ജീവന്റെ ഭാഷമനസ്സിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്തിനും പരീക്ഷണത്തിനും നി��ണായകമായ സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്‌ത്രജ്ഞനാണ്‌ ഹർ ഗോവിന്ദ്‌ ഖുരാന (ജനുവരി 9, 1922 - നവംബർ 9 2011). ജനിതക എൻജിനീയറിംഗിലെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തികളിലൊന്നായി പരിഗണിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]

ഹർ ഗോവിന്ദ്‌ ഖുരാന
ഹർ ഗോവിന്ദ്‌ ഖുരാന
ജനനം(1922-01-09)ജനുവരി 9, 1922
മരണംനവംബർ 9, 2011(2011-11-09) (പ്രായം 89)
ദേശീയതഅമേരിക്ക
കലാലയംUniversity of Liverpool(Ph.D.)
University of the Punjab, Lahore(B.S.)(M.S.)
അറിയപ്പെടുന്നത്First to demonstrate the role of Nucleotides in protein synthesis
പുരസ്കാരങ്ങൾ വൈദ്യശാസ്ത്രത്തിൽ നോബൽ സമ്മാനം (1968)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംതന്മാത്രാ ജീവശാസ്ത്രം
സ്ഥാപനങ്ങൾMIT(1970 - )
University of Wisconsin, Madison(1960-70)
University of British Columbia(1952-60)
Cambridge University(1950-52)
Swiss Federal Institute of Technology, Zurich (1948-49)

ജീവിതരേഖ

തിരുത്തുക

1922 ജനുവരി 9-ന് ഇപ്പോഴത്തെ പാകിസ്താനിൽ സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ റായ്‌പൂരിൽ ഗണപത് റായി ഖുറാന , കൃഷ്ണ ദേവി ഖുറാന എന്നിവരുടെ അഞ്ച് മക്കളിൽ ഇളയവനായി ജനിച്ചു[1] [2]. പിതാവ്‌ ബ്രിട്ടീഷ്‌ ഇന്ത്യ ഗവൺമെന്റിൽ കാർഷികാദായ നികുതി ഗുമസ്‌തനായിരുന്നു. മുൾട്ടാൻ ദയാനന്ദ് ആംഗ്ളോ വേദിക്ക് [3] സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഞ്ചാബ്‌ സർവകലാശാലയിൽ നിന്ന്‌ 1943 ൽ ബിരുദവും 1945 ൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ഭാരത സർക്കാരിന്റെ സ്‌കോളർഷിപ്പ്‌ ലഭിച്ചതിനെ തുടർന്ന്‌ ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാലയിൽ നിന്ന്‌ 1948 ൽ ഡോക്‌ടറൽ ബിരുദം നേടി. തുടർന്ന്‌ സൂറ��്ചിൽ പോസ്റ്റ്‌ ഡോക്‌ടറൽ ഗവേഷണവും നടത്തി. ഭാരത്തിലെത്തി ഡൽഹി സർവകലാശാലയിൽ അദ്ധ്യാപകനാകാൻ ആഗ്രഹിച്ചെങ്കിലും അപേക്ഷ നിരസിച്ചതിനെ തുടർന്ന്‌ വിദേശത്ത്‌ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്‌ അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്‌തു[4]. 1949 മുതൽ 1952 വരെ കേംബ്രിഡ്‌ജിൽ.

1952-ൽ കാനഡയിലെ വാൻകോവറിലെ ബ്രിട്ടീഷ്‌ കൊളംബിയ സർവകലാശാലയിൽ അദ്ധ്യാപകനായി.

1960 ൽ മാഡിസൺ വിസ്കോൺസിൻ സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻസൈം റിസർച്ചിൽ കോ - ഡയറക്ടറായി. ശരീരത്തിൽ ജീവശാസ്‌ത്രപ്രവർത്തനത്തിന്‌ ആവശ്യമായ 'കോഎൻസൈം എ' എന്ന രാസവസ്‌തു കണ്ടെത്തി. പരീക്ഷണശാലയിൽ ജനിതകരേഖ മനസ്സിലാക്കാൻ സാധിച്ചത്‌ ജൈവസാങ്കേതിക രംഗത്തെ അമൂല്യ നേട്ടമായി. ഈ സംഭാവനക്ക്‌ 1968-ൽ വൈദ്യശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരം മാർഷൽ.ഡബ്ള്യു.നിരെൻബെർഗ്,റോബർട്ട് ഡബ്ള്യു ഹോലെ എന്നിവരുമായി പങ്കിട്ടു[1][5].കൊളംബിയ സ‍ർവകലാശാലയുടെ ലൂയിസ ഗ്രോസ് ഹോർവിറ്റ്സ് പ്രൈസും അതേ വർഷം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

