അരിസോണ
അരിസോണ അമേരിക്കൻ ഐക്യനാടുകളുടെ തെക്കു പടിഞ്ഞാറൻ മേഖലയിലുള്ള ഒരു സംസ്ഥാനമാണ്. 1912-ൽ നാല്പത്തെട്ടാമത്തെ യു.എസ്. സംസ്ഥാനമായാണ് അരിസോണ നിലവിൽ വന്നത്. മരുഭൂമികളുടെ നാടാണിത്. വടക്കൻ മേഖലകളിൽ ഉയർന്ന പ്രദേശങ്ങളും സാധാരണ കാലാവസ്ഥയുമാണെങ്കിൽ തെക്ക് കനത്ത ചൂടും മരുഭൂപ്രദേശങ്ങളുമാണ്. വലിപ്പത്തിന്റെ കാര്യത്തിൽ ആറാമതാണ് അരിസോണയുടെ സ്ഥാനം. ജനസാന്ദ്രതയിൽ 50 യു.എസ്. സംസ്ഥാനങ്ങളിൽ ഇതിന് 14 ആം സ്ഥാനമാണ്. ന്യൂ മെക്സിക്കോ, യൂറ്റാ, നെവാഡ, കാലിഫോർണിയ, കൊളറാഡോ എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. സൊനോറ, ബാജ കാലിഫോർണിയ തുടങ്ങിയ മെക്സിക്കൻ സംസ്ഥാനങ്ങളുടെ വടക്കൻ അതിർത്തിയിൽ അരിസോണയ്ക്ക് മെക്സിക്കോയുമായി 389 മൈൽ ( 626 കിലോമീറ്റർ) രാജ്യാന്തര അതിർത്തിയുമുണ്ട്. സംസ്ഥാന തലസ്ഥാനവും ഏറ്റവും വലിയ നഗരവും ഫീനിക്സ് ആണ്. പ്രധാന നഗരവും ഇതു തന്നെ. ‘ഫോർ കോർണേർസ്’ സംസ്ഥാനങ്ങളിൽ ഒന്നാണ് അരിസോണ. ലോകപ്രശസ്തമായ അരിസോണ ക്രേറ്റർ മുഖ്യ ആകർഷണമാണ്. ഉൽക്ക വീണ് രൂപപ്പെട്ടു എന്നു കരുതുന്ന ഒരു ഗർത്തമാണിത്. 1.2 കിലോമീറ്റർ വ്യാസം വരുന്ന ഈ ഗർത്തം ഇത്തരത്തിലുള്ള ഗർത്തങ്ങളിൽ ഏറ്റവും വലുതാണ്. ഗ്രാന്റ് കാനിയോൺ എന്നു വിളിക്കുന്ന ഭൂപ്രദേശവും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു.
സ്റ്റേറ്റ് ഓഫ് അരിസോണ | |||||
| |||||
വിളിപ്പേരുകൾ: ദി ഗ്രാൻഡ് കാന്യോൺ സ്റ്റേറ്റ്; ദി കോപ്പർ സ്റ്റേറ്റ് | |||||
ആപ്തവാക്യം: ഡിറ്ററ്റ് ഡെയൂസ് | |||||
ഔദ്യോഗികഭാഷകൾ | ഇംഗ്ലീഷ് | ||||
സംസാരഭാഷകൾ | ഇംഗ്ലീഷ് 72.58%[1] സ്പാനിഷ് 21.57%[1] നവാഹൊ 1.54%[1] | ||||
നാട്ടുകാരുടെ വിളിപ്പേര് | അരിസോണൻ[2] | ||||
തലസ്ഥാനം | ഫീനിക്സ് | ||||
ഏറ്റവും വലിയ നഗരം | തലസ്ഥാനം | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | ഫീനിക്സ് മെട്രൊപ്പൊളിറ്റൻ പ്രദേശം | ||||
വിസ്തീർണ്ണം | യു.എസിൽ 6ആം സ്ഥാനം | ||||
- മൊത്തം | 113,990[3] ച. മൈൽ (295,234 ച.കി.മീ.) | ||||
- വീതി | 310 മൈൽ (500 കി.മീ.) | ||||
- നീളം | 400 മൈൽ (645 കി.മീ.) | ||||
- % വെള്ളം | 0.35 | ||||
- അക്ഷാംശം | 31° 20′ വടക്ക് മുതൽ 37° വടക്ക് വരെ | ||||
- രേഖാംശം | 109° 03′ പടിഞ്ഞാറ് മുതൽ 114° 49′ പടിഞ്ഞാറ് വരെ | ||||
ജനസംഖ്യ | യു.എസിൽ 16th സ്ഥാനം | ||||
- മൊത്തം | 6,482,505 (2011 ഉദ്ദേശം)[4] | ||||
- സാന്ദ്രത | 57/ച. മൈൽ (22/ച.കി.മീ.) യു.എസിൽ 33ആം സ്ഥാനം | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | ഹമ്ഫ്രീസ് കൊടുമുടി[5][6][7] 12,637 അടി (3852 മീ.) | ||||
- ശരാശരി | 4,100 അടി (1250 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Colorado River at the Sonora border[6][7] 72 അടി (22 മീ.) | ||||
രൂപീകരണം | ഫെബ്രുവരി 14, 1912 (48ആം) | ||||
ഗവർണ്ണർ | ജാൻ ബ്രൂവർ (റി) | ||||
സെക്രട്ടറി ഓഫ് സ്റ്റേറ്റ് | കെൻ ബെന്നെറ്റ് (റി) | ||||
നിയമനിർമ്മാണസഭ | അരിസോണ ലെജിസ്ലേച്ചർ | ||||
- ഉപരിസഭ | സെനറ്റ് | ||||
- അധോസഭ | പ്രധിനിധിസഭ | ||||
യു.എസ്. സെനറ്റർമാർ | ജോൺ മക്കെയ്ൻ (റി) ജോൺ കൈൽ (റി) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | അഞ്ച് റിപ്പബ്ലിക്കന്മ��രും മൂന്നു ഡെമോക്രാറ്റുകളും (പട്ടിക) | ||||
സമയമേഖലകൾ | |||||
- സംസ്ഥാനക്ക് മിക്കവാറും | മൗണ്ടൻ: UTC-7 (no DST) | ||||
- നവാഹോ നേഷൻ | മൗണ്ടൻ: UTC-7/-6 | ||||
ചുരുക്കെഴുത്തുകൾ | AZ Ariz. US-AZ | ||||
വെബ്സൈറ്റ് | www |
The Flag of അരിസോണ. | |
Animate insignia | |
Amphibian | Arizona Tree Frog |
Bird(s) | Cactus Wren |
Butterfly | Two-tailed Swallowtail |
Fish | Apache trout |
Flower(s) | Saguaro Cactus blossom |
Mammal(s) | Ring-tailed Cat |
Reptile | Arizona Ridge-Nosed Rattlesnake |
Tree | Palo verde |
Inanimate insignia | |
Colors | Blue, Old Gold |
Firearm | Colt Single Action Army revolver |
Fossil | Petrified wood |
Gemstone | Turquoise |
Mineral | Fire Agate |
Rock | Petrified wood |
Ship(s) | USS Arizona |
Slogan(s) | The Grand Canyon State |
Soil | Casa Grande |
Song(s) | "Arizona March Song" "Arizona" (alternate) |
Route marker(s) | |
State Quarter | |
Released in 2008 | |
Lists of United States state insignia |
Historical population | |||
---|---|---|---|
Census | Pop. | %± | |
1860 | 6,482 | — | |
1870 | 9,658 | 49.0% | |
1880 | 40,440 | 318.7% | |
1890 | 88,243 | 118.2% | |
1900 | 1,22,931 | 39.3% | |
1910 | 2,04,354 | 66.2% | |
1920 | 3,34,162 | 63.5% | |
1930 | 4,35,573 | 30.3% | |
1940 | 4,99,261 | 14.6% | |
1950 | 7,49,587 | 50.1% | |
1960 | 13,02,161 | 73.7% | |
1970 | 17,45,944 | 34.1% | |
1980 | 27,18,215 | 55.7% | |
1990 | 36,65,228 | 34.8% | |
2000 | 51,30,632 | 40.0% | |
2010 | 63,92,017 | 24.6% | |
Est. 2017 | 70,16,270 | 9.8% | |
Sources: 1910–2010[8] 2015 estimate[9] Note that early censuses may not include Native Americans in Arizona |
ന്യൂ സ്പെയിനിലെ അൽട്ടാ കാലിഫോർണിയ പ്രദേശത്തിന്റെ ഭാഗമായിരുന്ന ഇത് 1821 ൽ സ്വതന്ത്ര മെക്സിക്കോയുടെ ഭാഗമായി. മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് മെക്സിക്കോ 1848 ൽ ഈ ഭൂപ്രദേശത്തിരൻറെ ഭൂരിഭാഗവും അമേരിക്കൻ ഐക്യനാടുകൾക്ക് കൈമാറി. 1853 ൽ ഗാഡ്സ്ഡെൻ പർച്ചേസ് വഴി സംസ്ഥാനത്തിന്റെ ഏറ്റവും തെക്കുള്ള ഭാഗം ഏറ്റെടുത്തു. തെക്കൻ അരിസോണ മരുഭൂ കാലാവസ്ഥയ്ക്ക് പ്രശസ്തമാണ്. ഇവിടെ വളരെ ചൂടേറിയ വേനൽക്കാലവും മിതമായ ശീതകാലവും അനുഭവപ്പെടുന്നു. വടക്കൻ അരിസോണ പൈൻ, ഡഗ്ലസ് ഫിർ, സ്പ്രൂസ് തുടങ്ങിയ വൃക്ഷങ്ങളടങ്ങിയ വനങ്ങൾ, കൊളാറഡോ പീഠഭൂമി, സാൻ ഫ്രാൻസിസ്കോ മലനിരകൾ പോലയുള്ള പർവ്വതനിരകൾ, കൂടുതൽ മിതമായ വേനൽക്കാല താപനിലയും ശൈത്യകാലത്ത് കാര്യമായ മഞ്ഞുവീഴ്ചയുമുള്ള ആഴമുള്ള മലയിടുക്കുകൾ എന്നിവയടങ്ങിയതാണ്. ഫ്ലാഗ്സ്റ്റഫ്, ആൽപൈൻ, ടക്സൺ തുടങ്ങിയ പ്രദേശങ്ങളിൽ സ്കീയിംഗ് റിസോർട്ടുകൾ സ്ഥിതിചെയ്യുന്നു. ഗ്രാൻറ് കാന്യൻ ദേശീയോദ്യാനത്തിനു പുറമേ, നിരവധി ദേശീയ വനങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, ദേശീയ സ്മാരകങ്ങൾ എന്നിവയുണ്ട്.
സംസ്ഥാനത്തിന്റെ ഏകദേശം നാലിൽ ഒരു ഭാഗം ഇന്ത്യൻ സംവരണ പ്രദേശങ്ങളാണ്. ഇവിടെ ഫെഡറൽ അംഗീകാരം സിദ്ധിച്ച 27 തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരുടെ വാസസ്ഥാനമാണ്. ഇതിൽ സംസ്ഥാനത്തെയും ഐക്യനാടുകളിലേയും ഏറ്റവും വലുതായ ഏകദേശം 300,000 പൌരനമാരുള്ള നവാജോ നേഷനും ഉൾപ്പെടുന്നു. ഫെഡറൽ നിയമം എല്ലാ തദ്ദേശ അമേരിക്കൻ ഇന്ത്യൻ പൌരന്മാർക്കും 1924 ൽ വോട്ടുചെയ്യാനുള്ള അവകാശം നൽകിയിരുന്നുവെങ്കിലും, 1948 ൽ അമേരിക്കൻ സുപ്രീംകോടതിയുടെ വിധി വരുന്നതുവരെ വോട്ട് ചെയ്യുന്നതിൽ നിന്നും അരിസോണ റിസർവ്വേഷനുള്ളിൽ ജീവിച്ചിരുന്ന ഇന്ത്യൻ വർഗ്ഗക്കാരെ ഒഴിവാക്കിയിരുന്നു.
