പസഫിക് മഹാസമുദ്രത്തിലെ മനുഷ്യവാസമില്ലാത്ത ഒരു പവിഴദ്വീപാണ് ഹൗലാന്റ് ദ്വീപ് (/[invalid input: 'icon']ˈhlənd/) ഭൂമദ്ധ്യരേഖയ്ക്ക് വടക്ക് പസഫിക് മഹാസമുദ്രത്തിന്റെ മദ്ധ്യഭാഗത്തായാണ് ദ്വീപിന്റെ സ്ഥാനം. ഹൊണോലുലുവിൽ നിന്ന് 3100 കിലോമീറ്റർ ദൂരെയാണീ ദ്വീപ്. ഹവായിക്കും ഓസ്ട്രേലിയയ്ക്കും ഏകദേശം മദ്ധ്യത്തിലാണിത്. ഇത് അമേരിക്കൻ ഐക്യനാടുകളുടെ ഇൻകോർപ്പറേറ്റ് ചെയ്യാത്തതും ഓർഗനൈസ് ചെയ്യപ്പെടാത്തതുമായ ഒരു ഭൂപ്രദേശമാണ്. ഭൂമിശാസ്ത്രമനുസരിച്ച് ഇത് ഫീനിക്സ് ദ്വീപുകളുടെ ഭാഗമാണ്.

ഹൗലാന്റ് ദ്വീപ് is located in Pacific Ocean
ഹൗലാന്റ് ദ്വീപ്
ഹൗലാന്റ് ദ്വീപ്
പസഫിക് സമുദ്രത്തിൽ ഹൗലാന്റ് ദ്വീപിന്റെ സ്ഥാനം
ഹൗലാന്റ് ദ്വീപിന്റെ ഉപഗ്രഹദൃശ്യം
ഹൗലാന്റ് ദ്വീപ് കേന്ദ്രമായുള്ള ഓർത്തോഗ്രാഫിക് പ്രൊജക്ഷൻ

0°48′24″N 176°36′59″W / 0.80667°N 176.61639°W / 0.80667; -176.61639 എന്നതാണ് ഈ ദ്വീപിന്റെ കോ-ഓർഡിനേറ്റുകൾ.[1] 1.8 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപിന്റെ തീരപ്രദേശത്തിന്റെ നീളം 6.4 കിലോമീറ്ററാണ്. തെക്കുവടക്കായി നീളത്തിലാണ് ദ്വീപിന്റെ കിടപ്പ്. ദ്വീപിനുള്ളിൽ ലഗൂണില്ല.

ഇവിടെ സാമ്പത്തികപ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. അമീലിയ എയർഹാർട്ടിന് എത്തിപ്പെടാൻ സാധിക്കാഞ്ഞ ദ്വീപ് എന്നതാണ് ഈ ദ്വീപിന്റെ ഏറ്റവും വലിയ പ്രശസ്തി. 1930-കളിൽ അമീലിയയ്ക്ക് എത്തിപ്പെടാൻ വേണ്ടി തയ്യാറാക്കിയ റൺവേകൾ ഒരിക്കലും ഉപയോഗിക്കപ്പെടാതെ നശിച്ചുപോവുകയാണുണ്ടായത്. ഇവിടെ ഹാർബറുകളില്ല. ദ്വീപിനുചുറ്റുമുള്ള പവിഴപ്പുറ്റുകൾ നൗകകൾക്ക് അപകടമുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ഇവിടെ ഒരു ഡേ ബീക്കണുമുണ്ട്. എല്ലാ രണ്ടു വർഷം കൂടുമ്പോഴും ഈ ദ്വീപ് ഉദ്യോഗസ്ഥർ സന്ദർശിക്കാറുണ്ട്. [2]

ദ്വീപുൾപ്പെട്ട നാഷണൽ പാർക്കിൽ 1.84 ചതുരശ്രകിലോമീറ്റർ കരയും 129.80 ചതുരശ്രകിലോമീറ്റർ കടൽത്തട്ടുമാണുള്ളത്. യു.എസ്. ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസാണ് ഈ ദ്വീപിന്റെ മേൽനോട്ടം നടത്തുന്നത്. ഇത് പസഫിക് റിമോട്ട് ഐലന്റ് മറൈൻ നാഷണൽ മോണ്യുമെന്റിന്റെ ഭാഗമാണ്.

