ഏഴാം ദലായ് ലാമ

(7th Dalai Lama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെൽസാങ് ഗ്യാറ്റ്സോ (വൈൽ: bskal bzang rgya mtsho) (1708–1757) ടിബറ്റിലെ ഏഴാമത്തെ ദലായ് ലാമയായിരുന്നു.

കെൽസാങ് ഗ്യാറ്റ്സോ
ഏഴാം ദലായ് ലാമ
ഭരണകാലം1720–1757
മുൻഗാമിസൻഗ്യാങ് ഗ്യാറ്റ്സോ
പിൻഗാമിജാംഫെൽ ഗ്യാറ്റ്സോ
Tibetanབསྐལ་བཟང་རྒྱ་མཚོ་
Wyliebskal bzang rgya mtsho
Transcription
(PRC)
Gaisang Gyaco
Chinese格桑嘉措
ജനനം1708
ലിതാങ്, ഖാം, ടിബറ്റ്
മരണം1757 (49 വയസ്സ്)
ടിബറ്റ്

ആദ്യകാല ജീവിതം

തിരുത്തുക

ഇന്നത്തെ സിചുവാൻ പ്രവിശ്യയിലെ ലിതാങിലാണ് ഇദ്ദേഹം ജനിച്ചത്. അന്ന് ഇത് കിഴക്കൻ ടിബറ്റായിരുന്നു. ആ സമയത്ത് ലാസയിലെ ദലായ് ലാമയുടെ സ്ഥാനം ഗവാങ് യെഷേ ഗ്യാറ്റ്സോയുടെ കൈവശമായിരുന്നു. ല-ബ്സാങ് ഖാൻ ആയിരുന്നു ഇദ്ദേഹത്തെ യഥാർത്ഥ ആറാം ദലായ് ലാമയായി സ്ഥാപിച്ചത്. സങ്യാങ് ഗ്യാറ്റ്സോയെ ഖാൻ പുറത്താക്കിയിരുന്നു. ഗവാങ് യെഷേ ഗ്യാറ്റ്സോയെ മിക്ക ടിബറ്റന്മാരു യഥാർത്ഥ ദലായ് ലാമയായി കണക്കാക്കിയിരുന്നില്ല. ലിതാങ് സന്യാസാശ്രമത്തിലെ ഒരു സന്യാസി കെൽസാങ് ഗ്യാറ്റ്സോയാണ് സങ്ഹ്യാങ് ഗ്യാറ്റ്സോയുടെ പുനരവതാരമെന്ന് പ്രഖ്യാപിച്ചു. ഇത് കുട്ടിയായിരുന്ന ഏഴാം ദലായ് ലാമയുടെ ജീവന് ഭീഷണിയായി മാറി. ലാസയിൽ നിന്നുള്ള ഒരു പ്രതിനിധിസംഘത്തിന്റെ തലവൻ രഹസ്യമായി ഈ കുട്ടിയാണ് സങ്യാങ് ഗ്യാറ്റ്സോയുടെ പുനർജന്മം എന്ന് ഉറപ്പിച്ചു. കുട്ടിയെ സംരക്ഷണത്തിനും പഠനത്ത���നുമായി ലിതാങ് സന്യാസാശ്രമത്തിലേയ്ക്ക് മാറ്റി. 1715-ൽ കാങ്സി ചക്രവർത്തി കെൽസാങ് ഗ്യാറ്റ്സോയുടെ കുംബം സന്യാസാശ്രമത്തിലേയ്ക്കുള്ള പ്രവേശനത്തിന് സഹായങ്ങൾ ചെയ്തു.[1] He was ordained by Ngawang Lobsang Tenpai Gyaltsen.[2] പന്ത്രണ്ട് വയസ്സിലാണ് ഇദ്ദേഹത്തിന്റെ ഭരണം ആരംഭിച്ചത്.