പദോത്‌പത്തി
തിരുത്തുകസംസ്ഥാനത്തിൻറെ പേരിന്റെ ഉത്ഭവം, ‘ചെറിയ അരുവി’ എന്നർത്ഥം വരുന്ന ഓധാം പദമായ alĭ ṣonak എന്ന പദത്തിൽനിന്ന് ഉരുത്തിരിഞ്ഞ ഒരു പഴയകാല സ്പാനിഷ് നാമമായ അരിസോണാക് എന്ന വാക്കിൽനിന്നാണെന്നു വിശ്വസിക്കപ്പെടുന്നു. ഈ പേര് പ്രാഥമികമായി ഉപയോഗിക്കപ്പെട്ടത്. സൊനോറയിലെ പ്ലാഞ്ചാസ് ഡി പ്ലാറ്റയെന്ന വെള്ളി ഖനന ക്യാമ്പിനു സമീപത്തുള്ള പ്രദേശങ്ങൾക്കു മാത്രമായിരുന്നു. യൂറോപ്യൻ കുടിയേറ്റക്കാർക്ക്, അവരുടെ ഉച്ചാരണം " Arissona " പോലെയായിരുന്നു. ഒധാം ഭാഷയിൽ ഈ പ്രദേശം ഇക്കാലത്തും alĭ ṣonak എന്നറിയപ്പെടുന്നു. മറ്റൊരു സാധ്യത ബാസ്ക്ക് പദമായ ഹാരിറ്റ്സ് ഓണ ("നല്ല ഓക്ക്") ആണ്, കാരണം ഈ പ്രദേശത്ത് ധാരാളം ബാസ്ക് ആട്ടിടയന്മാർ ഉണ്ടായിരുന്നു.
സ്പാനിഷ് പദമായ Árida Zona ("അരിഡ് സോണ") ൽ നിന്നാണ് ഈ പേര് ഉദ്ഭവിച്ചതെന്ന ഒരു തെറ്റിദ്ധാരണ നിലവിലുണ്ട്.
ചരിത്രം
തിരുത്തുകആധുനിക കാലഘട്ടത്തിന് ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപുതന്നെ അരിസോണയിൽ അനേകം തദ്ദേശീയ ഇന്ത്യൻ ഗോത്രങ്ങൾ നിലനിന്നിരുന്നു. ഹോഹോകാം, മോഗോളോൺ, ആൻസെസ്ട്രൽ പ്യൂബ്ലോൺ സംസ്കാരങ്ങൾ എന്നിവ മറ്റ് അനേകം സംസ്കാരങ്ങളോടൊപ്പം സംസ്ഥാനത്തെമ്പാടും സമൃദ്ധിയോടെ നിലനിന്നിരുന്നു. പ്യൂബ്ലോസുകളുടെ മലഞ്ചെരുവുകളിലെ വാസസ്ഥാനങ്ങളും റോക്ക് പെയിന്റിങ്ങുകളും കാലത്തെ അതിജീവിച്ച മറ്റ് ചരിത്രാതീതകാല സമ്പത്തുകളും ഇന്നും വർഷാവർഷങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്നതാണ്.
തദ്ദേശീയ ഇന്ത്യൻ ജനതയുമായി ആദ്യ സമ്പർക്കം നടത്തിയ യൂറോപ്പുകാരൻ 1539 ൽ ഒരു സ്പാനിഷ് ഫ്രാൻസിസ്കൻ മിഷണറിയായിരുന്ന മാർകോസ് ഡി നിസ ആയിരുന്നു. ഇപ്പോഴത്തെ അരിസോണ സംസ്ഥാനത്തിന്റെ ഭാഗങ്ങളിൽ അദ്ദേഹം പര്യവേക്ഷണം നടത്തുകയും സൊബൈപുരി ഗോത്രമെന്നു കരുതപ്പെടുന്ന തദ്ദേശീയ ജനതയുമായി സമ്പർക്കം സ്ഥാപിക്കുകയും ചെയ്തു. സ്പാനിഷ് പര്യവേഷകനായ കൊറോണാഡോയുടെ പര്യവേക്ഷണ സംഘം 1540-1542 കാലഘട്ടത്തിൽ സിബോള എന്ന സ്ഥലം തിരഞ്ഞ് ഈ പ്രദേശത്ത് എത്തി. ചില സ്പാനിഷ് കുടിയേറ്റക്കാർ ഇക്കാലത്ത് അരിസോണയിലേക്കു കുടിയേറ്റം നടത്തി. അരിസോണയിലെ ആദ്യ കുടിയേറ്റക്കാരിലൊരാൾ ജോസ് റോമോ ഡി വിവാർ ആയിരുന്നു.
അടുത്തതായി ഇവിടെയെത്തിയ യൂറോപ്പുകാരൻ ഒരു പാതിരിയായ ഫാദർ കിനോ ആയിരുന്നു. സൊസൈറ്റി ഓഫ് ജീസസ് (ജസ്യൂട്ട്) എന്ന മിഷണറി സംഘത്തിലെ അംഗമായിരുന്ന ഫാദർ കിനോ ഈ മേഖലയിൽ മിഷൻ ദൌത്യസംഘങ��ങളുടെ ഒരു ശ്രേണി തന്നെ തീർത്തുകൊണ്ട് വികസനങ്ങൾക്കു നേതൃത്വം നൽകി. 1690കൾ മുതൽ 18 ആം നറ്റാണ്ടിന്റെ തുടക്കത്തിൽവരെ അദ്ദേഹം പിമേറിയ അൾട്ട മേഖലയിലെ (ഇന്നത്തെ തെക്കൻ അരിസോണയും വടക്കൻ സൊനോറയും) അനേകം ഇന്ത്യൻ വംശജരെ ക്രിസ്തുമതത്തിലേയ്ക്കു പരിവർത്തനം നടത്തി. സ്പെയിൻ 1752 ൽ ടുബാക്കിലും 1885 ൽ ടുക്സണിലും പ്രെസിഡിയോസ് (കോട്ടകെട്ടി സുരക്ഷിതമാക്കപ്പെട്ട പട്ടണം) സ്ഥാപിച്ചു.
1821-ൽ മെക്സിക്കോ, സ്പെയിനിൽ നിന്നും അതിന്റെ സ്പാനിഷ് സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾ ഇന്ന് അരിസോണ എന്നറിയപ്പെടുന്ന പ്രദേശം അവരുടെ ന്യൂയേവ കാലിഫോർണിയയുടെ (ന്യൂ കാലിഫോർണിയ) ഭാഗമായിത്തീർന്നു. അൾട്ട കാലിഫോർണിയ (അപ്പർ കാലിഫോർണിയ) എന്നും അറിയപ്പെടുന്നു. കൊളോണിയൽ കാലഘട്ടത്തിലെ സ്പാനിഷ് വംശജരുടേയും മെസ്റ്റീസോകളുടേയും (സ്പാനിഷ്-അമേരിക്കൻ ഇന്ത്യൻ കലർപ്പുവർഗ്ഗം) പിന്മുറക്കാർ ഐക്യനാടുകളിൽനിന്നു പിൽക്കാലത്ത് എത്തിയ യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാരുടെ വരവിനു ശേഷമുള്ള കാലഘട്ടത്തിലും ഈ പ്രദേശത്തു വസിച്ചുവന്നിരുന്നു.
മെക്സിക്കൻ-അമേരിക്കൻ യുദ്ധകാലത്ത് (1847-1848) അമേരിക്കൻ ഐക്യനാടുകളുടെ സൈന്യം മെക്സിക്കോയുടെ ദേശീയ തലസ്ഥാനം പിടിച്ചടക്കുകയും പിന്നീട് 1863 ൽ അരിസോണ ടെറിറ്ററിയായും 1912ൽ അരിസോണ സംസ്ഥാനവുമായി മാറിയ പ്രദേശം ഉൾപ്പെടെയുള്ള വടക്കൻ മെക്സിക്കോയുടെ സിംഹഭാഗങ്ങളുടേയും മേൽ അവകാശമുന്നയിക്കുകയും ചെയ്തു. ഗ്വാഡലൂപ്പി ഹിഡാൽഗോ കരാർ (1848) പ്രകാരം മുൻ മെക്സികോ പൗരന്മാരുടെ നിലവിലുള്ള ഭാഷാ, സാംസ്കാരിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനു പുറമേ നഷ്ടപരിഹാരമായി റിപ്പബ്ലിക്ക് ഓഫ് മെക്സിക്കോയ്ക്ക് 15 മില്ല്യൺ യു.എസ്. ഡോളർ നഷ്ടപരിഹാരം (2017 ലെ 424,269,230.77 ഡോളർ തുല്യമായ തുക) നൽകുന്നതിനും വ്യവസ്ഥ ചെയ്യപ്പെട്ടു. 1853 ൽ അമേരിക്ക, ഗാഡ്സ്ഡെൻ പർച്ചേസ് പ്രകാരം ഗിലാ നദിയ്ക്കു താഴെയുള്ള തെക്കൻ അതിർത്തി പ്രദേശങ്ങൾ മെക്സിക്കോയിൽ നിന്നും കരസ്ഥമാക്കുകയും ഭാവിയിലെ ട്രാൻസ്-കോണ്ടിനെന്റൽ റെയിൽവേയുടെ തെക്കൻറൂട്ടിനായി ഉൾപ്പെടുത്തുകയും ചെയ്തു.
ഇപ്പോൾ അരിസോണ സംസ്ഥാനമായി അറിയപ്പെടുന്ന പ്രദേശം, ടെറിറ്ററി ഓഫ് അരിസോണ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിനായി ആ പ്രദേശത്തിന്റെ തെക്കൻ ഭാഗങ്ങൾ യൂണിയനിൽ നിന്ന് വേർപെടുത്തുന്നതുവരെ പ്രാഥമികമായി യു.എസ്. ഭരണം നടത്തിയിരുന്നു. പ്രസിഡന്റ് ജാഫേർസൺ ഡേവിസ്, അരിസോണ ടെറിട്ടറി സംഘടിപ്പിക്കാനുള്ള ഒരു ആക്ട് അംഗീകരിക്കുകയും ഒപ്പുവയക്കുകയും ചെയ്തതിനുശേഷം ഈ പുതുതായി സ്ഥാപിതമായ പ്രദേശം 1862 ജനുവരി 18 ലെ ശനിയാഴ്ച്ച കോൺഫെഡറേറ്റ് സ്റ്റേറ്റ് ഗവൺമെൻറ് ഔദ്യോഗികമായി സംഘടിപ്പിക്കുകയും "അരിസോണ ടെറിട്ടറി" എന്ന പേര് ആദ്യം ഔദ്യോഗികമായി ഉപയോഗത്തിൽ വരുകയും ചെയ്തു. ഈ തെക്കൻ പ്രദേശം കോൺഫെഡറേറ്റഡ് സർക്കാരിന് മനുഷ്യശക്തി, കുതിരകൾ, ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. 1862 ൽ രൂപീകരിക്കപ്പെട്ട അരിണോണ സ്കൌട്ട് കമ്പനികൾ ആഭ്യന്തരയുദ്ധകാലത്ത് കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ആർമിയിൽ ചേർന്നു പ്രവർത്തിച്ചു. ആഭ്യന്തര യുദ്ധസമയത്തെ പിക്കാച്ചോ പാസ് യുദ്ധത്തിലെ ഏറ്റവും പടിഞ്ഞാറായുള്ള സൈനിക കൂട്ടിമുട്ടലുകൾ അരിസോണയിലായിരുന്നു.