സസ്യജന്തുജാലം

തിരുത്തുക
 
ഹൗലാന്റ് ദ്വീപിന്റെ ഭൂപടം

ഭൂമദ്ധ്യരേഖാപ്രദേശങ്ങളിലുള്ള കാലാവസ്ഥയാണിവിടെ. മഴ കുറവും വെയിൽ കഠിനവുമാണ്. കിഴക്കുനിന്ന് സ്ഥിരമായടിക്കുന്ന കാറ്റുകാരണം താപനില ഏറെക്കുറെ മിതമാണ്. അധികം ഉയരമില്ലാത്ത മണൽപ്പരപ്പാണ് ദ്വീപിന്റെ കരഭാഗം. ദ്വീപിനു ചുറ്റും പവിഴപ്പുറ്റുകളുടെ ഒരു വലയമുണ്ട്. സമുദ്രനിരപ്പിൽ നിന്നുള്ള കൂടിയ ഉയരം 6 മീറ്ററാണ്.

ദ്വീപിൽ ശുദ്ധജലസ്രോതസ്സുകളൊന്നുമില്ല. [3] അങ്ങിങ്ങായി പുല്ലുകളും നിലം പറ്റിപ്പടരുന്ന വള്ളിച്ചെടികളും ഉയരമില്ലാത്ത പിസോണിയ മരങ്ങളും കുറ്റിച്ചെടികളുമാണ് ഇവിടെയുള്ള സസ്യങ്ങൾ. 1942-ൽ ഒരു ദൃക്സാക്ഷി അധികം ഉയരമില്ലാത്തതും ജീവനില്ലാത്തതുമായ ഒരുകൂട്ടം കോവു മരങ്ങൾ" ദ്വീപിന്റെ മദ്ധ്യത്തിലെ മണൽക്കൂനയിൽ ഉണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. 58 വർഷങ്ങൾക്ക് ശേഷം (2000) ഇവിടം സന്ദർശിച്ചയാളുടെ വിവരണം ബുൾഡോസർ ഉപയോഗിച്ച് നിരപ്പാക്കിയ പവിഴമണലാണിവിടെയുള്ളതെന്നും ഒറ്റ മരം പോലുമില്ല എന്നുമാണ്. ചില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ദ്വീപിലുണ്ടായിരുന്നുവത്രേ. [4] കടൽ ജീവികളുടെയും കടൽപ്പക്ഷികളുടെയും തീരപ്പക്ഷികളുടെയും ആവാസകേന്ദ്രമാണ് പ്രധാനമായും ഈ ദ്വീപ്.

ദ്വീപിനു ചുറ്റുമുള്ള 200 നോട്ടിക്കൽ മൈൽ തങ്ങളുടെ സാമ്പത്തികമേഖലയാണെന്നും 12 നോട്ടിക്കൽ മൈൽ തങ്ങളുടെ പ്രദേശമാണെന്നും അമേരിക്കൻ ഐക്യനാടുകൾ അവകാശപ്പെടുന്നുണ്ട്.

ഇവിടെ ആൾത്താമസമില്ലാത്തതിനാൽ സമയമേഖല നിർവ്വചിച്ചിട്ടില്ല. യു.ടി.സി.ക്ക് 12 മണിക്കൂർ പിറകിലാണീ സ്ഥലം.

 
പെസഫിക് മഹാസമുദ്രത്തിന്റെ ഭൂപടത്തിൽ ഹൗലാന്റ് ദ്വീപും അടുത്തുള്ള ബേക്കർ ദ്വീപും കാണാം.

