുന്നതോടൊപ്പം കറുത്തവരെ ഉയർത്താനുള്ള തന്റെ പദ്ധതികളെ എതിർത്തവരെ ശിക്ഷിക്കുന്നതിനും സാധ്യമാക്കീത്തീർതു. അദ്ദേഹത്തിന്റെ ദീർഘകാല ലക്ഷ്യം തെക്ക് താമസിച്ചിരുന്ന ആഫ്രിക്കൻ അമേരിക്കക്കാരിൽ ബഹുഭൂരിപക്ഷത്തിന്റെയും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് അവസാനിപ്പിക്കുക എന്നതായിരുന്നു.[6] അദ്ദേഹത്തിന്റെ പൈതൃകം പൗരാവകാശ സമുദായത്തെ(1915 ന് മുമ്പ് അദ്ദേഹം ഒരു പ്രധാന നേതാവായിരുന്നു) സംബന്ധിച്ചിടത്തോളം വളരെ വിവാദപരമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം വെള്ള മേധാവിത്വത്തിനെതിരെയുള്ള കടുത്ത വിമർശനത്തിന് അദ്ദേഹം വിധേയനായി. എന്നിരുന്നാലും, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ, അദ്ദേഹത്തിന്റെ വിശാലമായ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ സന്തുലിതമായ കാഴ്ചപ്പാട് പ്രത്യക്ഷപ്പെട്ടു. 2010 ലെ ഏറ്റവും പുതിയ പഠനങ്ങളും കണക്കുകളുംമനുസരിച്ചു്, "അദ്ദേഹത്തിന്റെ നേട്ടങ്ങൾ, പൈതൃകം, നേതൃത്വം എന്നിവ സംരക്ഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു".[7]

അവലോകനം

തിരുത്തുക

1856-ൽ ആഫ്രിക്കൻ-അമേരിക്കൻ അടിമയായ ജെയിനിന്റെ മകനായി വിർജീനിയയിൽ അടിമത്തത്തിലാണ് വാഷിംഗ്ടൺ ജനിച്ചത്. [8]അടിമത്വത്തിൽ നിന്നും സ്വാതന്ത്രയായതിനുശേഷം ഭർത്താവ് വാഷിംഗ്ടൺ ഫെർഗൂസനോടൊപ്പം ഒരുമിച്ച് ജീവിക്കാൻ അവൾ കുടുംബവുമായി വെസ്റ്റ് വിർജീനിയയിലേക്ക് മാറി. ബുക്കർ ടി. വാഷിംഗ്ടൺ ഹാംപ്ടൺ നോർമൽ ആന്റ് അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (ചരിത്രപരമായി കറുത്തവർഗക്കാരുടെ കോളേജ്, ഇപ്പോൾ ഹാംപ്ടൺ യൂണിവേഴ്സിറ്റി) ജോലി ചെയ്യുകയും വയലാന്റ് സെമിനാരി (ഇപ്പോൾ വിർജീനിയ യൂണിയൻ യൂണിവേഴ്സിറ്റി) കോളേജിൽ ചേർന്നു പഠിക്കുകയും ചെയ്തു.[9]

പുറം കണ്ണികൾ

തിരുത്തുക
  1. "Washington, Booker T." in Gale Contextual Encyclopedia of American Literature, (vol. 4, Gale, 2009), pp. 1626–1630. online
  2. "നാഷണൽ നീഗ്രോ ബിസിനസ് ലീഗ്". eferrit. 2010-02-07. Archived from the original on 2020-05-04. Retrieved 2020-05-04.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "പുരോഗമന വേളയിലെ ആഫ്രിക്കൻ-അമേരിക്കൻ ഓർഗനൈസേഷൻസ്ഗ്". eferrit. 2010-02-07. Retrieved 2020-05-04.
  4. Pildes, Richard H. (2000-07-13). "Democracy, Anti-Democracy, and the Canon". Constitutional Commentary (in ഇംഗ്ലീഷ്). 17. Rochester, NY: 295–319. doi:10.2139/ssrn.224731. hdl:11299/168068. SSRN 224731.
  5. Huggins, Nathan Irvin (2007). Harlem Renaissance (in ഇംഗ്ലീഷ്). Oxford University President. pp. 19–20. ISBN 978-0-19-983902-5.
  6. Bieze, Michael Scott; Gasman, Marybeth, eds. (March 26, 2012). Booker T. Washington Rediscovered. Johns Hopkins UP. p. 209. ISBN 978-1-4214-0470-7.
  7. Dagbovie, Pero Gaglo (2010). African American history reconsidered. Urbana. p. 145. ISBN 978-0-252-03521-0. OCLC 456551364.{{cite book}}: CS1 maint: location missing publisher (link)
  8. West, Michael Rudolph (2006). The Education of Booker T. Washington: American Democracy and the Idea of Race Relations. New York: Columbia University Press. p. 84.
  9. "Booker T. Washington." in Contemporary Black Biography (vol. 4, Gale, 1993) online
"https://ml.wikipedia.org/w/index.php?title=ബുക്കർ_ടി._വാഷിങ്ടൺ&oldid=3841529" എന്ന താളിൽനിന്ന് ശേഖരിച്ചത്