1863 ഫിബ്രവരി 24 ന് വാഷിങ്ടൺ ഡി.സി.യിൽ വച്ച് മുൻകാല ന്യൂ മെക്സിക്കോ പ്രദേശങ്ങളുടെ പടിഞ്ഞാറൻ പകുതി അടങ്ങിയ ഒരു പുതിയ യു.എസ്. അരിസോണ പ്രദേശം ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഈ പുതിയ അതിർത്തികൾ പിന്നീട് അരിസോണ സംസ്ഥാനത്തിന്റെ അടിത്തറയായി മാറി. മദ്ധ്യ അരിസോണയിലേക്കുള്ള ഒരു സ്വർണവേട്ടയോടനുബന്ധമായി ആദ്യ പ്രവിശ്യാതലസ്ഥാനമായ പ്രെസ്കോട്ട് 1864 ൽ സ്ഥാപിക്കപ്പെട്ടു.
ഈ പുതിയ പ്രവിശ്യക്കായി ഗാഡ്സോണിയ, പിമേറിയ, മോണ്ടെസുമാ, അരിസുമാ എന്നീ പേരുകൾ പരിഗണിച്ചിരുന്നെങ്കിലും ഐക്യനാടുകളുടെ 16 ആമത്തെ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കൺ അവസാനത്തെ ബിൽ ഒപ്പുവച്ചപ്പോൾ അരിസോണ എന്നു വായിക്കുകയും അന്തിമമായി ഈ പേരു സ്വീകരിക്കപ്പെടുകയും ചെയ്തു. (മോണ്ടെസുമാ എന്ന നാമം ആസ്ടെക് ചക്രവർത്തിയിൽനിന്ന് ഉരുത്തിരിഞ്ഞതല്ല എന്നിരുന്നാലും അത് ഗില നദീതടത്തിലെ പിമാ ജനങ്ങളുടെ ദിവ്യനായകനിൽനിന്നാണ്). പേര് അരിസോണ എന്ന പേരിലേയ്ക്കു മാറ്റുന്നതിനു മുമ്പായി മോണ്ടെസുമാ എന്ന പേര് അതിന്റെ വൈകാരിക മൂല്ല്യം കണക്കാക്കി മിക്കവാറും പരിഗണിക്കപ്പെടുകയും തള്ളപ്പെടുകയും ചെയ്തു.
യൂട്ടാ സംസ്ഥാനത്തെ സാൾട്ട് ലേക് സിറ്റിയിലെ ദ ചർച്ച് ഓഫ ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിന്റെ പാട്രിയാർക്കൽ ആചാര്യനായിരുന്ന ബ്രിഗാം യങ് പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതൽ 19 ആം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെ മോർമോണുകളെ അരിസോണയിലേക്ക് അയച്ചു. അവർ മെസ, സ്നോഫ്ലേക്ക്, ഹെബർ, സാഫ്ഫോർഡ് എന്നിവയും മറ്റ് പട്ടണങ്ങളും സ്ഥാപിച്ചു. അവർ ഫീനിക്സ് താഴ്വരയിലും ("സൂര്യന്റെ താഴ്വര"), ടെമ്പി, പ്രെസ്കോട്ട് എന്നിവിടങ്ങളിലും മറ്റു പ്രദേശങ്ങളിലും താമസിച്ചു. വടക്കൻ അരിസോണ, വടക്കൻ ന്യൂ മെക്സിക്കോ എന്നിവയായി മാറിയ മേഖലകളിലാണ് മോർമൊൻസ് വസിച്ചിരുന്നത്. അക്കാലത്ത് ഈ മേഖലകൾ മുൻകാല ന്യൂ മെക്സിക്കോ ടെറിട്ടറിയിലായിരുന്നു നിലനിന്നിരുന്നത്.
20 ആം നൂറ്റാണ്ടുമുതൽ ഇതുവരെ
തിരുത്തുക1910 മുതൽ 1920 വരെ മെക്സിക്കൻ വിപ്ലവസമയത്ത് അരിസോണ കുടിയേറ്റത്തിന്റെ അതിർത്തിക്കടുത്തുള്ള മെക്സിക്കൻ പട്ടണങ്ങളിൽ നിരവധി യുദ്ധങ്ങൾ നടന്നു. വിപ്ലവകാലത്ത്, നിരവധി അരിസോണക്കാർ മെക്സിക്കോയിൽ യുദ്ധം ചെയ്യുന്ന നിരവധി സൈന്യങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്, മെക്സിക്കൻ ശക്തികൾ തമ്മിൽ യു.എസ്. മണ്ണിൽ രണ്ട��� പ്രധാനപ്പെട്ട ഇടപെടലുകളാണുണ്ടായത്. ന്യൂ മെക്സിക്കോയിലെ പാങ്കോ വില്ലയിലെ 1916 ലെ കൊളംബസ് റെയ്ഡ്, 1918 ൽ അരിസോണിയൽ നടന്ന ബാറ്റിൽ ഓഫ് അംബോസ് നോഗാലസ് യുദ്ധം എന്നിവയാണവ. രണ്ടാമത്തേതിൽ അമേരിക്കക്കാർ വിജയിച്ചു.
മെക്സിക്കൻ ഫെഡറൽ സൈന്യം അമേരിക്കൻ പട്ടാളക്കാരുടേ മേൽ വെടിയുതിർത്തിനുശേഷം അമേരിക്കൻ പട്ടാളം മെക്സിക്കോയിലെ നോഗാലിൽ ആക്രമണം നടത്തുകയുണ്ടായി. ഒടുവിൽ രണ്ടു യുദ്ധമുഖങ്ങളിലും കനത്ത നാശമുണ്ടാകുകയും മെക്സിക്കൻ സൈന്യം കീഴടങ്ങുകയും ചെയ്തു. ഏതാനും മാസം മുൻപായി, അമേരിക്കൻ ഇന്ത്യൻ യുദ്ധങ്ങളിലെ അവസാനത്തേതായി കണക്കാക്കപ്പെടുന്നതും 1775 മുതൽ 1918 വരെ നിലനിന്നിരുന്നതുമായ ഒരു ഇന്ത്യൻ യുദ്ധം ആരംഭിച്ചിരുന്നു.
മെക്സിക്കോക്ക് എതിരെയുള്ള യുദ്ധങ്ങളുടെ ഭാഗമായി സമീപത്തെ മെക്സിക്കൻ കുടിയേറ്റമേഖലകളിൽ മിന്നലാക്രമണം നടത്തുവാൻ യാക്വി ഇന്ത്യക്കാർ അരിസോണ ഒരു താവളമായി ഉപയോഗിച്ചിരുന്നതിനാൽ അമേരിക്കൻ സൈന്യം അതിർത്തിയിൽ തമ്പടിച്ച് യാക്വി ഇൻഡ്യക്കാരെ നേരിട്ടിരുന്നു. 1912 ഫെബ്രവരി 14 ന് അരിസോണ അമേരിക്കൻ ഐക്യനാടുകളിലെ 48 ആമത്തെയും തൊട്ടുചേർന്നു വരുന്ന സംസ്ഥാനങ്ങളിൽ ഒടുവിലത്തേതുമായ സംസ്ഥാനമായിത്തീർന്നു.
ഗ്രേറ്റ് ഡിപ്രഷൻ കാലത്ത് അരിസോണയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സംസ്ഥാനവ്യവസായങ്ങളായ പരുത്തിക്കൃഷി, ചെമ്പ് ഖനനം എന്നിവ വലിയ തോതിൽ ശോഷിച്ചു. എന്നാൽ 1920 കളിലും 1930 കളിലും വിനോദസഞ്ചാരം ഒരു പ്രധാന അരിസോണൻ വ്യവസായമായി വളരാനാരംഭിക്കുകയും ഇക്കാലത്തും അതു നിലനിൽക്കുകയും ചെയ്യുന്നു. വിക്കെൻബർഗിലെ കെ എൽ ബാർ, റെമുഢ തുടങ്ങിയ ആഡംബര റാഞ്ചുകളോടൊപ്പം ടക്സണിലെ ഫ്ലയിങ് വി, ടാൻക്വ വെർഡെ എന്നിവയും "ഓൾഡ് വെസ്റ്റ്" ന്റെ അഭിരുചികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ ടൂറിസ്റ്റുകൾക്ക് അവസരം നൽകി. ഈ കാലഘട്ടത്തിൽ നിരവധി ഉന്നത ഹോട്ടലുകളും റിസോർട്ടുകളും ഇവിടെ തുറന്നിട്ടുണ്ട്. അവയിൽ ചിലത് ഇപ്പോഴും വിനോദ സഞ്ചാരികളെ വശീകരിക്കുന്നവയാണ്. മദ്ധ്യ ഫീനിക്സിലെ അരിസോണ ബിൾട്ട്മോർ ഹോട്ടൽ (ആരംഭിച്ചത് 1929) ഫീനിക്സ് ഏരിയയുടെ പടിഞ്ഞാറ് ഭാഗത്തുള്ള വിഗ്വാം റിസോർട്ട് (ആരംഭിച്ചത് 1936) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
രണ്ടാം ലോകാമഹായുദ്ധകാലത്ത് ജർമ്മൻ POW (യുദ്ധക്കുറ്റവാളികൾ)കളടുടെ ക്യാമ്പായും ജപ്പാനീസ്-അമേരിക്കൻ തടങ്കൽപാളയങ്ങളായും അരിസോണയിലെ പ്രദേശങ്ങൾ ഉപയോഗിച്ചിരുന്നു. യുദ്ധകാലത്ത് പടിഞ്ഞാറൻ തീരത്തെ ജപ്പാനീസ് അധിനിവേശം ഭയന്ന് പടിഞ്ഞാറൻ വാഷിങ്ടൺ, പടിഞ്ഞാറൻ ഓറിഗോൺ, കാലിഫോർണിയ മുഴുവൻ, പടിഞ്ഞാറൻ അരിസോണ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ ജാപ്പനീസ്-അമേരിക്കൻ നിവാസികളേയും നീക്കം ചെയ്യുന്നതിന് ഗവൺമെന്റ് അധികാരപ്പെടുത്തിയിരുന്നു. 1942 മുതൽ 1945 വരെ, രാജ്യത്തിന്റെ അന്തർഭാഗത്ത് നിർമ്മിച്ച കരുതൽ തടങ്കൽ ക്യാമ്പുകളിൽ താമസിക്കാൻ അവർ നിർബന്ധിതരായി. ഈ പ്രക്രിയയിൽ പലരുടേയും വീടുകളും കച്ചവടസ്ഥാപനങ്ങളും നഷ്ടപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഈ ക്യാമ്പുകൾ റദ്ദാക്കപ്പെട്ടു.
യുദ്ധത്തിനു ശേഷം ഫിനിക്സ് പ്രദേശത്തെ ജർമ്മൻ POW സൈറ്റ് മെയ്താഗ് കുടുംബം (പ്രസിദ്ധ വീട്ടുപകരണ നിർമ്മാതാക്കൾ) വിലക്കു വാങ്ങുകയുണ്ടായി. ഫിനക് മൃഗശാലയുടെ സൈറ്റായി ഇത് വികസിച്ചു. സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ നഗരമായ ടക്സൺ നഗരത്തിനു തൊട്ട് പുറത്ത് മൌണ്ട് ലെമ്മോണിൽ ഒരു ജപ്പാനീസ്-അമേരിക്കൻ തടങ്കൽപ്പാളയം നിലനിന്നിരുന്നു. മറ്റൊരു POW ക്യാമ്പ് ഗില നദിയ്ക്കു സമീപം കിഴക്കൻ യുമ കൌണ്ടിയിലും നിലനിന്നിരുന്നു.
തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ കുട്ടികളെ യൂറോപ്യൻ-അമേരിക്കൻ സംസ്കാരത്തിന്റെ മുഖ്യധാരയിലേയ്ക്കു പരിവർത്തനം ചെയ്യുവാനായി രൂപീകരിക്കപ്പെട്ടെ നിരവധി ഫെഡറൽ ഇന്ത്യൻ ബോർഡിംഗ് സ്കൂളുകളിലൊന്നായ ഫിനിക്സ് ഇന്ത്യൻ സ്കൂൾ സ്ഥിതിചെയ്യുന്നതും അരിസോണയിലാണ്. കുട്ടകളെ അവരുടെ മാതാപിതാക്കളുടേയും കുടുംബത്തിന്റേയും താത്പര്യങ്ങൾക്കു വിരുദ്ധമായി ഈ സ്കൂളുകളിൽ ചേർക്കപ്പെട്ടിരുന്നു. കുട്ടികളുടെ തദ്ദേശീയ അനന്യത വേരോടെ പിഴുതുമാറ്റുവാനായുള്ള അടച്ചമർത്തൽ ശ്രമങ്ങളിൽ ബലമായി മുടി മുറിക്കുക, പ്രാദേശിക പേരുകൾക്കു ബദലായി ഇംഗ്ലീഷ് പേരുകൾ ഉപയോഗിക്കുക, ഇംഗ്ലീഷ് മാത്രം സംസാരിക്കുവാൻ പ്രേരിപ്പിക്കുക, തദ്ദേശീയ ഇന്ത്യൻ മതങ്ങൾക്കു പകരമായി ക്രിസ്തുമതം പിന്തുടരുവാൻ നിർബന്ധിക്കുക തുടങ്ങയ പ്രവർത്തികൾ ഉൾപ്പെട്ടിരുന്നു.
അരിസോണയിൽ നിന്നുള്ള അനേകം അമേരിക്കൻ ഇന്ത്യക്കാർ അമേരിക്കൻ ഐക്യനാടുകൾക്കുവേണ്ടി രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധം ചെയ്തിരുന്നു. അവരുടെ യുദ്ധാനുഭവങ്ങൾ സംസ്ഥാനത്തിനു തിരിച്ചെത്തിയതിന് ശേഷം അവർക്ക് മികച്ച പെരുമാറ്റവും പൗരാവകാശങ്ങളും നേടിയെടുക്കുന്നതിന് യുദ്ധാനന്തര വർഷങ്ങളിൽ കാരണമായി. മാരികോപ്പ കൌണ്ടി അവരെ വോട്ടവകാശം രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതിനേത്തുടർന്ന് ഈ ഒഴിവാക്കലിനെതിരെ 1948 ൽ മൊജാവെ-അപ്പാച്ചെ ട്രൈബിലെ ആചാര്യൻ ഫ്രാങ്ക് ഹാരിസൺ, ഹാരി ഓസ്റ്റിൻ ഫോർട്ട് മക്ഡൊവൽ എന്നിവർ ചേർന്ന് ‘ഹാരസൺ ആന്റ് ആസ്റ്റിൻ v ലവീൻ’ എന്ന പേരിൽ ഒരു വ്യവഹാരം ഫയൽ ചെയ്തു നിയമത്തിന് മുന്നിൽ കൊണ്ടുവന്നു. അരിസോണ സുപ്രീംകോടതി അവരുടെ അപ്പീലിന് അനുകൂലമായി വിധി പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഗാർഹിക, വ്യാപാര മേഖലയിലെ അഭിവൃദ്ധിയോടൊപ്പം അരിസോണയിലെ ജനസംഖ്യയിൽ വലിയതോതിലുള്ള വർദ്ധനവ് ഉണ്ടായി. എയർ കണ്ടീഷനിംഗ് വ്യാപകമായി ഉപയോഗിക്കപ്പെട്ടത് ഇവിടുത്തെ അത്യധികമായ ചൂടിനെ കൂടുതൽ സുഖപ്രദമായ അവസ്ഥയിലെത്തിക്കുവാൻ സഹായകമായി. അരിസോണ ബ്ലൂ ബുക്കിൽ രേഖപ്പെടുത്തിയതു പ്രകാരം (അരിസോണ സ്റ്റേറ്റ് സെക്രട്ടറിയുടെ ഓഫീസ് ഓരോ വർഷവും പ്രസിദ്ധീകരിച്ചത്), 1910 ലെ സംസ്ഥാനത്തെ ജനസംഖ്യ 294,353 ആയിരുന്നു. 1970 ൽ അത് 1,752,122 ആയിരുന്നു. മുൻകാലത്ത് ഓരോ ദശാബ്ദത്തിലേയും വളർച്ചാ ശതമാനം ശരാശരി 20 ശതമാനമായിരുന്നു, അതിനുശേഷമുള്ള ഓരോ ദശാബ്ദത്തിലും 60 ശതമാനമായിരുന്നു ജനസംഖ്യയിലെ വർദ്ധന.
1960 കളിൽ, റിട്ടയർമെന്റ് സമുദായങ്ങളുടെ കൂട്ടങ്ങൾ ഇവിടെ വികസിപ്പിച്ചെടുത്തു. മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്കായി പ്രത്യേകമായി പ്രായപരിധി നിർണ്ണയിക്കുന്ന ഉപവിഭാഗങ്ങളായിരുന്നു ഇവ. മദ്ധ്യ പടിഞ്ഞാറൻ പ്രദേശങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കടുത്ത തണുപ്പിൽ നിന്നും രക്ഷനേടാൻ ആഗ്രഹിച്ച പല വിരമിച്ചവരും ഇവിടേയ്ക്ക് ആകർഷിക്കപ്പെട്ടു. ഡെൽ വെബ്ബ് എന്നയാൾ വികസിപ്പിച്ചതും 1960 ൽ തുറന്നതുമായ സൺ സിറ്റി അത്തരത്തിലൊരു കമ്മ്യൂണിറ്റിയായിരുന്നു. ടക്സൺ നഗരത്തിനു തെക്കായുള്ള ഗ്രീൻ വാലി, അരിസോണയിലെ അദ്ധ്യാപകരുടെ വിരമിക്കൽ ഉപവിഭാഗമായി രൂപകൽപ്പന ചെയ്ത ഇത്തരം മറ്റൊരു സമൂഹമായിരുന്നു. ഐക്യനാടുകളുടെ മറുവശത്തുനിന്നും കാനഡയിൽനിന്നുമായി നഗരങ്ങളിലെ മുതിർന്ന പൗരന്മാർ ഓരോ ശൈത്യകാലത്തും അരിസോണയിൽ താമസത്തിനായി എത്തുന്നു. മഞ്ഞുകാലങ്ങളിൽ മാത്രമായി ഇവിടെ താമസത്തിനെത്തുന്ന അവർ സ്നോബേർഡ്സ് എന്നറിയപ്പെടുന്നു.
2000 മാർച്ച് മാസത്തിൽ, പൊതുജനങ്ങൾക്ക് ഒരു സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യാൻ ഇന്റർനെറ്റിലൂടെ ആദ്യമായി നിയമപരമായി തിരഞ്ഞെടുപ്പ് നടന്ന സ്ഥലം അരിസോണയാണ്. 2000 ൽ അരിസോണ ഡെമോക്രാറ്റിക് പ്രൈമറിയിൽ, അൽ ഗോർ ബിൽ ബ്രാഡ്ലിയെ തോൽപ്പിച്ചത്. ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.
യുഎസ്എസ് അരിസോണ എന്ന പേരിൽ മൂന്ന് കപ്പലുകൾ സംസ്ഥാനത്തിന്റെ ബഹുമാനാർത്ഥം ജ്ഞാനസ്നാനം ചെയ്യപ്പെട്ടുവെങ്കിലും യഥാർത്ഥത്തിൽ യുഎസ്എസ് അരിസോണയ്ക്കു (ബിബി 39) മാത്രമാണ് സംസ്ഥാമെന്ന പദവി ലഭിച്ചതിനുശേഷം ഈ പേരു നൽകിയിട്ടുള്ളത്.
ഭൂമിശാസ്ത്രം
തിരുത്തുക‘ഫോർ കോർണേർസ്’ സംസ്ഥാനങ്ങളിൽ ഒന്നായി തെക്കുപടിഞ്ഞാറൻ ഐക്യനാടുകളിലാണ് അരിസോണ സ്ഥിതിചെയ്യുന്നത്. ന്യൂ മെക്സിക്കോയ്ക്ക് ശേഷവും നെവാഡയ്ക്ക് മുൻപുമായി അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആറാമത്തെ സംസ്ഥാനമാണ് അരിസോണ. സംസ്ഥാനത്തിന്റെ 113,998 ചതുരശ്ര മൈൽ (295,000 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശത്തിൻറെ ഏകദേശം 15% സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. ബാക്കി പ്രദേശങ്ങൾ പൊതു വനങ്ങൾ, ഉദ്യാന പ്രദേശങ്ങൾ, സ്റ്റേറ്റ് ട്രസ്റ്റ് ലാൻഡുകൾ, തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ റിസർവ്വേഷനുകൾ എന്നിവയാണ്.
അരിസോണ അതിൻറെ മരുഭൂതടത്തിൻറേയും സംസ്ഥാനത്തിൻറെ തെക്കൻ മേഖലയുടെ വൈവിധ്യത്താലും ഏറെ അറിയപ്പെടുന്നു. കാക്റ്റസ് പോലുള്ള ക്സെറോഫൈറ്റ് സസ്യങ്ങൾ സമൃദ്ധിയായി ഈ ഭൂപ്രകൃതിയിൽ കണ്ടുവരുന്നു.
ചരിത്രാതീതകാലത്തുണ്ടായ അഗ്നിപർവ്വതപ്രവർത്തനങ്ങളുടെയും തുടർന്നുണ്ടായ തണുക്കൽ പ്രക്രിയയുടേയും ഫലമായി ഉരുത്തിരിഞ്ഞാണ് ഈ പ്രദേശത്തിൻറെ ഭൂപ്രകൃതി രൂപപ്പെടുന്നത്. വേനൽക്കാലത്ത് കടുത്ത ചൂടും മിതമായ തണുപ്പുകാലവുമാണ് ഇവിടെ സാധാരണയായി അനുഭവപ്പെടുന്നത്. കൊളറാഡോ പീഠഭൂമിയുടെ വടക്കൻ-മദ്ധ്യഭാഗത്തെ ഉയർന്ന പ്രദേശങ്ങളിൽ പൈൻ മരങ്ങളാൽ ആവൃതമായ പ്രദേശങ്ങളുണ്ട് (അരിസോണ മൌണ്ടൻ വനങ്ങൾ) തെക്കുപടിഞ്ഞാറൻ ഐക്യനാടുകളിലെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ, അരിസോണയിലും സമൃദ്ധമായ പർവ്വതങ്ങളും പീഠഭൂമികളുമുണ്ട്.
സംസ്ഥാനത്തിൻറെ പൊതുവേയുള്ള ഭൂപ്രകൃതി വരണ്ടെതാണെങ്കിലും ഇവിടെ 27 ശതമാനം വനപ്രദേശമുണ്ട്.അരിസോണയിലാണ് ലോകത്തിലെ ഏറ്റവും വലിയ പോണ്ടെറോസ പൈൻ മരങ്ങൾ നിലനിൽക്കുന്നത്. 1,998 അടി (609 മീറ്റർ) നീളത്തിലുള്ള മൊഗോലോൺ റിം എന്ന എസ്കാർപ്പ്മെൻറ് (ചെങ്കുത്തായ ചരിവ്, കിഴുക്കാംതൂക്കായ മലഞ്ചെരിവുകൾ എന്നിവ) സംസ്ഥാനത്തിന്റെ മധ്യഭാഗം മുറിച്ചുകടന്ന് കൊളറാഡോ പീഠഭൂമിയുടെ തെക്കുപടിഞ്ഞാറേ അറ്റത്തെ അടയാളപ്പെടുത്തുന്നു. 2002 ൽ റോഡിയോ-ചേഡിസ്കി ഫയർ എന്ന പേരിലുള്ള സംസ്ഥാനചരിത്രത്തിലെ ഏറ്റവും മോശമായ തീപ്പിടുത്തമുണ്ടായ പ്രദേശം ഇതായിരുന്നു.