കുട്ടിയായിരുന്നപ്പോൾത്തന്നെ വലിയ ബുദ്ധിസാമർത്ഥ്യം ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. പെട്ടെന്നുതന്നെ കവിത രചിക്കുവാനുള്ള കഴിവ് ഇദ്ദേഹത്തിനുണ്ടായിരുന്നു. സുംഖാറുകൾ 1717-ൽ ടിബറ്റ് ആക്രമിക്കുകയും ഗവാങ് യെഷേ ഗ്യാറ്റ്സോയെ പുറത്താക്കുകയും ചെയ്തു. ല-സാങ് ഖാനെ ഇവർ വധിച്ചു. ഇവർ ലാസയിൽ ബലാത്സംഗങ്ങളും കൊള്ളയും ആരംഭിച്ചപ്പോൾ സുംഖാറുകൾക്കെതിരായി ജനാഭിപ്രായമുണ്ടായി. 1718-ൽ കാങ്സി ചക്രവർത്തി അയച്ച ചെറിയ സേനയെ ഇവർ സാൽവീൻ നദിയിലെ യുദ്ധത്തിൽ നശിപ്പിച്ചു.[3][4]

കിരീടധാരണം

തിരുത്തുക

കാങ്സി ചക്രവർത്തി രണ്ടാമത് ടിബറ്റിലേയ്ക്കയച്ച സംഘവും ടിബറ്റിലെ ചില വിഭാഗങ്ങളും ചേർന്ന്[5] സുംഗാറുകളെ ടിബറ്റിൽ നിന്ന് 1720-ൽ തുരത്തി. അവർ കെൽസാങ് ഗ്യാറ്റ്സോയെ ലാസയിലേയ്ക്ക് കൊണ്ടുവരുകയും ഇദ്ദേഹത്തെ പൊടാല കൊട്ടാരത്തി ഏഴാമത്തെ ദലായ് ലാമയായി 1721 -ൽ വാഴിക്കുകയും ചെയ്തു.[3] സ്ഥാനാരോഹണം നവംബർ 1720 ആയിരുന്നുവെന്നും അഭിപ്രായമുണ്ട്.[6] ഇദ്ദേഹം സന്യാസദീക്ഷ പഞ്ചൻ ലാമയായ ലോബ്സാങ് യെഷിയിൽ നിന്നാണ് സ്വീകരിച്ചത്. കെൽസാങ് ഗ്യാറ്റ്സോ എന്ന പേരുനൽകിയതും അദ്ദേഹമാണ്. പൂർണ്ണ സന്യാസദീക്ഷ ഇദ്ദേഹം സ്വീകരിച്ചതും ലോബ്സാങ് യേഷിയിൽ നിന്നായിരുന്നു (1726-ൽ). ഗവാങ് യോണ്ടൺ ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. ഇദ്ദേഹം പല ഗ്രന്ധങ്ങളും രചിച്ചിട്ടുണ്ട്. ഇദ്ദേഹം ആത്മീയ വിഷയങ്ങളെപ്പറ്റി ധാരാളം കവിതകളും എഴുതിയിട്ടുണ്ട്.[2][7]

കാങ്സി ചക്രവർത്തി (ഭരണം 1661–1722) ടിബറ്റ് ക്വിങ് ചക്രവർത്തിയുടെ സാമന്തരാജ്യമാണെന്ന് 1727-ൽ പ്രഖ്യാപിക്കുകയും രണ്ട് ഹൈക്കമ്മീഷണർമാരെ നിയമിക്കുകയും ചെയ്തു. ഒരു ഗാരിസൺ ക്വിങ് സേന ലാസയിൽ തമ്പടിച്ചു.[8] ലാസയുടെ കോട്ടമതിലുകൾ തകർക്കപ്പെട്ടു. ഖാം (ബറ്റാങ്, ലിറ്റാങ്, ടാറ്റ്സിയൻലു, മുതലായവ.) ചൈനീസ് പ്രവിശ്യയായ സിച്ചുവാനോട് ചേർക്കപ്പെട്ടു. ഈ സംവിധാനം 1912-ൽ ക്വിങ് രാജവംശം തകരുന്നതുവരെ നീണ്ടുനിന്നു.[9]