ചരിത്രം

തിരുത്തുക

ചരിത്രാതീതകാലത്തെ ജനവാസം

തിരുത്തുക

വഴികളുടെ ശേഷിപ്പുകളും ചില വസ്തുക്കളും സൂചിപ്പിക്കുന്നത് ആദ്യകാലത്ത് ഇടയ്ക്കിടെയെങ്കിലു പോളിനേഷ്യക്കാർ ഇവിടെയുണ്ടായിരുന്നു എന്നാണ്. ഒരു തോണി (canoe), നീലനിറമുള്ള ഒരു ബീഡ് (bead), മുളക്കഷണങ്ങൾ തുടങ്ങിയ വസ്തുക്കൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. [N 1] കിഴക്കൻ മെലനേഷ്യക്കാർ വടക്കോട്ട് സഞ്ചരിക്കാൻ തുടങ്ങിയ 1000 ബി.സി.ക്കടുത്താവണം ദ്വീപിൽ ആദ്യം മനുഷ്യരെത്തിയത്[6] ഇവർ ഹൗലാന്റ് ദ്വീപിന് 500 മുതൽ 700 വരെ കിലോമീറ്റർ തെക്കു കിഴക്കുള്ള റവാകി ദ്വീപ്, കാന്റൺ ദ്വീപ്, മന്ര ദ്വീപ്, ഫീനിക്സ് ദ്വീപുകളീലെ ഒറോണ എന്നിവിടങ്ങളിലും എത്തിപ്പെട്ടിരിക്കണം. മന്ര ദ്വീപിലെ താമസക്കാർ രണ്ടു വിഭാഗങ്ങളിൽ പെടുന്നവരാണ് എന്നാണ് കെ.പി. എമ്രി എന്ന എത്നോളജിസ്റ്റ് പറയുന്നത്. ഇതിലൊരുവിഭാഗം പോളിനേഷ്യക്കാരും മറ്റൊരുവിഭാഗം മൈക്രോനേഷ്യക്കാരുമായിരുന്നുവത്രേ. [7] ഇത് ഹൗലാന്റ് ദ്വീപിനെ സംബന്ധിച്ചും ശരിയായിരിക്കാം. എന്നാലും ഇതിനുപോൽബലകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ദ്വീപിലെ ബുദ്ധിമുട്ടുള്ള ജീവിതവും വിശ്വസനീയമല്ലാത്ത ശുദ്ധജലലഭ്യതയും കാരണം ഒരുപക്ഷേ താമസക്കാർ ഇവിടം വിട്ടുപോവുകയോ ചത്തൊടുങ്ങുകയോ ചെയ്തിരിക്കാം. അടുത്തുള്ള മറ്റു ദ്വീപുകളുടെയും സ്ഥിതി ഇതുതന്നെയാണ് (ഉദാഹരണത്തിന് കിരിറ്റിമാറ്റി, പിറ്റ്കൈൻ എന്നീ ദ്വീപുകൾ).[8]

തിമിംഗിലവേട്ടക്കാരുടെ കണ്ടെത്തൽ

തിരുത്തുക

നാന്റുക്കെറ്റ് ദ്വീപിൽ നിന്നുള്ള തിമിംഗിലവേട്ടക്കപ്പലായ ഓയെനോയുടെ ക്യാപ്റ്റനായ ജോർജ്ജ് ബി. വർത്താണ് 1822-ൽ ഈ ദ്വീപ് കണ്ടതായി ആദ്യം അവകാശപ്പെട്ട പാശ്ചാത്യൻ. ഇദ്ദേഹം ഇതിനെ "വർത്ത്സ് ഐലന്റ്" എന്നുവിളിച്ചു.[9][10] മിനർവ സ്മിത്ത് എന്ന അമേരിക്കൻ തിമിംഗിലവേട്ടക്കപ്പലിന്റെ ക്യാപ്റ്റൻ ഡാനിയൽ മക്കെൻസി ഈ കണ്ടെത്തലിനെപ്പറ്റി അറിഞ്ഞിരുന്നില്ല. ഇദ്ദേഹം ഈ ദ്വീപ് കണ്ടെത്തിയതായി 1828-ൽ പ്രഖ്യാപിക്കുകയും ഇതിനെ കപ്പലുടമസ്ഥരുടെ പേരിടുകയും ചെയ്തു. [11] 1828 ഡിംസംബർ 1-നാണ് ഹൗലാന്റ് ദ്വീപിന് ഇപ്പോഴുള്ള പേര് കിട്ടിയത്. ഇസബെല്ല എന്ന തിമിംഗിലവേട്ടക്കപ്പലിൽ നിന്ന് 1842 സെപ്റ്റംബർ 9-ന് ദ്വീപ് കണ്ടെത്തിയ ഒരു നിരീക്ഷകന്റെ ബഹുമാനാർത്ഥമാണ് പേര് നൽകപ്പെട്ടത്.