കൊളറാഡോ നദിയാൽ കൊത്തിയെടുക്കപ്പെട്ട വർണ്ണാഭമായതും, അത്യധികമായ ആഴമുള്ളതും, ചെങ്കുത്തായതുമായ ഗ്രാൻറ് കന്യോൺ ഗിരികന്ദരം വടക്കൻ അരിസോണയിലാണു സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏഴ് പ്രകൃതിദത്ത അത്ഭുതങ്ങളിൽ ഒന്നായ ഗ്രാൻ കന്യോണിന്റെ സിംഹഭാഗവും അമേരിക്കൻ ഐക്യനാടുകളിലെ ആദ്യ ദേശീയോദ്യാനങ്ങളിലൊന്നായ ഗ്രാൻഡ് കന്യോൺ ദേശീയോദ്യാനത്തിലാണു സ്ഥിതിചെയ്യുന്നത്. ഗ്രാൻഡ് കന്യോൺ പ്രദേശത്തെ ഒരു ദേശീയോദ്യാനമാക്കുന്നതിനുള്ള നിർദ്ദേശത്തെ പ്രധാനമായി പിന്തുണച്ചത് പ്രസിഡന്റ് തിയോഡോർ റൂസ്വെൽറ്റ് ആയിരുന്നു. അദ്ദേഹം കൊഗ്വാറുകളെ വേട്ടയാടുന്നതിനും പ്രദേശത്തിന്റെ സൌന്ദര്യം നുകരുന്നതിനുമായി പലപ്പോളും ഈ പ്രദേശം സന്ദർശിക്കാറുണ്ടായിരുന്നു.
കൊളറാഡോ നദിയുടെ ഒഴുക്കിനാൽ ദശലക്ഷം വർഷങ്ങൾക്കൊണ്ടു സൃഷ്ടിക്കപ്പെട്ട ഈ ഗിരികന്ദരം 227 മൈലുകൾ (446 കിലോമീറ്റർ) നീളമുള്ളതും, 4 മുതൽ 18 മൈൽ വരെ (6 മുതൽ 29 കിലോ മീറ്റർ വരെ) വീതിയുള്ളതും 1 മൈലിൽ കൂടുതൽ (1.6 കി.മീ) ആഴമുള്ളതുമാണ്. കൊളറാഡോ നദിയും അതിന്റെ പോഷകനദികളും മുകളിലെ എക്കൽപ്പാളികൾ അടുക്കടുക്കായി മുറിച്ചുമാറ്റി കൊളറാഡോ പീഠഭൂമി ഇത്തരത്തിൽ ഉയർത്തപ്പെട്ടത് ഭൂമിയുടെ ചരിത്രത്തിലെ ഏകദേശം രണ്ടു ബില്യൻ വർഷങ്ങൾ അനാവരണം ചെയ്യപ്പെട്ടിരിക്കുന്ന കൃത്യമാണ്.
ലോകത്തിലെ ഏറ്റവും നന്നായി സൂക്ഷിക്കപ്പെട്ടിട്ടുള്ള ഉൽക്കാശിലാ പതന സൈറ്റുകളിൽ ഒന്നാണ് അരിസോണ. 50,000 വർഷങ്ങൾക്ക് മുൻപ് സൃഷ്ടിക്കപ്പെട്ട ബാരിൻഗർ ഉൽക്കാശിലാ ഗർത്തം ("മെറ്റെർ ഗർത്തം" എന്ന് അറിയപ്പെടുന്നു) കൊളറാഡോ സമതലത്തിന്റ ഉയർന്ന സമതലത്തിനു മദ്ധ്യത്തിലായി വിൻസ്ലോയ്ക്ക് ഏകദേശം 25 മൈൽ (40 കിലോമീറ്റർ) പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ഭീമാകാരമായ ദ്വാരമാണ്. തകർന്നതും താറുമാറായതുമായ ഉരുളൻ പാറകൾ, അവയിൽ ചിലതിന് ചെറിയ വീടുകളുടെ വലിപ്പമുള്ളത്, ചുറ്റുമുള്ള സമതലങ്ങളിൽനിന്നു 150 അടി (46 മീറ്റർ) ഉയരത്തിൽവരെ ചിതറിക്കിടക്കുന്നു. ഈ ഗർത്തത്തിനു തന്നെ ഏകദേശം ഒരു മൈൽ (1.6 കി.മീ) വിസ്തൃതിയും 570 അടി (170 മീറ്റർ) ആഴവുമുണ്ട്.
കാലാവസ്ഥ
തിരുത്തുകഈ സംസ്ഥാനത്തിന്റെ വിശാലതയും ഉയരത്തിലെ വ്യതിയാനങ്ങളും കാരണമായി സംസ്ഥാനത്ത് വിവിധങ്ങളായ പ്രാദേശിക കാലാവസ്ഥകൾ പ്രദാനം ചെയ്യുന്നു. താഴ്ന്ന പ്രദേശങ്ങളിൽ പ്രധാനമായും മരുഭൂ കാലാവസ്ഥയും തണുപ്പുകാലം മിതമായുള്ളതും കടുത്ത ചൂടുള്ള വേനൽക്കാലവുമാണ്. സവിശേഷമായി, ശരത്കാലം മുതൽ വസന്തത്തിന്റെ ആരംഭം വരെ, കാലാവസ്ഥ മിതമായുതും കുറഞ്ഞത് 60 °F (16 °C) ആയിരിക്കുന്നതുമാണ്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഏറ്റവും തണുപ്പുള്ളത്. ഇക്കാലത്ത് സാധാരണയായി താപനില വല്ലപ്പോഴുമുള്ള തണുത്തുറയലോടെ 40 മുതൽ 75 °F (4 മുതൽ 24 °C) വരെയായിരിക്കുന്നതാണ്.
ഫ���ബ്രുവരി മധ്യത്തോടെ, ഊഷ്മള ദിനങ്ങളോടെയും തണുത്തതും മന്ദമാരുതനുള്ള രാത്രികളോടെ താപനില ഉയരുവാൻ തുടങ്ങുന്നു. ജൂൺ മുതൽ സെപ്തംബർ വരെയുള്ള വേനൽക്കാലങ്ങളിൽ 90 മുതൽ 120 °F (32 മുതൽ 49 °C) വരെയുള്ള വരണ്ട ചൂട് ഉണ്ടാവാറുണ്ട്. മരുഭൂ പ്രദേശങ്ങളിലെ നിരീക്ഷണത്തിൽ ഇത് ഇടയ്ക്കിടെ ഉയർന്ന താപനിലയായ 125 °F (52 °C) ൽ കൂടുതലായിരിക്കും. അരിസോണയിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന താപനില ലേക്ക് ഹവാസു പട്ടണത്തിൽ 1994 ജൂൺ 29 നും 2007 ജൂലൈ 5 നും രേഖപ്പെടുത്തപ്പെട്ട 128 °F (53 °C) ആണ്. അതുപോലെതന്നെ എക്കാലത്തേയും കുറഞ്ഞ താപനിലയായ −40 °F (−40 °C) രേഖപ്പെടുത്തപ്പെട്ടത് 1971 ന് ജനുവരി 7 ന് ഹാവ്ലി ലേക്ക് പട്ടണത്തിലായിരുന്നു.
പ്രാഥമികമായി വരണ്ട കാലാവസ്ഥയുള്ള അരിസോണയിൽ വികസനം കുറവായ മരുഭൂമിയിലെ 2,500 അടി (760 മീ.) ഉയരത്തിലുള്ള പ്രദേശങ്ങളിൽ പകൽ സമയത്തുമാത്രം വലിയ കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കാറുണ്ട്. താപനിലയുടെ ചാഞ്ചാട്ടം വേനൽ മാസങ്ങളിൽ 83 °F (46 °C) വരെ വലുതായിരിക്കും.
അരിസോണയിൽ വർഷത്തിൽ ശരാശരി 12.7 ഇഞ്ച് (323 മില്ലീമീറ്റർ) മഴ രണ്ടു മഴക്കാലങ്ങളിലായി ലഭിക്കുന്നു. പസഫിക് സമുദ്രത്തിൽനിന്നു തണുത്ത കാറ്റിന്റെ അകമ്പടിയോടെ ശൈത്യാകാലത്തും വേനൽക്കാലത്തുമായിട്ടാണ് രണ്ടു പ്രാവശ്യമായ ഇതു ലഭിക്കുന്നത്. വേനൽക്കാലം അവസാനിക്കുന്നതോടെയാണ് മഴക്കാലം ആരംഭിക്കുന്നത്. ജൂലൈയിലോ ആഗസ്റ്റിലോ, ഈറൻകണങ്ങൾ ഒരു ഹ്രസ്വകാലത്തേക്ക് നാടകീയമായി ഉയർന്നുവരുന്നു. ഈ കാലയളവിൽ അന്തരീക്ഷത്തിൽ വലിയ അളവിലുള്ള നീരാവി ഉണ്ടാകുന്നു. അരിസോണയിലെ ഫീനിക്സിൽ മൺസൂൺ സീസണിൽ 81 °F (27 °C) വരെ ഉയർന്ന അളവിലുള്ള ഡ്യൂപോയിന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചൂടുള്ള ഈർപ്പം മിന്നൽ, അശനിവർഷം, കാറ്റ്, ചുഴലിക്കാറ്റ്, പേമാരി തുടങ്ങിയവയെ കൊണ്ടുവരുകയും അതിവർഷമായി താഴേയ്ക്കു പെയ്യുകയും ചെയ്യുന്നു. ഈ അതിവർഷം മിക്കപ്പോഴും മാരകമായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണമാകാറുണ്ട്. ഡ്രൈവർമാർ വെള്ളപ്പൊക്കത്തിനിടെ അരുവികൾ മുറിച്ചു കടക്കുന്നതു തടയുന്നതിനായി അരിസോണ നിയമനിർമ്മാണ സഭ സ്റ്റുപ്പിഡ് മോട്ടറിസ്റ്റ് ലോ എന്നപേരിൽ ഒരു നിയമം അവതരിപ്പിച്ചിട്ടുണ്ട്. അരിസോണയിൽ ടൊർണാടോ, ചുഴലിക്കാറ്റ് എന്നിവ അപൂർവ്വമാണ്.
അരിസോണയുടെ വടക്കൻ മൂന്നാം ഖണ്ഡം താഴ്ന്ന മരുഭൂമിയെ അപേക്ഷിച്ച് സാരമായി ഔന്നത്യമുള്ള ഒരു പീഠഭൂമിയും എടുത്തു പറയത്തക്കതായ തണുത്ത കാലാവസ്ഥയുമുള്ളതാണ്. ഇവിടെ തണുത്ത ശിശിരകാലവും മിതമായ വേനൽക്കാലവും ആണ് അനുഭവപ്പെടാറുള്ളത്. എന്നാലും വർഷത്തിൽ കുറച്ചു മഴ കിട്ടുന്ന അവസ്ഥയും ഊഷരമായ ഭൂമിയുമാണ്. കടുത്ത തണുപ്പ് ഇവിടെ അജ്ഞാതമാണ്. വടക്കൻ സംസ്ഥാനങ്ങളിൽനിന്നും കാനഡയിൽനിന്നുമൊക്കെ തണുത്ത കാറ്റ് വല്ലപ്പോഴുമൊക്കെ അടിക്കാറുള്ള സമയത്ത് താപനില 0 °F (-18 °C) ക്കു താഴെയുള്ള താപനില കൊണ്ടുവരുകയും ചെയ്യുന്നു.
