സമയം അളക്കുന്നതിനെക്കുറിച്ചുള്ള (വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച്) പഠനമാണ് ഹോറോളജി.[1] ക്ലോക്കുകൾ, വാച്ചുകൾ, സൂര്യഘടികാരം, മണൽ ഘടികാരം, ക്ലെപ്‌സിഡ്രാസ്, ടൈമറുകൾ, ടൈം റെക്കോർഡറുകൾ, മറൈൻ ക്രോണോമീറ്ററുകൾ, അറ്റോമിക് ക്ലോക്കുകൾ എന്നിവയെല്ലാം സമയം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉദാഹരണങ്ങളാണ്. ക്ലോക്കുകളുടെയും വാച്ചുകളുടെയും നിർമ്മാണവും ഹോറോളജി എന്നാണ് അറിയപ്പെടുന്നത്.[1]

ഹോറോളജിയിൽ താൽപ്പര്യമുള്ളവരെ ഹൊറോളജിസ്റ്റുകൾ എന്ന് വിളിക്കുന്നു. സമയം രേഖപ്പെടുത്തുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട പ്രൊഫഷണലുകൾ (വാച്ച് അല്ലെങ്കിൽ ക്ലോക്ക് നിർമ്മിക്കുന്നവർ)[2] സമയ ഉപകരണങ്ങളുടെ ആരാധകർ ഹൊറോളജി പണ്ഡിതന്മാർ[2] എന്നിവരെ വിശേഷിപ്പിക്കാൻ ഈ പദം ഉപയോഗിക്കുന്നു. ഹൊറോളജിക്കും ഹൊറോളജിസ്റ്റുകൾക്കും പ്രൊഫഷണൽ അസോസിയേഷനുകളും പണ്ഡിത സമൂഹങ്ങളും ഉൾപ്പടെ നിരവധി സംഘടനകളുണ്ട്. ആഗോളതലത്തിൽ ഏറ്റവും വലിയ ഹൊറോളജിക്കൽ അംഗത്വ സംഘടന അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ അസോസിയേഷൻ ഓഫ് വാച്ച് ആൻഡ് ക്ലോക്ക് കളക്ടേഴ്സ് ആണ്.

മ്യൂസിയങ്ങളും ലൈബ്രറികളും

തിരുത്തുക
 
മെക്സിക്കോയിലെ പ്യൂബ്ലയിലെ സകാറ്റലനിലെ ക്ലോക്ക് മ്യൂസിയത്തിലെ "യൂണിവേഴ്സൽ ക്ലോക്ക്"

നിരവധി ഹൊറോളജി മ്യൂസിയങ്ങളും ഈ വിഷയത്തിനായി നീക്കിവച്ചിട്ടുള്ള നിരവധി പ്രത്യേക ലൈബ്രറികളും നിലവിലുണ്ട്. പ്രൈം മെറിഡിയന്റെ (രേഖാംശം 0° 0' 0") ഉറവിടവും രേഖാംശം കൃത്യമായി നിർണ്ണയിച്ച ആദ്യത്തെ സമുദ്ര സമയ പരിപാലകരുടെ പ്രദേശവും ആയ റോയൽ ഗ്രീൻ‌വിച്ച് ഒബ്സർവേറ്ററി ആണ് ഒരു ഉദാഹരണം. 2015 ഒക്ടോബറിൽ ലണ്ടണിലെ സയൻസ് മ്യൂസിയത്തിൽ വീണ്ടും തുറന്ന ക്ലോക്ക് മേക്കേഴ്സ് മ്യൂസിയം, ബ്രിട്ടീഷ് മ്യൂസിയത്തിലെ ഹൊറോളജിക്കൽ ശേഖരം, സയൻസ് മ്യൂസിയം (ലണ്ടൻ), വാലസ് കളക്ഷൻ എന്നിവ ലണ്ടൻ പ്രദേശത്തെ ഹൊറോളജിക്കൽ മ്യൂസിയങ്ങളിൽ ഉൾപ്പെടുന്നു.

യുകെയിലെ അപ്‌ട്ടണിൽ ബ്രിട്ടീഷ് ഹൊറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനത്ത് ടൈംകീപ്പിംഗ് മ്യൂസിയമുണ്ട്.

ഹൊറോളജിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്ന കൂടുതൽ സമഗ്രമായ മ്യൂസിയങ്ങളിലൊന്നാണ് ലാ ചൌക്സ്-ഡി-ഫോണ്ട്സിലെ (സ്വിറ്റ്സർലൻഡ്) മ്യൂസി ഇന്റർനാഷണൽ ഡി ഹോർലോഗറി. ഇതിന് സമീപത്തുള്ള മറ്റൊരു ചെറിയ മ്യൂസിയമാണ് മ്യൂസി ഡി ഹോർലോഗറി ഡു ലോക്കിൾ. ജർമ്മനിയിലെ മികച്ച ഹൊറോളജിക്കൽ മ്യൂസിയങ്ങളിലൊന്നാണ് ബ്ലാക്ക് ഫോറസ്റ്റിലെ ഡച്ച് ഉഹ്രെൻ‌മ്യൂസിയം. കൊളംബിയ, പെൻ‌സിൽ‌വാനിയയിലെ നാഷണൽ വാച്ച് ആൻഡ് ക്ലോക്ക് മ്യൂസിയം, കണക്റ്റിക്കട്ടിലെ ബ്രിസ്റ്റലിലുള്ള അമേരിക്കൻ ക്ലോക്ക് ആൻഡ് വാച്ച് മ്യൂസിയം എന്നിവയാണ് വടക്കേ അമേരിക്കയിലെ രണ്ട് പ്രമുഖ ഹോറോളജിക്കൽ മ്യൂസിയങ്ങൾ.