അമേരിക്കൻ അധീശത്വവും ഗുവാനോ ഖനനവും

തിരുത്തുക

1856-ലെ ഗുവാനോ നിയമപ്രകാരം 1857-ൽ ഈ ദ്വീപ് അമേരിക്ക ഏറ്റെടുക്കുമ്പോൾ ഇവിടെ ആൾത്താമസമുണ്ടായിരുന്നില്ല. ഈ ദ്വീപ് നൗകകൾക്ക് ഒരു ഭീഷണിയായിരുന്നു. പല കപ്പലുകളും ഇവിടെ തകർന്നിട്ടുണ്ട്. 1878 ഒക്ടോബർ വരെ ഇവിടുത്തെ ഗുവാനോ അമേരിക്കൻ കമ്പനികൾ ഖനനം ചെയ്തിരുന്നു. ജോൺ ടി. അരുൺഡെൽ ആൻഡ് കമ്പനി എന്ന ബ്രിട്ടീഷ് കമ്പനി കുക്ക് ദ്വീപുകളിലെയും നിയുവേയിലെയും തൊഴിലാളികളെ ഉപയോഗിച്ച് ഖനനത്തിനായി ഈ ദ്വീപ് 1886 മുതൽ 1891 വരെ കൈവശം വച്ചിരുന്നു.[12]

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനസമയത്ത് ഇവിടെ ബ്രിട്ടീഷ് അവകാശവാദവും ഖനനം നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. അമേരിക്കൻ പരമാധികാരം സ്ഥാപിക്കാനായി 1936 മേയ് 13-ന് അമേരിക്ക ഒരുത്തരവു പുറപ്പെടുവിച്ചു. [13]

ഇറ്റാസ്ക ടൗൺ (1935–1942)

തിരുത്തുക

1935-ൽ ഇവിടെ ഒരു കോളനി തുടങ്ങാൻ ശ്രമം നടത്തുകയുണ്ടായി. ഭൂമദ്ധ്യരേഖയോടടുത്ത ലൈൻ ദ്വീപുകളിൽ സ്ഥിരവാസമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ഹോണോലുലുവിലെ കമേഹമേഹ സ്കൂളിൽ നിന്നുള്ള ആൺകുട്ടികളെയും അദ്ധ്യാപകരെയുമാണ് ആദ്യം മാറി മാറി ഇവിടെ താമസിപ്പിച്ചത്. കുട്ടികളെ മൂന്നുമാസം താമസിക്കാനും സാമ്പിളുകൾ ശേഖരിക്കാനുമുള്ള യാത്രയ്ക്കായാണ് കൊണ്ടുപോകുന്നതെന്ന് ധരിപ്പിച്ചിരുന്നുവെങ്കിലും കപ്പലിൽ കയറിയശേഷമാണ് ഇവരോട് വിവരം പറഞ്ഞത്. കാലിഫോർണിയയിൽ നിന്ന് ഓസ്ട്രേലിയയിലേയ്ക്കുള്ള വിമാനയാത്രയ്ക്കായി തയ്യാറാക്കുന്ന വിമാനത്താവളങ്ങൾക്കായി ദ്വീപുകൾ തയ്യാറാക്കുകയായിരുന്നുവത്രേ ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

ഈ കോളനിക്ക് ഇറ്റാസ്ക ടൗൺ എന്ന് പേരിട്ടു. ഇവരെ കൊണ്ടുവന്ന ഇറ്റാസ്ക എന്ന കപ്പലിന്റെ പേരിലായിരുന്നു കോളനിക്ക് നാമകരണം നടന്നത്. ആറ് തടിക്കെട്ടിടങ്ങളും ടെന്റുകളുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. ദ്വീപിന്റെ പടിഞ്ഞാറുവശത്തായിരുന്നു ഇത്. വലിയ അളവിൽ ഭക്ഷണവും വെ‌ള്ളവും പെട്രോൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു റെഫ്രിജറേറ്ററും ഇവിടെ നൽകപ്പെട്ടിട്ടുണ്ടായിരുന്നു. മെഡിക്കൽ കിറ്റുകളും ധാരാളം സിഗററ്റുകളും നൽകപ്പെട്ടിട്ടുണ്ടായിരുന്നു. ദ്വീപുവാസികൾ മീൻപിടിക്കുകയും ചെയ്തിരുന്നു. എല്ലാ മണിക്കൂറും കാലാവസ്ഥാ നിരീക്ഷണം നടത്തുകയും ദ്വീപിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയുമായിരുന്നു ഇവരുടെ ജോലി. വിമാനങ്ങൾക്ക് ഇറങ്ങാനായി ഒരു റൺവേ തയ്യാറാക്കുന്നതും ജോലിയിലുൾപ്പെട്ടിരുന്നു. ഈ സമയത്ത് ദ്വീപ് ഹവായി ദ്വീപുകളിലെ സമയമായിരുന്നു പാലിച്ചിരുന്നത്. [N 2] ബേക്കർ ദ്വീപ്, ജാർവിസ് ദ്വീപ് മറ്റു രണ്ടു ദ്വീപുകൾ എന്നിവിടങ്ങളിലും ഈ സമയത്ത് കോളനിവൽക്കരണം തുടങ്ങിയിരുന്നു.