മെട്രോപോളിറ്റൻ മേഖലകളിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ താപനില 100 °F (38 °C) നു മേൽ ആയിരിക്കുന്നതും (ഫിനിക്സിൽ) 48 സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെട്രോപോളിറ്റൻ മേഖലകളിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ തണുത്തുറഞ്ഞ താപനിലയായിരിക്കുന്നതുമായ (ഫ്ലാഗ്സ്റ്റാഫ്) പ്രദേശങ്ങൾ അരിസോണയിലാണുള്ളത്.
Average daily maximum and minimum temperatures for selected cities in Arizona[10] | ||||
---|---|---|---|---|
Location | July (°F) | July (°C) | December (°F) | December (°C) |
ഫിനിക്സ് | 106/83 | 41/28 | 66/45 | 19/7 |
ടക്സൺ | 100/74 | 38/23 | 65/39 | 18/4 |
യുമ | 107/82 | 42/28 | 68/46 | 20/8 |
ഫ്ലാഗ്സ്റ്റാഫ് | 81/51 | 27/11 | 42/17 | 6/–8 |
പ്രെസ്കോട്ട് | 89/60 | 32/16 | 51/23 | 11/–5 |
കിംഗ്മാൻ | 98/66 | 37/19 | 56/32 | 13/0 |
ഭൂകമ്പങ്ങൾ
തിരുത്തുകതെക്കൻ കാലിഫോർണിയയുമായി അടുത്തുകിടക്കുന്നതിന്റെ ഫലമായി ലഘുവായ ഭൂകമ്പ സാദ്ധ്യതയുള്ള തെക്കുപടിഞ്ഞാറൻ ഭാഗമൊഴിച്ചുനിർത്തിയാൽ അരിസോണ പൊതുവേ കുറഞ്ഞ ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശമാണെന്നു പറയാം. നേരേമറിച്ച്, മേഖലയിലെ നിരവധി ഫോൾട്ടുകൾ കാരണമായി വടക്കൻ അരിസോണ ലഘു ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശമായി കണക്കാക്കപ്പെടുന്നു. ഫിനിക്സിനു സമീപത്തും പടിഞ്ഞാറുമായി നിലനിൽക്കുന്ന പ്രദേശങ്ങളിലാണ് ഏറ്റവും കുറവു സാദ്ധ്യത.
അരിസോണയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ ഭൂകമ്പം കൊളറാഡോ നദിയുടെ കാലിഫോർണിയൻ വശത്തുള്ള ഫോർട്ട് യുമയിലായിരുന്നു. ഇമ്പീരിയൽ താഴ്‍വരയ്ക്കു സമീപമോ അല്ലെങ്കിൽ മെക്സിക്കോയോ കേന്ദ്രമായി 1800 കളിലാണ് അതു സംഭവിച്ചത്. ഡഗ്ലാസ് നിവാസികൾക്ക് അവിടെനിന്ന് 40 മൈൽ തെക്കുമാറി മെക്സിക്കൻ സംസ്ഥാനമായ സൊനോറ പ്രഭവ കേന്ദ്രമായി 1887 ലെ സൊനോറ ഭകമ്പം അനുഭവപ്പെട്ടിരുന്നു. അരിസോണയിലെ അറിയപ്പെടുന്നതിൽ നാശനഷ്ടമുണ്ടാക്കിയ ആദ്യ ഭൂകമ്പം 1906 ജനുവരി 25 ന് അരിസോണ കേന്ദ്രമായുണ്ടായതാണ്. ന്യൂ മെക്സിക്കോയിലെ സോക്കോറോ കേന്ദ്രമായി പരമ്പരയായി മറ്റു ഭൂകമ്പങ്ങളുമുണ്ടായി. ഫ്ലാഗ്സ്റ്റാഫിൽ കുലുക്കം ഭീകരമായി അനുഭവപ്പെട്ടിരുന്നു.
1910 സെപ്തംബറിൽ, അൻപത്തി രണ്ട് തുടർ ഭൂകമ്പങ്ങൾ ഉണ്ടായതോടെ ഫ്ലാഗ്സ്റ്റാഫിനു സമീപമുള്ള നിർമ്മാണത്തൊഴിലാളികളുടെ ഒരു സംഘം സ്ഥലംവിട്ടു പോകാൻ കാരണമായി. 1912-ൽ അരിസോണയ്ക്കു സംസ്ഥാന പദവി ലഭിച്ച് ഒരു വർഷമായപ്പോൾ ഓഗസ്റ്റ് 18-നുണ്ടായ ഒരു ഭൂകമ്പം സാൻ ഫ്രാൻസിസ്കോ റേഞ്ചിൽ 50 മൈൽ നീളത്തിൽ വിള്ളലുണ്ടാക്കി. 1935 ജനുവരി ആദ്യം യുമ പ്രദേശത്തും ഗ്രാൻഡ് കാന്യണിന് സമീപവുമായി ഭൂകമ്പങ്ങളുടെ ഒരു പരമ്പര അനുഭവപ്പെട്ടു. 1959 ലാണ് അരിസോണയിലെ ഏറ്റവും വലിയ ഭൂചലനം അനുഭവപ്പെട്ടത്. ഈ ഭൂകമ്പം റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തി. യൂട്ടാ അതിർത്തിയോട് ചേർന്ന് സംസ്ഥാനത്തിന്റെ വടക്കുഭപടിഞ്ഞാറൻ ഭാഗത്തുള്ള ഫ്രെഡോണിയയ്ക്ക് സമീപം ആയിരുന്നു പ്രഭവകേന്ദ്രം. നെവാഡ, യൂട്ടാ എന്നിവിടങ്ങളിൽ ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
ജനസംഖ്യാ കണക്കുകൾ
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2017 ജൂലൈ 1 ന് അരിസോണയിലെ ജനജനസംഖ്യ 7,016,270 ആണ്. 2010 ലെ യു.എസ് സെൻസസ് മുതൽ ഒരു 9.8 ശതമാനം വർധന ജനസംഖ്യയിലുണ്ടായതായി കണക്കാക്കുന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഭൂരിഭാഗവും അരിസോണയിലെ ജനസംഖ്യ കുറഞ്ഞ നിലയിലായിരുന്നു. 1860 ലെ സെൻസസ് രേഖകൾ പ്രകാരം “അരിസോണ കൗണ്ടി”യിലെ ജനസംഖ്യ 6,482 ആയിരുന്നു. ഇതിൽ 4,040 പേർ "ഇന്ത്യക്കാരും", 21 പേർ "യാതൊരു വർണ്ണത്തിലുൾപ്പെടാത്തവരും", 2,421 "വെളുത്ത" വർഗ്ഗക്കാരുമായിരുന്നു. അരിസോണയിലെ ജനസംഖ്യാ വളർച്ച സംസ്ഥാനത്തെ ജല വിതരണത്തിൽ വലിയൊരു സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. 2011 ലെ കണക്കനുസരിച്ച്, അരിസോണയിലെ ഒരു വയസിനു താഴെയുള്ള കുട്ടികളിൽ 61.3 ശതമാനം പേർ ന്യൂനപക്ഷ ഗ്രൂപ്പുകളിൽപ്പെട്ടവരായിരുന്നു.
1991 മുതൽ 2001 വരെ മെട്രോപോളിറ്റൻ ഫീനിക്സിലെ ജനസംഖ്യ 45.3 ശതമാനം വർദ്ധിച്ചു. ഇത് 1990 കളിൽ അരിസോണയെ യു.എസിലെ അതിവേഗം വളരുന്ന രണ്ടാമത്തെ സംസ്ഥാനമെന്ന സ്ഥാനത്തെത്തിച്ചു. അതിവേഗം വളർന്നിരുന്ന ഒന്നാമത്തെ സംസ്ഥാനം നെവാഡയായിരുന്നു. 1990-കളിൽ അമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന അരിസോണയെ അമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന അരിസോണ ആസ്ഥാനമാക്കി. 2017 ജൂലായിൽ ഫീനിക്സ് പ്രദേശത്തെ ജനസംഖ്യ 4.7 ദശലക്ഷം ആയി കണക്കാക്കപ്പെട്ടിരുന്നു.
2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം, അരിസോണയിലെ ജനസംഖ്യ 6,392,017 ആയിരുന്നു. 2010-ൽ അനധികൃത കുടിയേറ്റക്കാർ ജനസംഖ്യയിൽ 7.9 ശതമാനമായിരുന്നുവെന്നു കണക്കാക്കപ്പെട്ടു. യു എസ്സിലെ ഏത് സംസ്ഥാനത്തേക്കാളും രണ്ടാമത്തെ കൂടിയ ശതമാനമായിരുന്നു ഇത്.
മെട്രോപോളിറ്റൻ ഫീനിക്സ് (4.7 ദശലക്ഷം), ടക്സൺ (1 ദശലക്ഷം) എന്നിവ അരിസോണയിലെ ജനസംഖ്യയിൽ ആറിൽ അഞ്ച് ഭാഗം അധിവസിച്ചിരുന്ന പ്രദേശങ്ങളായിരുന്നു (2010 ലെ സെൻസസ് അനുസരിച്ച്). മെട്രോ ഫീനിക്സിൽ മാത്രം സംസ്ഥാന ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം ഉൾക്കൊണ്ടിരുന്നു.
വംശം, ഗോത്രം എന്നിവ
തിരുത്തുക1980-ൽ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം അരിസോണയിലെ ജനസംഖ്യയിൽ 16.2% ഹിസ്പാനിക്, 5.6% തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാർ, 74.5% ഹിസ്പാനിക്കുകളല്ലാത്ത ഇതര വെളുത്തവർ എന്നിങ്ങനെയായിരുന്നു. 2010-ൽ സംസ്ഥാനത്തെ വർഗ്ഗം തിരിച്ചുള്ള ഇങ്ങനെയാണ് :
- 73.0% വെളുത്തവർ
- 4.6% തദ്ദേശീയ അമേരിക്കൻ ഇന്ത്യാക്കാരും അലാസ്ക സ്വദേശികളും.
- 4.1% കറുത്തവർ അല്ലെങ്കിൽ ആഫ്രിക്കൻ അമേരിക്കക്കാർ
- 2.8% ഏഷ്യക്കാർ
- 0.2% തദ്ദേശീയ ഹവായിയനും മറ്റു പസഫിക് ദ്വീപുനിവാസികളും
- 11.9% മറ്റുള്ള വർഗ്ഗം
- 3.4% രണ്ടോ മൂന്നോ ഗോത്രങ്ങളിലുള്ളവർ.
ഏതെങ്കിലും വംശത്തിൽപ്പെട്ട ഹിസ്പാനിക് അഥവാ ലാറ്റിനോകൾ ജനസംഖ്യയിൽ 29.6 ശതമാനമാണ്. ഹിസ്പാനിക് അല്ലാത്ത വെള്ളക്കാർ ആകെ ജനസംഖ്യയുടെ 57.8 ശതമാനമാണ്.[11]
Racial composition | 1970[12] | 1990[12] | 2000[13] | 2010[14] |
---|---|---|---|---|
വെള്ളക്കാർ | 90.6% | 80.8% | 75.5% | 73.0% |
തദ്ദേശീയർ | 5.4% | 5.5% | 5.0% | 4.6% |
കറുത്തവർഗ്ഗം | 3.0% | 3.0% | 3.1% | 4.1% |
ഏഷ്യക്കാർ | 0.5% | 1.5% | 1.8% | 2.8% |
തദ്ദേസീയ ഹവായിയൻ and | – | – | 0.1% | 0.2% |
മറ്റു വർഗ്ഗം | 0.5% | 9.1% | 11.6% | 11.9% |
രണ്ടോ മൂന്നോ വംശം | – | – | 2.9% | 3.4% |
2009 ലെ കണക്കനുസരിച്ച് അരിസോണയിലെ ഏറ്റവും വലിയ അഞ്ച് വംശീയ ഗ്രൂപ്പുകളായിരുന്നു:[15]
- മെക്സിക്കൻ (27.4%);
- ജർമൻ (16.0%);
- ഐറിഷ് (10.8%);
- ഇംഗ്ലീഷ് (10.1%);
- ഇറ്റാലിയൻ (4.6%).
