മധ്യകാല മുറൊമചി കാലഘട്ടത്തിൽ ജപ്പാനിൽ ജീവിച്ചിരുന്ന ഇങ്ക്, വാഷ് പെയിന്റിങ്ങിലെ അതി വിദഗ്ദ്ധനായ ചിത്രകാരനായിരുന്നു “‘സെസ്ഷൂ ടോയോ”’(ജാപ്പനീസ്: 雪舟 等楊(1420 26 August 1506).ഒഡ ടോയോ,ടോയോ,ഉൻകോകു,ബികൈസയി എന്നീ പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.സാമുറായി ഒഡ കുടുമ്പത്തിലാണ്‌ അദ്ദേഹം ജനിച്ചത്.വളർന്നതിനു ശേഷം റിൻസായി സെൻ ബുദ്ധിസ്റ്റ് പുരോഹിതനായി മാറി.കുട്ടിക്കാലത്ത് തന്നെ അദ്ദേഹം ചിത്രകലയി പ്രാഗല്ഭ്യം തെളിയിച്ചു.കാലക്രമേണ എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായി ഈ ജപ്പാൻ കലാകാരൻ മാറി.ചൈനയിലും ജപ്പാനിലും ഏറ്റവും പ്രശസ്തനായ ചിത്രകാരനായി അദ്ദേഹം മാറി[1].

Sesshū Tōyō
A 16th century copy of Sesshū's 1491 self-portrait
വിദ്യാഭ്യാസംRinzai
Personal
ജനനം1420
Bitchū, Japan
മരണം26 August 1506
Senior posting
Titlesuibokuga master
Zen Master
Religious career
അദ്ധ്യാപകൻTenshō Shūbun

ടെൻഷൊ ഷൂബൂണിന്റെ കീഴിൽ അദ്ദേഹം ചിത്ര രചന അഭ്യസിച്ചിരുന്നു.സെഷൂനെ ചൈനീസ് സോംഗ് രാജവംശത്തിന്റെ ചിത്രങ്ങൾ ഇദ്ദേഹത്തെ സ്വധീനിച്ചിരുന്നു.1468-9 കാലത്തിൽ മിങ്ങ് ചൈനയിലേക്ക് ഇദ്ദേഹം സഞ്ചരിക്കുകയും അവിടെ അദ്ദേഹത്തിന്റെ കഴിവുകൾ പെട്ടെന്ന് തിരിച്ചറിയുകയും മികച്ച ചിത്രകാരനായി അംഗീകരിക്കുകയും ചെയ്തു.തിരിച്ച് ജപ്പാനിലേക്ക് തിരിക്കും മുൻപ് അദ്ദേഹം സ്വന്തമായി ഒരു സ്റ്റുഡിയോയും ധാരാളം അനുയായികളെയും സൃഷ്ടിച്ചിരുന്നു.ഇന്നും അദ്ദേഹം വരച്ച ഉങ്കോകു-റിൻ വിദ്യാലയം അഥവ സെസ്ഷുവിന്റെ വിദ്യാലയം വളരെ പ്രശസ്തമാണ്‌.ധാരാളം ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഒപ്പുകളോടും സീലോടും കണ്ടെടുത്തിട്ടുണ്ടെങ്ങിലും വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ അത് സെസ്ഷൂവിന്റെതാണെന്ന് പണ്ഡിതന്മാർ അംഗീകരിച്ചിട്ടുള്ളു.അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ചിത്രമാണ്‌ ലോഗ് ലാൻഡ്സ്കേപ്പ് സ്ക്രോൾ(山水長巻, Sansui chōkan).

 
Shōkoku-ji, the Zen temple where Sesshū studied painting under Shūbun

ഇന്നത്തെ ഒകയാമ പ്രെഫെക്ച്ചുറിന്റെ പടിഞ്ഞാറൻ ഭാഗത്ത്,ബിറ്റ്ചൂ പ്രവശ്യയിൽ അക്കഹാമയിലാണ്‌ സെസ്ഷൂ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുമ്പ നാമം ഓഡ എന്നായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമം അറിയില്ല. 1431ൽ ഇദ്ദേഹം ടോയോ എന്ന നാമം സ്വീകരിച്ചു. സോജയിലെ സെൻ ക്ഷേത്രത്തിൽ ഹോഫുകു-ജിയിൽ അദ്ദേഹം പ്രവേശനം നേടി. പതിനേഴാം നൂറ്റാണ്ടിൽ കാനൊ ഐനോയുടെ ഹിസ്റ്റൊറി ഓഫ് ജപ്പാനീസ് പെയിന്റിങ്ങ്(ഹൊഞ്ചൊഗഷി)(History of Japanese Painting(Honchogashi))യിൽ അദ്ദേഹത്തിനെ പറ്റി കഥകളുണ്ട്. സെന്നിലെ പഠനത്തിൽ വലിയ താല്പര്യമൊന്നും അദ്ദേഹം കാണിച്ചിരുന്നില്ല.കൂടുതൽ സമയവും ചിത്രത്തിൽ ചായം പൂശുന്നതിലാണ്‌ അദ്ദേഹം ശ്രദ്ധിച്ചിരുന്നത്.സെസ്ഷുവിനെ ഒരിക്കൽ ഏതോ തെറ്റിന്‌ ശിക്ഷിക്കപ്പെട്ട് ക്ഷേത്രത്തിന്റെ ചുവരിൽ കെട്ടിയിട്ടു.കുറച്ച് കഴിഞ്ഞപ്പോൾ അവിടത്തെ പൂജാരി അവിടേക്ക് വരികയും പെട്ടെന്ന് ഞെട്ടുകയും ചെയ്തു അദ്ദേഹം നോകിയപ്പോൾ സെസ്ഷൂവിന്റെ കാലിനു താഴെ ഒരു എലി.എന്നാൽ അടുത്ത് വന്ന് നോകിയപ്പോൾ അത് സെസ്ഷൂ വരച്ച ചിത്രമയിരുന്ന്. ഈ കഥ വളരെ പ്രശസ്തമാണ്‌.

ചിത്രങ്ങൾ

തിരുത്തുക
 
Huike Offering His Arm to Bodhidharma (1496)

സെസ്ഷൂവിന്റെ ഒപ്പുകളോടെ ധാരാളം ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്ങിലും മിക്കവയും അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെതുമ്മറ്റ് ചിത്രകാരന്മാരുടേതുമാണ്‌.ഹസെഗവ ടോഹകു തുടങ്ങിയ ശിഷ്യന്മാരുടെ ചിത���രങ്ങളും ഇങ്ങനെ കിട്ടിയതിലുണ്ട്.ധാരാളം ചിത്രകാരന്മാർക്ക് സുക്ക്ൾ ഓഫ് സെസ്ഷൂ പ്രചോദനമായിട്ടുണ്ട്[2].

  1. Appert, Georges. (1888). Ancien Japon, p. 80.
  2. Appert, pp. 3–4.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സെസ്ഷൂ_ടോയോ&oldid=3952199" എന്ന താളിൽനിന്ന് ശേഖരിച്ചത്