കമാകൈവി ഫീൽഡ്

തിരുത്തുക

വിമാനങ്ങൾക്കിറങ്ങാനായി തറ വെടിപ്പാക്കുന്ന പ്രവൃത്തി 1939-കളുടെ മദ്ധ്യത്തിൽ തന്നെ പൂർത്തിയാക്കിയിരുന്നു. പസഫിക്കിനു കുറുകേ യാത്രാവിമാനങ്ങൾ പറത്താനുള്ള ശ്രമവും ബ്രിട്ടന്റെ ദ്വീപുകൾക്കുമേലുള്ള അവകാശവാദങ്ങൾക്ക് ബദലായുമാണ് ഈ പദ്ധതി നടപ്പാക്കിയത്. 1937-ൽ അമീലിയ എയർഹാർട്ട് എന്ന വൈമാനികയ്ക്കും നാവിഗേറ്ററായിരുന്ന ഫ്രെഡ് നൂനാൻ എന്നയാൾക്കും തങ്ങളുടെ ലോകം ചുറ്റിയുള്ള യാത്രയ്ക്കിടെ വിമാനമിറക്കാനുള്ള തയ്യാറെടുപ്പുകൾ ഇവിടെ നടന്നിരുന്നു.

ഈ വിമാനത്താവളത്തിന്റെ പേര് കമാകിവി ഫീൽഡ് എന്നായിരുന്നു. ആദ്യം ദ്വീപിലെത്തുകയും മൂന്നുവർഷം ഇവിടെ കഴിയുകയും ചെയ്ത ജെയിംസ് കമാകിവി എന്ന ഹവായിക്കാരന്റെ പേരിലാണ് വിമാനത്താവളം അറിയപ്പെട്ടിരുന്നത്. ഇയർഹാർട്ടും നൂനാനും ന്യൂഗിനിയയിലെ ലൈ എന്ന സ്ഥലത്തുനിന്ന് ഈ ദ്വീപ് ലക്ഷ്യമാക്കി പറന്നുയരുകയും ദ്വീപിനടുത്തെത്തിയപ്പോൾ അവരുടെ റേഡിയോ പ്രക്ഷേപണം ഇവിടെ സ്വീകരിക്കുകയും ചെയ്തുവെങ്കിലും ഇവരെ കാണാതാവുകയാണുണ്ടായത്.

രണ്ടാം ലോകമഹായുദ്ധസമയത്തെ ജപ്പാന്റെ ആക്രമണം

തിരുത്തുക
 
ഇയർഹാർട്ട് ദീപത്തിന് രണ്ടാം ലോകമഹായുദ്ധസമയത്തേറ്റ നാശം. ഇതിന്റെ പേര് അമീലിയ എയർഹാർട്ടിന്റെ സ്മരണാർത്ഥം നൽകപ്പെട്ടതാണ്.