ഭാഷകൾ
തിരുത്തുകഭാഷ | Percentage of population
(as of 2010)[16] |
---|---|
സ്പാനിഷ് | 20.80% |
നവാജോ | 1.48% |
ജർമൻ | 0.39% |
ചൈനീസ് (മൻഡാരിൻ ഉൾപ്പെടെ) | 0.39% |
തഗലോഗ് | 0.33% |
വിയറ്റ്നാമീസ് | 0.30% |
മറ്റ് വടക്കേ അമേരിക്കൻ തദ്ദേശീയ ഭാഷകൾ (പ്രത്യേകമായി അരിസോണിയലെ തദ്ദേശീയ ഭാഷകൾ) | 0.27% |
ഫ്രഞ്ച് | 0.26% |
അറബിക് | 0.24% |
അപ്പാച്ചെ | 0.18% |
കൊറിയൻ | 0.17% |
2010 ലെ കണക്കുകൾപ്രകാരം അരിസോണയിലെ താമസക്കാരായ 5 നും അതിനുമുകളിലും പ്രായമുളള 72.90 ശതമാനം ആളുകൾ (4,215,749) വീട്ടിൽ പ്രാഥമിക ഭാഷയായി ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. 20.80% (1,202,638) ആളുകൾ സ്പാനിഷ് സംസാരിക്കുന്നു, 1.48% (85,602) പേർ നവാജൊ, 0.39% (22,592) ജർമൻ, 0.39 ശതമാനം (22,426) മൻഡാരിൻ ഉൾപ്പെടെയുള്ള ചൈനീസ്,
0.33 ശതമാനം (19,015) തഗലോഗ് 0.30 ശതമാനം (17,603) വിയറ്റ്നാമീസ്, 0.27% (15,707) മറ്റ് വടക്കേ അമേരിക്കൻ തദ്ദേശീയ ഭാഷകൾ (പ്രത്യേകിച്ച് അരിസോണയിലെ തദ്ദേശീയ ഭാഷകൾ), 0.26 ശതമാനം ആളുകൾ (15,062) 5 വയസ്സിനു മുകളിലുള്ളവർ ഫ്രഞ്ച് ഒരു പ്രധാന ഭാഷയായി സംസാരിക്കുന്നു. ആകെ അരിസോണയിലെ ജനസംഖ്യയുടെ 5 വയസിനും അതിനു മുകളിലുമുളളവരിലെ 27.10 ശതമാനം (1,567,548) ഇംഗ്ലീഷല്ലാതെയുള്ള ഒരു മാതൃഭാഷയാണ് സംസാരിക്കുന്നത്.
തുടർച്ചയായി കിടക്കുന്ന 48 സംസ്ഥാനങ്ങളിൽ തദ്ദേ��ീയ അമേരിക്കൻ ഇന്ത്യൻ ഭാഷകളുടെ ഏറ്റവും വലിയ സംസാരകർ അരിസോണയിലാണുള്ളത്. 85,000 പേർ നവാജോ ഭാഷ സംസാരിക്കുന്നതായും 2005 ൽ വീട്ടിലെ സംസാര ഭാഷയായി അപ്പാച്ചെ ഉപയോഗിക്കുന്നവർ 10,403 പേരുമാണെന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അരിസോണയിലെ അപ്പാച്ചെ കൗണ്ടിയിലാണ് അമേരിക്കൻ ഐക്യനാടുകളിൽ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവർ കേന്ദ്രീകരിച്ചിട്ടുള്ളത്.
നഗരങ്ങളും പട്ടണങ്ങളും
തിരുത്തുകമാരികോപ്പ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഫിനിക്സ് ആണ് അരിസോണ സംസ്ഥാനത്തിന്റെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും വലിയ നഗരവും. ഫിനിക്സ് മെട്രോ മേഖലയിൽ ഉൾപ്പെടുന്ന മറ്റു പ്രധാന നഗരങ്ങളിൽ അരിസോണയിലെ മൂന്നാമത്തെ വലിയ നഗരമായ മെസ, നാലാമത്തെ വലിയ നഗരമായ ചാന്റ്‍ലർ, ഗ്ലെൻഡെയിൽ, പിയോറിയ, ബക്ക‍്എൈ, സൺ സിറ്റി, സൺ സിറ്റി വെസ്റ്റ്, ഫൌണ്ടൻ ഹിൽസ്, സർപ്രൈസ്, ഗിൽബർട്ട്, എൽ മിറാജ്, അവോൺഡെയിൽ, ടെമ്പെ, ടോളെസൺ, സ്കോട്ട്‍ഡെയിൽ എന്നിവ ഉൾപ്പെടുന്നു. 4.3 ദശലക്ഷമാണ് ആകെ മെട്രോപോളിറ്റൻ ജനസംഖ്യ. ജൂലൈ മാസത്തെ ശരാശരി കൂടിയ താപനില 106 °F (41 °C) ആണ്, അമേരിക്കൻ ഐക്യനാടുകളിലെ മറ്റേതൊരു മെട്രോപ്പോളിറ്റൻ പ്രദേശങ്ങളിലേതിനേക്കാളും ഉയർന്ന താപനിലയാണിത്.
ഒരു ദശലക്ഷം മെട്രോ ജനസംഖ്യയോടെ ടക്സൺ നഗരം സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമെന്ന പദവി അലങ്കരിക്കുന്നു. ഇതു സ്ഥിതിചെയ്യുന്നത് പിമാ കൌണ്ടിയിൽ ഫിനിക്സ് നഗരത്തിന് ഏകദേശം 110 മൈൽ (180 കിലോമീറ്റർ) തെക്കുകിഴക്കായാണ്. 1877 ൽ ഏകീകരിക്കപ്പെട്ട ടക്സൺ നഗരം അരിസോണ സംസ്ഥാനത്തെ ഏകീകരിക്കപ്പെട്ട ഏറ്റവും പഴയ നഗരമാണ്. യൂണിവേഴ്സിറ്റി ഓഫ് അരിസോണ ഇവിടെ സ്ഥിതിചെയ്യുന്നു. ടക്സണിലെ ഏകീകരിക്കപ്പെട്ട പ്രധാന നഗരപ്രാന്തങ്ങളിൽ ഒറോ വാലി, നഗരത്തിനു വടക്കുപടിഞ്ഞാറുള്ള മറാനാ, നഗരത്തിനു തെക്കുള്ള സുഹ്വാരിറ്റ, നഗരകേന്ദ്രത്തിനു തെക്കായി സ്ഥിതിചെയ്യുന്ന അടച്ചു കെട്ടപ്പെട്ട പ്രദേശമായ സൌത്ത് ടക്സൺ എന്നിവ ഉൾപ്പെടുന്നു. ഇവിടെ ജൂലൈ മാസത്തിലെ ശരാശരി താപനില 100 °F (38 °C) ആയിരിക്കുന്നതും ശിശിരകാലത്തെ ശരാശരി താപനില 65 °F (18 °C) ആയിരിക്കുന്നതുമാണ്. നഗരത്തിന്റെ പടിഞ്ഞാറ് ടക്സൺ മലനിരകളിൽ സ്ഥിതിചെയ്യുന്ന സഗ്വാറോ ദേശീയോദ്യാനത്തിൽ തദ്ദേശീയ സഗ്വാറോ കള്ളിമുൾച്ചെടികളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരം കാണപ്പെടുന്നു.
പ്രെസ്കോട്ട് മെട്രോപ്പോളിറ്റൻ പ്രദേശത്തിൽ പ്രെസ്കോട്ട്, കോട്ടൺ വുഡ്, ക്യാമ്പ് വെർഡെ, യവപായി കൗണ്ടി മേഖലയിലെ 8,123 ചതുരശ്ര മൈൽ (21,000 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തായി ചിതറിക്കിടക്കുന്ന നിരവധി പട്ടണങ്ങൾ എന്നിവ ഉൾപ്പെടുന്നു. 212,635 ജനങ്ങൾ അധിവസിക്കുന്ന ഈ നഗരങ്ങളുടെ കൂട്ടം സംസ്ഥാനത്തെ മൂന്നാമത്തെ വലിയ മെട്രോപ്പോളിറ്റൻ പ്രദേശം രൂപപ്പെടുത്തുന്നു. പ്രെസ്കോട്ട് നഗരം (ജനസംഖ്യ 41,528) ഫീനിക്സ് മെട്രോപ്പോളിറ്റൻ പ്രദേശത്തിന് 100 മൈൽ (160 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. ഏകദേശം 5,500 അടി (1,700 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന പൈൻ വൃക്ഷ വനങ്ങളാൽ നിബിഢമായ പ്രെസ്കോട്ട് നഗരം ഫീനിക്സ് നഗരത്തേക്കാൾ വളരെ തണുത്ത കാലാവസ്ഥ പ്രദാനം ചെയ്യുന്നു. ശരാശരി വേനൽക്കാലത്ത് 88 °F (31 °C) ഉം ശീതകാലത്ത് ശരാശരി താപനില 50 °F (10 °C) ഉം ആണ്.
അരിസോണയിലെ നാലാമത്തെ വലിയ മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ കേന്ദ്രമാണ് യുമ. യുമ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന് കാലിഫോർണിയ, മെക്സിക്കോ എന്നിവ അതിർത്തി ചമയ്ക്കുന്നു. അമേരിക്കയിലെ ഏറ്റവും ചൂടുകൂടിയ നഗരങ്ങളിലൊന്നായ ഇവിടെ ജൂലൈ മാസത്തിലെ താപനില ശരാശരി 107 °F (42 °C) ആയിരിക്കുന്നതാണ്. (ഇതേ മാസത്തിൽ ഡെത്ത് വാലിയിലെ ശരാശരി താപനില 115 °F (46 °C) ആണ്. വർഷത്തിൽ 90 ശതമാനം ദിവസങ്ങളിലും ഇവിടെ സൂര്യപ്രകാശം പതിക്കുന്നു. യുമ മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലാകമാനമായി 160,000 ജനസംഖ്യയുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ പ്രദേശത്തുനിന്നുമുള്ള ശൈത്യകാല സന്ദർശകരെ യുമ ആകർഷിക്കുന്നു.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 7,000 അടി (2,100 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന കോക്കോനിനോ കൌണ്ടിയിലെ ഫ്ലാഗ്സ്റ്റാഫാണ് വടക്കൻ അരിസോണയിലെ ഏറ്റവും വലിയ നഗരം. ഇവിടുത്തെ ബൃഹത്തായ പോണ്ടെറോസ വനങ്ങളും മഞ്ഞണിഞ്ഞ ശരത്കാലവും നയനമനോഹരങ്ങളായ മലനിരകളും അരിസോണയിൽ മാത്രം കാണപ്പെടുന്നതും മറ്റു മരുഭൂ പ്രദേശങ്ങളിൽനിന്നു തികച്ചു വ്യത്യസ്തമായതുമാണ്. 12,633 അടി (3,851 മീറ്റർ) ഉയരത്തോടെ അരിസോണയിലെ ഏറ്റവും ഉയർന്ന പോയിന്റായ ഹംഫ്രീസ് കൊടുമുടി ഉൾപ്പെടുന്നതും അരിസോണ സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പർവത നിരയുമായ സാൻ ഫ്രാൻസിസ്കോ കൊടുമുടിക���ുടെ അടിവാരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഗ്രാൻഡ് കാന്യൺ ദേശീയോദ്യാനം, സെഡോണ, ഓക്ക് ക്രീക്ക് കാന്യൺ എന്നിവയുൾപ്പെടെയുള്ള നിരവധി വിനോദസഞ്ചാര ആകർഷണങ്ങളുടെ സാന്നിദ്ധ്യത്താൽ ഫ്ലാഗ്സ്റ്റാഫിന് ശക്തമായ ടൂറിസം മേഖലയുണ്ട്. നഗരത്തിലെ പ്രധാന കിഴക്കു-പടിഞ്ഞാറൻ പാത യു.എസ്. റൂട്ട് 66 എന്ന ചരിത്ര പാതയാണ്. 134,421 താമസക്കാരുള്ള ഫ്ളാഗ്സ്റ്റാഫ് മെട്രോപ്പോളിറ്റൻ പ്രദേശത്ത് നോർത്തേൺ അരിസോണ സർവകലാശാലയുടെ പ്രധാന കാമ്പസും സ്ഥിതിചെയ്യുന്നു.