കിഴക്കൻ ഫ്രഞ്ച് നഗരമായ ബെസനോണിലുള്ള മ്യൂസിയമാണ് മ്യൂസീ ഡു തെംപ്സ് (അർഥം:സമയത്തിന്റെ മ്യൂസിയം).

ഒരു പ്രത്യേക തരം ക്ലോക്കിനായി നീക്കിവച്ചിരിക്കുന്ന ഒരു മ്യൂസിയത്തിന്റെ ഉദാഹരണം പുരാതന കുക്കൂ ക്ലോക്കുകളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരം ഉൾക്കൊള്ളുന്ന യുകെയിലെ കുക്കൂലാൻഡ് മ്യൂസിയമാണ്.

പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന ഏറ്റവും സമഗ്രമായ ഹൊറോളജിക്കൽ ലൈബ്രറികളിലൊന്നാണ് പെൻ‌സിൽ‌വാനിയയിലെ കൊളംബിയയിലെ നാഷണൽ വാച്ച് ആൻഡ് ക്ലോക്ക് ലൈബ്രറി. പൊതു പ്രവേശനം നൽകുന്ന മറ്റ് നല്ല ഹൊറോളജിക്കൽ ലൈബ്രറികൾ സ്വിറ്റ്സർലൻഡിലെ മ്യൂസി ഇന്റർനാഷണൽ ഡി ഹൊലോഗറി, ജർമ്മനിയിലെ ഡച്ച് ഉഹ്രെൻ‌മ്യൂസിയം, ലണ്ടനിലെ ഗിൽ‌ഹാൾ ലൈബ്രറി എന്നിവയാണ്.

മസാച്യുസെറ്റ്സിലെ ഗ്രാഫ്റ്റണിലുള്ള വില്ലാർഡ് ഹൌസ് ആൻഡ് ക്ലോക്ക് മ്യൂസിയം ആണ് ക്ലോക്കുകൾക്കായി സമർപ്പിച്ചിരിക്കുന്ന മറ്റൊരു മ്യൂസിയം.

ഓർഗനൈസേഷനുകൾ

തിരുത്തുക

ശ്രദ്ധേയമായ ഹൊറോളജിക്കൽ ഓർഗനൈസേഷനുകളിൽ ഇവ ഉൾപ്പെടുന്നു:

  • അമേരിക്കൻ വാച്ച് മേക്കേഴ്സ്-ക്ലോക്ക് മേക്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് - AWCI (യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക)
  • ആന്റിക്വേറിയൻ ഹൊറോളജിക്കൽ സൊസൈറ്റി - എഎച്ച്എസ് (യുണൈറ്റഡ് കിംഗ്ഡം)
  • ബ്രിട്ടീഷ് ഹൊറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് - ബി‌എച്ച്‌ഐ (യുണൈറ്റഡ് കിംഗ്ഡം)
  • ക്രോണോമെട്രോഫിലിയ (സ്വിറ്റ���സർലൻഡ്)
  • ഡ്യുഷെ ഗെസെൽ‌ഷാഫ്റ്റ് ഫോർ ക്രോണോമെട്രി - ഡിജിസി (ജർമ്മനി)
  • ഹൊറോളജിക്കൽ സൊസൈറ്റി ഓഫ് ന്യൂയോർക്ക് - എച്ച്എസ്എൻ‌വൈ (യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക)
  • നാഷണൽ അസോസിയേഷൻ ഓഫ് വാച്ച് ആൻഡ് ക്ലോക്ക് കളക്ടേഴ്സ് - NAWCC (യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക)
  • യുകെ ഹൊറോളജി Archived 2021-05-15 at the Wayback Machine. - ബ്രിസ്റ്റോൾ ആസ്ഥാനമായുള്ള യുകെ ക്ലോക്ക് & വാച്ച് കമ്പനി

ലോക എക്സിബിഷനുകൾ

തിരുത്തുക
  • ബാസൽ വേൾഡ്
  • ജനീവ ടൈം എക്സിബിഷൻ
  • സലോൺ ഇന്റർനാഷണൽ ഡി ലാ ഹൌട്ട് ഹോർലോഗറി (SIHH)

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "horology noun - Definition, pictures, pronunciation and usage notes | Oxford Advanced Learner's Dictionary at OxfordLearnersDictionaries.com". www.oxfordlearnersdictionaries.com.
  2. 2.0 2.1 "Definition of horologist | Dictionary.com". www.dictionary.com (in ഇംഗ്ലീഷ്).

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹോറോളജി&oldid=3950209" എന്ന താളിൽനിന്ന് ശേഖരിച്ചത്