1970-ൽ അമേരിക്കയിലെ എം.ഐ.ടിയിൽ ആൽഫ്രഡ്‌ സ്ലോവൻ പ്രൊഫസർ എന്ന അദ്ധ്യാപക സ്ഥാനം സ്വീകരിച്ചു [6].

1976-ൽ ഖുറാനയുടെ നേതൃത്വത്തിലുള്ള സംഘം 'എസ്‌ചെരിഷ്യ കോളൈ' എന്ന ബാക്‌ടീരിയയിൽ പഠനം നടത്തി. ഈ കൃത്രിമ ജീൻ സംയോജനം വൻ വിജയമായിരുന്നു. പരീക്ഷണത്തെ തുടർന്ന്‌ സ്വാഭാവിക ജീനിന്റെ രീതികളാണ്‌ ഇത്‌ പ്രകടിപ്പിച്ചത്‌. ഈ പരീക്ഷണം ജനതികശാസ്‌ത്ര മുന്നേറ്റത്തിലെ നാഴികകല്ലായി[7]. ജനതികരഹസ്യം കൂടുതൽ പുറത്തുകൊണ്ടുവന്ന്‌ ആതുരശുശ്രൂഷാ രംഗത്ത്‌ മികച്ചനേട്ടം കൈവരിക്കാനുള്ള ശ്രമങ്ങളിലാണ്‌ പ്രൊഫസർ ഖുരാന ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്‌.[അവലംബം ആവശ്യമാണ്] 21-ആം നൂറ്റാണ്ട്‌ ജൈവസാങ്കേതിക വിദ്യയുടെ നൂറ്റാണ്ടായാണ്‌ ശാസ്‌ത്രസാങ്കേതിക ലോകം കണക്കാക്കുന്നത്‌. അതിനാൽ തന്നെ ഈ ഭാരതീയൻ സമകാലീന സാങ്കേതിക മുന്നേറ്റങ്ങളിലെ ഏറ്റവും ശ്രദ്ധേയ ശാസ്‌ത്രജ്ഞനാണ്‌.[അവലംബം ആവശ്യമാണ്]

സ്വിറ്റ്സർലണ്ടുകാരിയായ എസ്തർ എലിസബത്ത് സിബ്ബറെ 1952ൽ വിവാഹം ചെയ്തു. ജൂലിയ, ദാവേ എന്നിവർ മക്കളാണ്. 2011 നവംബർ 9ന് എൻപത്തൊമ്പതാം വയസ്സിൽ അദ്ദേഹം മസ്സാച്യുസെറ്റ്സിൽ വെച്ച് മരണമടഞ്ഞു.

അംഗീകാരങ്ങൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 "The Nobel Prize in Physiology or Medicine 1968". The Nobel Foundation. Retrieved 2011-11-11. (From Nobel Lectures, Physiology or Medicine 1963-1970, Elsevier Publishing Company, Amsterdam, 1972)
  2. https://books.google.com/books?id=3AxIAgAAQBAJ&q=early+life+har+gobind+khorana&pg=PA653. {{cite web}}: Missing or empty |title= (help)
  3. https://www.hindustantimes.com/punjab/from-lahore-to-ambala-dav-college-carries-on-vedic-legacy/story-SRjcXGqemXGDwMHmWzWzdJ.html. {{cite web}}: Missing or empty |title= (help)
  4. "HG Khorana Britannica".
  5. "The Official Site of Louisa Gross Horwitz Prize".
  6. "MIT HG Khorana MIT laboratory".
  7. Khorana HG (1979-02-16). "Total synthesis of a gene". Science. 203 (4381): 614–25. doi:10.1126/science.366749. PMID 366749.
"https://ml.wikipedia.org/w/index.php?title=ഹർ_ഗോവിന്ദ്‌_ഖുരാന&oldid=3506963" എന്ന താളിൽനിന്ന് ശേഖരിച്ചത്