1941 ഡിസംബർ 8-ന് ജപ്പാന്റെ പതിനാല് മിത്സുബിഷി ജി3എം വിമാനങ്ങൾ ഈ ���്വീപ് ആക്രമിച്ചു. കമേഹമേഹ സ്കൂളിൽ നിന്നുള്ള കോളനിവാസികളിൽ രണ്ടുപേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണം നടന്നത് പേൾ ഹാർബർ ആക്രമണത്തിന് ഒരു ദിവസത്തിനു ശേഷമാണ്. ദ്വീപിലെ മൂന്ന് റൺവേകൾ ആക്രമണത്തിൽ തകർന്നു. രണ്ടു ദിവസത്തിനു ശേഷം ഒരു അന്തർവാഹിനി ബാക്കിയുള്ള കെട്ടിടങ്ങളിൽ ഷെല്ലാക്രമണം നടത്തി തകർത്തുകളഞ്ഞു.[15] ഒറ്റയ്ക്കൊരു ബോംബർ വിമാനം അടുത്ത ആഴ്ച്ചകളിൽ രണ്ടു പ്രാവശ്യം തിരികെയെത്തി കൂടുതൽ ബോംബുകളിട്ടു. രക്ഷപ്പെട്ട രണ്ടു പേരെ 1942 ജനുവരി 31-ന് ഒരു അമേരിക്കൻ യുദ്ധക്കപ്പൽ രക്ഷപ്പെടുത്തി. ദ്വീപിൽ അമേരിക്കൻ മറീൻ സേനാവിഭാഗത്തിന്റെ ഒരു ബറ്റാലിയൻ സൈനികർ 1943 സെപ്റ്റംബർ മുതൽ 1944 മേയ് വരെ താമസമുണ്ടായിരുന്നു. ഈ സമയത്ത് ദ്വീപ് ഹൗലാന്റ് നേവൽ എയർ സ്റ്റേഷൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

1944-നു ശേഷം ഇവിടെ സ്ഥിരവാസത്തിനായുള്ള എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കപ്പെട്ടു. മറ്റു നാലു ദ്വീപുകളിലെ കോളനിവ‌ൽക്കരണശ്രമവും യുദ്ധത്താൽ നിറുത്തിവയ്ക്കേണ്ടിവന്നിരുന്നു. ഈ സമയത്തുതന്നെ ആ ശ്രമങ്ങളും ഉപേക്ഷിക്കപ്പെട്ടു. [16]

ദ്വീപിൽ ഒരു വിമാനവും ഇറങ്ങിയതായി രേഖകളില്ല.

ദേശീയ വന്യജീവി സംരക്ഷണ സ്ഥലം

തിരുത്തുക
 
ഏഞ്ചൽ മത്സ്യം ഹമ്പ് പവിഴപ്പുറ്റിന് സമീപം. വന്യജീവി സംരക്ഷണസ്ഥലത്ത്.

1974 ജൂൺ 27-ന് ഹൊവാർഡ് ഐലന്റ് നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജ് സ്ഥാപിക്കപ്പെട്ടു. 2009-ൽ ദ്വീപിനു ചുറ്റുമുള്ള 12 നോട്ടിക്കൽ മൈൽ കടലിന്റെ അടിത്തട്ടും ഉൾപ്പെടുത്തി ഈ സംരക്ഷിതപ്രദേശം വിപുലപ്പെടുത്തി. 2.62 ചതുരശ്ര കിലോമീറ്ററാണ് ഈ സംരക്ഷണകേന്ദ്രത്തിലുൾപ്പെട്ട കരപ്രദേശത്തിന്റെ വിസ്തീർണ്ണം. 1,660.63 ചതുരശ്രകിലോമീറ്റർ കടലും ഇതിലുൾപ്പെടുന്നു. [17] മറ്റ് ആറ് ദ്വീപുകൾക്കൊപ്പം ഈ ദ്വീപും യു.എസ്. ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസിന്റെ നിയന്ത്രണത്തിലാണ്. 2009 ജനുവരിയിൽ ഈ ദ്വീപുകളുടെ സ്ഥാനം ഉയർത്തപ്പെട്ടു. [18]

ദ്വീപിൽ പുറത്തുനിന്നുള്ള ധാരാളം സ്പീഷീസ് ജീവികൾ കടന്നുകൂടിയിട്ടുണ്ട്. കറുത്ത എലികൾ 1854-ൽ ഇവിടെ എത്തിപ്പെട്ടിരുന്നു. 1938-ൽ കൊണ്ടുവന്ന പൂച്ചകൾ എലികളെ ഉന്മൂലനം ചെയ്തു. പൂച്ചകൾ പക്ഷികൾക്ക് ഭീഷണിയാണെന്ന് കണ്ട് 1985-ൽ ഇവയെ നിർമാർജ്ജനം ചെയ്തു. പസഫിക് ക്രാബ്‌ഗ്രാസ്സ് എന്ന ചെടി നാടൻ ചെടികളോട് മത്സരിക്കുന്നുണ്ട്. [19]