“അരിസോണാസ് പ്ലേഗ്രൌണ്ട്” എന്ന അപരനാമത്തിലറിയപ്പെടുന്നതും മൊഹാവേ കൌണ്ടിയിലുൾപ്പെട്ടതുമായ ലേക്ക് ഹവാസു സിറ്റി കൊളറാഡോ നദീതീരത്ത് വികസിച്ച ഒരു നഗരമാണ്. ഹവാസു തടാകമാണ് നഗരത്തിന്റെ പേരിന് ആധാരം. ലേക്ക് ഹവാസു സിറ്റിയിൽ 53,000 ജനങ്ങൾ അധിവസിക്കുന്നു. വലിയ സ്പ്രിംഗ് ബ്രേക്ക് പാർട്ടികൾ, സൂര്യാസ്തമനങ്ങൾ, ലണ്ടൻ ബ്രിഡ്ജ് എന്നിവയ്ക്ക് പ്രസിദ്ധമാണിവിടം. 1963 ൽ റിയൽ എസ്റ്റേറ്റ് വികസിതാവായിരുന്ന റോബർട്ട് പി മക്കുള്ളോച്ച് ആണ് ലേക്ക് ഹവസു സിറ്റി സ്ഥാപിച്ചത്. ലേക്ക് ഹവാസു സിറ്റിയിൽ മോഹാവേ കമ്യൂണിറ്റി കോളേജ്, എ.എസ്.യു. കോളേജ് എന്നിങ്ങനെ രണ്ടു കോളജുകളുണ്ട്.
മതം
തിരുത്തുക2010-ൽ അസോസിയേഷൻ ഓഫ് റിലീജൻ ഡാറ്റ ആർക്കൈവ്സ് റിപ്പോർട്ട് ചെയ്തതു പ്രകാരം അരിസോണയിലെ ഏറ്റവും വലിയ മൂന്നു സാമുദായിക വിഭാഗങ്ങൾ കാത്തലിക് ചർച്ച്, ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയ്ന്റ്സ്, നോൺ-ഡിനോമിനേഷണൽ ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ്സ് എന്നിവയാണ്. കത്തോലിക്കാ സഭയ്ക്കാണ് അരിസോണയിൽ ഏറ്റവും കൂടുതൽ അനുയായികളുള്ളത് (930,001). തൊട്ടുപിന്നിൽ 410,263 അനുയായികളുമായി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയ്ന്റ്സും അതിനുശേഷം 281,105 അനുയായികളുള്ള നോൺ ഡിനോമിനേഷണൽ ഇവാഞ്ചലിക്കൽ പ്രോട്ടോസ്റ്റന്റുകളുമാണ്. ഏറ്റവും കൂടുതൽ സഭകളുള്ള മതസംഘടന (836 സഭകൾ) ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയ്ന്റ്സ് ഉം തുടർന്ന് സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷനുമാണ് (323 സഭകൾ).
അസോസിയേഷൻ ഓഫ് റിലീജിയസ് ഡാറ്റ ആർക്കൈവ്സ് പ്രകാരം 2010 ലും 2000 ലും അനുയായികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള 15 വലിയ മത വിഭാഗങ്ങൾ ഇവയാണ്:[18][19]
മതം | 2010 ലെ സംഖ്യ | 2000 ലെ സംഖ്യ |
---|---|---|
കാത്തലിക് ചർച്ച് | 930,001 | 974,884 |
ദ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ-സെയിൻസ് | 410,263 | 251,974 |
Non-denominational Christian | 281,105 | 63,885[nb 1] |
Southern Baptist Convention | 126,830 | 138,516 |
Assemblies of God | 123,713 | 82,802 |
United Methodist Church | 54,977 | 53,232 |
Christian Churches and Churches of Christ | 48,386 | 33,162 |
Evangelical Lutheran Church in America | 42,944 | 69,393 |
Lutheran Church–Missouri Synod | 26,322 | 24,977 |
പ്രെസ്ബിറ്റേറിയൻ ചർച്ച് (U.S.A.) | 26,078 | 33,554 |
Episcopal Church (United States) | 24,853 | 31,104 |
Seventh-day Adventist Church | 20,924 | 11,513 |
Church of the Nazarene | 16,991 | 18,143 |
Lutheran Congregations in Mission for Christ | 14,350 | 0 |
ചർച്ചസ് ഓഫ് ക്രൈസ്റ്റ് | 14,151 | 14,471 |
സമ്പദ്‍വ്യവസ്ഥ
തിരുത്തുക2011 ലെ മൊത്തം സംസ്ഥാന ആഭ്യന്തരോല്പാദനം 259 ബില്യൺ ഡോളർ ആയിരുന്നു. ഈ തുക വ്യക്തമാക്കുന്നത് അയർലന്റ്, ഫിൻലാൻഡ്, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളെക്കാൾ മികച്ച ഒരു സാമ്പത്തിക വ്യവസ്ഥയാണ് അരിസോണയുടേതെന്നാണ്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ സങ്കലനം അൽപ്പം വ്യത്യസ്തമാണ്; എന്നിരുന്നാലും ആരോഗ്യ പരിരക്ഷ, ഗതാഗതം എന്നിവ ഏറ്റവും വലിയ മേഖലകളാണ്.
സംസ്ഥാനത്തിന്റെ പ്രതിശീർഷവരുമാനം 40,828 ഡോളർ ആണ്. ഇത് അമേരിക്കൻ ഐക്യനാടുകളിൽ ഈ സംസ്ഥാനത്തെ 39 ആം സ്ഥാനത്തെത്തിക്കുന്നു. സംസ്ഥാനത്തെ ശരാശരി കുടുംബ വരുമാനം 50,448 ഡോളറായിരുന്നു, അത് രാജ്യത്തെ സംസ്ഥാനങ്ങളിൽ 22 സ്ഥാനത്തെത്തിക്കുന്നതോടൊപ്പം യു.എസ് ദേശീയ ശരാശരിയേക്കാൾ കുറവാണ്. സംസ്ഥാനത്തിന്റെ ആദ്യകാല ചരിത്രത്തിൽ അരിസോണയിലെ സമ്പദ്വ്യവസ്ഥ ഇംഗ്ലീഷിലെ "അഞ്ച് സി" കളെ ആശ്രയിച്ചായിരുന്നു: ചെമ്പ് (അരിസോണയിലെ ചെമ്പ് ഖനനം കാണുക), പരുത്തി, കന്നുകാലികൾ, സിട്രസ്, കാലാവസ്ഥ (ടൂറിസം) എന്നിവയാണവ. തുറസായ വിശാലമായ പ്രദേശങ്ങളിൽനിന്നും ഭൂഗർഭ ഖനികളിൽനിന്നും ചെമ്പ് ഇപ്പോഴും വിപുലമായി ഖനനം ചെയ്യുന്നുണ്ട്. ഇത് രാജ്യത്തിന്റെ ഉത്പാദനത്തിന്റെ മൂന്നിൽ രണ്ടു ഭാഗം വരുമെന്നു കണക്കാക്കിയിരിക്കുന്നു.
തൊഴിൽ
തിരുത്തുകസംസ്ഥാന സർക്കാരാണ് അരിസോണയിലെ ഏറ്റവും വലിയ തൊഴിൽദാതാവ്. അതേസമയം ബാന്നെർ ഹെൽത്ത് ഏറ്റവും വലിയ സ്വകാര്യ തൊഴിലുടമയാണ്. 2016 ലെ കണക്കുകൾ പ്രകാരം അവർക്ക് ഏകദേശം 39,000 ൽ അധികം ജീവനക്കാരുണ്ടായിരുന്നു. 2016 മാർച്ചിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് 5.4 ശതമാനമായിരുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 2005 American Community Survey. Retrieved from the data of the MLA Archived 2007-12-01 at the Wayback Machine., 2010-07-13
- ↑ "Arizona – Definition and More from the Free Merriam-Webster Dictionary". Merriam-webster.com. 2007-04-25. Retrieved 2011-12-28.
- ↑ "2010 Census State Area Measurements and Internal Point Coordinates". U.S. Census Bureau. Retrieved February 14, 2012.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;PopEstUS
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Frisco". NGS data sheet. U.S. National Geodetic Survey. Retrieved October 20, 2011.
- ↑ 6.0 6.1 "Elevations and Distances in the United States". United States Geological Survey. 2001. Archived from the original on 2011-10-15. Retrieved 2011-12-28.
- ↑ 7.0 7.1 Elevation adjusted to North American Vertical Datum of 1988.
- ↑ Resident Population Data – 2010 Census Archived October 19, 2013, at the Wayback Machine.
- ↑ "American FactFinder". U.S. Census Bureau. Archived from the original on 2015-01-08. Retrieved March 30, 2018. Archived 2015-01-08 at the Library of Congress
- ↑ "Arizona climate averages". Weatherbase. Retrieved November 11, 2015.
- ↑ American FactFinder – Results Archived May 20, 2011, at the Wayback Machine.
- ↑ 12.0 12.1 Historical Census Statistics on Population Totals By Race, 1790 to 1990, and By Hispanic Origin, 1970 to 1990, For The United States, Regions, Divisions, and States Archived December 24, 2014, at the Wayback Machine."Table 17. Arizona – Race and Hispanic Origin: 1860 to 1990". (PDF)
- ↑ "Population of Arizona – Census 2010 and 2000 Interactive Map, Demographics, Statistics, Quick Facts – CensusViewer". censusviewer.com. Archived from the original on 2017-01-26. Retrieved 2018-08-13.
- ↑ "2010 Census Data".
- ↑ American FactFinder, United States Census Bureau. "Arizona – Selected Social Characteristics in the United States: 2007–2009". Factfinder.census.gov. Archived from the original on 2012-02-04. Retrieved December 28, 2011.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Arizona". Modern Language Association. Archived from the original on 2007-12-01. Retrieved October 15, 2013.
- ↑ "Population, Housing Units, Area, and Density: 2010 – State – Place, 2010 Census Summary File 1". United States Census Bureau. Retrieved May 2, 2012.
- ↑ "Arizona – Religious Traditions, 2010". Association of Religion Data Archives. Archived from the original on ഓഗസ്റ്റ് 2, 2017. Retrieved ഓഗസ്റ്റ് 2, 2017.
- ↑ "Arizona – Religious Traditions, 2010". Association of Religion Data Archives. Archived from the original on ഓഗസ്റ്റ് 2, 2017. Retrieved ഓഗസ്റ്റ് 2, 2017.
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1912 ഫെബ്രുവരി 14ന് പ്രവേശനം നൽകി (48ആം) |
പിൻഗാമി |
കുറിപ്പുകൾ
തിരുത്തുക
- ↑ In 2000, this designation was broken into two groups: Independent, Non-Charismatic Churches (34,130 adherents) and Independent, Charismatic Churches (29,755 adherents)