ഫോലനസ്[5] എന്ന ടിബറ്റൻ കുലീനവർഗ്ഗക്കാരൻ ക്വിങ് പിന്തുണയോടെ 1728–1747 കാലഘട്ടത്തിൽ ടിബറ്റ് ഭരിച്ചു. 1728-ൽ കെൽസാങ് ഗ്യാറ്റ്സോയ്ക്ക് ബീജിങ് സന്ദർശിക്കാൻ ക്ഷണം ലഭിച്ചു.[10] ഫോലനസ് ഇദ്ദേഹത്തെ ലാസയിൽ നിന്ന് ലിതാങിലേയ്ക്ക് നീക്കം ചെയ്യുകയും ഭരണം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാക്കുകയും ചെയ്തു. ഫോലനസിന്റെ മരണശേഷം ഇദ്ദേഹത്തിന്റെ മകൻ ഗ്യുർമേ നംഗ്യാൽ ഭരിച്ചുവെങ്കിലും അംബന്മാർ ഇദ്ദേഹത്തെ 1750-ൽ വധിച്ചു. ഇത് കലാപത്തിന് കാരണമാവുകയും അംബന്മാർ കൊല്ലപ്പെടുകയും ചെയ്തു. ഏഴാം ദലായ് ലാമയുടെ കീഴിൽ ഈ കലാപം അമർച്ച ചെയ്യപ്പെട്ടു. ഇതിനു ശേഷം ഒരു ക്വിങ് സൈന്യം ടിബറ്റിൽ പ്രവേശിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്തു.

റിജന്റുമാരെ നീക്കം ചെയ്ത് കഷാഗ് വന്നത്

തിരുത്തുക

ഈ സംഭവത്തിന് രണ്ട് വ്യാഖ്യാനങ്ങളുണ്ട്. ചൈനക്കാരുടെ വശം ഇതാണ്:

1751-ൽ ക്വിയാൻലോങ് ചക്രവർത്തി (ഭരണം 1737–1796) റീജന്റ് സ്ഥാനം നിറുത്തലാക്കിക്കൊണ്ട് പതിമൂന്ന് പോയിന്റുകളുള്ള ഒരു ഉത്തരവ് പുറത്തിറക്കി. നാല��പേരടങ്ങുന്ന കഷാഗ് എന്ന സംവിധാനം കൊണ്ടുവന്നത് ഈ ഉത്തരവ് പ്രകാരമാണ്. ദലായ് ലാമ ലാസയിലേയ്ക്ക് തിരികെപ്പോയി.

ടിബറ്റുകാരുടെ അഭിപ്രായത്തിൽ സംഭവം ഇങ്ങനെയായിരുന്നു:

1751-ൽ നാൽപ്പത്തിമൂന്ന് വയസ്സുള്ളപ്പോൾ കെൽസാങ് ഗ്യാറ്റ്സോ ടിബറ്റ് ഭരണത്തിനായി "കെഷാഗ്" എന്ന മന്ത്രിസഭ ആരംഭിച്ചു. ഇദ്ദേഹമാണ് ദേസി (റീജന്റ്) ഭരണം അവസാനിപ്പിച്ചത്. ഇതോടെ ദലായ് ലാമ ടിബറ്റിന്റെ ആത്മീയ നേതാവും രാഷ്ട്ര നേതാവുമായി മാറി.[2][7]

കുറിപ്പുകൾ

തിരുത്തുക
  1. Mullin 2001, pp. 276-82
  2. 2.0 2.1 2.2 "Seventh Dalai Lama Kelsang Gyatso". Archived from the original on 2015-07-21. Retrieved 2016-11-21.
  3. 3.0 3.1 Richardson, Tibet and its History, p. 48f.
  4. Mullin 2001, p. 288
  5. 5.0 5.1 Mullin 2001, p. 290
  6. Mullin 2001, p. 289
  7. 7.0 7.1 The Dalai Lamas of Tibet, p. 101. Thubten Samphel and Tendar. Roli & Janssen, New Delhi. (2004). ISBN 81-7436-085-9.
  8. Mayhew & Kohn, Tibet, p. 31.
  9. Stein, Tibetan Civilization, p. 85-88.
  10. Richardson, Tibet and its History, p. 52.
ബുദ്ധമത അധികാരപദവികൾ
മുൻഗാമി Dalai Lama
1720–1757
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഏഴാം_ദലായ്_ലാമ&oldid=3819159" എന്ന താളിൽനിന്ന് ശേഖരിച്ചത്