ശാസ്ത്രഞ്ഞന്മാർക്കും വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്നവർക്കും പ്രത്യേകാനുമതിയോടെ ദ്വീപിൽ പ്രവേശിക്കാൻ സാധിക്കും. ഉദ്യോഗസ്ഥർ രണ്ടുവർഷത്തിലൊരിക്കൽ ഇവിടം സന്ദർശിക്കാറുണ്ട്. [19]

ഇയർഹാർട്ട് ലൈറ്റ്

തിരുത്തുക

കോളനിസ്ഥാപനത്തിനായി അയച്ച ആൾക്കാർ ഇയർഹാർട്ട് ലൈറ്റ് എന്ന പകൽ സമയത്ത് സൂചന നൽകാനുള്ള സ്തംഭം (ഡേബീക്കൺ) സ്ഥാപിച്ചു. (0°48′20.48″N 176°37′8.55″W / 0.8056889°N 176.6190417°W / 0.8056889; -176.6190417 (Earhart Light)) ഉയരം കുറഞ്ഞ ഒരു വിളക്കുമാടം പോലെയാണ് ഇതിന്റെ ആകൃതി. ഇതിൽ ദീപമുണ്ടായിട്ടില്ല. രണ്ടാം ലോകമഹായുദ്ധസമയത്ത് ഭാഗികമായി നശിച്ചുവെങ്കിലും 1960 കളിൽ അമേരിക്കൻ കോസ്റ്റ് ഗാർഡ് വിഭാഗം ഇത് പുനർ നിർമിച്ചു. .[20][21] 2000-ൽ വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ബീക്കൺ നശിക്കുകയാണ് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. the beacon was reported to [22]

ചിത്രങ്ങൾ

തിരുത്തുക

ഇവയും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
കുറിപ്പുകൾ
  1. Quote: "Howland's Island, although naturally uninhabitable, gave various indications of early visitors, probably natives drifting from windward islands, whose traces were still visible in the remains of a canoe, a blue bead, pieces of bamboo, and other distinctly characteristic belongings."[5]
  2. Quote: Thursday, July 1, 1937... Howland Island was using the 10+30 hour time zone — the same as Hawaii standard time..."[14]
സൈറ്റേഷനുകൾ
  1. "Howland Island". Geographic Names Information System. United States Geological Survey. Retrieved 24 ഫെബ്രുവരി 2009.
  2. "Howland Island National Wildlife Refuge." Archived 2015-06-02 at the Wayback Machine. fws.gov. Retrieved: April 29, 2010.
  3. "United States Pacific Island Wildlife Refuges." Archived 2017-07-16 at the Wayback Machine. CIA: The World Factbook. ISSN 1553-8133. Retrieved: November 25, 2010.
  4. Payne, Roger. "At Howland Island, 2000." pbs.org. Retrieved: July 6, 2008.
  5. Hague, James D. Web copy "Our Equatorial Islands with an Account of Some Personal Experiences." Century Magazine, Vol. LXIV, No. 5, September 1902. Retrieved: January 3, 2008.
  6. Suárez 2004, p. 17.
  7. Bryan, E.H. "Sydney Island." Archived 2019-10-25 at the Wayback Machine. janeresture.com. Retrieved: July 7, 2008.
  8. Irwin 1992, pp. 176–179.
  9. Sharp 1960, p. 210.
  10. Bryan 1942, pp. 38–41.
  11. Maude 1968, p. 130.
  12. Bryan 1942
  13. "Memorandum of Secretary of State Cordell Hull to the President, February 18, 1936." Archived 2010-01-09 at the Wayback Machine. Presidential Private File, Franklin D. Roosevelt Library, Hyde Park, New York. Retrieved: March 18, 2010.
  14. Long 1999, p. 206.
  15. Butler 1999, p. 419.
  16. "Howland Island." worldstatesmen.org. Retrieved: October 10, 2010.
  17. White, Susan. "Welcome to Howland Island National Wildlife Refuge." Archived 2015-06-16 at the Wayback Machine. U.S. Fish and Wildlife Service, August 26, 2011. Retrieved: March 20, 2012.
  18. Bush, George W. "Establishment of the Pacific Remote Islands Marine National Monument: A Proclamation by the President of the United States of America." Washington, D.C.: White House, January 6, 2009. Retrieved: March 20, 2012.
  19. 19.0 19.1 "Howland Island National Wildlife Refuge." Archived 2015-06-02 at the Wayback Machine. U.S. Fish and Wildlife Service. Retrieved: March 20, 2012.
  20. "Voyage to Howland Island of the USCGC Kukui." US Coast Guard. Retrieved: October 10, 2010.
  21. "Earhart beacon shines from lonely island." Eugene Register-Guard, August 17, 1963. Retrieved: March 20, 2012.
  22. "Historic Light Station Information and Photography: Pacific Rim". United States Coast Guard Historian's Office. Retrieved: October 10, 2010.
ഗ്രന്ഥസൂചി
  • ബ്രയാൻ, എഡ്വിൻ എച്ച്. ജൂനിയർ. അമേരിക്കൻ പോളിനേഷ്യ ആൻഡ് ദി ഹവായിയൻ ചൈൻ. ഹോണോലുലു, ഹവായി: ടോങ്ക് പബ്ലിഷിംഗ് കമ്പനി, 1942.
  • ബട്ട്ലർ, സൂസൻ. ഈസ്റ്റ് റ്റു ദി ഡോൺ: ദി ലൈഫ് ഓഫ് അമീലിയ എയർഹാർട്ട്. കേംബ്രിഡ്ജ്, എം.എ.: ഡാ കാപ്പ പ്രെസ്സ്, 1999. ISBN 0-306-80887-0.
  • "ഐവിറ്റ്നസ്സ് അക്കൗണ്ട് ഓഫ് ജപ്പാനീസ് റൈഡ്സ് ഓൺ ഹൗലാന്റ് ഐലന്റ് (ഇറ്റാസ്കടൗണിന്റെ വ്യകതമല്ലാത്ത ഒരു ഫോട്ടോയും ഇതിലുണ്ട്)." Archived 2015-02-05 at the Wayback Machine. ksbe.edu. ശേഖരിച്ചത്: 2010 ഒക്ടോബർ 10.
  • ഇർവിൻ, ഗോഡ്ഫ്രി. ദി പ്രീഹിസ്റ്റോറിക് എക്സ്പ്ലൊറേഷൻ ആൻഡ് കോളനൈസേഷൻ ഓഫ് ദി പസഫിക്. കേംബ്രിഡ്ജ്, യു.കെ.: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രെസ്സ്, 1992. ISBN 0-521-47651-8.
  • ലോംഗ്, എൽജെൻ എം. ആൻഡ് മേരി കെ. ലോംഗ്. അമീലിയ എയർഹാർട്ട്: ദി മിസ്റ്ററി സോൾവ്ഡ്. ന്യൂ യോർക്ക്: സൈമൺ & ഷുസ്റ്റർ, 1999. ISBN 0-684-86005-8.
  • ഹെൻട്രി ഇവാൻസ് മൗഡ് ഓഫ് ഐലന്റ്സ് ആൻഡ് മെൻ: സ്റ്റഡീസ് ഇൻ പസഫിക് ഹിസ്റ്ററി. മെൽബേൺ, ഓസ്ട്രേലിയ: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രെസ്സ്, 1968.
  • സഫ്ഫോർഡ്, ലോറൻസ് എഫ്. വിത്ത് കാമെറൂൺ എ. വാറെൻ ആൻഡ് റോബർട്ട് ആർ. പൈൻ. ഇയർഹാർട്ട്'സ് ഫ്ലൈറ്റ് ഇന്റൊ യെസ്റ്റർഡേ: ദി ഫാക്റ്റ്സ് വിത്തൗട്ട് ദി ഫിക്ഷൻ. മക്‌ലീൻ, വിർജീനിയ: പാലഡ്വർ പ്രെസ്സ്, 2003. ISBN 1-888962-20-8.
  • ഷാർപ്പ്, ആൻഡ്ര്യൂ. ദി ഡിസ്കവറി ഓഫ് ദി പസഫിക് ഐലന്റ്സ്. ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രെസ്സ്, 1960.
  • സൗറെസ്, തോമസ്. ഏർലി മാപ്പിംഗ് ഓഫ് ദി പസഫിക്. സിങ്കപ്പൂർ: പെരിപ്ലസ് എഡിഷൻസ്, 2004. ISBN 0-7946-0092-1.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹൗലാന്റ്_ദ്വീപ്&oldid=3972523" എന്ന താളിൽനിന്ന് ശേഖരിച്ചത്